സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍കമ്മിറ്റിയില്‍ AIKS പ്രാതിനിധ്യമില്ലാതായതെങ്ങിനെ?
CPIMന്റെ All India Kisan Sabha യുടെ നേതൃത്വത്തില്‍ രൂപീകൃതമായിരുന്ന ഓള്‍ ഇന്ത്യ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ബി എം സിംഗ് ഈ ഐതിഹാസിക പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതും സംഘപരിവാറിന് ഒറ്റുകൊടുക്കാന്‍ ശ്രമിച്ചതും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.. ഇനിയുള്ള സമര മുന്നേറ്റങ്ങളില്‍ ജാഗ്രതയോടെ ചുവടുറപ്പിക്കാന്‍ ആ തിരിച്ചറിവ് സഹായകരമാകും.
2020 സെപ്റ്റംബര്‍ 14 നാണ് വിനാശകരമായ കാര്‍ഷിക നിയമത്തിന്റെ ഓര്‍ഡിനന്‍സ് പാര്‍ലമെന്റിലെത്തുന്നത്. സെപ്റ്റംബര്‍ 17 ന് ഓര്‍ഡിനന്‍സ് ലോക്‌സഭയിലും സെപ്റ്റംബര്‍ 20 ന് രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ അവഗണിച്ചുകൊണ്ട് ശബ്ദവോട്ടോടെ വിവാദ കര്‍ഷക നിയമം പാസാക്കി. പിന്നീട് രാജ്യം സാക്ഷിയായത് രണധീരരായ അകാലി (അനശ്വരന്മാര്‍) അഥവാ നിഹാംഗുകളും മറ്റ് സിഖ് – കര്‍ഷക പോരാളികളും നയിച്ച തീപാറുന്ന ഉജ്ജ്വല പോരാട്ടത്തിന്റെ ദിനങ്ങള്‍ക്കാണ്.
അതേസമയം CPIMന്റെ All India Kisan Sabha യുടെ നേതൃത്വത്തില്‍ രൂപീകൃതമായിരുന്ന ഓള്‍ ഇന്ത്യ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ബി എം സിംഗ് ഈ ഐതിഹാസിക പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതും സംഘപരിവാറിന് ഒറ്റുകൊടുക്കാന്‍ ശ്രമിച്ചതും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.. ഇനിയുള്ള സമര മുന്നേറ്റങ്ങളില്‍ ജാഗ്രതയോടെ ചുവടുറപ്പിക്കാന്‍ ആ തിരിച്ചറിവ് സഹായകരമാകും.
ഓള്‍ ഇന്ത്യ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി :
രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും തൊഴിലാളി സംഘടനകളും മറ്റും ചേര്‍ന്ന ഓള്‍ ഇന്ത്യ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയില്‍ നിന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവിര്‍ഭാവം. CPIMന്റെ കര്‍ഷക സംഘടനയായ All India Kisan Sabha (AIKS) ആണ് സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി രൂപീകൃതമാകുന്നതില്‍ മുന്‍കൈയെടുത്തതും അതിന്റെ കണ്‍വീനറായി യു പി യില്‍ നിന്നുള്ള വന്‍ ഭൂസ്വാമി കര്‍ഷകനായ ബി. എം സിംഗിനെ സ്ഥാപിക്കുന്നതും..
തുടര്‍ന്ന് ദല്‍ഹിയിലെ Gurdwara Rakab Ganj ല്‍ 130 ലധികം കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ സമ്മേളനം നടത്തുകയും അതില്‍ നരേന്ദ്ര മോദിയുടെ വിനാശകരമായ കര്‍ഷക നിയമത്തിനെതിരെ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും മുന്നോട്ടു കൊണ്ടു പോകുന്നതിനെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളും ആലോചനകളും നടക്കുകയുമുണ്ടായി.
അതേസമയം രാഷ്ട്രീയ കിസാന്‍ മഹാ സംഘ് എന്ന പേരില്‍ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മറ്റൊരു സമ്മേളനവും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈ രണ്ട് ധാരകളെയും സമന്വയിപ്പിച്ചുകൊണ്ടാണ് പൊതുവേദിയായി ‘സംയുക്ത കിസാന്‍ മോര്‍ച്ച’ യാഥാര്‍ഥ്യമാകുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തുടര്‍ന്ന് നവംബര്‍ 26ന് ദേശവ്യാപകമായി തൊഴിലാളി വിരുദ്ധ കരി നിയമത്തിനെതിരെ തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ച ദിവസം തന്നെ ദില്ലി ചലോ മാര്‍ച്ച് ആരംഭിക്കാന്‍ ഐകകണ്‌ഠേന തീരുമാനിച്ചു. വിപുലമായ അടിസ്ഥാന ഒരുക്കങ്ങള്‍ ആരംഭിച്ചു.
എന്നാല്‍ അതിന്റെ കോര്‍ കമ്മിറ്റിയിലെ പ്രധാനപ്പെട്ട സംഘടനാ നേതൃത്വം വഹിക്കുന്ന മേല്‍പ്പറഞ്ഞ ബി എം സിംഗ് (AIKSന്റെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷിന്റെ കണ്‍വീനര്‍) ഇത്രയും ബൃഹത്തായ ഒരു കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ കോവിഡ് 19 പശ്ചാത്തലത്തില്‍ ദില്ലി ചലോ പ്രക്ഷോഭം വേണ്ടെന്നു വയ്ക്കുകയാണെന്നും ജില്ലാ താലൂക്ക് തലങ്ങളിലേക്ക് സമരപരിപാടികള്‍ ചുരുക്കികൊണ്ട് പ്രാദേശിക സമരങ്ങള്‍ മതിയെന്നും അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. എന്നു മാത്രമല്ല ഈ പ്രഖ്യാപനം മുഴുവന്‍ മാധ്യമങ്ങള്‍ക്കും പ്രത്യേകിച്ച് പഞ്ചാബിലെ ദൃശ്യമാധ്യമങ്ങള്‍ക്കും ബി എം സിംഗ് ഔദ്യോഗിക വക്താവ് എന്ന നിലയില്‍ കൈമാറി..
ഈ വര്‍ഗ്ഗവഞ്ചന മറ്റ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളെയും പൊരുതുന്ന കര്‍ഷകരേയും ഞെട്ടിക്കുകയും അതില്‍ പഞ്ചാബ് കര്‍ഷക കമ്മിറ്റി ഇടപെടുകയും ഈ ബിഎം സിംഗിനെ അവര്‍ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കുകയും ചെയ്തു. നവംബര്‍ 26ന് നേരത്തെ നിശ്ചയിച്ച പോലെ ആബാലവൃദ്ധം കര്‍ഷകര്‍ ദില്ലി ചലോ മുന്നേറ്റത്തില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്ക് ഒഴുകി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നരേന്ദ്രമോദിയുടെയും സംഘപരിവാറിന്റെയും ഒളിപ്പോരാളിയും ഒറ്റുകാരനും ഏജന്റുമാണ് ബി എം സിംഗ് എന്ന കൃത്യമായ ബോധ്യത്തോടെയാണ് പഞ്ചാബ് കമ്മിറ്റി അയാളെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്ന് ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ പി ടി ജോണ്‍ അടിവരയിട്ടു പറയുന്നു.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേരില്‍ പല കര്‍ഷക സംഘടനകളേയും വിളിച്ചുകൂട്ടുകയും അതിന്റെ കണ്‍വീനര്‍ ആവുകയും ഏകപക്ഷീയമായി സുപ്രീംകോടതിയില്‍ പോവുകയും പലതരം വിധികള്‍ വാങ്ങിച്ചു കൂട്ടുകയും ചെയ്തിരുന്നത് ഈ ബി എം സിംഗ് ആണ്.
എന്നാല്‍ പാര്‍ലമെന്ററി പാദസേവയുടെ ന്യായാധിപ വേഷം ധരിച്ച ജസ്റ്റിസ് ബോബ്‌ഡെ നിയമിച്ച എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ചക്ക് വിശ്വാസമുണ്ടായിരുന്നില്ല.ഈ കര്‍ഷകവിരുദ്ധ വിനാശ നിയമങ്ങള്‍ പിന്‍വലിക്കുന്നോ ഇല്ലയോ എന്ന ഒറ്റ ചോദ്യം മാത്രമാണ് സംയുക്ത കിസാന്‍ മോര്‍ച്ച മുന്നോട്ടുവച്ചത്..
വിജയം സുനിശ്ചിതമായ ദില്ലി ചലോ പ്രക്ഷോഭത്തെ ഒറ്റു കൊടുക്കാനുള്ള ഓള്‍ ഇന്ത്യാ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ബി എം സിംഗിന്റെ നീക്കങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് തകര്‍ക്കാന്‍ കഴിഞ്ഞതാണ് ‘പക്കാ മോര്‍ച്ച’ (ഉറച്ച മുന്നേറ്റം) സാധ്യമായതും അതിശൈത്യത്തിലും കത്തിപ്പടര്‍ന്ന പ്രതിഷേധാഗ്നിയില്‍ ഫാസിസ്റ്റ് ഭരണകൂടം എരിഞ്ഞടങ്ങിയതും…
പിന്നീട് AIKSന്റെ പ്രാതിനിധ്യം തന്നെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കോര്‍ കമ്മിറ്റിയില്‍ ഇല്ലാതാവുകയായിരുന്നു.. അതിനു ശേഷമാണ് AIKSന്റെ അഭ്യര്‍ത്ഥനപ്രകാരം ഹന്ന മൊള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായി വരുന്നത്.
പിന്‍ കുറിപ്പ് :
ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുള്ള കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിനും കര്‍ഷകര്‍ക്കും ഏറ്റവും പുരോഗതി ഉണ്ടാക്കുന്നതാണ് എന്ന പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും ഐ എം എഫിന്റെ ചീഫ് ഇക്കോണമിസ്റ്റുമായ ഗീതാഗോപിനാഥിന്റെ പ്രസ്താവനയെക്കുറിച്ച് സിപിഎമ്മിന് എന്താണ് പറയാനുള്ളത്…?!
കോര്‍പ്പറേറ്റ് പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കും ഗീതാ ഗോപിനാഥിനെ തള്ളിപ്പറയാന്‍ കഴിയുമോ…
നാളിതുവരെ ചെയ്തിട്ടില്ല…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in