സ്വതന്ത്രരാണെന്ന് തോന്നാന്‍ കാരണം അസ്വാതന്ത്ര്യത്തെ ആവിഷ്‌കരിക്കാനുള്ള ഭാഷയില്ലാത്തതാണ്
ലോകപ്രശസ്ത സ്ലൊവേനിയന്‍ തത്ത്വചിന്തകന്‍ ‘സാല്‍വോജ് സിസെകിന്റെ’ തിരഞ്ഞെടുത്ത നിരീക്ഷണങ്ങള്‍
*എങ്ങനെ ജീവിക്കണം, എങ്ങനെ സ്വയം സന്തോഷവാനാക്കണം എന്നൊക്കെ പറയുന്ന പുസ്തകങ്ങളോട് എനിക്ക് പുച്ഛമാണ്. തത്ത്വചിന്തകര്‍ക്ക് ഈ നിലയില്‍ നിങ്ങള്‍ക്കു നല്‍കാന്‍ നല്ല വാര്‍ത്തകളൊന്നുമില്ല. എത്രമാത്രം അഴുക്കിന്റെ ആഴത്തിലാണ് നിങ്ങളെന്ന് നിങ്ങള്‍ക്കുതന്നെ മനസിലാക്കിച്ചുതരിക എന്നതാണ് തത്ത്വചിന്തയുടെ ആദ്യ ചുമതല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
* നമ്മള്‍ സ്വതന്ത്രരാണെന്ന് അനുഭവപ്പെടാന്‍ കാരണം അസ്വാതന്ത്ര്യത്തെ ആവിഷ്‌കരിക്കാനുള്ള ഭാഷയുടെത്തന്നെ അഭാവമാണ്.
* ആരെയെക്കിലും സ്‌നേഹിക്കാന്‍ നിങ്ങള്‍ക്കു കാരണങ്ങളുണ്ടെങ്കില്‍ നിങ്ങളവരെ സ്‌നേഹിക്കുന്നില്ല.
* തങ്ങളുടെ സ്വപ്നങ്ങളെ നേരിടാന്‍ കഴിവില്ലാത്തവര്‍ക്കുള്ളതാണ് ‘യാഥാര്‍ത്ഥ്യം’
* ഇന്നുള്ള ഒരുപാട് പ്രശ്‌നങ്ങളെ അസമത്വം, ചുഷണം, അനീതി എന്നിവയാലുള്ളത് എന്നതിനേക്കാള്‍ ‘ അഹിഷ്ണുത’ കാരണമുണ്ടാവുന്നവയായി മനസ്സിലാക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
* വിമോചനത്തിനോ രാഷ്ട്രീയ പോരാട്ടത്തിനോ സായുധപോരാട്ടത്തിനു പോലുമോ പകരം മുന്നോട്ടുവക്കപ്പെടുന്ന പരിഹാരം ‘സഹിഷ്ണുത’യാകുന്നതും എന്തുകൊണ്ട്?
* ഒരു സ്ഥിരജോലിയുടെ സുരക്ഷ തന്നെ പ്രത്യേകാധികാരമായി മാറുന്ന ഇക്കാലത്ത് ആരാണ് പണിമുടക്കാന്‍ ധൈര്യപ്പെടുക?
* സന്തോഷം ഒരിക്കലും പ്രധാനമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ എന്താണു നമ്മള്‍ക്കു വേണ്ടതെന്ന് നമ്മള്‍ക്കു തന്നെ അറിയില്ല എന്നതാണു പ്രശ്‌നം. നമ്മള്‍ക്കു വേണ്ടത് നേടാതിരിക്കുക എന്നതാണു നമ്മളെ സന്തോഷിപ്പിക്കുന്നത്. അതേ സമയം അതേക്കുറിച്ചു സ്വപ്നം കാണുന്നതും.
* സന്തോഷം അവസരവാദികള്‍ക്കുള്ളതാണ്. അതിനാല്‍ത്തന്നെ ആഴത്തിലുള്ള സംതൃപ്തിയുടേതായ ഏക ജീവിതം, തുടര്‍ച്ചയായ പോരാട്ടങ്ങളുടേതാണെന്ന് ഞാന്‍ കരുതുന്നു, പ്രത്യേകിച്ച് അവനവനോടു തന്നെയുള്ള പോരാട്ടം. നിങ്ങള്‍ക്ക് സന്തോഷവാനായി തുടരണമെങ്കില്‍ വിഡ്ഢിയായി തുടരുക. ആധികാരികരായ ഔന്നത്യമതികളൊരിക്കലും സന്തോഷവാന്മാരായിരുന്നില്ല. സന്തോഷം അടിമകളുടേതായ ഒരു വിഭാഗമാണ്.
* യഥാര്‍ത്ഥ പ്രണയത്തിന്റെ ഒരു അളവുകോല്‍, നിങ്ങള്‍ക്ക് ഇണയെ അവമതിക്കാനാവുമെന്നതാണ്.
*മാനവികത നല്ലതാണ്. പക്ഷേ 99% മനുഷ്യരും വിരസരായ വിഡ്ഢികളാണ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in