സ്റ്റേറ്റ് കമ്മ്യൂണിസമല്ല; ലിബര്‍റ്റേറിയന്‍ കമ്യൂണിസമാണ് വേണ്ടത്
ഒരു മൂന്നാംമുറ ‘വിധേയന്റെ’ മകന്‍; മുഖ്യമന്ത്രിയോട്
ചരിത്രം വിജയിച്ചവരുടേതാണ്. ഒറ്റയ്‌ക്കൊറ്റക്കുള്ളതായാലും കൂട്ടമായായാലും ചരിത്രം വിജയിച്ചവരുടേതാണ്. ചാര്‍വാകനും റാസ്പുട്ടിനും നമ്മുടെ മുമ്പിലുണ്ട്. കാലം അവരെ മായ്ച്ചുകളഞ്ഞു. അല്ലെങ്കില്‍ മായ്ച്ചു കളയിച്ചു. നാറാണത്ത് ഭ്രാന്തനെയും സിസിഫസിനെയും ഇല്ലാതാക്കിയത് ഒറ്റയ്ക്ക് നിന്നുള്ള കലാപങ്ങളുടെ പേരിലാണ്. ഒറ്റയ്ക്ക് നിന്ന അനേകം അതികായന്മാരെ ഇല്ലാതാക്കിയതുകൂടിയാണ് ചരിത്രം. അത് അധികാരത്തിന്റെ സ്വഭാവമാണ്. ഒറ്റയായി നില്‍ക്കുന്നതിനെ ഇല്ലാതാക്കുക അല്ലെങ്കില്‍ മറവുചെയ്യുക. ഒറ്റയ്ക്കുള്ള ഇതിഹാസങ്ങളെ പരിണാമചരിത്രത്തിനുതന്നെ ഭയമാണ്. പരിണാമം കൂട്ടായ്മയുടെ പ്രതിനിധാനമാണല്ലോ.
മനുഷ്യന്‍ ഏകനായ ജീവിയാണെന്നൊരു താത്വികവ്യാഖ്യാനമുണ്ട്. ചിലപ്പോള്‍ അത് ശരിയായിരിക്കാം – തെറ്റായിരിക്കാം, അറിയില്ല. നിലവിലെ സാഹചര്യത്തില്‍ അത് തീര്‍ത്തുപറയുക സാധ്യമല്ല. പരിണാമം പക്ഷേ കൂട്ടങ്ങളെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അത് അതിന്റേതായ സഹജതയും. അത് എല്ലായ്‌പ്പോഴും അങ്ങനെയാണ്; ഒടുക്കം നാം പിരിഞ്ഞവരാണല്ലോ. നാം പലവഴിക്കായി. ഭൂഖണ്ഡങ്ങളായി. രാജ്യങ്ങളായി. സംസ്ഥാനങ്ങളായി. നാം മതങ്ങളായി, കുടുംബങ്ങളായി, ആണും പെണ്ണുമായി, പിന്നെ നാം ആത്യന്തിക കുടുംബങ്ങള്‍ക്കുള്ളിലെ വ്യക്തികളായി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ക്രമേണ വ്യക്തിയെ നാം ഭയപ്പെട്ടുതുടങ്ങി. വ്യക്തിയെ കെട്ടഴിച്ചുവിട്ടാല്‍ ആര്‍ക്കാണ് നഷ്ടം? മറ്റാര്‍ക്കുമല്ല, അത് അധികാരത്തിനാണ്; നിലനില്‍ക്കുന്ന വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ക്കും മതമുള്‍പ്പെടുന്ന അധികാരവ്യവസ്ഥകള്‍ക്കുമാണ്. അതിനാല്‍ വ്യക്തിയെ അവര്‍ക്ക് ഭരണകൂടാനന്തര കാലമത്രയും ഭയമാണ്. ചിലരെ ഭ്രാന്തന്മാരാക്കി പുറംതള്ളി. അത് അവര്‍ തനിച്ച് നിന്ന് വിളിച്ച് പറയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിക്കാനാണ്.
ഓഷോ പറയുന്നു: ‘നിങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുക. നിങ്ങള്‍ നിങ്ങളായിരിക്കുക. നിങ്ങള്‍ മറ്റൊരാളുമാവാതിരിയ്ക്കുക. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുള്ളൂ. നിങ്ങള്‍ നിങ്ങളെത്തന്നെ സ്‌നേഹിക്കുക. സ്വയം സ്‌നേഹിക്കാതെ നിങ്ങളെങ്ങനെ മറ്റൊരാളെ സ്‌നേഹിക്കും.’
അതുകൊണ്ടാണ് ഓഷോയെ അവര്‍ വിഷം വച്ച് കൊന്നത്. എലിയെ വിഷം വച്ച് കൊല്ലുന്നത് കണ്ടിട്ടില്ലേ? അതുപോലെ. ഇങ്ങനെയാണ് ഭരണകൂടവും. സക്കറിയയുടെ കഥയില്‍ പൂച്ച എലിയെ പിടിച്ചതുപോലെ, മെല്ലെ മെല്ലെ, തട്ടിത്തട്ടിത്തന്നെയാണ് കൊല്ലുക; വ്യക്തിയെ- വ്യക്തിത്വത്തെ ഇല്ലാതാക്കുക.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മനുഷ്യര്‍ അനേകം വ്യക്തികളായി തിങ്ങിയപ്പോള്‍ മഹാമാരി വന്നു. കൂട്ടങ്ങള്‍ പിരിച്ചു, ഒറ്റ തിരിച്ചു (വരത്തന്‍ സിനിമയിലെ സൂചനകള്‍). കൂട്ടങ്ങളാണ് എവിടെയും നിയന്ത്രിതാക്കള്‍. സിസി ടിവി പോലെ ഓരോ വ്യക്തിയും പ്രവര്‍ത്തിക്കുന്നിടത്ത് ഇതൊരു സ്വാഭാവിക തിരഞ്ഞെടുപ്പാണ്. നാച്ചുറല്‍ സെലക്ഷന്‍ തന്നെ. അതുമാത്രമല്ല, കൂട്ടങ്ങളെ എല്ലാ അര്‍ത്ഥത്തിലും അപ്രസക്തമാക്കുക എന്നതും.
ഇന്ന് പി രാജീവ് വലിയ പെരുമയില്‍ പറഞ്ഞുകേട്ടു വ്യക്തി അല്ല പ്രധാനം പാര്‍ട്ടിയാണ് പ്രധാനം പിണറായി അല്ല, വിഎസ് അല്ല, ശൈലജ ടീച്ചര്‍ അല്ല, ആരുമല്ല, എന്ന് പക്ഷേ വ്യക്തി തന്നെയാണ് പ്രധാനം. കമ്മ്യൂണിസത്തിന്റെ പരാജയവും അവിടെത്തന്നെ. കമ്മ്യൂണിസത്തില്‍ വ്യക്തിക്ക് അല്ല സ്റ്റേറ്റിനാണ് പ്രാധാന്യം. അതുകൊണ്ട് സ്റ്റേറ്റ് കമ്മ്യൂണിസം അല്ല; ലിബര്‍റ്റേറിയന്‍ കമ്യൂണിസമാണ് ഞാന്‍ ഉയര്‍ത്തിപ്പിടിക്കുക. അനാര്‍ക്കോ പ്രിമിറ്റീവിസം അല്ല; ലിബറലിറ്റേറിയന്‍ സോഷ്യലിസമാണ്- ലിബറലിറ്റേറിയന്‍ കമ്മ്യൂണിസമാണ് ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. എന്റെ രാഷ്ട്രീയം അതാണ്. ഞാനും കമ്മ്യൂണിസ്റ്റ് തന്നെ. എന്നാല്‍ ഇന്നുകാണുന്ന, നടപ്പിലാക്കുന്ന കമ്മ്യൂണിസത്തില്‍ എനിക്ക് വിശ്വാസമില്ല. കാരണം അത് വ്യക്തിയെ കൊല്ലുന്നു. എല്ലാ നിലയിലും എല്ലാ തരത്തിലും വ്യക്തിയെ വരിഞ്ഞു മുറുക്കുന്നു. അതിനൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിക്കില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in