ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍
മനുഷ്യര്‍ തമ്മിലും മറ്റ് ജീവജാലങ്ങളുമായുള്ള ബന്ധത്തിലും പുലര്‍ത്തുന്ന തുല്യത, ബഹുമാനം, നീതി, കാര്യവര്‍ത്തിത്വം എന്നിവയാണ് നീതിയുടെ സവിശേഷതകള്‍. ജൈവകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാ തലങ്ങളിലും എല്ലാ കക്ഷികളോടും – കൃഷിക്കാര്‍, തൊഴിലാളികള്‍, പ്രോസസ്സറുകള്‍, വിതരണക്കാര്‍, വ്യാപാരികള്‍, ഉപഭോക്താക്കള്‍- നീതിയോടെ വര്‍ത്തിക്കണമെന്ന് ഈ തത്വം ഊന്നിപ്പറയുന്നു. ജൈവകൃഷി, അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും നല്ല ജീവിത നിലവാരം പ്രദാനം ചെയ്യുകയും ഭക്ഷ്യ പരമാധികാരത്തിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും സംഭാവന നല്‍കുകയും വേണം. നല്ല നിലവാരമുള്ള ഭക്ഷണവും മറ്റ് ഉല്‍പ്പന്നങ്ങളും ആവശ്യത്തിന് ലഭ്യമാക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.
ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്ന ഒരു കൃഷി രീതി എന്നതിലുപരി ജൈവകൃഷി എന്ന ആശയത്തിന്റെ മാനങ്ങള്‍ വളരെ വലുതും സര്‍വതല സ്പര്‍ശിയും ആണ്. രാസവസ്തുക്കളുടെയും ആധുനിക ശാസ്ത്രത്തിന്റെയും പൂര്‍ണമായ നിരാസം ശാസ്ത്രീയ ജൈവ കൃഷിയുടെ ഒരു നിബന്ധനയേ അല്ല, മറിച്ച് ആധുനിക സാങ്കേതിത വിദ്യകള്‍ ഉപയോഗിച്ച് കൃഷി രീതികളും ഉത്പാദനവും മെച്ചപ്പെടുത്തണം എന്ന് അനുശാസിക്കുകയും ചെയ്യുന്നു. അതില്‍ മണ്ണ് പരിശോധന, അത് അനുസരിച്ചുള്ള സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗം, അത്യുല്‍പ്പാദന ശേഷി ഉള്ള വിത്ത് ഇനങ്ങളുടെ ഉപയോഗം, ആധുനിക കൃഷി യന്ത്രങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ജൈവ കൃഷി ആവശ്യപ്പെടുന്നു. മണ്ണിന്റെയും, ചെടിയുടെയും, മനുഷ്യന്റെയും, പ്രകൃതിയുടെയും സുസ്ഥിരത ഉറപ്പു വരുത്തി ചില രാസ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ജൈവ കൃഷിയില്‍ അനുവാദം നല്‍കുന്നുമുണ്ട്. ഇത് ജൈവ കൃഷിക്ക് എതിരായ ഒരു വിമര്‍ശനം ആയി രാസവള ലോബി ചൂണ്ടി കാണിക്കുന്നത് വസ്തുതകള്‍ മനസിലാക്കാതെ ആണ്.
ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്‌മെന്റ് (IFOAM) എന്ന സംഘടന ജൈവ കൃഷിയെ നിര്‍വ്വചിക്കുന്നത് ഇപ്രകാരം ആണ്.
‘മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഒരു ഉല്പാദന രീതിയാണ് ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന് പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തന്‍ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സംയോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു..’
ജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍ ( principles) ഇവയാണ്:
1.ആരോഗ്യ തത്വം ( Principle of Health)
2.പരിസ്ഥിതി തത്വം( Principle of Ecology)
3.നീതി തത്വം ( Principle of Fairness)
4. കരുതല്‍ തത്വം.( Principle of Care)
ജൈവ കൃഷിയുടെ എല്ലാ നിയമാവലികളും പ്രവര്‍ത്തന മാനദണ്ഡങ്ങളും ഈ നാല് അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചു നിന്നുള്ളതാണ്.
1. ആരോഗ്യ തത്വം
ആരോഗ്യം എന്നാല് ജൈവ വ്യവസ്ഥയുടെ സമഗ്രതയും സമ്പൂര്‍ണതയും ആണ്. ആരോഗ്യം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്, രോഗം ഇല്ലാത്ത അവസ്ഥ എന്ന് മാത്രമല്ല, മറിച്ച് ശാരീരിക, മാനസിക, സാമൂഹ്യ, പാരിസ്ഥിതിക സുസ്ഥിതി കൂടിയാണ്. പ്രതിരോധ ശക്തി, പ്രതികൂലമായ സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവ്, പുനുരുജ്ജിവനം, എന്നിവയാണ് ആരോഗ്യം ഉള്ള അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍.
കൃഷിയിലും, സംസ്‌കരണത്തിലും, വിപണനത്തിലും, ഉപഭോഗത്തിലും, മണ്ണിലെ സൂക്ഷ്മാണുക്കള്‍ മുതല്‍ മനുഷ്യന്‍ വരെയുള്ള ജീവികളുടെയും ജൈവവ്യവസ്ഥയുടെയും ആരോഗ്യം നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ജൈവ കൃഷിയുടെ ലക്ഷ്യം. ജൈവ കൃഷിയില്‍ എന്തൊക്കെ വളങ്ങളും മൂലകങ്ങളും ഉപയോഗിക്കണം എന്ന മാനദണ്ഡം രൂപീകരിച്ചിരിക്കുന്നത് ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ്.
അതായത് ജൈവകൃഷി വിഭാവനം ചെയ്യുന്നത് പ്രതിരോധ ശക്തിയും സുസ്ഥിതിയും ഉറപ്പ് വരുത്തുന്ന ഗുണമേന്മയും പോഷക ഗുണവും ഉള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കുക എന്നതാണ്.
അതിനാല്‍ ഇവിടെ ആരോഗ്യത്തിന് ഹാനികരം ആകുന്ന വളങ്ങളും, കീടനാശിനികളും, മൃഗങ്ങള്‍ക്ക് കൊടുക്കുന്ന മരുന്നുകളും, ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മറ്റു പദാര്‍ഥങ്ങളും ഒഴിവാക്കുന്നു.
2. പരിസ്ഥിതി തത്വം
നിശ്ചിതമായ സാഹചര്യങ്ങളില്‍ ഉള്ള ജൈവ ആവാസവ്യവസ്ഥയാണ് ഓരോ ജീവികളുടെയും പരിപോഷണത്തിനും സുസ്ഥിതിയ്ക്കും കാരണമാകുന്നത്.
ഉദാഹരത്തിനു് വിളകള്‍ക്ക് അത് മണ്ണാണ്, മൃഗങ്ങള്‍ക്ക് അത് കൃഷിയിടം ആണ്, മീനുകള്‍ക്ക് ജലത്തിലെ ആവാസ വ്യവസ്ഥ ആണ്. ജൈവ കൃഷിയും മൃഗ സംരക്ഷണവും പ്രകൃതിയിലേ ജൈവ ശൃംഖലകളും സന്തുലനാവസ്ഥയും ആയി ഉള്‍ച്ചേര്‍ന്നത് ആവണം. ഈ ശൃംഖലകള്‍ക്ക് ഒരു പൊതു സ്വഭാവം ഉണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായ പ്രത്യേകതകള്‍ക്ക് അനുസരിച്ച് ആയിരിക്കും. അതിനാല്‍ ജൈവ കൃഷി രീതികള്‍ പ്രാദേശികമായ സാഹചര്യങ്ങള്‍ക്കും, ജൈവ വ്യവസ്ഥയ്ക്കും സംസ്‌കാരത്തിനും, ഭൂപ്രകൃതിയും ഇണങ്ങിയതായിരിക്കണം.
പാരിസ്ഥിതിക ഗുണനിലവാരം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി പുനരുപയോഗം, പുനഃചംക്രമണം, വസ്തുക്കളുടെയും ഊര്‍ജ്ജത്തിന്റെയും കാര്യക്ഷമമായ ഉപഭോഗം എന്നിവയിലൂടെ കൃത്രിമമായ വളപ്രയോഗം പരമാവധി കുറയ്ക്കണം. കാര്‍ഷിക സമ്പ്രദായങ്ങളുടെ തിരഞ്ഞെടുപ്പ്, ആവാസ വ്യവസ്ഥകള്‍ സൃഷ്ടിയ്ക്കല്‍, ജനിതക, കാര്‍ഷിക വൈവിധ്യങ്ങളുടെ പരിപാലനം എന്നിവയിലൂടെ ജൈവകൃഷി പരിസ്ഥിതി സന്തുലിതാവസ്ഥ കൈവരിക്കണം. ജൈവഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുന്നവരും, വിപണനം ചെയ്യുന്നവരും, ഉപഭോകതാക്കളും കാലാവസ്ഥ, ആവാസ വ്യവസ്ഥകള്‍, ജൈവവൈവിധ്യങ്ങള്‍, വായു, ജലം എന്നിവയുള്‍പ്പെടെയുള്ള പൊതു പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം.
3. നീതി തത്വം
മനുഷ്യര്‍ തമ്മിലും മറ്റ് ജീവജാലങ്ങളുമായുള്ള ബന്ധത്തിലും പുലര്‍ത്തുന്ന തുല്യത, ബഹുമാനം, നീതി, കാര്യവര്‍ത്തിത്വം എന്നിവയാണ് നീതിയുടെ സവിശേഷതകള്‍. ജൈവകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാ തലങ്ങളിലും എല്ലാ കക്ഷികളോടും – കൃഷിക്കാര്‍, തൊഴിലാളികള്‍, പ്രോസസ്സറുകള്‍, വിതരണക്കാര്‍, വ്യാപാരികള്‍, ഉപഭോക്താക്കള്‍- നീതിയോടെ വര്‍ത്തിക്കണമെന്ന് ഈ തത്വം ഊന്നിപ്പറയുന്നു. ജൈവകൃഷി, അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും നല്ല ജീവിത നിലവാരം പ്രദാനം ചെയ്യുകയും ഭക്ഷ്യ പരമാധികാരത്തിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും സംഭാവന നല്‍കുകയും വേണം. നല്ല നിലവാരമുള്ള ഭക്ഷണവും മറ്റ് ഉല്‍പ്പന്നങ്ങളും ആവശ്യത്തിന് ലഭ്യമാക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.
മൃഗങ്ങള്‍ക്ക് അവരുടെ ശാരീരികഅവസ്ഥ , സ്വാഭാവിക പെരുമാറ്റം, സുസ്ഥിതി എന്നിവയോട് യോജിക്കുന്ന ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കണമെന്ന് തത്വം നിര്‍ദേശിക്കുന്നു. ഉല്‍പാദനത്തിനും ഉപഭോഗത്തിനുമായി ഉപയോഗിക്കുന്ന പ്രാകൃതിക – പാരിസ്ഥിതിക വിഭവങ്ങള്‍ സാമൂഹികമായും പാരിസ്ഥിതികമായും നീതിപൂര്‍വകമായ രീതിയിലും ഭാവി തലമുറയോടുള്ള കരുതലോടെയും കൈകാര്യം ചെയ്യപ്പെടണം. സാമൂഹ്യ, പാരിസ്ഥിതിക ചിലവുകള്‍ കണക്കിലെടുത്തുള്ളതും തുല്യവും ഏവര്‍ക്കും പ്രാപ്യമായതുമായ ഉല്‍പാദന വിതരണ വ്യാപാര സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം എന്നതും ഈ തത്വം അനുശാസിക്കുന്നു .
5. കരുതല്‍ തത്വം
ആന്തരികവും ബാഹ്യവുമായ ആവശ്യങ്ങളോടും അവസ്ഥകളോടും പ്രതികരിക്കുന്ന ജീവനുള്ളതും ചലനാത്മകവുമായ ഒരു സംവിധാനമാണ് ജൈവ കൃഷി. ജൈവ കര്‍ഷകര്‍ക്ക് ആരോഗ്യത്തെയും സുസ്ഥിതിയെയും അപകടപ്പെടുത്താതെ തന്നെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിയും. അതിനായി തല്‍ഫലമായി, പുതിയ സാങ്കേതികവിദ്യകള്‍ കൃത്യമായി വിലയിരുത്തുകയും നിലവിലുള്ള രീതികള്‍ വീണ്ടും അവലോകനം ചെയ്യുകയും വേണം. നമ്മുടെ ആവാസവ്യവസ്ഥയെക്കുറിച്ചും കൃഷിയെക്കുറിച്ചു തന്നെയും ഉള്ള ധാരണകള്‍ അപൂര്‍ണ്ണമായതിനാല്‍ , എല്ലാ തലങ്ങളിലും കരുതല്‍ അത്യാവശ്യം ആണ് എന്ന് ഈ തത്വം പറയുന്നു.
ജൈവകൃഷിയിലെ പരിപാലനം , വിപുലീകരണം, സാങ്കേതിക തിരഞ്ഞെടുപ്പുകള്‍ എന്നിവയിലെ പ്രധാന ആശങ്കകളാണ് മുന്‍കരുതലും ഉത്തരവാദിത്തവും എന്ന് ഈ തത്ത്വം പറയുന്നു. പ്രകൃതിയോടും, സഹ ജീവികളോടും, വരും തലമുറകളോടും ഉള്ള കരുതല്‍ ആയിരിക്കണം കൃഷി രീതികളും സാങ്കേതിക വിദ്യകളും തിരഞ്ഞെടുക്കുന്നതിലെ പ്രധാന മാനദണ്ഡം. ജൈവകൃഷി ആരോഗ്യകരവും സുരക്ഷിതവും പാരിസ്ഥിതികവും മികച്ചതുമാണെന്ന് ഉറപ്പാക്കാന്‍ ശാസ്ത്രം ആവശ്യമാണ്. എന്നിരുന്നാലും, ശാസ്ത്രീയ അറിവ് മാത്രം പര്യാപ്തമല്ല. പ്രായോഗിക അനുഭവജ്ഞാനം, പരമ്പരാഗതവും തദ്ദേശീയവുമായ അറിവ് എന്നിവ കാലം തെളിയിച്ച പ്രായോഗിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ജൈവകര്‍ഷകര്‍ ഉചിതമായ സാങ്കേതികവിദ്യകള്‍ സ്വീകരിച്ച്‌കൊണ്ടും ജനിതക എഞ്ചിനീയറിംഗ് പോലുള്ള പ്രതിലോമകരമായ സാങ്കേതിക വിദ്യകള്‍ നിരസിച്ചു കൊണ്ടും ഗൗരവകരമായ അപകട സാധ്യതകളെ തടയണം. തീരുമാനങ്ങള്‍, സുതാര്യവും പങ്കാളിത്തവുമായ പ്രക്രിയകളിലൂടെ, അത് ബാധിക്കാവുന്ന എല്ലാവരുടെയും മൂല്യങ്ങളും ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്ന് കരുതല്‍ തത്വം അനുശാസിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in