വിശുദ്ധപശുവല്ല കെ എസ് ആര്‍ ടി സി

ബിജു പ്രഭാകര്‍ കൂടി പരീക്ഷിക്കട്ടെ. എന്നിട്ടും രക്ഷയില്ലെങ്കില്‍ ഈ വെള്ളാനയെ അടച്ചുപൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ തന്നെയാണ് വേണ്ടത്. ഇപ്പോള്‍ ഉപയോഗശൂന്യമായികിടക്കുന്ന സ്ഥലങ്ങളുടേയും കെട്ടിടങ്ങളുടേയും ഒരു ഭാഗം വിറ്റാല്‍ തൊഴിലാളികളുടെ പ്ര്ശ്നം പരിഹരിക്കാവുന്നതേയുള്ളു. ബസുകള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുക. അവയില്‍ ഈ ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കുകയുമാകാം. എല്ലാം കഴിഞ്ഞ് ബാക്കിയാകുന്ന പണം ഗുണകരമായ ഏതെങ്കിലും മേഖലയില്‍ ചിലവഴിക്കുക. വേണമെങ്കില്‍ പുതിയൊരു ബസ് സര്‍വ്വീസ് സംവിധാനം തന്നെ ക്ലീന്‍ സ്ലേറ്റില്‍ ആരംഭിക്കുക. കെഎസ്ആര്‍ടിസി അനുഭവങ്ങളുടെ വെളിച്ചത്തില്‍ തിരുത്തലുകള്‍ വരുത്തി അത് ഉത്തരവാദിത്തത്തോടെ കൊണ്ടുനടക്കുക. അതാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യസര്‍ക്കാര്‍ ചെയ്യേണ്ടത്.

മലയാളികള്‍ക്ക് ഒുരു പാട് ആധുനിക അന്ധവിശ്വാസങ്ങളുണ്ട്. അതിലൊന്നാണ് പൊതുമേഖല വിശുദ്ധപശുവാണെന്നും എത്രമാത്രം ജീര്‍ണ്ണിച്ചാലും എന്തുവില കൊടുത്തും അവ നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ കടമയാണെന്നുമുള്ളത്. മറ്റൊന്ന് തൊഴിലാളി നേതാക്കളാണ് ഏതുവിഷയത്തിലും അന്തിമവിധികര്‍ത്താക്കളെന്ന്. കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട് എന്നും നടക്കുന്ന, ഇപ്പോഴും തുടരുന്ന വിവാദങ്ങള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം.

വളരെ സ്വാഭാവികമെന്നവണ്ണം ബജറ്റവതരണവേളയില്‍ ധനമന്ത്രി പ്രഖ്യാപിച്ചതും സ്വാഭാവികമെന്നപോലെ നാം കേള്‍ക്കുകയും ചെയ്ത ഒന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കെ എസ് ആര്‍ ടി സി ക്ക് അനുവദിച്ചത് 5000 കോടിരൂപയൈണ് എന്നതാണത്. അതായത് ശരാശരി ഒരു ബസിന് ഒരു കോടി. പുതിയ ബഡ്ജറ്റില്‍ 2000 കോടിയോളം അനുവദിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്രയും ഭീമമായ തുക കെ എസ് ആര്‍ ടി സിക്ക് അനുവദിക്കുന്നത്? ജനങ്ങളെല്ലാം പണം കൊടുത്താണ് യാത്ര ചെയ്യുന്നത്. സ്വകാര്യബസുകളേക്കാള്‍ കൂടുതലാണ് കെ എസ് ആര്‍ ടി സിയിലെ ചാര്‍ജ്ജ്. ഒരു മിശ്രസമ്പദ് വ്യവസ്ഥക്ക് യോജിക്കാത്ത രീതിയില്‍ നാഷണല്‍ ഹൈവേകള്‍ കെ എസ് ആഅര്‍ ടി സിക്ക് കുത്തക. കൊടുത്തിരിക്കുകയാണ്. മുമ്പൊക്ക ആളുകുറഞ്ഞ റൂട്ടുകളിലും രാത്രികളിലുമൊക്കെ ബസുകള്‍ ഓടിയിരുന്നു. ഇപ്പോഴതൊന്നുമില്ല. പ്രധാനമായും ദേശീയപാതകളില്‍ മാത്രമാണ് രാത്രിയോടുന്നത്. ലാഭകരമല്ല എന്നു പറഞ്ഞ് ചെറിയ റൂട്ടുകളെല്ലാം നിര്‍ത്തി. പ്രത്യേകിച്ച് മധ്യ, വടക്കന്‍ ജില്ലകളില്‍. ഇതിനൊക്കെ ശേഷമാണ് വീണ്ടും കോടികള്‍ നല്‍കുന്നത്. സ്വകാര്യബസുകള്‍ക്ക് ആരെങ്കിലും എന്തെങ്കിലും നല്‍കുന്നുണ്ടോ? എന്നിട്ടുമവ നിലനില്‍ക്കുന്നില്ലേ?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മറ്റൊന്ന്. ഏതെങ്കിലും സ്വകാര്യകമ്പനിയാണെങ്കില്‍ കോഴിക്കോടും തിരുവനന്തപുരത്തും കാണുന്നപോലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ കോടികള്‍ ചിലവഴിച്ച് നിര്‍മ്മിക്കുമോ? പുതിയ ബഡ്ജറ്റിലും പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ പണം മാറ്റി വെക്കുന്നു. ഇനി ഏതെങ്കിലും സ്വകാര്യകമ്പനിയാണെങ്കില്‍ എന്തൊക്കെ നടപടിക്രമത്തിന് ശേഷമാണ് സിഇഒയെ നിയമിക്കുക. അങ്ങനെ നിയമിക്കുന്നവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സമയവും കൊടുക്കും. എന്നാല്‍ കെഎസ്ആര്‍ടിസി എംഡിമാരെ നിയമിക്കുന്നതോ? എന്തെങ്കിലും മാനദണ്ഡം അതിനുണ്ടോ? മിക്കവാറും പേര്‍ റിട്ടയര്‍ ചെയ്യാറായവര്‍. ഇത്തരം മേഖലകളില്‍ ഒരു പരിചയവുമില്ലാത്തവര്‍. ശരാശരി കാലയളവ് ഏതാനും മാസങ്ങള്‍. അതിനിടയില്‍ എന്തെങ്കിലും ആശയങ്ങള്‍ മുന്നോട്ടുവെച്ചാല്‍, തൊഴിലാളികളല്ലാത്ത തൊഴിലാളിനേതാക്കള്‍ രംഗത്തിറങ്ങും. ഒരു മാറ്റവും അവരനുവദിക്കില്ല. അവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ ആളെ മാറ്റും. വീണ്ടും കോടികള്‍ അനുവദിക്കും. ഈ കൊള്ളയാണ് കാലങ്ങളായി നടക്കുന്നത്. ഇപ്പോള്‍ തന്നെ 7000ത്തില്‍ പരം ജീവനക്കാര്‍ അധികമാണെന്നാണ് കണക്ക്. പലരും ജോലിക്കുവരാതെ ഇഞ്ചികൃഷി നടത്തുകയാണെന്ന വാര്‍ത്തയും കണ്ടു. എന്നാല്‍ ഒരാളെപോലും, മാന്യമായ നഷ്ടപരിഹാരം കൊടുത്തുതന്നെ പിരിച്ചുവിടാന്‍ യൂണിയനുകള്‍ അനുവദിക്കില്ല. ജനങ്ങള്‍ക്കുവേണ്ടിയല്ല, ജീവനക്കാരുടെ തോന്നിവാസങ്ങള്‍ക്കുള്ള സ്ഥാപനമാണ് കെ എസ് ആര്‍ ടി സി എന്നും അതിനുള്ള പണം പൊതുഖജനാവില്‍ നിന്നു നല്‍കണമെന്നുമാണ് പരോക്ഷമായും പ്രത്യക്ഷമായും ഈ നേതാക്കള്‍ പറയുന്നത്.

ഇപ്പോഴിതാ പുതിയ എം ഡി ബിജു പ്രഭാകറും യൂണിയനുകളും പുതിയ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ദീര്‍ഘ ദൂര സര്‍വീസിന് പ്രത്യേക കമ്പനി രൂപീകരിക്കാമെന്ന ബിജു പ്രഭാകറിന്റെ നിര്‍ദ്ദേശത്തെയാണ് യൂണിയനുകള്‍ തള്ളുന്നത്. കിഫ്ബിയില്‍ നിന്നുളള പണം സ്വീകരിച്ച് നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതയ്ക്ക് വഴിതെളിക്കുമത്രെ. കിഫ്ബി പണം നേരിട്ട് കെ എസ് ആര്‍ ടി സിക്ക് നല്‍കണമത്രെ. കടലില്‍ വെള്ളമൊഴിക്കുന്നപോലെ. അതുപോലെ ഇപ്പോള്‍ വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ വാടകക്കോ പാട്ടത്തിനോ കൊടുത്ത് വരുമാനം ഉണ്ടാക്കരുതെന്നും…!!! എന്താണിവര്‍ ഉദ്ദേശിക്കുന്നത്? എന്നുമിവരെ കേരളജനത ചുമക്കണമെന്നോ? സ്ഥാപനത്തെ ഭരണസൗകര്യാര്‍ത്ഥം മൂന്നായി വിഭജിക്കാമെന്ന നിര്‍ദ്ദേശത്തെ മുമ്പ് ഇതേ യൂണിയനുകള്‍ പരാജയപ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതി നടപ്പാക്കാനും അനുമതിയില്ല. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിച്ചതിനെതിരെ നടന്ന സമരവും മറക്കാറായിട്ടില്ലല്ലോ. ഒരാളുടേയും ജോലി പോകാതെതന്നെ വരുമാനം കൂട്ടാനാകുന്ന പദ്ധതിയായിരുന്നു അത്. കാര്യമായ ജോലിയൊന്നും ചെയ്യാതെ ടിക്കറ്റ് കൗണ്ടറുകള്‍ക്കുമുന്നിലിരിക്കുന്ന പല യൂണിയന്‍ നേതാക്കളും മെയ്യനങ്ങി പണിയെടുക്കേണ്ടി വരുമായിരുന്നു എന്നതിനാലിയിരുന്നു മിന്നല്‍ പണിമുടക്ക് നടത്തിയത്. പക്ഷെ ഘട്ടംഘട്ടമായി മറ്റ് ജോലികളും കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്നും ഇത് കോര്‍പ്പറേഷനെ സ്വകാര്യവല്‍ക്കാരിക്കാനുള്ള നീക്കമാണെന്നും പറഞ്ഞായിരുന്നു പണിമുടക്ക്. അതുപോലെതന്നെയാണ് വലിയ നഷ്ടത്തിലായ 40 ഡിപ്പോകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം വന്നപ്പോഴും ഉണ്ടായത്. ആ ഡിപ്പോകളുടെ സ്ഥലം വാണിജ്യ ആവശ്യത്തിന് പാട്ടത്തിന് കൊടുക്കാനായിരുന്നു ആലോചിച്ചത്. അപ്പോഴും കെഎസ്ആര്‍ടിസിയെ സ്വകാര്യവത്ക്കരിക്കനാണ് മാനേജ്‌മെന്റ് നീക്കമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ഇപ്പോഴത്തെ അവസ്ഥയേക്കാള്‍ എത്രയോ ഭേദമാണ് സ്വകാര്യവല്‍ക്കരണം. ഇത്രമാത്രം ജനങ്ങളെ കൊള്ളയടിക്കാന്‍ ഏതു സ്വകാര്യ കമ്പനിക്കാണ് കഴിയുക? ഓരോ ബസിനും ഓരോ കോടിയില്‍ പരം കടമുണ്ടാക്കുന്നതില്‍ തങ്ങളുടെ പങ്കുവഹിച്ചവരാണ് ഇതെല്ലാം തടയുന്നതെന്നതാണ് തമാശ. ഒരു കാലത്ത് സ്വകാര്യബസുകാരില്‍ നിന്ന് പണം വാങ്ങി അവരുടെ പുറകെ ആളെ കയറ്റാതെ ഓടിയിരുന്ന കാലം മറക്കുമോ? അന്നൊക്കെ യാത്രക്കാരോട് എങ്ങനെയാണ് പെരുമാറിയിരുന്നതെന്നതും ആരും മറക്കാനിടയില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രത്യയശാസ്ത്രപിടിവാശിക്കായി കോടികളുടെ നഷട്ം സഹിച്ചും ചില സ്ഥാപനങ്ങളെ നിലനിര്‍ത്തുക എന്നത് ഒരുപക്ഷെ കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും. പൊതുമേഖല എന്നാല്‍ സോഷ്യലിസമാണെന്ന അന്ധവിശ്വാസമാണ് കോടികളുടെ ബാധ്യത നിലനില്‍ക്കുമ്പോഴും വര്‍ഷം തോറും അത് വര്‍ദ്ധിക്കുമ്പോഴും അതങ്ങെ തന്നെ നിലനിര്‍്ത്തണമെന്ന നിലപാടിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും സേവനമാണ് തങ്ങള്‍ നടത്തുന്നതെന്ന അവകാശവാദവും കേള്‍ക്കാം. കനത്ത നഷ്ടമാണെങ്കില്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടിക്കൂടെ എന്ന് ഹൈക്കോടതി പോലും ചോദിച്ചിരുന്നു. ഡീസല്‍ സബിസിഡി പ്രശ്‌നമുണ്ടായപ്പോള്‍ സ്വകാര്യപമ്പുകളില്‍നിന്ന് ഡീസല്‍ അടിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസുകളുടെ മൈലേജ് കൂടിയത് നാം കണ്ടതല്ലേ? വാസ്തവത്തില്‍ സ്വകാര്യമേഖലയോട് മത്സരിച്ച് കെ എസ് ആര്‍ ടി സിയുടെ നിലവാരം മെച്ചപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാലതല്ല സംഭവിച്ചത്. ഒരിക്കലും രക്ഷപ്പെടാത്ത ്അ‌വസ്ഥയിലേക്ക് ഈ വെള്ളാന എത്തിക്കഴിഞ്ഞിരിക്കുന്നു. ബിജു പ്രഭാകര്‍ കൂടി പരീക്ഷിക്കട്ടെ. എന്നിട്ടും രക്ഷയില്ലെങ്കില്‍ ഈ വെള്ളാനയെ അടച്ചുപൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ തന്നെയാണ് വേണ്ടത്. ഇപ്പോള്‍ ഉപയോഗശൂന്യമായികിടക്കുന്ന സ്ഥലങ്ങളുടേയും കെട്ടിടങ്ങളുടേയും ഒരു ഭാഗം വിറ്റാല്‍ തൊഴിലാളികളുടെ പ്ര്ശ്നം പരിഹരിക്കാവുന്നതേയുള്ളു. ബസുകള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുക. അവയില്‍ ഈ ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കുകയുമാകാം. എല്ലാം കഴിഞ്ഞ് ബാക്കിയാകുന്ന പണം ഗുണകരമായ ഏതെങ്കിലും മേഖലയില്‍ ചിലവഴിക്കുക. വേണമെങ്കില്‍ പുതിയൊരു ബസ് സര്‍വ്വീസ് സംവിധാനം തന്നെ ക്ലീന്‍ സ്ലേറ്റില്‍ ആരംഭിക്കുക. കെഎസ്ആര്‍ടിസി അനുഭവങ്ങളുടെ വെളിച്ചത്തില്‍ തിരുത്തലുകള്‍ വരുത്തി അത് ഉത്തരവാദിത്തത്തോടെ കൊണ്ടുനടക്കുക. അതാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യസര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ പൊതുമേഖലയുടെ പേരുപറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വിശുദ്ധപശുവല്ല കെ എസ് ആര്‍ ടി സി

  1. Bank Loarn and Combound ibtrests are main problem making facts in the KSRTC now•• KSRTC , has well experienced internal management and dedicated workers and all•• Try to Finish the All Bank Loarns with any cost ( property sales) and make a decition against the Bank LOARN/ made Theories and Dovelopment••
    KSRTC was started the Travancore dynasty with 34 Buses and Engeneers and Drivers from England• KSRTC has Millions crores assets now•• Save the KSRTC•• Protect our PSU•• Avoid the BANK LOARN / theories•• MD, Should stop the comblaints against the KSRTC at in medias••

Leave a Reply