റോബര്‍ട്ട് മുഗാബെ – എന്നും വിവാദങ്ങള്‍ക്കൊപ്പം നിന്ന ഭരണാധികാരി

ഒരു വശത്ത് അദ്ദേഹം സേച്ഛാധികാരിയായി വിശേഷിക്കപ്പെട്ടു. അതേസമയം വെള്ളക്കാര്‍ നാട്ടുകാരില്‍ നിന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതില്‍ പ്രത്യേകം താല്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ഭീകരനായ ഭരണാധികാരിയായി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതാണെന്ന അഭിപ്രായവും നിലവിലുണ്ട്.

ഇന്ന് അന്തരിച്ച സിംബാബ്വെയുടെ മുന്‍ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെ (95) എന്നും വിവാദനായ ഭരണാധികാരിയായിരുന്നു. സ്വതന്ത്ര സിംബാബ്വെയുെടെ ആദ്യ പ്രസിഡണ്ടായിരുന്ന അദ്ദേഹം ബ്രിട്ടീഷ് കോളനി വാഴ്ച്ചയില്‍ നിന്നും ഗറില്ലാ യുദ്ധത്തിലൂടെ സിംബാബ്വേക്ക് മോചനം നേടിക്കൊടുക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു. പിന്നീട് . 37 വര്‍ഷത്തെ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്ന അദ്ദേഹം 2017 ലാണ് രാജി വെച്ചത്. ഭരണകക്ഷിയായ പാര്‍ട്ടിയില്‍ നിന്ന് നേരത്തേതന്നെ മുഗാബെയെ പുറത്താക്കിയിരുന്നു. മുഗാബെ തന്നെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എംനാന്‍ഗ്വെയാണ് പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. മുഗാബെയെ വീട്ടുതടങ്കലിലാക്കി പട്ടാളം ഭരണം പിടിച്ചെടുത്തതിനേത്തുടര്‍ന്നായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു വശത്ത് അദ്ദേഹം സേച്ഛാധികാരിയായി വിശേഷിക്കപ്പെട്ടു. അതേസമയം വെള്ളക്കാര്‍ നാട്ടുകാരില്‍ നിന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതില്‍ പ്രത്യേകം താല്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ഭീകരനായ ഭരണാധികാരിയായി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതാണെന്ന അഭിപ്രായവും നിലവിലുണ്ട്.
വെള്ളക്കാരായ ന്യൂനപക്ഷം ഭരിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയാണ് തെക്കന്‍ റോഡെഷ്യയെന്നതില്‍ പ്രകോപിതനായ റോബര്‍ട്ട് മുഗാബെ മാര്‍ക്‌സിസത്തെ ആശയസംഹിതയായി സ്വീകരിക്കുകയും കറുത്ത ഭൂരിപക്ഷത്തിന്റെ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടുന്ന ആഫ്രിക്കന്‍ ദേശീയവാദ പ്രതിഷേധത്തില്‍ പങ്കുചേരുകയുമായിരുന്നു. പിന്നീട് നടന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ 1980 ലെ പൊതുതെരഞ്ഞെടുപ്പില്‍ മുഗാബെ രാജ്യത്തിന്റെ പ്രസിഡന്റായി.
ഏകദേശം നാലു പതിറ്റാണ്ടോളം സിംബാബ്വെയുടെ രാഷ്ട്രീയത്തില്‍ സമ്പൂര്‍ണ്ണാധിപത്യം പുലര്‍ത്തിയിരുന്ന റോബര്‍ട്ട് മുഗാബെ ഒരു വിവാദ വ്യക്തിയായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസം, സാമ്രാജ്യത്വം, വെളുത്തവരുടെ ന്യൂനപക്ഷ ഭരണം എന്നിവയില്‍ നിന്ന് സിംബാബ്വെയെ മോചിപ്പിക്കാന്‍ സഹായിച്ച ആഫ്രിക്കന്‍ വിമോചന സമരത്തിലെ വിപ്ലവ നായകനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. പക്ഷേ ഭരണത്തില്‍ സാമ്പത്തിക ദുരുപയോഗം, വ്യാപകമായ അഴിമതി, വെള്ളക്കാരോടുള്ള വിരോധം, മനുഷ്യാവകാശ ധ്വംശനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഉത്തരവാദിയായ ഒരു ഏകാധിപതിയാണെന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ഇത് ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിച്ചതോടൊപ്പം ക്ഷാമം, കടുത്ത സാമ്പത്തിക തകര്‍ച്ച, അന്താരാഷ്ട്ര ഉപരോധം എന്നിവയിലേക്ക് രാജ്യത്തെ നയിച്ചു. മുഗാബെയോടുള്ള എതിര്‍പ്പ് വര്‍ദ്ധിച്ചുവന്നുവെങ്കിലും 2002, 2008, 2013 വര്‍ഷങ്ങളില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 ല്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കുകയും അദ്ദേഹത്തിന് പകരം മുന്‍ ഉപരാഷ്ട്രപതി എമ്മേഴ്‌സണ്‍ മ്‌നന്‍ഗാഗ്വയെ അവരോധിക്കുകയും ചെയ്തു. ഓരുവശത്ത് ബ്രിട്ടീഷ് കൊളോണിയലിസം, സാമ്രാജ്യത്വം, വെളുത്ത ന്യൂനപക്ഷ ഭരണം എന്നിവയില്‍ നിന്ന് സിംബാബ്വെയെ മോചിപ്പിക്കാന്‍ സഹായിച്ച ആഫ്രിക്കന്‍ വിമോചന സമരത്തിലെ വിപ്ലവ നായകനായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. സാമ്പത്തിക ദുരുപയോഗം, വ്യാപകമായ അഴിമതി, വെളുത്തവംശ വിരുദ്ധത, മനുഷ്യാവകാശ ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഉത്തരവാദിയായ ഒരു ഏകാധിപതിയാണ് മുഗാബെയെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ആരോപിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply