മുംബൈ ഐഐടിയില്‍ സംവരണം അട്ടിമറിക്കുന്നു
ഐഐടി ബോംബെയിലെ അക്കാദമിക് പ്രോഗ്രാമുകളുടെ ഡീന്‍ പ്രൊഫ. അമിതാവദേ പറയുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ സംവരണ മാനദണ്ഡങ്ങളും അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാലിച്ചിട്ടുണ്ട് എന്നാണ്. .എന്നാല്‍ എപിപിഎസ്സി അവകാശപ്പെടുന്നത്, ഈ കാലയളവില്‍ സംവരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച ഒരു വകുപ്പ് പോലും ഉണ്ടായിട്ടില്ലെന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് വകുപ്പുകള്‍ അഞ്ചില്‍ താഴെ ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. അത് കൂടാതെ സംവരണ വിഭാഗങ്ങളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് പോലും പ്രവേശനം നല്‍കിയിട്ടില്ല. പിഎച്ച്ഡിക്ക് 2,874 പേര്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ 1.6 ശതമാനം പേര്‍ മാത്രമാണ് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നത്. 7.5 ശതമാനം പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 19.2 ശതമാനം പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നുമാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 71.6 ശതമാനം ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്.
ബോംബെ ഐഐടി യില്‍ 2015 മുതല്‍ 2019 വരെ ആകെയുള്ള 26 വകുപ്പുകളില്‍ 11 എണ്ണത്തിലും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ പോലും പ്രവേശിപ്പിച്ചിട്ടില്ല. ഐ ഐ ടി യില്‍ നിന്ന് അംബദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിളി (എപിപിഎ സ്സി )ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം എയ്റോസ്പേസ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ക്ലൈമറ്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ് തുടങ്ങിയവ ഈ വകുപ്പുകളില്‍ ഉള്‍പ്പെടുന്നു. പട്ടിക ജാതി വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം മൂന്ന് വകുപ്പുകള്‍ ഒരോ പട്ടികജാതി വിദ്യാര്‍ത്ഥിയെയും ഒരെണ്ണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെയും മാത്രമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. എസ് ജെ എം സ്‌കൂള്‍ ഓഫ് മാനേജ്മെന്റും സെന്റര്‍ ഓഫ് റിസര്‍ച്ച് എഞ്ചിനീയറിംഗും ഒരു പട്ടികജാതി വിദ്യാര്‍ത്ഥിക്ക് പോലും പ്രവേശനം നല്‍കിയിട്ടില്ല.
ഐഐടി ബോംബെയിലെ അക്കാദമിക് പ്രോഗ്രാമുകളുടെ ഡീന്‍ പ്രൊഫ. അമിതാവദേ പറയുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ സംവരണ മാനദണ്ഡങ്ങളും അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാലിച്ചിട്ടുണ്ട് എന്നാണ്. .എന്നാല്‍ എപിപിഎസ്സി അവകാശപ്പെടുന്നത്, ഈ കാലയളവില്‍ സംവരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച ഒരു വകുപ്പ് പോലും ഉണ്ടായിട്ടില്ലെന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് വകുപ്പുകള്‍ അഞ്ചില്‍ താഴെ ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. അത് കൂടാതെ സംവരണ വിഭാഗങ്ങളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് പോലും പ്രവേശനം നല്‍കിയിട്ടില്ല. പിഎച്ച്ഡിക്ക് 2,874 പേര്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ 1.6 ശതമാനം പേര്‍ മാത്രമാണ് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നത്. 7.5 ശതമാനം പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും 19.2 ശതമാനം പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നുമാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 71.6 ശതമാനം ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. സംവരണ മാനദണ്ഡമനുസരിച്ച് ഒ.ബി.സിക്ക് 27 ശതമാനം സംവരണവും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് യഥാക്രമം 15, 7.5 ശതമാനവും സംവരണമുണ്ട്. ഗവണ്‍മെന്റിന്റെ കട്ട് ഓഫ് മാര്‍ക്ക് മൂലമാണ് ഈ കുറവുണ്ടായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടിട്ടുണ്ടെന്ന് എപി പിഎസ്സി പറയുന്നു, ”എന്നാല്‍ പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്‍ക്കിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുമില്ല. ഐഐടികളില്‍ സംവരണ തത്വങ്ങള്‍ നടപ്പിലാക്കിയത് തന്നെ മറ്റ് സ്ഥാപനങ്ങളേക്കാള്‍ വളരെ വൈകിയാണ്, അതായത് 1973 ല്‍. കട്ട്-ഓഫ് മാര്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതി അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങള്‍ക്ക് പുറമേയാണ്, എസ്സി, എസ്ടി, കൂടാതെ ഒബിസി വിദ്യാര്‍ത്ഥികളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നതില്‍ നിന്ന് പ്രതിരോധിക്കുന്നത് ഇതാണ്.എപിപി എസ്സി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ എഴുതി.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് വകുപ്പുകള്‍ അഞ്ചില്‍ താഴെ ഒബിസി വിദ്യാര്‍ത്ഥിക ളെയാണ് പ്രവേശിപ്പിച്ചത്. ചില വിഭാഗങ്ങളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് പോലും പ്രവേശനം നല്‍കിയിട്ടില്ല. അപേക്ഷിച്ച 8827 പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ 216 പേരെ മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവേശിപ്പിച്ചത്. മൂന്ന് വകുപ്പുകള്‍ ഒരു പട്ടികജാതി വിദ്യാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിച്ചുള്ളൂ. രണ്ടെണ്ണത്തില്‍ ഒരു പട്ടികജാതി വിദ്യാര്‍ത്ഥിക്ക് പോലും പ്രവേശനം നല്‍കിയിട്ടില്ല. അപേക്ഷിച്ച 1522 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ 47 പേരെ മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവേശിപ്പിച്ചത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എല്ലാ ഐ.ഐ.ടികളില്‍ നിന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ ഒബിസി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളെ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള വ്യവസ്ഥാപരമായ ഒരു രീതി നിലവിലുണ്ടെന്ന് എപിപിഎസ് സി ചൂണ്ടികാട്ടുന്നു. ”കേന്ദ്രമന്ത്രി രമേശ് പോഖ്രിയാല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകളില്‍, എസ് സി /എസ്ടി / ഒബിസി വിഭാഗങ്ങളില്‍ നിന്ന് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത് കാണാം. ഈ അധിക കട്ട് ഓഫ് നീക്കം ചെയ്യണമെന്നും സംവരണ നയം അതിന്റെ യഥാര്‍ത്ഥ മനോഭാവത്തില്‍ തന്നെ നടപ്പിലാക്കണമെന്നും ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു, ‘.
2014 ല്‍ സംഭവിച്ച, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം മൂലമാണ് സംഭവിച്ചതെന്ന് ആരോപിക്കപ്പെടുന്ന, അനികേത് അംബോറിന്റെ ആത്മഹത്യ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ നിര്‍വ്വചിക്കുന്നു എന്നതിന്റെ കേന്ദ്രബിന്ദുവാണെന്ന് എപിപിഎസ്സി വക്താവ് പറഞ്ഞു. അത് കാരണമായി രുന്നു, എപിപിഎസ്സി വിവേചനം സംബന്ധിച്ച സംഖ്യകള്‍ പുറത്തു കൊണ്ടുവരാനും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മികച്ച പ്രാതിനിധ്യം ആവശ്യപ്പെടാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ”പ്രതിഷേധത്തിന് ശേഷം ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. അന്നുമുതല്‍ പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്നങ്ങളുണ്ട്, അവയ്ക്ക് യോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എപിപിഎസ്സി ആഗ്രഹിച്ചു. കഴിഞ്ഞ വര്‍ഷം, ഫാത്തിമ ലത്തീഫിന്റെ (ഐഐടി മദ്രാസ് വിദ്യാര്‍ത്ഥിനി) ആത്മഹത്യയ്ക്ക് ശേഷം, കാമ്പസിലെ വിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ഉയര്‍ന്നുവന്നു. നാല് സംഘടനക ള്‍ ചേര്‍ന്ന് രൂപീകരിച്ച ഐഐടി ബോംബെ ഫോര്‍ ജസ്റ്റിസിന്റെ ഫോറം വഴി, ക്യാമ്പസിലെ വിവേചനവുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യങ്ങള്‍ ഞങ്ങള്‍ എസ്സി /എസ്ടി സെല്ലിലേക്ക് ചോദിച്ചു, അതിന് ഞങ്ങള്‍ക്ക് ഒരിക്കലും തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിച്ചിട്ടില്ല. ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥി സംഘടനയുമായി സമാന്തരമായി നടത്തിയ ചര്‍ച്ചയിലാണ് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുകയെന്ന ആശയം ഉയര്‍ന്നു വന്നത്. അതിനെ തുടര്‍ന്നാണ് പിഎച്ച്ഡി പ്രവേശനങ്ങളില്‍ സംവരണ നയം നടപ്പാക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ വിവരാവകാശ രേഖകള്‍ സമര്‍പ്പിക്കാന്‍ എപിപിഎസ്സി തീരുമാനിക്കുന്നത്.
പക്ഷെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്,”തുടക്കത്തില്‍ ഭരണകൂടം ഞങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യം കാണിച്ചിരുന്നു, എന്നാല്‍ അതിനുശേഷം അവര്‍ ഞങ്ങളെ അവഗണിക്കുകയാണ്. ഞങ്ങള്‍ അയച്ച ഇ മെയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഫാക്കല്‍റ്റികളും അധികം പ്രതികരിക്കുന്നില്ല. ഇപ്പോഴും അതില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. സംഘടന നിരന്തരമായി ഈ വിഷയത്തെ പിന്തുടരുന്നുണ്ടെങ്കിലും, സംവരണ നയത്തിന്റെ ലംഘനങ്ങളെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. സംവരണ നയലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവരുടെ പരിധിയില്‍ വരില്ലെന്നാണ് എസ്സി /എസ്ടി വിദ്യാര്‍ത്ഥി സെല്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ സംവരണനയത്തിന്റെ ഗുരുതരമായ ലംഘനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു മീറ്റിംഗിനായി ഞങ്ങള്‍ പലതവണ ഭരണകൂടത്തെ സമീപിച്ചിരുന്നുവെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു” എപിപിഎസ്സി പറയുന്നു.
ഒരു വര്‍ഷം നിശ്ചിത സംവരണ തത്വങ്ങള്‍ നടപ്പാക്കുന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരാജയപ്പെടുന്ന പക്ഷം ആ സീറ്റുകള്‍ വീണ്ടും പരസ്യം ചെയ്യണമെന്നും വീണ്ടും പ്രവേശനത്തിനായി വിളിക്കണമെന്നുമാണ് എംഎച്ച്ആര്‍ഡി യുജിസി ചട്ടങ്ങള്‍ അനുശാസിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്കും ആ സീറ്റുകള്‍ അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടു പോകണം. വര്‍ഷങ്ങളായി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും എന്തു കൊണ്ടാണ് അവര്‍ ഈ സംവിധാനങ്ങളൊന്നും പാലിക്കാത്തതെന്ന് ഐഐടി ബോംബെ വിശദീകരിക്കണം” വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
‘ഐഐടികളെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി ഉയര്‍ത്തി കാണിക്കുകയും അവിടെ ‘മെറിറ്റ്’ എന്ന യുക്തി പ്രയോഗിക്കുകയും ചെയ്യുമ്പോള്‍, ഈ കട്ട് ഓഫ് മാര്‍ക്ക് സെലക്ട് കമ്മിറ്റിയുടെ കരങ്ങള്‍ക്ക് വളരെയധികം ശക്തി പകരുന്നു, അതിനാല്‍ ഒരു സ്ഥാനാര്‍ത്ഥി യോഗ്യനാണെങ്കില്‍ പോലും, പരീക്ഷയ്ക്ക് ഹാജരാകുന്നതിന്, ഒരു വിദ്യാര്‍ത്ഥിക്ക് കട്ട്-ഓഫിനേക്കാള്‍ കുറഞ്ഞ സ്‌കോര്‍ നല്‍കിക്കൊണ്ട് കമ്മിറ്റിക്ക് നിരസിക്കാന്‍ കഴിയും. ഐ ഐടി വകുപ്പുകളില്‍, അഭിമുഖത്തിന് അവര്‍ പറഞ്ഞ ഒരു സ്‌കോറും നല്‍കുന്നില്ല -‘അതെ’ അല്ലെങ്കില്‍ ‘ഇല്ല 1973 മുതലുള്ള വര്‍ഷങ്ങളില്‍, എസ്സി / എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് എത്ര സീറ്റുകള്‍ നിഷേധിച്ചു? 2008 മുതല്‍ എത്ര ഒബിസികള്‍ക്കായി ഒഴിഞ്ഞു കിടക്കുന്നു? എല്ലാ ഐഐടികളും മുന്നോട്ട് വന്ന് ഈ കണക്കുകള്‍ പരസ്യമാക്കേണ്ടതുണ്ട്. ഉത്തരവാദിത്തബോധമുള്ളവരായി മാറുന്നതിലേക്ക് ചുവടുവെക്കുക. കൃത്യമായ ആ കണക്കുകള്‍ അറിഞ്ഞു കഴിഞ്ഞാല്‍ സീറ്റുകള്‍ നിറയ്ക്കാന്‍ ഒരു സംവിധാനം ആവിഷ്‌കരിക്കാനാകും,” വിദ്യാര്‍ത്ഥി കള്‍ അഭിപ്രായപ്പെടുന്നു.
ഐഐടികളുടെ പ്രവേശന നടപടി ക്രമത്തില്‍ സുതാര്യരാഹിത്യമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു, ”നിങ്ങള്‍, വിവരാവകാശ നിയമ പ്രകാരമു ള്ള ഒരപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കുകയും, യഥാര്‍ത്ഥത്തിലുള്ള വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍, സംവരണ മാനദണ്ഡം എത്രത്തോളം ലംഘിക്കപ്പെടുന്നുവെന്നതിനെ കുറിച്ചോ അല്ലെങ്കില്‍ മറ്റ് എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് വിവിധ വകുപ്പുകളില്‍ പ്രവേശനം ലഭിച്ചതെന്നോ നിങ്ങള്‍ക്കറിയില്ല. ഈ സുതാര്യതരാഹിത്യം ഐഐടികള്‍ക്ക് സംവരണ തത്വങ്ങള്‍ ലംഘിക്കുന്നതിനുള്ള ഒരു കവചമായി വര്‍ത്തിക്കുന്നു.മാത്രമല്ല, ഇതുമൂലം കാമ്പസില്‍ നടക്കുന്ന നിയമലംഘനത്തെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നുമില്ല. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍, ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം, വകുപ്പ്, വിഭാഗം എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സീറ്റുകളെക്കുറിച്ചുള്ള അവരുടെ പരസ്യങ്ങളിലും ഇത് പ്രതിഫലിക്കണം.”
പ്രവേശന നടപടിക്രമങ്ങള്‍, സീറ്റുകളുടെ എണ്ണം, കട്ട് ഓഫ് മാര്‍ക്ക് എന്നിവയുടെ കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മില്‍ ഒരു ഐക്യരൂപമില്ല എന്നാണ് എപിപിഎസ്സി പ്രതിനിധി പറഞ്ഞത്, ഇത് മൂലം ചോദ്യങ്ങള്‍ ഉന്നയിക്കാനും സംഖ്യകള്‍ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്, ”ഇത് മൂലം കുറ്റങ്ങളുടെ ഉത്തരവാദിത്തം സ്ഥിരീകരിക്കുന്നതിന് പ്രയാസവും കൈകഴുകി ഒഴിവാകുന്നതിനും സഹായിക്കുന്നു. ഓരോ സെമസ്റ്ററിലും സംവരണതത്വങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുവായ ആനുകാലിക നിരീക്ഷണത്തിന്റെ അഭാവമുണ്ട്. ‘
വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നുള്ള വളരെയധികം സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം എകെ സുരേഷ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബോംബെ ഐഐടിയില്‍ ഒരു എസ്സി / എസ്ടി സ്റ്റുഡന്റ് സെല്‍ രൂപീകരിച്ചു. ഈ സെല്‍ ഒരു പരാതി പരിഹാരസെല്ലായി പ്രവര്‍ത്തിക്കുന്നണ്ടെങ്കിലും ക്യാമ്പസില്‍ സംവേദനാത്മകത നടത്താന്‍ ശ്രമിക്കുകയോ ശ്രമിക്കുകയോ ചെയ്യുന്നില്ല, വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചേരാന്‍ ശ്രമിക്കുന്നില്ല എന്നത് കൊണ്ട് തന്നെ എന്തെങ്കിലും ആവശ്യമെങ്കില്‍ സെല്ലിനെ സമീപിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സെല്ലുമായുള്ള ഞങ്ങളുടെ ആവര്‍ത്തിച്ചുള്ള കത്തിടപാടുകളില്‍, അവര്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ പ്രതികരണമൊന്നും നല്‍കിയിട്ടില്ല എന്ന് മാത്രമല്ല അവരുടെ പ്രവര്‍ത്തന രീതിയില്‍ ഒരു തരത്തിലും ഒരു മാറ്റം ഉണ്ടായിട്ടില്ല.കാമ്പസിലെ ഏറ്റവും അദൃശ്യമായ സെല്ലാണിത്. മിക്ക ഐഐടികളിലും ഇത്തരത്തിലുള്ള സെല്‍ പോലും ഇല്ലെന്ന് നാം മനസ്സിലാക്കണം ഐഐടികള്‍ ഉടനടി ചെയ്യേണ്ടത് അതിന്റെ എല്ലാ കാമ്പസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖീകരിക്കാന്‍ കഴിയും വിധത്തില്‍ പ്രവര്‍ത്തനക്ഷമമായ സെല്ലുകള്‍ സ്ഥാപിക്കുകയും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിനു സഹായകരമായ തരത്തില്‍ കൂടുതല്‍ ഫാക്കല്‍റ്റികളും പ്രോഗ്രാമുകള്‍ നടത്തുക എന്നതാണ്. ക്യാമ്പസില്‍ താമസിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒരിക്കലെങ്കിലും പങ്കെടുക്കുന്ന തരത്തില്‍ ജാതിയെക്കുറിച്ചുള്ള ഒരു കോഴ്‌സ് ഉള്‍പ്പെടുത്തി കൊണ്ട് പാഠ്യപദ്ധതിയിലൂടെ ഒരു കാര്യം ചെയ്യാന്‍ കഴിയും. വിവിധ ഐഐടികളിലെ ബിടെക്, എംടെക് വിദ്യാര്‍ത്ഥികളാണ് പിഎച്ച് ഡിക്ക് സാധ്യതയുള്ള വിദ്യാര്‍ത്ഥികള്‍.ക്യാമ്പസ് രീതികള്‍ കൂടുതല്‍ ജനാധിപത്യപരവും ജാതിയോടും മറ്റ് വിവേചനങ്ങളോടും സംവേദനക്ഷമതയുള്ളവരൂമാണെങ്കില്‍, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കും” അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു.
ഇക്കാര്യങ്ങളെ കുറിച്ചു കൂടതല്‍ അറിയുന്നതിന് വേണ്ടി അക്കാദമിക് പ്രോഗ്രാമുകളുടെ ഡീന്‍ പ്രൊഫ. അമിതവദേയെ സമീപിച്ചപ്പോള്‍, ‘ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു, ‘ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ സംവരണ മാനദണ്ഡങ്ങളും അക്ഷരാര്‍ത്ഥത്തില്‍ പിന്തുടര്‍ന്നിട്ടുണ്ട്. ഓരോ ഡിപ്പാര്‍ട്ട്‌മെന്റും നിഷ്‌ക്കര്ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതകള്‍ ഉള്ളവരെയാണ് പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് മുകളിലായി വിദ്യാര്‍ത്ഥികള്‍ ഒരു പ്രവേശന പരീക്ഷയില്‍ അല്ലെങ്കില്‍ അഭിമുഖത്തിലൂടെ യോഗ്യത നേടേണ്ടതുണ്ട്. ഒരോ വിഭാഗങ്ങങ്ങള്‍ക്കും കട്ട് ഓഫ് മാര്‍ക്കുകള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിശ്ചയിച്ചിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നതിനുള്ള യോഗ്യത നേടുന്നതിന് ഒരോ വിദ്യാര്‍ത്ഥിയും കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് നേടണം. ഓരോ അക്കാദമിക് യൂണിറ്റിന്റെയും പ്രവേശന സമിതി പക്ഷപാതങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടി പ്രവേശന പ്രക്രിയ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.’
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in