കര്‍ണ്ണാടകത്തിലും ഗോവയിലും കൊലചെയ്യപ്പെടുന്നത് ജനാധിപത്യം
രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് ഈ അട്ടിമറികള്‍ക്ക ചുക്കാന്‍ പിടിക്കുന്നതെന്നതാണ് ഏറ്റവും ഖേദകരം. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ തീരുമാനത്തെയാണ് പണവും അധികാരവും നീട്ടി അവര്‍ അട്ടിമറിക്കുന്നത്. ജനപ്രതിനിധിക്കു മാത്രമല്ല, ജനത്തിനു തന്നെയാണ് അവര്‍ വിലയിടുന്നത്. അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്?
ജനാധിപത്യവിശ്വാസികളെ ഏറെ നിരാശരാക്കുന്ന സംഭവങ്ങളാണ് കര്‍ണ്ണാടകത്തിലും ഗോവയിലും നടക്കുന്നത്. കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പടിക്കാനുള്ള ബിജെപിയുടെ കുതന്ത്രമാണ് കര്‍ണ്ണാടകത്തില്‍ നടക്കുന്നതെന്നു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. തങ്ങള്‍ക്കിതിലൊന്നും പങ്കില്ല എന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനത്തെ അപഹാസ്യമായേ കാണാനാവൂ.
എന്തായാലും രാജിവെക്കില്ല എന്നാണ് കുമാരസ്വാമി പറയുന്നത്. 2008 ല്‍ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. അനുനയ ശ്രമം അവസാന നിമിഷവും തുടരുക എന്നതാണ് കോണ്‍ഗ്രസിന്റേയും തീരുമാനം. കര്‍ണ്ണാടകയിലൂടെ ദക്ഷിണേന്ത്യയിലേക്കുള്ള രാഷ്ട്രീയ പ്രയാണം ശക്തമാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അതു തടയേണ്ടത് കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
തന്നെ നേരിട്ട് കാണാതെ നല്‍കുന്ന രാജിക്കത്ത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രാജി ചട്ടപ്രകാരം അല്ലെന്നുമാണ് സ്പീക്കര്‍ എടുത്ത നിലപാട്. വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരായി രാജിക്കത്ത് നല്‍കാന്‍ സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട. ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പ് ഹാജരായി രാജിക്കത്ത് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതിനുശേഷം കാര്യങ്ങളില്‍ ഏറെക്കുറെ വ്യക്തത വരും.
എന്തുതന്നെയായാലും സമീപകാലത്ത് രാജ്യത്തെ പലയിടത്തും ജനപ്രതിനിധികള്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടും പാര്‍ട്ടിയോടും ഒരു പ്രതിബദ്ധതയും കാണിക്കാതെ അധികാരത്തിനും പണത്തിനുമായി മറ്റിടങ്ങളിലേക്ക്, പ്രത്യകിച്ച് സംഘപരിവാറിലേക്ക് ചെക്കേറുന്ന കാഴ്ചയാണ് കാണുന്നത്. അതിനായി ജനപ്രതിനിധി സ്ഥാനം പോലും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുന്നു. ഇത് പാര്‍ലിമെന്ററി ജനാധിപത്യത്തിനു ഭീഷണിയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് ഈ അട്ടിമറികള്‍ക്ക ചുക്കാന്‍ പിടിക്കുന്നതെന്നതാണ് ഏറ്റവും ഖേദകരം. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ തീരുമാനത്തെയാണ് പണവും അധികാരവും നീട്ടി അവര്‍ അട്ടിമറിക്കുന്നത്. ജനപ്രതിനിധിക്കു മാത്രമല്ല, ജനത്തിനു തന്നെയാണ്് അവര്‍ വിലയിടുന്നത്. അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്? എം എല്‍ എമാരെ ഒളിവില്‍ താമസിപ്പിക്കുക, അവരെ കാണാന്‍ പാര്‍ട്ടി നേതാക്കളെ പോലും അനുവദിക്കാതിരിക്കുക എന്നിവയൊക്കെ മറ്റെന്തിന്റെ സൂചനയാണ്?
കര്‍ണ്ണാടക സര്‍ക്കാര്‍ പതിനൊന്നും മാസം തികയുമ്പോഴക്കും ഭൂരിപക്ഷം ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഒരു സീറ്റിലേക്ക് ചുരുങ്ങയിരിക്കുകയാണ്. ഭരണത്തിലേറുമ്പോള്‍ കോണ്‍ഗ്രസിന്റെ 80 സീറ്റും ജെഡി (എസ്)വിന്റേതായി 36 സീറ്റും ബി.എസ്.പിയുടെ 1 സീറ്റും അടക്കം 117 സീറ്റാണുണ്ടായിരുന്നത് ഭരണമുന്നണിക്ക് ഉണ്ടായിരുന്നത്. ബിജെപി ക്ക് 105 സീറ്റുകളും ഉണ്ടായിരുന്നു. ദേശീയ രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വം നിരുപാധികം ജെഡി എസ്‌ന് പിന്തുണ കൊടുത്താണ് ഈ സര്‍ക്കാര്‍ ഭരണത്തിലേറിയത്. എല്ലാ ഭരണകൂട സംവിധാനങ്ങളുമുപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിക്കുവാന്‍ അന്നുതന്നെ ബിജെപി ശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല. ഇപ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ അനുകൂലസാഹചര്യത്തില്‍ ആ നീക്കം പൊടിതട്ടിയെടുത്തിരിക്കുകയാണ്. അതേറെക്കുറെ വിജയിക്കാനാണിട. ജെ ഡി എസില്‍ നിന്ന് ഭരണനേതൃത്വം കോണ്‍ഗ്രസ്സ് ഏറ്റെടുക്കുക മാത്രമാണ് ഈ അട്ടിമറി തടയാനുള്ള നേരിയ സാധ്യത. എന്നാല്‍ അതിനും സാധ്യത കുറവാണ്. വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനായി എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജിയടക്കം നല്‍കിയിട്ടുമുണ്ട്.
കര്‍ണാടകത്തോടൊപ്പം ഗോവയിലും ജനാധിപത്യത്തെ ബലികൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ വെറും അഞ്ച് അംഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അവിടെ ബിജെപിയില്‍ ചേര്‍ന്നവര്‍ക്കാകട്ടെ എം എല്‍ എ സ്ഥാനം നഷ്ടപ്പെടുകയുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആകെയുള്ള 40 സീറ്റില്‍ 17 ഇടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 13 ഇടത്തായിരുന്നു ബിജെപി ജയിച്ചത്. ശേഷിച്ച സീറ്റുകള്‍ മറ്റ് ചെറുകക്ഷികളും സ്വന്തമാക്കി. കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയായി രംഗത്തിറക്കിയാണ് ഗോവയില്‍ ബിജെപി ഭരണം പിടിച്ചത്. പരീക്കറിന്റെ മരണത്തിന് പിന്നാലെ വീണ്ടും രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കി. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരെ അടര്‍ത്തിയാണ് അദ്ദേഹം കസേര ഉറപ്പിച്ചത്. പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മനോഹര്‍ പരീക്കറിന്റെ സീറ്റായിരുന്ന പനാജിയില്‍ ബിജെപി തോറ്റു. 25 വര്‍ഷമായി ജയിച്ചുവന്ന സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അതനാസിയോ മൊന്‍സെറാട്ടെയാണ് ജയിച്ചത്. എന്നാല്‍ അതനാസിയോ മൊന്‍സെറാട്ടെയടക്കം 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വരവോടെ ബിജെപിയുടെ അംഗബലം ഇപ്പോള്‍ 27 ആയി. ഇതോടെ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടയതിന്റെ ഇരട്ടിയിലേറെ സീറ്റ് ഇപ്പോള്‍ ബിജെപിക്ക് ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ 2017 ല്‍ നേടിയതിന്റെ പകുതി സീറ്റ് പോലും കൈവശമില്ല. ഇനി ബിജെപിക്ക് സഖ്യകക്ഷികളുടെ ആവശ്യമില്ലാത്തതിനാല്‍ അവരുടെ കൈവശമുള്ള മന്ത്രിപദവികള്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് നല്‍കും. പത്തില്‍ അഞ്ച് പേര്‍ക്ക് കിട്ടും എന്നാണ് വിവരം. ഈ സംഭവങ്ങള്‍ ജനാധിപത്യത്തിന്റെ ദുരന്തമല്ലാതെ മറ്റെന്തിന്റെ സൂചനയാണ്…!!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in