‘Labour without energy is a corpse, and capital without energy is a sculpture.’

സ്റ്റീവ് കീനിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘The New Economics: A Manifesto’ (November 2021)സങ്കീര്‍ണ്ണ വ്യവസ്ഥകളെ (Complex Systems) അതിന്റെ സത്തയില്‍ മനസ്സിലാക്കുകയും അതിനനുരൂപമാകുന്ന ഒരു സമ്പദ്ശാസ്ത്ര സിദ്ധാന്തം സൃഷ്ടിച്ചെടുക്കുന്നതിലേക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതുമായ ഒന്നാണ്.

ആസ്ത്രേലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് കീന്‍ (Steve Keen) നിയോ ക്ലാസിക്കല്‍ ഇക്കണോമിക് സിദ്ധാന്തങ്ങളുടെ കടുത്ത വിമര്‍ശകനെന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയാണ്. കീനിന്റെ ‘Debunking Economics: The Naked Emperor Dethrowned’ (2011), ‘Can We Avoid Another Financial Crisis?'(2017) എന്നീ പുസ്തകങ്ങള്‍ നിയോ ക്ലാസിക്കല്‍ സമ്പദ്ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ തന്നെ കുടിയിരിക്കുന്ന പിഴവുകള്‍ മറനീക്കിക്കാണിക്കുന്നവയാണ്. ഗണിതശാസ്ത്ര നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിയോ ക്ലാസിക്കല്‍ സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്ക് ഭൗതിക നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഭൂമിയുടെയും മറ്റ് ജൈവമണ്ഡലത്തിന്റെയും സങ്കീര്‍ണ്ണതകളെ ഉള്‍ക്കൊള്ളാനോ അതിനനുസൃതമായ രീതിയില്‍ മുന്നോട്ടുപോകാനോ സാധ്യമല്ലെന്ന് കീന്‍ അടിവരയിട്ടു പറയുന്നു.

ആഗോള സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക് നയിക്കപ്പെടുന്നതും പ്രവചനാതീതമായ രീതിയില്‍ അവ ആവര്‍ത്തന സ്വഭാവം കൈവരിക്കുന്നതും കീന്‍ തന്റെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2007ലെ അമേരിക്കന്‍ സബ്പ്രൈം മോര്‍ട്ട്ഗേജ് ക്രൈസിസിനെ സംബന്ധിച്ച് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നടന്ന ബ്രീഫിംഗില്‍ എലിസബത്ത് രാജ്ഞി ഉയര്‍ത്തിയ ചോദ്യത്തിന് (2008) -”If these things were so large, how come everyone missed them?” – നിയോ ക്ലാസിക്കല്‍ ഇക്കണോമിക്സ് സിദ്ധാന്തങ്ങള്‍ക്ക് പുറത്ത് ആലോചനകള്‍ നടത്തിക്കൊണ്ടിരുന്നവര്‍ക്ക് ഉത്തരമുണ്ടായിരുന്നു. ആഗോള സമ്പദ്വ്യവസ്ഥ കൂടുതല്‍ ഗുരുതരമായ തകര്‍ച്ചയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഒരു ഡസനോളം സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാള്‍ സ്റ്റീവ് കീന്‍ ആയിരുന്നുവെന്നത് പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്റ്റീവ് കീനിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘The New Economics: A Manifesto’ (November 2021)സങ്കീര്‍ണ്ണ വ്യവസ്ഥകളെ (Complex Systems) അതിന്റെ സത്തയില്‍ മനസ്സിലാക്കുകയും അതിനനുരൂപമാകുന്ന ഒരു സമ്പദ്ശാസ്ത്ര സിദ്ധാന്തം സൃഷ്ടിച്ചെടുക്കുന്നതിലേക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതുമായ ഒന്നാണ്. കീനിന്റെ പുസ്തകം ഒരേസമയം സംക്ഷിപ്തവും വിശാലവുമാണ്.

മാക്രോ ഇക്കണോമിക് മോഡലുകള്‍ യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും, രേഖീയമല്ലാത്തതും (non-linear) അനിശ്ചിതത്വമുള്ളതും കുഴപ്പംനിറഞ്ഞതുമായ വ്യവസ്ഥകള്‍ക്ക് വേണ്ടിയുള്ള മോഡലിംഗിനായി സന്തുലിത (equilibrium) മാതൃകകള്‍ ഉപയോഗപ്പെടുത്തുന്നത് യാഥാര്‍ത്ഥ്യം നിറഞ്ഞ സമീപനമായിരിക്കില്ലെന്നും, നമ്മുടെ ധാരണയിലുള്ള പ്രപഞ്ചം തെര്‍മോഡൈനാമിക്സ് നിയമങ്ങള്‍ അനുസരിക്കുന്നവയാണെന്നും സാമ്പത്തിക ശാസ്ത്രം ഇതിന് അപവാദമാകില്ലെന്നും കീന്‍ വളരെ വ്യക്തതയോടെ തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

സ്റ്റീവ് കീന്‍ മുന്നോട്ടുവെക്കുന്ന മാനിഫെസ്റ്റോ അസന്നിഗ്ദ്ധമായി ചൂണ്ടിക്കാട്ടുന്നത് ഇവയാണ്:

1. സമ്പദ്വ്യവസ്ഥയെ സന്തുലിതാവസ്ഥയിലല്ല, ചലനാത്മക സംവിധാനമെന്ന നിലയില്‍ കണക്കാക്കുക.
2. ഉല്‍പ്പാദന മാതൃകകളില്‍ ഊര്‍ജ്ജ(energy)ത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തുക.
3. താപഗതിക നിയമങ്ങളു (thermodynamics laws)മായി പൊരുത്തപ്പെടുക
4. സാങ്കല്‍പ്പിക അനുമാനങ്ങളല്ല, അനുഭവപരമായ യാഥാര്‍ത്ഥ്യങ്ങളില്‍ അടിയുറച്ചിരിക്കുക.
5. സങ്കീര്‍ണ്ണ വ്യവസ്ഥകളുടെ സന്തുലിതാവസ്ഥ (complex system equilibrium) സൂചിപ്പിക്കുന്നത് ഒരു വ്യവസ്ഥ എവിടെ അവസാനിക്കും എന്നല്ല, വ്യവസ്ഥ എവിടെയായിരിക്കില്ല എന്നാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രകൃതി വിഭവങ്ങളുടെ, സവിശേഷമായി ഭൂമിയുടെ, ലഭ്യതയെയും ജൈവികവും ഭൗതികവും ആയ പരിമിതികളെ തിരിച്ചറിയുന്ന ഒരു ഉത്പാദന ക്രമത്തെ വിപുലപ്പെടുത്തുന്നതിനെ സംബന്ധിച്ചാണ് കീന്‍ സംസാരിക്കുന്നത്. മൂല്യത്തിന്റെ ഭൗതികാടിത്ത (material base) നിര്‍ണ്ണയിക്കുന്നതില്‍ ഊര്‍ജ്ജത്തിന്റെയും ദ്രവ്യത്തിന്റെയും പങ്കിനെ വളരെ കൃത്യമായി നിര്‍വ്വചിക്കാന്‍ കീനിന് സാധിക്കുന്നു. അതുകൊണ്ടുതന്നെ ‘Labour without energy is a corpse, and capital without energy is a sculpture.’ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അദ്ദേഹത്തിന് പറയാന്‍ സാധിക്കുന്നതും.

200 പേജുകള്‍ വരുന്ന, 6 അദ്ധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയ കീനിന്റെ പുസ്തകം, കാലാവസ്ഥ ഭീഷണിയും വിഭവ പ്രതിസന്ധിയും നേരിടുന്ന ഭാവി ലോകത്തിന്റെ സാമ്പത്തിക ക്രമം എങ്ങിനെയായിരിക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ ദിശാബോധം നല്‍കുന്നതാണ്. കീനിന്റെ സിദ്ധാന്തങ്ങളെ മുഖ്യധാരാ സമ്പദ്ശാസ്ത്രകാരന്മാര്‍ അവഗണിക്കാന്‍ ശ്രമിച്ചാലും വഴിമുട്ടി നില്‍ക്കുന്ന നിയോ ക്ലാസിക്കല്‍ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങള്‍ ലോകത്തിന് കയ്യൊഴിയേണ്ടി വരും എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്.

The New Economics: A Manifesto
Steve Keen
(November 2021)
Polity Press, UK

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply