മാധ്യമ സ്വാതന്ത്ര്യമെന്നത് അറിയാനുള്ള ജനങ്ങളുടെ അവകാശമാണ്.
മീഡിയ എന്ന പദത്തിനു മാധ്യമം എന്നതിനൊപ്പം മറ്റൊരര്‍ത്ഥം കൂടിയുണ്ട്. മീഡിയേറ്റര്‍ അഥവാ ഇടനിലക്കാരന്‍. ജനങ്ങള്‍ക്കും അധികാരസ്ഥാപനങ്ങള്‍ക്കുമിടയില്‍ ഒരു ഇടനിലക്കാരന്‍. ജനങ്ങളുടെ ശബ്ദം അധികാരകേന്ദ്രങ്ങളില്‍ എത്തിക്കുന്നവരാകണം മാധ്യമങ്ങള്‍. അവര്‍ക്കായി ശബ്ദമുയര്‍ത്തുകയും വേണം. തിരിച്ച് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നടപടകളും ജനങ്ങളെ അറിയിക്കുകയും വേണം.
മാധ്യമ സ്വാതന്ത്ര്യമെന്നത് മാധ്യമമുതലാളിയുടേയോ മാധ്യമപ്രവര്‍ത്തകരുടേയോ മാത്രം സ്വാതന്ത്ര്യമോ അവകാശമോ അല്ല. അതവരുടെ സ്ഥാപനം നടത്താനും തൊഴില്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ്. എന്നാല്‍ അതിലേറെ അത് ജനങ്ങളുടെ അവകാശമാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശം. അതിനാല്‍ തന്നെ അതിനെതിരെ ഭരണാധികാരികള്‍ പലപ്പോഴും രംഗത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഫാസിസ്റ്റുകള്‍ മാധ്യമങ്ങളെ ഏറ്റവും ഭയപ്പെടുന്നതും ഇപ്പോഴുണ്ടായതുപോലെ വിലക്കേര്‍പ്പെടുത്തുന്നതും. ഇത്തരം സംഭവങ്ങള്‍ ലോകചരിത്രത്തിലുടനീളം കാണാം.
ഭരണകൂടവുമായുള്ള ഏറ്റുമുട്ടലില്‍ പത്രങ്ങള്‍ കണ്ടുകെട്ടപ്പെടുകയും പത്രാധിപന്മാര്‍ നാടുകടത്തപ്പെടുകയുമാണ് എവിടേയും സംഭവിച്ചത്. കേരളത്തില്‍ തന്നെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അവസ്ഥ അതായിരുന്നല്ലോ. എന്നാല്‍ പതുക്കെ പതുക്കെ പത്രങ്ങള്‍ അധികാരകേന്ദ്രങ്ങളുമായി ഏറ്റുമുട്ടാനാരംഭിച്ചു. പല പത്രങ്ങളും ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന കടമ അക്ഷരാര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ചു. യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു. അതിനാല്‍ തന്നെ അധികാരകേന്ദ്രങ്ങളും മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. അടിയന്തരാവസ്ഥാകാലത്ത് മാധ്യമസ്വാതന്ത്ര്യം പൂര്‍ണ്ണമായും തടയപ്പെട്ടു. തീര്‍ച്ചയായും ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ചില മാധ്യമങ്ങള്‍ ഇഴയുകയായിരുന്നു. അപൂര്‍വ്വം ചില പത്രങ്ങള്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും അതധികം നീണ്ടുനിന്നില്ല. പിന്നീടും അത്തരം സംഭവങ്ങള്‍ ഇടക്കിടെ ആവര്‍ത്തിച്ചു. സമകാലിക ഫാസസിസ്റ്റ് അന്തരീക്ഷത്തില്‍ അത് ഏറ്റവും രൂക്ഷമായിരിക്കുന്നു.
വാസ്തവത്തില്‍ മീഡിയ എന്ന പദത്തിനു മാധ്യമം എന്നതിനൊപ്പം മറ്റൊരര്‍ത്ഥം കൂടിയുണ്ട്. മീഡിയേറ്റര്‍ അഥവാ ഇടനിലക്കാരന്‍. ജനങ്ങള്‍ക്കും അധികാരസ്ഥാപനങ്ങള്‍ക്കുമിടയില്‍ ഒരു ഇടനിലക്കാരന്‍. ജനങ്ങളുടെ ശബ്ദം അധികാരകേന്ദ്രങ്ങളില്‍ എത്തിക്കുന്നവരാകണം മാധ്യമങ്ങള്‍. അവര്‍ക്കായി ശബ്ദമുയര്‍ത്തുകയും വേണം. തിരിച്ച് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നടപടകളും ജനങ്ങളെ അറിയിക്കുകയും വേണം. അവ എല്ലാ മാധ്യമങ്ങളും നിര്‍വ്വഹിക്കുന്നില്ല എന്നതു ശരി. ഏതു മേഖലയിലേയും ജീര്‍ണ്ണത ഈ മേഖലയിലുമുണ്ട്. അതുപക്ഷെ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്നതിനു കാരണമല്ലല്ലോ. ഡെല്‍ഹിയില്‍ നടന്ന ക്രൂരമായ വംശീയവേട്ടയുടെ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ചു എന്നതാണല്ലോ വിലക്കിനു കാരണമായത്. തീര്‍ച്ചയായും മാധ്യമങ്ങള്‍ ചെയ്തത് അവരുടെ ഉത്തരവാദിത്തമാണ്. അതവരുടെ സ്വാതന്ത്ര്യത്തേക്കാള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവുമാണെന്നു പറഞ്ഞത് അതിനാലാണ്. വാസ്തവത്തില്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചൊന്നും പറയുന്നില്ല. പൗരന്മാരുടെ സ്പീച്ച് ആന്റ് എക്സ്പ്രഷന്‍ ഫ്രീഡം എന്നാണ് പറയുന്നത്. അതിന്റെ സ്വാഭാവികമായ എകസ്ടെന്‍ഷനാണ് മാധ്യമസ്വാതന്ത്ര്യവും.
തീര്‍ച്ചയായും സ്വകാര്യമേഖലയില്‍ തന്നെ മാധ്യമങ്ങള്‍ അനിവാര്യമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണല്ലോ. അതിനാല്‍ അവക്ക് പരിമിതിയുണ്ട്. ആകാശവാണിയും ദൂരദര്‍ശനും ഉദാഹരണങ്ങള്‍. സ്വകാര്യസ്ഥാപനങ്ങളാണ് കുറെയെങ്കിലും ആ കടമ നിര്‍വ്വഹിക്കുന്നത്. സ്വാകാര്യസ്ഥാപനങ്ങള്‍ സ്വാഭാവികമായും നേരിടുന്ന പ്രശ്‌നങ്ങള്‍ അവക്കുണ്ടാകുമെന്നതു ശരി. ദൃശ്യമാധ്യമങ്ങള്‍ സജീവമായതോടെ കൂടുതല്‍ വ്യക്തമായും ശക്തമായും വാര്‍ത്തകള്‍ ജനങ്ങളിലെത്തുന്നു. ഒന്നും ഒളിച്ചുവെക്കാന്‍ അധികാരികള്‍ക്കാവുന്നില്ല. അതുതന്നെയാണ് ഫാസിസ്റ്റുകളുടെ ഭയം. ഇതൊരു മുന്നറിയിപ്പു മാത്രമാണ്. വരുംകാലം കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പ്. അടിയന്തരാവസ്ഥ കാലത്ത് മാധ്യമസ്വാതന്ത്ര്യം വീണ്ടെടുത്തു കൊടുത്തത് ജനങ്ങളായിരുന്നു. അതോര്‍ത്തായിരിക്കണം വരുംകാല ഭീഷണികളെ മാധ്യമപ്രവര്‍ത്തര്‍ അഭിമുഖീകരിക്കാന്‍. അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് ഏറ്റവും പ്രധാനം. ആ അറിവില്‍ നിന്നാണ് പ്രതിരോധമുയരുക. അതിനാല്‍ തന്നെയാണ് ആ അറിവിനെ തടയാന്‍ ശ്രമിക്കുന്നതും. ഈ തിരിച്ചറിവാകണം വരുംകാലമുന്നേറ്റങ്ങളുടെ അടിത്തറ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in