സിനിമാ കോണ്‍ക്ലേവ് ആരുടെ നേതൃത്വത്തില്‍?
ചലച്ചിത്രമേഖലയിലെ സ്ത്രീസുരക്ഷയുടെ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന പ്രായോഗികപദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ സവര്‍ണ്ണവും സ്ത്രീവിരുദ്ധവുമായ പ്രത്യയശാസ്ത്രങ്ങളെ ഉള്ളില്‍ പേറുന്നവരെ നടത്തിപ്പുസമിതികളില്‍ നിന്നും ഒഴിവാക്കണം. അതിനു നേതൃത്വം നല്‍കാന്‍ സ്ത്രീകളെ തന്നെ നിയോഗിക്കണം.
രണ്ടു മാസത്തിനുള്ളില്‍ സിനിമാ കോണ്‍ക്ലേവ് നടത്തുമെന്ന് മുഖ്യമന്ത്രിയും സംസ്‌കാരമന്ത്രിയും പറഞ്ഞിരിക്കുന്നു. ഇരകളെയും കുറ്റാരോപിതരെയും ഒരുമിച്ചിരുത്തി നടത്തുന്ന കോണ്‍ക്ലേവില്‍ ഇരകളുടെ ശബ്ദം തടയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിസഭ എന്താണ് ചെയ്യുകയെന്ന് wcc അംഗമായ പാര്‍വ്വതി തിരുവോത്ത് ചോദിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍, ഹേമാക്കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഏത് ഉദ്യോഗസ്ഥ മേധാവിത്വ സംവിധാനത്തെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നതെന്നത് ഏറെ പ്രധാനമാണ്. രഞ്ജിത്ത് നയിക്കുന്ന ചലച്ചിത്ര അക്കാദമിയും ഷാജി എന്‍ കരുണ്‍ നയിക്കുന്ന ചലച്ചിത്രവികസന കോര്‍പ്പറേഷനുമാണോ അതിനായി നിര്‍ദ്ദേശിക്കപ്പെടാന്‍ പോകുന്നത് ? അങ്ങനെയെന്നതിന്റെ ആദ്യലക്ഷണങ്ങള്‍ വന്നു കഴിഞ്ഞു. ഇവര്‍ ന്യായയുക്തമായി ഹേമാക്കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്നു കരുതാമോ ?
റിപ്പോര്‍ട്ടില്‍ പറയുന്ന പതിനഞ്ചംഗ പവ്വര്‍ ഗ്രൂപ്പുമായി ഫിലിം അക്കാദമി ചെയര്‍മാനുള്ള ബന്ധങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്. പുരസ്‌കാരനിര്‍ണ്ണയത്തിലുള്‍പ്പെടെ ഇടപെട്ടുവെന്ന് ആരോപണം നേരിട്ട വ്യക്തിയാണ് അദ്ദേഹം. (ഇതിനെ കുറിച്ച് ഒരു അന്വേഷണം നടത്തിയാല്‍ ഹേമാക്കമ്മിറ്റിയുടേതു പോലുള്ള കണ്ടെത്തലുകളുണ്ടാകുമെന്നു തീര്‍ച്ചയുമാണ്.) മലയാളത്തിലെ പല `മാടമ്പി സംസ്‌കാര`സിനിമകളുടെയും തിരക്കഥാകൃത്തായോ സംവിധായകനായോ പിന്നില്‍ പ്രവര്‍ത്തിച്ച ആളാണ് അദ്ദേഹം. ഷാജി എന്‍ കരുണ്‍ നേതൃത്വം നല്‍കുന്ന KSFDCക്കെതിരെ അവരുടെ ധനസഹായത്തില്‍ ചലച്ചിത്രം സംവിധാനം ചെയ്ത ഇന്ദുലക്ഷ്മി ഉന്നയിച്ച ആരോപണങ്ങള്‍ ആരും മറന്നു പോയിട്ടില്ല. ഇന്ദുലക്ഷ്മി ചെയര്‍മാന്റെ ഭാഗത്തു നിന്നുണ്ടായ സമീപനത്തേയും വിമര്‍ശിച്ചിരുന്നു. KSFDC തെരഞ്ഞെടുക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന സ്ത്രീകളുടെയും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുമുള്ള കലാപ്രവര്‍ത്തകരുടെയും ചലച്ചിത്രങ്ങള്‍ ,KSFDCയുടെ തന്നെ ചലച്ചിത്രങ്ങള്‍, കാണാന്‍ പോലും ചെയര്‍മാന്‍ തയ്യാറായിരുന്നില്ലെന്ന് ആ ചലച്ചിത്രങ്ങളില്‍ ഒരെണ്ണത്തിന്റെ സംവിധായകന്‍ എന്നോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. താന്‍ മഹത്തായ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആളാണെന്നും സംവരണം കിട്ടി വരുന്ന സംവിധായകരുടെ ചലച്ചിത്രങ്ങള്‍ താന്‍ കാണേണ്ടതില്ലെന്നുമുള്ള വരേണ്യബോധമാണ് ഷാജി എന്‍ കരുണ്‍ പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യരംഗത്ത് പ്രഭാവര്‍മ്മ നിര്‍വ്വഹിക്കുന്ന രീതിയില്‍ ഹിന്ദുത്വശക്തികള്‍ക്കും വ്യവസ്ഥാപിത ഇടതുപക്ഷത്തിനുമിടയില്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ഷാജി എന്‍ കരുണ്‍ ചലച്ചിത്രമേഖലയില്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. രാജന്‍ സംഭവത്തോട് പ്രത്യക്ഷമായി ബന്ധമുള്ള `പിറവി` എന്ന ചലച്ചിത്രത്തിലേക്ക് സംഘപരിവാരിന്റെ വിചാരധാരയെ കൊണ്ടു വരുന്ന ബുദ്ധിദാസ്യമാണ് അദ്ദേഹത്തിന്റേത്. (തങ്കച്ചന്റെ `പിറവി `വിമര്‍ശനം ഓര്‍ക്കുക.) വാനപ്രസ്ഥം പോലുള്ള ചലച്ചിത്രങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്നതു കാണാം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
രഞ്ജിത്തിനേയും ഷാജി എന്‍ കരുണിനേയും പോലുള്ള ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളെ വച്ചു കൊണ്ടാണ് സര്‍ക്കാര്‍ സിനിമാമേഖലയിലെ സ്ത്രീസുരക്ഷ നടപ്പിലാക്കാന്‍ പോകുന്നതെങ്കില്‍ അത് സ്ത്രീകള്‍ക്ക് വിനീഷ് ഫോഗട്ടുമാരുടെയും അതിജീവിതകളുടെയും അനുഭവങ്ങളെ ഇതരരൂപങ്ങളില്‍ ആവര്‍ത്തിക്കുന്നതിനു മാത്രം ഇടയാക്കുന്നതായിരിക്കും. അതിനുള്ള സാദ്ധ്യത ഏറെയാണ്. (ഷാജി എന്‍ കരുണ്‍ ഇപ്പോള്‍ വൈലോപ്പിള്ളിയും എം എന്‍ വിജയനും ഇരുന്ന പുകസയുടെ കസേരയിലാണല്ലോ ഇരിക്കുന്നത്. അവിടെ അദ്ദേഹത്തിന്റെ കൂടെ manipulation വിദഗ്ദ്ധനായ പ്രഭാവര്‍മ്മയുമുണ്ട്.) ഇടതുപക്ഷ സര്‍ക്കാരിന്റെ സാംസ്‌കാരിക കാര്യങ്ങളുടെ ഉപദേശകര്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉള്ളില്‍ വഹിക്കുന്നവരാകുന്നത് ഒട്ടും ഉചിതമല്ല. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ചൂണ്ടുന്ന ദിശ മറ്റൊന്നല്ല. ആശങ്കയുണ്ടാക്കുന്ന കാര്യമാണത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചലച്ചിത്രമേഖലയിലെ സ്ത്രീസുരക്ഷയുടെ പ്രശ്‌നങ്ങളെ പരിഹരിക്കുന്ന പ്രായോഗികപദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ സവര്‍ണ്ണവും സ്ത്രീവിരുദ്ധവുമായ പ്രത്യയശാസ്ത്രങ്ങളെ ഉള്ളില്‍ പേറുന്നവരെ നടത്തിപ്പുസമിതികളില്‍ നിന്നും ഒഴിവാക്കണം. അതിനു നേതൃത്വം നല്‍കാന്‍ സ്ത്രീകളെ തന്നെ നിയോഗിക്കണം. ക്രിട്ടിക്കലായും സെല്‍ഫ് ക്രിട്ടിക്കലായും കാര്യങ്ങളെ കാണാനും നടപ്പില്‍ വരുത്താനും ദീദിയെയും അജിതയെയും പോലുള്ള ധാരാളം സ്ത്രീകള്‍ കേരളത്തിലുണ്ട്. ഇടതുപക്ഷസര്‍ക്കാര്‍ ധനാത്മകമായ മാറ്റത്തിനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുമോയെന്നതാണ് പ്രധാനം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in