കാശ്മീരില്‍ നടക്കുന്നത്

കാശ്മീരിലെ ജനങ്ങള്‍ അവരുടേതായ രീതിയില്‍ പ്രതിരോധങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ്. പ്രധാനമായും വികസനത്തിന്റെ കാര്യത്തില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാളും വളരെയധികം മുന്നിലാണ് കശ്മീര്‍. ഒരുപക്ഷെ കേരളവുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന വികസിത സാഹചര്യം അവിടെയുണ്ട്. അങ്ങനെയുള്ള സ്ഥലത്താണ്‌വികസനം കൊണ്ടുവരാനാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത് എന്ന് സംഘപരിവാര്‍ വാദിക്കുന്നത്.

ഞങ്ങള്‍ നാല് വ്യക്തികളാണ് ഓഗസ്റ്റ് 9 മുതല്‍ 14 വരെ കശ്മീര്‍ സന്ദര്‍നം നടത്തിയത്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ആക്റ്റിവിസ്റ്റുമായ ജീന്‍ ഗ്രേസ്, കശ്മീരിലെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്റെ നേതാവായ മൈമുന മൊല്ല, എന്‍.എ.പി.എം ന്റെ വിമല്‍ ഭായ്, പിന്നെ സിപിഐ(എം.എല്‍) ലിബറേഷന്‍് പോളിറ് ബ്യുറോ അംഗമായ ഞാനും. ഞങ്ങളെല്ലാം വ്യത്യസ്ത രാഷ്ട്രീയ ധാരയില്‍ നിന്നുയര്‍ന്നു വന്ന ആളുകളാണ്. ശ്രീനഗറിന് പുറത്ത് വിദൂരമായ സ്ഥലങ്ങളിലെ റിേപ്പാര്‍ട്ടുകളാണ് ഞങ്ങള്‍ തയ്യാറാക്കിയത്. ആരും അവിടെ നിന്നുള്ള വസ്തുതകള്‍ പുറത്തെത്തിക്കുന്നുണ്ടായിരുന്നില്ല. അവിടങ്ങളില്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഞങ്ങള്‍ നേരിട്ട് കണ്ടു. ഏറ്റവും ഹൃദയഭേദകമായി തോന്നിയ കാര്യം ഒമ്പതും പത്തും വയസുള്ള കൗമാരക്കാരായ ആണ്‍കുട്ടികളെ സൈന്യം വീടുകള്‍ തോറും കയറിയിറങ്ങി ഉറക്കപ്പായയില്‍ നിന്നുപോലും പിടിച്ചുകൊണ്ടു പോയി ദിവസങ്ങളോളം കസ്റ്റഡിയില്‍ വാക്കുന്നുണ്ടായിരുന്നു എന്നതായിരുന്നു. അതിനെതിരെ ഉമ്മമാര്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ആളുകളില്‍ ഭയം സൃഷ്ടിക്കാന്‍ വേണ്ടിയാണ് സൈന്യവും സര്‍ക്കാരും അത് ചെയ്തുകൊണ്ടിരുന്നത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി നിലനില്‍ക്കണം എന്നാഗ്രഹിച്ച രാഷ്ട്രീയ നേതാക്കളെയടക്കം അറസ്റ്റ് ചെയ്യുകയാണ്. പുറംലോകവുമായി യാതൊരു തരത്തിലുള്ള വിനിമയവും സാധ്യമാകാത്ത തരത്തില്‍ അവരെ തടവിലാക്കിയിരിക്കുകയാണ്. രോഷാകുലരാകാത്ത ആളുകളെ അവിടെ ഞങ്ങള്‍ കണ്ടില്ല. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതോട് കൂടി കശ്മിര്‍ ജനത ഇന്ത്യയുടെ സൈനിക സ്വച്ഛാധിപത്യത്തിനു കീഴില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണെന്നു സര്‍ക്കാര്‍ തന്നെ തെളിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഞങ്ങളെന്താണ് ചെയ്യേണ്ടതെന്നും വളരെ രോഷത്തോടുകൂടി ജനങ്ങള്‍ ഞങ്ങളോട് ചോദിക്കുകയായിരുന്നു.

ഈ നടപടികളിലൂടെ സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത് ഏന്ന് പൊതുജനത്തോട് വ്യക്തമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. ആദ്യമായിട്ടായിരുന്നില്ല ഞങ്ങള്‍ ആരും കശ്മീരില്‍ പോകുന്നത്. എന്നാല്‍ ഇത്തവണ പോയപ്പോള്‍ മുമ്പ് തന്നെ, സൈനികവത്കരണം നടന്ന സ്ഥലങ്ങളില്‍ മാത്രമല്ല സിവിലിയന്‍ പ്രദേശങ്ങളിലും വളരെ കടുത്ത സൈനിക നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.ഞങ്ങള്‍ പരിചയപ്പെട്ട ആസ്താ രോഗിയായിരുന്ന ഒരു ഓട്ടോഡ്രൈവര്‍ പറഞ്ഞത് മരുന്ന് വാങ്ങി വരുന്ന വഴിയില്‍ പട്ടാളക്കാര്‍ അയാളെ തടഞ്ഞു നിറുത്തി മരുന്ന് കുപ്പി ചവിട്ടി പൊട്ടിച്ചു എന്നാണ്. അത്രയധികം വെറുപ്പോടെയാണ് സൈന്യം ജനങ്ങളോട് ഇടപഴകുന്നത്. ആരുടെയോ ഔദാര്യത്തില്‍ തങ്ങള്‍ ഇവിടെ കഴിയുകയാണ് എന്ന തോന്നല്‍ ജനങ്ങലില്‍ ഉണ്ടാക്കാനാണ് സൈന്യം അത് ചെയ്യുന്നത്. അര്‍ണാബ് ഗോസ്വാമിയെപോലെയുള്ളര്‍ കശ്മീരില്‍ എല്ലാം സമാധാനപരമാണ് എന്ന കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു.
1947ല്‍ ഇന്ത്യ സ്വതന്ത്രമായ സമയത്ത് ധാരാളം നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് നമുക്കറിയാം. അവര്‍ക്ക് ഇന്ത്യയോടൊപ്പം പോകണമോ എന്ന് തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ചില നാട്ടു രാജ്യങ്ങള്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നും ചില രാജ്യങ്ങള്‍ സ്വതന്ത്രമായി നില്‍ക്കണമെന്നും ആഗ്രഹിച്ചു. ഇത്തരം നാട്ടുരാജ്യങ്ങളില്‍ ഒന്നാണ് ജമ്മുകശ്മീര്‍. ഇന്ത്യയോട് ചേരാന്‍ വലിയ താല്പര്യം അവിടത്തെ ഹിന്ദു ഭരണാധികാരിക്ക് ഉണ്ടായില്ല. 1947 ആഗസ്റ്റിലാണ് സ്വാതന്ത്ര്യത്തെ ലഭിച്ചതെങ്കിലും 1947 ഒക്ടോബറിലാണ് കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുന്ന കരാറുകളില്‍ കാശ്മീര്‍ രാജാവ് ഹരിസിങ് ഒപ്പു വക്കുന്നത്. മറ്റു നാട്ടുരാജ്യങ്ങള്‍ ഇന്ത്യയോട് ലയിച്ചപ്പോള്‍ കശ്മീരിന്റെ കാര്യത്തില്‍ ചില പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ യൂണിനില്‍ ചേര്‍ത്തത്. നാഗാലാന്‍ഡും അതുപോലെ വ്യത്യസ്തയുള്ള നാട്ടുരാജ്യമായിരുന്നു. കശ്മീരിന്റെ ഈ പ്രത്യക പദവി താല്കാലികമാണ് എന്നാണ് സംഘപരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. സത്യമെന്താണ്? ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലിയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പനുസരിച്ച് കാശ്മീരിനെ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കുന്നത്. 1947 ഒക്ടോബറില്‍ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി അവിടെ നിലവില്‍ വന്നിട്ടുപോലുമില്ല. കാശ്മീരിലും ജുനഗഡിലും ജനങ്ങളുടെ ഹിതപരിശോധന നടത്തുവാന്‍ ജവാഹര്‍ലാല്‍ നെഹ്റു മുന്നോട്ട് വന്നിരുന്നു. ജനഗഡ് മുസ്ലിം ഭരണാധികാരി ഭരിച്ച ഹിന്ദു ഭൂരിപക്ഷമുള്ള നാട്ടു രാജ്യമായിരുന്നു. എന്നാല്‍ ഈ ഹിതപരിശോധന തീരുമാനത്തില്‍ നിന്നും ഇന്ത്യ പിന്നോട്ട് പോയി. കശ്മീരിലെ ഏറ്റവും പിന്തുണയുള്ള നേതാവായിരുന്ന ഷേക്ക് അബ്ദുല്ല കാശ്മീര്‍ ഇന്ത്യയോടൊപ്പം ചേരണമെന്നാണ് ആഗ്രഹിച്ചത്. കാരണം പാകിസ്ഥാനിനേക്കാള്‍ കശ്മീരികളുടെ സ്വത്വത്തിന്റെ സംരക്ഷണം ഇന്ത്യയില്‍ കൂടുതല്‍ സാധ്യമാകും എന്ന് അദ്ദേഹം അക്കാലത്ത് പ്രതീക്ഷ വച്ചിരുന്നു. പാകിസ്ഥാനില്‍ ഒരു ബംഗാളി ദേശീയത ഉയര്‍ന്നു വരികയും അങ്ങനെ വിമോചന സമരം പൊട്ടിപുറപ്പെട്ടിട്ടാണ് ബംഗ്ലാദേശ് ഉണ്ടായതെന്നും നമുക്കറിയാം. ഇതിനിടയില്‍ സംഘപരിവാര്‍ കശ്മീരില്‍ 1947 മുതല്‍ 1953 വരെ ആര്‍ട്ടിക്കിള്‍ 370 നെതിരെ ശക്തമായ പ്രചാരണം ഇളക്കിവിട്ടു. അതോടെ തങ്ങളുടെ സ്വത്വത്തിന്റെ അവകാശം ഇന്ത്യയിലും സംരക്ഷിക്കെപ്പടുമോ എന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടായി. ഷേക്ക് അബ്ദുല്ലയെ ഇന്ത്യ തടവിലിടുക വരെയുണ്ടായി.

തിരുവതാംകൂര്‍ രാജാവ് സ്വതന്ത്ര ഹിന്ദു രാഷ്ട്രമായി തിരുവിതാംകൂറിനെ നിലനിര്‍ത്താനാണ് ആഗ്രഹിച്ചത്. രാജാവിനെ ഈ നിലപാടില്‍ അഭിനന്ദിച്ച രണ്ടു പേര് സവര്‍ക്കറും ജിന്നയുമായിരുന്നു. കശ്മീര്‍ പ്രശ്‌നം അതിസങ്കീര്‍ണമാണ്. എന്നാല്‍ സ്വന്ത ഭാവി നിര്‍ണയിക്കാന്‍ കാശ്മീര്‍ ജനതക്കാണ് അധികാരം എന്നതാണ് പ്രധാനം. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയോടൊപ്പമുള്ള ഒന്നാണെങ്കിലും ഒരു സര്‍ക്കാരും അതിനെ പ്രായോഗികമായി എടുത്തില്ല. അവരെല്ലാം ആലങ്കാരികമായി അത് ഭരണഘടനയില്‍ നിലനിര്‍ത്തി. പക്ഷെ കാശ്മീരിന് പ്രത്യേക പരിഗണനയൊന്നും ഉണ്ടായില്ല. പരിഗണന ഉണ്ടായത് അടിച്ചമര്‍ത്തലില്‍ മാത്രമാണ്. പലപ്പോഴും നാമത് കണ്ടിട്ടുള്ളതാണ്. തിരഞ്ഞെടുപ്പുകളില്‍ പല തവണ അട്ടിമറികള്‍ നടന്നു. ആളുകളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തു മറ്റൊരിടത്തും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. കൂട്ടമായി ആളുകളെ കൊന്നു കുഴിച്ചിടുന്ന സ്ഥലങ്ങളില്‍ നിന്നു രക്ഷിതാക്കളെയും മക്കളെയും തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തേണ്ടതുണ്ട് എന്ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ വ്യക്തമാക്കിയതാണ്. അത് നടപ്പാക്കപ്പെട്ടില്ല. സാര്‍വദേശീയ തലത്തില്‍ അവിടെ കാര്യങ്ങള്‍ സ്വാഭാവികമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ മാത്രമാണ് ശ്രമം നടന്നത്. സത്യത്തില്‍ ആര്‍ട്ടിക്കിള്‍ 370 മാത്രമാണ് കശ്മീരിനു ഇന്ത്യന്‍ ദേശരാഷ്ട്രത്തില്‍ പ്രത്യേക പദവി ഉണ്ടെന്നു തെളിയിക്കുന്ന ഘടകം. സര്‍വ ദേശീയ തലത്തില്‍ കശ്മീര്‍ ഒരു തര്‍ക്ക വിഷയമായാണ് പരിഗണിക്കുന്നതെങ്കിലും ഇന്ത്യയില്‍ മാത്രം കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ് ചര്‍ച്ച. ഇതെല്ലാം പറയുമ്പോഴും സംഘപരിവാര്‍ ഭരണത്തില്‍ വന്നതിനു ശേഷം ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുകയാണ് ചെയ്തത്. ഒപ്പം മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കാശ്മീരിലെ ജനങ്ങള്‍ക്ക് എന്തുതെന്നെ സംഭവിച്ചാലും തങ്ങള്‍ക്ക് ഒന്നുമില്ല എന്ന നിലയില്‍ സര്‍ക്കാരും പൊതുസമൂഹവും കാര്യങ്ങള്‍ നോക്കി കാണുന്ന രീതിയില്‍ എത്തിയിരിക്കുകയാണ്.
ഇതിന്റെ പുറകിലുള്ള ഉദ്ദേശം കാശ്മീരിനെ ഉപയോഗിച്ച് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കുക എന്നതാണ്. അതിനുവേണ്ടി കശ്മീരിലെ ജനങ്ങളെ ഉപകാരണമാക്കുക. അരെ സൈനികാധിപത്യത്തിനു കീഴില്‍ അടിച്ചമര്‍ത്തുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. കാശ്മീര്‍ വിരുദ്ധ വികാരവും മുസ്ലിം വിരുദ്ധ വികാരവും പ്രചരിപ്പിക്കുകയാണ്. ഇതുപോലുള്ള തര്‍ക്കങ്ങള്‍ നാഗാലാന്‍ഡുമായും നിലനില്‍ക്കുന്നുണ്ട്. അവരും, മറ്റൊരു ഭരണഘടനയും കൊടിയും പോലുള്ള പ്രത്യേക പദവികളും ഉന്നയിക്കുന്നുണ്ട്, അവരോടു ഒരു ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകുമ്പോല്‍ കാശ്മീരില്‍ അത് ചെയ്യാത്തത് കാശ്മീര്‍ ജനത മുസ്ലിങ്ങള്‍ ആയതുകൊണ്ടാണ്. മുസ്ലിം കലാപത്തെ അടിച്ചമര്‍ത്താന്‍ വളരെ ശക്തമായ ഹിന്ദു ഭരണകൂടത്തിന്റെ കഴിയു എന്നാണ് പ്രചാരണം നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയോ കര്‍ഷക പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ പോലും ചര്‍ച്ചയാകുകയില്ല. തിരഞ്ഞെടുപ്പു പ്രചരണത്തിലെ മുഖ്യവിഷയം ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു. കാശ്മീരില്‍ വലിയ എന്തോ കാര്യം നേടി എന്ന നിലയിലാണ് പ്രചാരണം. ഇത് പൊളിക്കാന്‍ നമുക്ക് കഴിയണം. എന്‍. ആര്‍.സി യെ കുറിച്ച് അമിത്ഷാ നടത്തിയ പ്രസ്താവന വളരെ അധികം ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണ്. എന്‍.ആര്‍.സി പ്രകാരം പൗരത്വ പട്ടികയില്‍ പേരില്ലെങ്കിലും ഹിന്ദുക്കള്‍ പേടിക്കേണ്ട എന്നതാണത്. മുസ്ലിങ്ങള്‍ പേടിക്കേണ്ടതുണ്ട് എന്ന അര്‍ത്ഥത്തില്‍തന്നെയാണ് അയാള്‍ പ്രസ്താവന നടത്തിയത്. ഇത് വളരെ ഗൗരവയിട്ടുള്ള വിഷയമാണ്. രാജ്യത്തെ വര്‍ഗീയവത്കരിക്കാനും വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനും എന്‍.ആര്‍.സി ആയാലും പൗരത്വ പട്ടിക ആയാലും ഉപയോഗിക്കുകയാണ്. കശ്മീര്‍ വിഷയമായാലും ആള്‍ക്കൂട്ട കൊലപാതകമായാലും അക്കെതിരെ സംസാരിക്കുന്നവര്‍ രാജ്യ ദ്രോഹികളാകുകയും ചെയ്യും. അങ്ങനെയുള്ളവരെ നേരിടാന്‍ ശക്തമായ സംവിധാനങ്ങളും ഇവിടെ ഉണ്ട്. കാശ്മീരിലെ ജനങ്ങള്‍ അവരുടേതായ രീതിയില്‍ പ്രതിരോധങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ്. പ്രധാനമായും വികസനത്തിന്റെ കാര്യത്തില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാളും വളരെയധികം മുന്നിലാണ് കശ്മീര്‍. ഒരുപക്ഷെ കേരളവുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന വികസിത സാഹചര്യം അവിടെയുണ്ട്. അങ്ങനെയുള്ള സ്ഥലത്താണ്‌വികസനം കൊണ്ടുവരാനാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത് എന്ന് സംഘപരിവാര്‍ വാദിക്കുന്നത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാശ്മീരില്‍ പോയി ജോലി ചെയ്ത ഉപജീവനം കണ്ടെത്തുന്ന തൊഴിലാളികള്‍ ഉണ്ട്. അവര്‍ക്ക് സ്വന്തം നാട്ടിലെക്കാള്‍ മെച്ചപ്പെട്ട വേതനം അവിടെ ലഭിക്കുന്നുണ്ടായിരുന്നു. ഈ കുടിയേറ്റ തൊഴിലാളികളെയെല്ലാം സൈന്യം അവിടെ നിന്നും ഓടിപ്പിക്കുകയാണ്. ഇപ്പോള്‍ അവരുടെ തൊഴില്‍ മാര്‍ഗങ്ങളും നഷ്ടപെട്ടിരിക്കുകയാണ്. അങ്ങനെയുള്ള തൊഴിലാളികളെയും ഞങ്ങള്‍ അഭിസംബോധന ചെയ്തിരുന്നു.

മറ്റൊരു ഗൗരവമായ പ്രശ്‌നം കാശ്മീരി സ്ത്രീകളെ കുറിച്ചു സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതാണ്. ഇസ്ലാമിക ജീവിത സാഹചര്യം പുരുഷാധിപത്യ പരമാണെന്നും അവരെ മോചിപ്പിക്കാന്‍ കൂടിയാണ് അവര്‍ ശ്രമിക്കുന്നതെന്നുമാണത്. യഥാര്‍ത്ഥത്തില്‍ അവിടെ സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരം രാഷ്ട്രീയ ബോധവും ഇന്ത്യയിലെ മറ്റേതു പ്രദേശത്തേക്കാളും മെച്ചപ്പെട്ടതാണ് എന്നാണ് ഞങ്ങള്‍ക്ക്് മനസിലാക്കാന്‍ കഴിഞ്ഞത്. അവര്‍ പറഞ്ഞത് മുസ്ലിം സമുദായവും മുസ്ലിം സ്ത്രീകളും തമ്മില്‍ പല പ്രശ്‌നങ്ങളിലും വൈരുധ്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സമുദായത്തെ ശത്രുക്കള്‍ ആയിട്ടല്ല കാണുന്നത് എന്നാണ്. ബിജെപി നേതാക്കളും മറ്റും ഇനി കാശ്മീരി സ്ത്രീകളെ വിവാഹം കഴിക്കാം എന്നൊക്കെ പരസ്യമായി പറഞ്ഞത് നമുക്കറിയാം. കാശ്മീരി സ്ത്രീകളെ വിവാഹം കഴിക്കാന്‍ ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിലൂടെ സാധിക്കുന്നു എന്ന് ഒരു നേട്ടമായി അവതരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അവരുടെ അനുവാദം കൂടാതെ അവരെ വിവാഹം കഴിക്കാം എന്ന് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പറയുന്നത് സത്യത്തില്‍ ഒരു ബലാത്സംഗ ഭീഷണിയാണ്. ഇതു വെറുതെ പറയുന്നതല്ല. സി.ആര്‍.പി.എഫ് രാത്രികാല പരിശോധനകള്‍ക്കു വന്നിട്ട് അമ്മമാരോട് പെണ്‍മക്കളെവിടെ എന്ന് ചോദിക്കുന്നതായും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമൊക്കെ പറയുന്നതായും നാട്ടുകാര്‍ പറയുന്നു ഇതും ഒരു ബലാത്സംഗ ഭീഷണി തന്നെയാണ്. അവിടത്തെ സ്ത്രീകള്‍ നേരിടുന്നത് ബിജെപി ക്കാര്‍ പറയുന്നതുപോലെഉള്ള മതപരമായ അടിച്ചമര്‍ത്തല്‍ അല്ല സൈന്യത്തിന്റെ പരസ്യമായ ബാലസംഗ ഭീഷണികളാണ്. കാര്യങ്ങള്‍ സ്വാഭാവികമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഇപ്പോള്‍ സൈന്യം കാശ്മീരിലെ കടകള്‍ തുറക്കുന്നത്തിനായി നിര്ബന്ധിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള കുറച്ചു സമയം മാത്രമാണ് കടകള്‍ തുറക്കുന്നത്. അങ്ങനെയാണ് അവര്‍ അതിനോട് പ്രതിഷേധിക്കുന്നത്.

ജമ്മുവിലെ കാര്യങ്ങള്‍ പറഞ്ഞാലും സ്ഥിതി വ്യത്യസ്തമല്ല. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയാണ് എന്ന് എല്ലാര്‍ക്കും അറിയാം. അതുകൊണ്ട് പ്രത്യേക പദവി എടുത്തുകളയുന്നത്തിനു അവര്‍ അനുകൂലമാണ് എന്നാണ് പൊതുവില്‍ ധാരണ. എന്നാല്‍ ഇക്കാര്യത്തില്‍ ജമ്മുവിലെ ജനങ്ങളും വളരെയധികം രോഷമുള്ളവരാണ്. അതിന്റെ കാരണം ഇപ്പോള്‍ അവരുടെ ഭൂമി തട്ടിയെടുക്കാന്‍ കുത്തകള്‍ക്ക് കൂടുതല്‍ സൗകര്യമായി എന്നതാണ്. ജമ്മുവിലെ ജനങ്ങള്‍ക്കും അവരുടെ ഭൂമിയും വിഭവങ്ങളും കുത്തകകളുടെ കൈകളിലേക്ക് പോകും എന്ന ആശങ്ക ഉണ്ട്.

[widgets_on_pages id=”wop-youtube-channel-link”]

അന്താരാഷ്ട്രതലത്തില്‍ ഐക്യരാഷ്ട സഭയിലും അമേരിക്കന്‍ കോണ്‍ഗ്രസില്‍ പോലും കശ്മിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം നടത്തി. ആരും അറിയാതെ കാര്യങ്ങള്‍ അടിച്ചമര്‍ത്തല്‍ നടപ്പാക്കാം എന്ന് കരുതിയ വിഷയ്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉണ്ടാകുന്നത് കശ്മീരിലെ ജനങ്ങള്‍ക്ക് ആശ്വാസമായി. ഇതിനെതിരെ ജനങ്ങള്‍ മുഴുവനും പ്രതികരിക്കേണ്ടതുണ്ട് അല്ലെങ്കില്‍ ഈ പ്രശ്‌നം നമ്മളെ മുഴുവന്‍ ജനങ്ങളും മുസ്ലിം ഹിന്ദു വ്യത്യാസമില്ലാതെ പ്രതികരിക്കണം. അംബാനിക്കും അദാനിക്കും ജനങ്ങളുടെ പണം കൊള്ള ചെയ്യാന്‍ അവസരമൊരുക്കുന്ന സാമ്പത്തിക നയങ്ങള്‍, ബാങ്കിങ് മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മറച്ചുവെക്കാന്‍ കാശ്മീര്‍ പ്രശ്‌നത്തിലും, പൗരത്വ ബില്ലിലും വര്‍ഗീയ ധ്രുവീകരണം ഉണ്ടാകാനാണ് ബിജെപി ശ്രമം. ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റുവാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ ഫാസിസ്റ്റു ഗവമെന്റിന്റെ വളരെ പ്രകടമായിട്ടുള്ള ഹിന്ദുരാഷ്ട്ര വാദമാണ്, അതിന്റെ സാമ്പത്തിക നയങ്ങളാണ് പുറത്തുവരുന്നത്. അതിനെതിരെ പ്രതിരോധം ഉണ്ടാക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

(സിപിഐ എം എല്‍ ലിബറേഷന്‍ തൃശൂരില്‍ സംഘടിപ്പിച്ച കാശ്മീര്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിച്ചത്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply