കെ എസ് ആര്‍ ടി സി രക്ഷപ്പെടണമെങ്കില്‍ – പി കൃഷ്ണകുമാര്‍
യാത്രക്കാര്‍ കൂടുതലുള്ള സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നഗരങ്ങളെ ബന്ധിപ്പിച്ചു ദീര്‍ഘ ദൂര സര്‍വീസുകള്‍ ആധുനിക സൗകര്യങ്ങളോടെ നടപ്പാക്കുക.. അത്തരം ദീര്‍ഘ ദൂര സര്‍വീസുകളില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നുമാത്രം യാത്രക്കാരെ കയറാന്‍ അനുവദിക്കുക. അങ്ങനെയാകുമ്പോള്‍ കണ്ടക്ടറെ ഒഴിവാക്കാവുന്നതാണ്.അത്യവശ്യ സന്ദര്‍ഭങ്ങളില്‍ ടിക്കറ്റ് നല്കാന്‍ ഡ്രൈവറെ ചുമതലപ്പെടുത്തുക
പി കൃഷ്ണകുമാര്‍
മരണശയ്യയിലുള്ള കെ എസ് ആര്‍ ടി സിയെ രക്ഷക്കാന്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണ് പൊതുഗതാഗതവിഷയത്തില്‍ ഗൗരവമായി ഇടപടുന്ന പി കൃഷ്ണകുമാര്‍
· KSRTC മുഖ്യമായും ഫാസ്റ്റ് പാസ്സഞ്ചറിലും അതിലും ഉയര്‍ന്ന ക്ലാസ് സര്‍വീസിലും മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക
· ഓര്‍ഡിനറി ബസുകള്‍ ദേശസാല്‍കൃത റൂട്ടുകളില്‍ മാത്രമായി നിജപ്പെടുത്തുക.സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ നിന്നും ഘട്ടം ഘട്ടമായി ഓര്‍ഡിനറി സര്‍വിസുകള്‍ പിന്‍വലിക്കുക അവിടെ മത്സരയോട്ടം ഒഴിവാക്കി വരുമാനം പങ്കിടുന്ന രീതിയില്‍ സ്വകാര്യ ബസ് സര്‍വീസിന് കാര്യക്ഷമമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഇടപെടുക.
· സഞ്ചരിക്കാവുന്ന ദൂരം കുറച്ചു ഓര്‍ഡിനറി സര്‍വീസിന്റെ മിനിമം ചാര്‍ജ് 5 രൂപയാക്കുക.ഫെയര്‍ സ്റ്റേജ് സംവിധാനം പിന്‍വലിച്ചു സഞ്ചരിക്കുന്ന ദൂരത്തിനുള്ള യാത്രാ നിരക്ക് കര്‍ശനമായി നടപ്പാക്കുക
· യാത്രക്കാര്‍ കൂടുതലുള്ള സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നഗരങ്ങളെ ബന്ധിപ്പിച്ചു ദീര്‍ഘ ദൂര സര്‍വീസുകള്‍ ആധുനിക സൗകര്യങ്ങളോടെ നടപ്പാക്കുക
· അത്തരം ദീര്‍ഘ ദൂര സര്‍വീസുകളില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നുമാത്രം യാത്രക്കാരെ കയറാന്‍ അനുവദിക്കുക. അങ്ങനെയാകുമ്പോള്‍ കണ്ടക്ടറെ ഒഴിവാക്കാവുന്നതാണ്.അത്യവശ്യ സന്ദര്‍ഭങ്ങളില്‍ ടിക്കറ്റ് നല്കാന്‍ ഡ്രൈവറെ ചുമതലപ്പെടുത്തുക
· സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന ദീര്‍ഘദൂര ബസുകളില്‍ ഒരു ഡ്രൈവറുടെ ഡ്യൂട്ടി അതിര്‍ത്തിയിലെ ബസ് സ്റ്റേഷന്‍ വരെയായി നിജപ്പെടുത്തുക. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ഡ്രൈവര്‍മാരെ മുഖ്യമായും അതിര്‍ത്തിയിലെ ബസ് സ്റ്റേഷനുകളില്‍ കേന്ദ്രീകരിക്കുക
· ദേശസാല്‍കൃത റൂട്ടില്‍ ഓര്‍ഡിനേയും എല്ലാ റൂട്ടുകളിലും ഫാസ്റ്റും ചെയിന്‍ പോലെ കൃത്യമായി ഇടവേളകളില്‍ സര്‍വീസ് നടത്തുക
· പ്രധാന സ്റ്റോപ്പുകളില്‍ ഫാസ്റ്റിനും വളരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സൂപ്പര്‍ ഫാസ്റ്റിനും സ്റ്റോപ്പ് അനുവദിക്കുക. അതിനും ഉയര്‍ന്ന സര്‍വീസുകള്‍ പ്രധാന നഗരങ്ങളില്‍ മാത്രം നിര്‍ത്തിയാല്‍ മതി.
· വിവര സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലവും കാര്യക്ഷമവുമാക്കണം.ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷനുകളില്‍ നിന്നും സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കണം.
· ദീര്‍ഘ ദൂര സര്‍വീസുകളുടെ ടിക്കറ്റിങ് പരമാവധി ഇന്റെര്‍നെറ്റിലേക്കും മൊബൈലിലേക്കും മാറേണ്ടതുണ്ട്
· ദീര്‍ഘ ദൂര സര്‍വീസുകള്‍ റദ്ദാക്കുന്നത് ഒഴിവാക്കുക നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ റദ്ദാക്കേണ്ടി വന്നാല്‍ യാത്രികര്‍ക്ക് ബദല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക
· മലിനീകരണം കുറഞ്ഞ വൈദ്യുതി, ഹൈഡ്രജന്‍ തുടങ്ങിയ ബദല്‍ ഊര്‍ജ സ്രോതസുകളിലേക്ക് മാറുന്നതിനു വ്യക്തമായ കര്‍മ്മ പദ്ധതി തയ്യാറാക്കുക
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in