ദയാവധം : വേണം സംവാദം

യൂത്തനേഷ്യ (euthenasia ) എന്ന ഗ്രീക്ക് പദത്തിന് നല്ല മരണമെന്നേ അര്‍ത്ഥമുള്ളു. നല്ല ജീവിതത്തിന് എന്ന പോലെത്തന്നെയാണ് നല്ല മരണത്തിനുള്ള അവകാശവും. മാന്യമായി ജീവിക്കാനുള്ള എല്ലാ സാധ്യതയും അടഞ്ഞുപോയെന്ന് തീര്‍ത്തും ബോധ്യപ്പെടുമ്പോള്‍ മാന്യമായ മരണത്തിനെങ്കിലുമുള്ള അവകാശം നിഷേധിക്കരുത്. നിത്യജീവിതത്തില്‍ നമുക്ക് പലപ്പോഴും ഇത്തരക്കാരെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പരസഹായം കൊണ്ടു മാത്രം ജീവന്‍ നിലനിര്‍ത്തിപ്പോരുന്നവര്‍.

ഗൊദാര്‍ദ് തന്റെ 92 മത്തെ വയസ്സില്‍ ജീവിതമവസാനിപ്പിക്കുന്നത് സ്വന്തം ഇച്ഛാനുസരണമായിരുന്നു. വൈദ്യ സഹായത്തോടെ നടത്തിയ ആത്മഹത്യയായിരുന്നു അതെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ സ്ഥിരീകരിക്കുന്നുമുണ്ട്. ഏറെക്കാലമായി സ്വിറ്റ്‌സര്‍ലന്റിലെ റോളെ എന്ന ഗ്രാമത്തില്‍ ഏകാന്ത വാസത്തിലായിരുന്നു അദ്ദേഹം. സിനിമയുടെ നിത്യ യൗവനമായിരുന്നയാള്‍ക്ക്, ഒരു പക്ഷേ, യൗവ്വനത്തിന്റെ വിടവാങ്ങല്‍ അസഹനീയമായി തോന്നിയിരിക്കാം. വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേമായിട്ടുള്ള സ്വിറ്റ്‌സര്‍ലന്റ് തന്നെ തന്റെ ഏകാന്തവാസത്തിന് തെരഞ്ഞെടുക്കാനുള്ള കാരണവും അതായിരിക്കാം.

ഏതായാലും, ഫ്രാന്‍സില്‍ ഈ ആത്മഹത്യ ഒരു ദേശീയ സംവാദത്തിന് വഴി തുറന്നിരിക്കയാണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫിസിഷ്യന്‍ അസിസ്റ്റഡ് സൂയിസൈഡ് (PAS) നിയമവിധേയമാക്കുന്നതിനെക്കുറിച്ച് വിപുലമായ ദേശീയ സംവാദത്തിന് വേദിയൊരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. താന്‍ വ്യക്തിപരമായി അതിനനുകൂലമാണെന്ന് പ്രഖ്യാപിക്കുന്നതിനും അദ്ദേഹം മടിച്ചില്ല. ഫ്രഞ്ച് പൗരന്മാരില്‍ ഭൂരിപക്ഷവും ഇതിനെ അനുകൂലിക്കുന്നുവെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

യൂത്തനേഷ്യ (euthenasia ) എന്ന ഗ്രീക്ക് പദത്തിന് നല്ല മരണമെന്നേ അര്‍ത്ഥമുള്ളു. നല്ല ജീവിതത്തിന് എന്ന പോലെത്തന്നെയാണ് നല്ല മരണത്തിനുള്ള അവകാശവും. മാന്യമായി ജീവിക്കാനുള്ള എല്ലാ സാധ്യതയും അടഞ്ഞുപോയെന്ന് തീര്‍ത്തും ബോധ്യപ്പെടുമ്പോള്‍ മാന്യമായ മരണത്തിനെങ്കിലുമുള്ള അവകാശം നിഷേധിക്കരുത്. നിത്യജീവിതത്തില്‍ നമുക്ക് പലപ്പോഴും ഇത്തരക്കാരെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പരസഹായം കൊണ്ടു മാത്രം ജീവന്‍ നിലനിര്‍ത്തിപ്പോരുന്നവര്‍.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശം ഉറപ്പു നല്‍കുന്നു. ജീവിക്കാനുള്ള അവകാശമെന്നാല്‍ ജീവനോപാധികള്‍ക്കുള്ള അവകാശമാണെന്ന് വിധിച്ചത് ജസ്റ്റിസ് കൃഷ്ണയ്യരാണെന്നു തോന്നുന്നു. എന്നാലതില്‍ മാന്യമായി മരിക്കാനുള്ള അവകാശവും ഉള്ളടങ്ങിയിട്ടില്ലേ? ഈ ചോദ്യം ഇന്ത്യന്‍ നിയമവൃത്തങ്ങളില്‍ പലകുറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 309-ാം വകുപ്പ് ഇപ്പോഴും അനിശ്ചതത്വത്തിലാണെന്നു പറയാം.

ദയാവധം എന്നത് സക്രിയവും നിഷ്‌ക്രിയവുമാവാം. മരണ കാരണമായ എന്തെങ്കിലും പ്രയോഗം കൊണ്ട് മരണത്തിനിടയാവുമ്പോള്‍ അത് സക്രിയ ദയാവധ (active) മാവും. കൃത്രിമോപാധികള്‍ ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്തുന്നിടത്ത് അവ പിന്‍വലിക്കുന്നത് നിഷ്‌ക്രിയ (passive) ദയാവധമാണ്. ഒരാളുടെ സമ്മതത്തോടെ ചെയ്യുന്നത് സ്വമേധയാ (voluntary) യുള്ളതും സമ്മതം നല്‍കാന്‍ പ്രാപ്തിയില്ലാത്തിടത്ത് രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയുള്ളത് അനിച്ഛാപൂര്‍വ്വ (involuntary) വുമാണ്. വൈദ്യ സഹായത്തോടെ നടത്തുന്ന ആത്മഹത്യക്ക് ഫിസിഷ്യന്‍ അസിസ്റ്റഡ് സൂയിസൈഡ് (PAS) എന്ന് പറയും. ഗൊദാര്‍ദിന്റേത് ഇത്തരത്തില്‍ പെടുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാന്യമായി മരിക്കാനുള്ള അവകാശത്തിന് ദയാവധം തന്നെ വേണമെന്നില്ല എന്നാണ് ദയാവധത്തെ എതിര്‍ക്കുന്നവരുടെ വാദം. ആധുനികമായ ആശ്വാസ ചികിത്സ (പാലിയേറ്റീവ് കെയര്‍) കൊണ്ട് നിസ്സഹായരായ രോഗികള്‍ക്ക് മാന്യമായ മരണം ഉറപ്പു വരുത്താനാവും. ഇത്തരം ആരോഗ്യ സംവിധാനങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം വെട്ടിച്ചുരുക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കലായിരിക്കും ഇതിന് നിയമസാധുത നല്‍കല്‍ എന്നും ഹോളണ്ടില്‍ ഇങ്ങനെ സംഭവിച്ചതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വിഷാദ രോഗം, സ്‌കിസോഫ്രേനിയ, ഡ്രഗ്ഗ് അഡിക്ഷന്‍, ഛഇഉ തുടങ്ങിയ മനോരോഗമുള്ളവര്‍ ആത്മഹത്യാ പ്രവണത കാണിക്കും. അതിനെ രോഗലക്ഷണമായാണ് കാണേണ്ടത്, അവര്‍ മരണമിച്ഛിക്കുന്നു എന്നല്ല. ദയാവധം ഒരിക്കലും ദയയുടെ വധമാകരുത് എന്ന് ദയാവധത്തോട് വിയോജിക്കുന്നവര്‍ വാദിക്കുന്നു.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply