‘പൊറിഞ്ചു മറിയം ജോസ് ‘ സിനിമയിലെ കഥ മോഷണമെന്നാരോപിച്ച് സംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്
എഴുത്തുകാരിയുടെ കോപ്പി റൈറ്റ് ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് . ഇവരെല്ലാം ജീവിച്ചിരുന്ന കഥാപാത്രങ്ങളാണന്ന വാദം സര്‍ഗസ്ഷ്ടിക്കു നേരെയുള്ള കടന്നു കയററമല്ലേ? അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന സാധാരണക്കാരുടെ ജീവിതവും വൈകാരികതയുമാണ് നോവല്‍ അടയാളപ്പെടുത്തുന്നത് .ആ കഥാപാത്രങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ അത് നോവലിന്റെ വിജയമായി കാണണം
എഴുത്തുകാരി ലിസിയുടെ ‘വിലാപ്പുറങ്ങള്‍’ എന്ന നോവലിലെ കഥാപാത്രങ്ങളെയും അവരുടെ ‘കാട്ടാളന്‍ പൊറിഞ്ചു’ എന്ന തിരക്കഥയിലെ കഥാസാരവും , കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളെയും മോഷ്ടിച്ചാണ് ‘പൊറിഞ്ചു മറിയം ജോസ് ‘ എന്ന സിനിമ നിര്‍മ്മിച്ചതെന്നാരോപിച്ച് യെക്കെതിരെ പ്രതിഷേധ തൃശ്ശൂര്‍ സംസ്‌കാരിക വേദി രംഗത്ത്. ലിസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടെയുള്ള സംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തുമെന്ന് രാവുണ്ണി, ഇ.എം.സതീശന്‍, എം.എന്‍.വിനയകുമാര്‍, ലില്ലി തോമസ്, വി.ഡി. പ്രേം പ്രസാദ്, സി.വി.പൗലോസ് എന്നിവര്‍ അറിയിച്ചു. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം താഴെ.
തൃശൂരിന്റെ പുരാവൃത്തങ്ങളും നാട്ടുമൊഴികളും വിമോചന സമരകാലഘട്ടത്തെ രാഷ്രീയ അടിയൊഴുക്കുകളും നിറഞ്ഞ ഏറെ വ്യത്യസ്തമായ നോവലാണ് , എം.പി പോള്‍ സാഹിത്യപുരസ്‌കാരവും യുവകലാസാഹിതിയുടെ രാജലക്ഷമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും കേന്ദ്ര സംസ്ഥാന സാഹിത്യ അവാര്‍ഡുകള്‍ക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പട്ടതുമായ ‘വിലാപ്പുറങ്ങള്‍ ‘എന്ന കൃതി. 2013 ല്‍ മലയാളം വാരിക ഖണ്ഡശ്ശ പ്രസദ്ധീകരിച്ച ഈ നോവല്‍ ;2014ല്‍ മാതൃഭുമി പുസ്തക രൂപത്തിലാക്കിയതും പല പതിപ്പുകളിറങ്ങിയതും ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വ്യതസ്തമായ നോവലാണ്.
വിലാപ്പുറങ്ങള്‍ നോവലിലെയും ‘കാട്ടാളന്‍ പൊറിഞ്ചു’എന്ന തിരക്കഥയിലെയും മുഖ്യകഥാപാത്രങ്ങളായ മറിയയേയും കാട്ടാളന്‍ പൊറിഞ്ചുവിനെയും പുത്തന്‍പള്ളി ജോസിനെയും കൂടാതെ തിരക്കഥയിലെ കഥാസാരവും കഥാസന്ദര്‍ഭങ്ങളും അറിവും സമ്മതവുമില്ലാതെ ‘പൊറിഞ്ചു മറിയം ജോസ് ‘എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപയാഗിച്ചതിനെതിരെ 201 9 മാര്‍ച്ചില്‍ ഇതിന്റെ പ്രൊഡക്ഷന്‍സ് ഡേവിഡ് കാച്ചപ്പിള്ളി ,നിര്‍മ്മാതാവായ റജിമോന്‍ ,സംവിധായകന്‍ ജോഷി ,അഭിലാഷ് എന്‍ ചന്ദ്രന്‍ ,എന്നിവര്‍ക്കെതിരെ എഴുത്തുകാരി ലിസി കോടതിയെ സമീപിച്ചതും പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ നിര്‍മ്മാണവും സംവിധാനവും പ്രദര്‍ശനവും നിര്‍ത്തി വെക്കാനുള്ള താല്‍ക്കാലിക നിരോധന ഉത്തരവ് (interim injection order 39’ rule 1 and 2 of CPC / O.S.3/2019 /IA 834/2019 )ലഭിച്ചതുമാണ് .
എന്നാല്‍ ഈ നിരോധന ഉത്തരവ് നിലനില്‍ക്കുമ്പാള്‍ തന്നെ കോടതിയെ ധിക്കരിച്ച് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സും സംവിധായകന്‍ ജോഷിയും ഷൂട്ടിംഗുമായി മുന്നോട്ടു പോവുകയും അത് കോടതി നിര്‍ദ്ദേശിച്ച കമ്മീഷന്‍ തെളിവെടുത്തുമാണ്. കമ്മീഷന്ന്‍ കണ്ടെത്തിയ തെളിവ് ‘കാട്ടാളന്‍ പൊറിഞ്ചു’ എന്ന തിരക്കഥയുടെ ആദ്യസീന്‍ ഷൂട്ടു ചെയ്യുന്നതായിരുന്നു. എന്നിട്ടും നിരോധനഉത്തരവിനെ ധിക്കരിച്ച് സിനിമാഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനുശേഷം താല്‍ക്കാലിക നിരോധനഉത്തരവ് പിന്‍വലിക്കാനുള്ള നിവേദനം നല്‍കുകയും അതവര്‍ക്ക് അനുവദിച്ചു കിട്ടുകയും ചെയ്തതിനു പിന്നാലെയാണ് സിനിമ തിയറേറുകളില്‍ എത്തിയിട്ടുള്ളത്.
2017 ലാണ് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ ടോം ഇമ്മട്ടിയും വിലാപ്പുറങ്ങളിലെ കാട്ടാളന്‍ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അതിനും തിരക്കഥ എഴുതാമോ എന്നവാശ്യപ്പെട്ട് എഴുത്തുകാരിയെ സമീപിക്കുന്നത്. അഭിനേതേക്കള്‍ക്കായി കഥാന്ത്യം പല പ്രാവശ്യവും മാററിയെഴുതിക്കുകയും നിര്‍മ്മാതാവായി എത്തിയ ഡാനി പ്രൊഡക്ഷന്‍സ് 2018 ജനുവരിയില്‍ ‘കാട്ടാളന്‍ പൊറിഞ്ചു’ ഫിലിം ചേബറില്‍ രജിസ്റ്റര്‍ ചെയ്യുകയും ,കാട്ടാളന്‍ പൊറിഞ്ചുവായി മമ്മുട്ടി എന്ന അനൗണ്‍സ്‌മെന്റ് വെള്ളിനക്ഷത്രത്തിലും സോഷ്യല്‍ മീഡിയയിലും വന്നതുമാണ്.
എന്നാല്‍ കരാറെഴുതുനതിനു മുമ്പുള്ള തര്‍ക്കത്തില്‍ ഡാനി പ്രൊഡക്ഷ9സ് ഡേവിഡ്കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നറിയിച്ച് പിന്‍ മാറിയതാണ് സിനിമാ പ്രൊജക്ട് നിന്നുപോകാനുണ്ടായ കാരണം.
വിലാപ്പുറങ്ങള്‍ നോവലിലെ കാട്ടാളനോതിയ വേദം, പലിശ മറിയ തുടങ്ങിയ അദ്ധ്യായങ്ങള്‍ വായിച്ചാല്‍ മാത്രം ഈ സിനിമയ്ക്കു പിന്നിലെ ചതി മനസ്സിലാകും. എഴുത്തുകാരിയുടെ കാട്ടാളന്‍ പൊറിഞ്ചു എന്ന തിരക്കഥയിലെ ഉള്ളടക്കവും പ്രധാന സന്ദര്‍ഭങ്ങളും ഇപ്രകാരം.
പള്ളിപെരുന്നാളും അതിനോടനുബന്ധിച്ച അടിപിടിയും അതിന്റെ പ്രതികാരം അടുത്ത പെരുന്നാളിന് തീര്‍ക്കുന്നതാണ് കഥാസാരം (സീന്‍ 1, 2, 3,5 ,6,7, 88 ,91)-page Nos 1,2,3 ,4,5,6 &96 ,97 പ്രധാനപ്പെട്ട കഥപ്രാത്രങ്ങള്‍ കാട്ടാളന്‍ പൊറിഞ്ചു ,പുത്തന്‍ പള്ളി ജോസ്, മറിയം ,കാട്ടാളന്റെ ഉററസ്റ്റേഹിതനായ മുതലാളി ,പള്ളിലച്ചന്‍ തുടങ്ങിയവര്‍ (സീന്‍ 5) page 5 (സീന്‍ 9)page8 (സീന്‍ 7) page 6 പ്രധാന കഥാപാത്രമായ കാട്ടാളന്‍ പൊറിഞ്ചു ചട്ടമ്പിയും ഇറച്ചിവെട്ടുക്കാരനും (സീന്‍ 22 ) Page 20 ആരെയും തല്ലിയൊതുക്കുന്നവനും സ്വന്തം മുതലാളിക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാമുള്ളവനുമാണ് (സീന്‍ 57 ,90)page 69,97 .കാട്ടാളന്റെ ഇന്‍ട്രോ ക്വട്ടേഷന്‍ ടീമിനെ തല്ലിയൊതുക്കിയാണ്. (സീന്‍ 8) page 7 കല്യാണം നടത്തി കൊടുക്കുന്നതിനായി ഉള്ളില്‍ നിന്ന് അടച്ചിട്ട പള്ളിയുടെ മണിമേടയിലേക്ക് കയറി ചില്ലു വാതില്‍ തകര്‍ത്ത് കുമ്പസാര കൂട്ടില്‍ കെട്ടിയിട്ട അച്ചനെ കെട്ടഴിച്ച് വിടുന്ന കാട്ടാളന്‍, ചട്ടമ്പിയാണെങ്കിലും മറുള്ളവരെ സഹായിക്കുന്നവനാണ് (സീന്‍ 38 )page 45 , 46 ,47, 48 വെട്ടാനുള്ള പോത്തിനെ ചുവന്ന മാലയണിച്ച് നഗര പ്രദക്ഷിണം വെക്കുന്ന കാട്ടാളന്‍ പൊറിഞ്ചു. (സീന്‍ 15) page 14,15 .കാട്ടാളന്റെ ഉററ സ്‌നേഹിതനാണ് പുത്തന്‍ പള്ളിജോസ്. നാടന്‍ പാട്ടുകളുമായി കളളുഷാപ്പിലും ചാരായഷാപ്പിലും കട്ടാളനൊപ്പം അടിച്ചു പൊളിക്കുന്നവന്‍. (സീന്‍ 38) page 45 ,52,53 & (സീന്‍ 23 ) page 21, 25 (സീന്‍ 25, 30, 31) ചട്ടയും മുണ്ടും ധരിച്ച് മദ്യം കഴിച്ച് മാര്‍ക്കററിലൂടെ പണം പലിശക്കു കൊടുക്കുന്നവളും കടയിലേക്ക് തന്റേടത്തോടെ വരുന്നവളുമായ നായികയായ മറിയ.(സീല്‍ 47, 48, 49)-page 61 & (സീന്‍ 32,36) page 38,42 അമ്പുതിരുനാളോടനുബന്ധിച്ച് ബാന്റുസെററിനൊപ്പം കള്ളടിച്ച് പുത്തന്‍ പള്ളി ജോസുമായി എന്നടീ റാക്കമ്മ . .പാട്ടിന് താളം ചവിട്ടുന്നവള്‍ .(സീന്‍ 54) page 67 മറിയയെ വര്‍ണ്ണിക്കുമ്പോള്‍ തൃശൂര്‍ പൂരത്തിന്റെ നില അവിട്ടുകളാ ഞങ്ങള്‍ക്കുള്ളില്‍ വിരിയാ.. (എന്ന സീന്‍ 37) page 44 കാട്ടാളന്‍ പൊറിഞ്ചുവിന് മറിയയോടുള്ള പ്രണയം .ഫാന്റസി സീനുകളിലുള്ള പ്രണയരംഗങ്ങള്‍.( സീനുകള്‍ 37 ,40 ,41) _page 44 ,53,54 പുത്തന്‍ പള്ളി ജോസിനെ വടിവാള്‍ കൊണ്ട് വെട്ടുന്ന ഗുണ്ടകള്‍. സിനിമാതിയറററിലേക്ക് ഓടിക്കയുന്നതും ബാല്‍ക്കണിയില്‍ നിന്ന് ചാടുന്നതും ഒപ്പമ്മത്തി വെട്ടുന്നതും ഒരു പാട് വെട്ട് കൊണ്ട് വീണ് കിടക്കുമ്പോള്‍ ഗുണ്ടകളോട്, ‘തീര്‍ത്തിട്ട് പോടാ..പൊലയാടി മക്കളെ..’എന്നു പറഞ്ഞ് ..മരിച്ചു വീഴുന്ന പുത്തന്‍ പള്ളി ജോസ് (സീന്‍ 82)-Page 91,92 പുത്തന്‍ പള്ളി ജോസിന്റെ ശവസംസ്‌കാരയാത്ര ( സീന്‍ 84 )_page 93 അവസാന ഭാഗത്ത് പകരം വീട്ടലിന്റെ ഭാഗമായി പള്ളി പറമ്പില്‍ ശൃംഗാരം അഭിനയിച്ച് കൂട്ടികൊണ്ടു പോകുന്ന മറിയ, അവളുടെ പ്രതികാരം..,( സീന്‍ 91-92) page 97-98
ഈ ഭാഗങ്ങള്‍ സിനിമയിലുമുണ്ടെന്ന് പ്രേക്ഷകരും കണ്ടതാണ് .ഇത്രയേറെ തെളിവുകളും കാട്ടാളന്‍ പൊറിഞ്ചു’ തിരക്കഥയുടെ 21-09 – 2017 മുതല്‍ 29 -4 – 2018 വരെ അയച്ചുകൊടുത്ത പത്തോളം ഇ-മെയിലുകള്‍ , കൈയ്യെഴുത്തു പ്രതികള്‍ ,ഡി.ടി.പി ചെയ്ത ഹാര്‍ഡ് കോപ്പികള്‍ മാതൃഭൂമി ഇറക്കിയ നോവല്‍ എല്ലാമുണ്ടായിട്ടും എന്തു കൊണ്ടാണ് ഈ സിനിമക്ക് പ്രദര്‍ശന അനുമതി ലഭിച്ചത് ? കേസ് തീരാതെ സെന്‍സര്‍ ബോര്‍ഡ് എങ്ങിനെ ഈ സിനിമക്ക് അനുമതി നല്‍കി ?
എഴുത്തുകാരിയുടെ കോപ്പി റൈറ്റ് ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് . ഇവരെല്ലാം ജീവിച്ചിരുന്ന കഥാപാത്രങ്ങളാണന്ന വാദം സര്‍ഗസ്ഷ്ടിക്കു നേരെയുള്ള കടന്നു കയററമല്ലേ? അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന സാധാരണക്കാരുടെ ജീവിതവും വൈകാരികതയുമാണ് നോവല്‍ അടയാളപ്പെടുത്തുന്നത് .ആ കഥാപാത്രങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ അത് നോവലിന്റെ വിജയമായി കാണണം .ഈ നോവലിറങ്ങുന്നതിനു മുമ്പ് എന്തു കൊണ്ട് ഈ ആശയം ഇവര്‍ക്ക് വന്നില്ല? കാട്ടാളന്‍ പൊറിഞ്ചു എന്ന സിനിമ ഫിലിം ചേബറില്‍ ( ഡാനി പ്രൊഡക്ഷന്‍സ് ) രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോള്‍ എങ്ങിനെ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന് ആ പേര് സിനിമയില്‍ ഉപയോഗിക്കാനാകുന്നു.? കരാറെഴുതിയാലും നിയമ പഴുതിലൂടെ പേരുമാററി സിനിമയിറക്കുന്നവര്‍ ;അപഹരിക്കല്‍ ഒരു കലയും അവകാശവുമായെണ്ണുന്ന മാഫിയസംഘങ്ങള്‍ ;പണത്തിനും പ്രശസ്തിക്കും വേണ്ടി എല്ലാ മൂല്യങ്ങളെയും കാറ്റില്‍ പറത്തുന്നവര്‍; ഇതാണോ മലയാളം സിനിമാ വ്യവസായം?ചതിക്കപ്പെട്ടതിന്റേയും നീതി നിഷേധിക്കപ്പെട്ടനതിന്റെയും ഒരു പാട് കഥകള്‍ എഴുത്തുകാര്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നു . സിനിമാരംഗത്തുള്ളവര്‍ ഇത് പുറത്തുപറയാത്തത് അവരെ ഒതുക്കി കളയുമെന്ന് ഭയത്താലാണത്രേ.
നീതിബോധവും ധാര്‍മ്മികതയുമുള്ള ജനസമൂഹം അമര്‍ത്തപ്പെട്ട ഈ നിലവിളികളെ കാണാതെ പോകരുത് . പ്രതിഭാചോരണം നടത്തുന്ന സിനിമാലോകത്തെ ഈ അനീതിക്കെതിരെ സംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നു. എഴുത്തുകാരി ലിസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടെയുള്ള സംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തുന്നപ്രതിഷേധ ജാഥയിലേക്ക് സംസ്‌കാരിക തലസ്ഥാനത്തെ എല്ലാ പൗരാവലിയുടെയും മാധ്യമങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു
https://www.facebook.com/liz.joy.750/videos/2388347754606750/?t=0
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in