പ്രേമം കൊണ്ട് ഫാസിസത്തെ തടയാമോ? – മുഹമ്മദ് റാഫി. എന്‍ വി
ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന രൂപകവാങ്മയം സൃഷ്ടിച്ചത് എം.ടിയാണ്. ആ ആന്തരികാനുഭവം കൊറോണ ലോക്ഡൗണ്‍ കാലത്ത് ഭൗതികാനുഭവമായിമാറിയത് എങ്ങിനെയെന്ന് സിനിമയുടെ ആദ്യപാതി ചിത്രീകരിക്കുന്നു. ചുറ്റും ഒരുപാട് പേരുണ്ട് എങ്കിലും ഞാന്‍ ഒറ്റക്ക് എന്ന ഒട്ടൊക്കെ കാല്പനികവല്‍ക്കരിച്ച ദര്‍ശനമല്ല രോഗാണു സംവാഹകനാണോ എന്ന സംശയത്തിന്റെ പേരിലുള്ള ഒറ്റപ്പെടല്‍! അത് ഏകാന്തത എന്ന അസഹനീയവും ശാന്തവുമായ കല്‍തുറുങ്കുകള്‍ തന്നെ! പ്രവാസാനന്തര ഗാര്‍ഹിക (സാംസ്‌കാരിക) ജയില്‍ ജീവിതവും ഒറ്റപ്പെട്ടവന്റെ ഭൗതികവും ആത്മീയവും ആയ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ചിത്രീകരിക്കുകയാണ് പ്രസ്തുത സിനിമ.
പ്രേമം കൊണ്ട് ഫാസിസത്തെ തടയാമോ?
മേല്‍ച്ചോദ്യം മൗനമായി ഉച്ചരിക്കുന്നുണ്ട് അന്‍വര്‍ അബ്ദുള്ളയുടെ, മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ എന്ന പുതിയ സിനിമ. ഉത്തരം വ്യക്തമാക്കുന്നില്ലെങ്കിലും.
കോവിഡ് 19 ലോക മഹാമാരി നമ്മളെ ഗ്രസിച്ചത് 2020 ഫെബ്രുവരി മാസത്തിലായിരുന്നു. തുടര്‍ന്നു വന്ന ലോക് ഡൗണ്‍ പലായന ജീവതാവസ്ഥ പ്രമേയമായി അന്‍വര്‍ അബ്ദുള്ള രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് മതിലുകള്‍ ലവ് അറ്റ് ദ ടൈം ഓഫ് കൊറോണ.
കൊറോണ കാലത്ത് നാട്ടില്‍ എത്തപ്പെട്ട എഴുത്തുകാരനായ ഒരു പ്രവാസിയുടെ ഒറ്റപ്പെടലും മാനസിക വിഭ്രാന്തികളും ബഷീറിന്റെ ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഈ സിനിമ. പരാജയപ്പെട്ട എഴുത്തുകാരന്‍ കൂടിയായ പ്രവാസി, ക്വാറന്റൈന്‍ ഏകാന്തതയില്‍ തന്റെ, അതേനിലയില്‍ കഴിയുന്ന ഒരു സ്ത്രീയുമായി ബന്ധത്തിലാകുന്നതും കൊറോണ കാലത്തെ ഏകാന്ത മനുഷ്യന്റെ വിഭ്രാന്തികള്‍ ദൃശ്യങ്ങളുടെ രൂപകങ്ങള്‍ കൊണ്ട് വായിച്ചെടുക്കുന്നതും ആത്യന്തികമായി മനുഷ്യന്‍ എന്ന ഒറ്റയെ പ്രമേയവല്‍ക്കരിക്കുന്നതുമൊക്കെ സിനിമയുടെ സവിശേഷതയാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന രൂപകവാങ്മയം സൃഷ്ടിച്ചത് എം.ടിയാണ്. ആ ആന്തരികാനുഭവം കൊറോണ ലോക്ഡൗണ്‍ കാലത്ത് ഭൗതികാനുഭവമായിമാറിയത് എങ്ങിനെയെന്ന് സിനിമയുടെ ആദ്യപാതി ചിത്രീകരിക്കുന്നു. ചുറ്റും ഒരുപാട് പേരുണ്ട് എങ്കിലും ഞാന്‍ ഒറ്റക്ക് എന്ന ഒട്ടൊക്കെ കാല്പനികവല്‍ക്കരിച്ച ദര്‍ശനമല്ല രോഗാണു സംവാഹകനാണോ എന്ന സംശയത്തിന്റെ പേരിലുള്ള ഒറ്റപ്പെടല്‍! അത് ഏകാന്തത എന്ന അസഹനീയവും ശാന്തവുമായ കല്‍തുറുങ്കുകള്‍ തന്നെ! പ്രവാസാനന്തര ഗാര്‍ഹിക (സാംസ്‌കാരിക) ജയില്‍ ജീവിതവും ഒറ്റപ്പെട്ടവന്റെ ഭൗതികവും ആത്മീയവും ആയ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ചിത്രീകരിക്കുകയാണ് പ്രസ്തുത സിനിമ.
ലോക് ഡൗണിലകപ്പെട്ട പ്രവാസിയും പരാജയപ്പെട്ട എഴുത്തുകാരനുമായ നായകന്റെ ചില ഫോണ്‍ സംഭാഷണങ്ങള്‍ ഇങ്ങിനെ പോകുന്നു:
‘ എന്തു ചെയ്യുന്നു? ‘
‘ഒന്നും ചെയ്യുന്നില്ല’
‘വല്ലതും വായിച്ചുകൂടേ? ‘
‘പുസ്തകങ്ങളെടുത്താരുന്നു. വായിക്കാന്‍ തോന്നുന്നില്ല. ഒരിക്കെ വായിച്ചതാന്നല്ലോ മിക്കതും. അതിനെടേല് ഒരു തമാശ. പുസ്തകങ്ങക്കെടേലൊണ്ട് ഡ്രാക്കുള ഇരിക്കുന്നു…
‘രക്തരക്ഷസ്സായ ഡ്രാക്കുളയാണോ?’ എഴുത്തു പുനരാരംഭിച്ചുകൂടേ.
‘എഴുത്തൊന്നും ഇനി വരുമെന്നു തോന്നുന്നില്ല. അതിനൊന്നും ഇനി ഒരര്‍ത്ഥോമില്ല…, , …അവസാനത്തെ ജീവനേം ചെലപ്പോ കൊറോണ തിന്നേക്കാം…
സിനിമയിലെ സംഭാഷണങ്ങള്‍ അധികവും ഫോണ്‍ ഭാഷണങ്ങളോ ആത്മഗതങ്ങളോ ആണ്. ലോക് ഡൗണ്‍ കാലത്ത് കൈക്കുഞ്ഞുങ്ങളെയും മറ്റും എടുത്തും വലിച്ചും നാടു പിടിക്കാന്‍ പൊരിവെയിലത്ത് പൊള്ളുന്നവരെ ഓര്‍ത്തും മറ്റും നായകനും പലപ്പോഴും പൊള്ളുന്നുണ്ട്. പുറമെയുള്ള ദുരിതം നിറഞ്ഞ ഭൗതിക ജീവനാവസ്ഥകള്‍ അറിയാതെയിരിക്കാന്‍ പരമാവധി ശ്രമിക്കുമ്പോഴും അത് പലപ്പൊഴും അവിടെ എത്തിനോക്കുന്നു. അയാള്‍ ആന്തരികമായി ഞെരിപിരി കൊള്ളുന്നു.
സിനിമയിലെ രണ്ടാം പാതി ബഷീറിന്റെ ദര്‍ശനം വിടര്‍ത്തുന്നതാണ്. പ്രധാനമായും, വിഖ്യാതമായ മതിലുകള്‍ എന്ന നോവലിന്റെ ആശയതലം ഇവിടെ അവലംബിതമാകുന്നു. ബഷീര്‍ പറയാന്‍ ശ്രമിച്ച ജീവിത ദര്‍ശനത്തില്‍ അഭയം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നായകനെയാണ് ഇവിടെ നമ്മള്‍ കാണുന്നത്. ബഷീറിനെ ഒരുപാട് വായിക്കുകയും ഉള്ളില്‍ പേറുകയും ചെയ്തവര്‍ക്ക് ഈ ഭാഗം ബഷീര്‍ ഫിലോസഫിയുമായുള്ള മുഖാമുഖമായി അനുഭവപ്പെടുകതന്നെ ചെയ്യും. മതിലുകള്‍ എന്ന വസ്തുബിംബവും നാരായണി എന്ന സ്ത്രീകഥാപാത്രബിംബവും വെളിച്ചം, ഇരുള്‍ എന്നീ പ്രാപഞ്ചികപ്രതീതിബിംബങ്ങളും വരെ ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ആത്യന്തികമായി പറയുകയാണെങ്കില്‍ ഒറ്റപ്പെട്ടവന്റെ വേദനകളില്‍ കുടി സന്തൂര്‍ വാദനം മീട്ടുന്ന പോലെയാണ് അന്‍വര്‍ അബ്ദുള്ള തന്റെ കൊറോണ സിനിമ പൂര്‍ത്തീകരിക്കുന്നത്! പ്രേമമെന്ന നിത്യസ്വാന്തനത്തില്‍ പെണ്ണിന്റെ സാമീപ്യത്തില്‍ അഭയം കണ്ടെത്തുന്നവന്റെ വേപഥുവായി ,അല്ലെങ്കില്‍ അത് പോലും ഒരു സ്വപ്നസമാനമായ അനുഭവം മാത്രമാണെന്ന തിരിച്ചറിവായി അത്രക്ക് രൂക്ഷമായ ഏകതാനതയുടെ മനുഷ്യനെന്ന സിനിമയായി ആ വേദനിക്കുന്ന സന്തൂര്‍ വാദനം നിലയ്ക്കുന്നു. മുഹമ്മദ് എ ചെയ്ത ഛായ കുറെ രൂപകങ്ങളെ ആനയിക്കുന്നുണ്ട്. പാതി ജീവന്‍ പോയ പാറ്റയെ പൊതിഞ്ഞ് എങ്ങോട്ടോ കൊണ്ടുപോയി അതിജീവന പ്രത്യാശയുമായി നീങ്ങുന്ന ഉറുമ്പുകളും എപ്പോഴും കലമ്പല്‍ കൂട്ടികൊണ്ടിരിക്കുന്ന കാക്കകളും മറ്റുമായി വിജനമായ ഏകാന്തതയുടെ നിഴലും വെളിച്ചവും കൊണ്ട് ആ ഛായ ദൃശ്യരേഖകള്‍ തീര്‍ക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കിം കി ദുഖ് ആണ് ലോകസിനിമയില്‍ ഒറ്റ മനുഷ്യന്‍ മാത്രമുള്ള ഒരു സിനിമ ചെയ്തത്. മതിലുകളില്‍ ഇതേ രൂപത്തില്‍ ഒരു മനുഷ്യന്‍ ഒറ്റയും ഏകവുമായ ലോകമായി മാറുകയും ഒറ്റയാക്കലിന്റെ തടവിലകപ്പെട്ട മാനവന്റെ ആന്തരിക ലോകമെന്ന വിശാല സ്ഥൂലതയിലേക്ക് ക്യാമറ സൂക്ഷ്മമാവുകയും ചെയ്യുന്നു ലവ് അറ്റ് ദ ടൈം ഓഫ് കൊറോണയില്‍ ! ഇല്ലാത്ത കൂട്ട് ഉള്ള വേദനകള്‍. മതിലുകളിലെ നാരായണിയെപ്പോലെ അയല്‍പക്കത്ത് എവിടെയോ നിത്യസാമീപ്യമായി ഇല്ലാത്ത, എങ്കിലും ഉള്ള പെണ്ണ്! പെണ്ണിന്റെ ഗന്ധം! സ്വരം! നാദം! ശ്വാസം! ഉള്ളുറവയില്‍ ഉറഞ്ഞു ലാവയായ പെണ്ണുടല്‍!
മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ റൂട്ട്സ് എന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ കാണാനാകും. rootsvideo.com. സ്വതന്ത്രവും പരീക്ഷണാത്മകവുമായ സിനിമ എന്ന നിലയിലും കൊറോണയുടെ കേരളീയസാമൂഹികവ്യഥകള്‍ ആ കാലത്തിലും നേര്‍നിലയിലും ആവിഷ്‌കരിച്ച ഒരേയൊരു സിനിമ എന്ന നിലയിലും ഈ ചിത്രം ചരിത്രപരമായി സ്ഥാനപ്പെടുന്നുണ്ട്. ഇത്തരം സിനിമകള്‍ അര്‍ഹിക്കുന്ന കാഴ്ചക്കാരെ നേടുന്നുണ്ടോ എന്നത് സംശയമാണ്. ഏതായാലും ഈ സിനിമ മുഴുവന്‍ ചലച്ചിത്രാസ്വാദകരുടെയും കാഴ്ചയും ശ്രദ്ധയും അര്‍ഹിക്കുന്നുണ്ടെന്നകാര്യം സംശയമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in