കൊവിഡ് 19 : ഒരു ഒഡീഷന്‍ വിജയഗാഥ
മറുവശത്ത് ലോക് ഡൗണ്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി വലിയ ആശ്വാസ നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 48 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 4 മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ നല്‍കി. 82 ലക്ഷം പേര്‍ക്ക് മൂന്നു മാസത്തെ റേഷനും സൗജന്യമായി നല്‍കി. സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. ഇക്കാലഘട്ടങ്ങളില്‍ മടങ്ങിയെത്തിയ 78233 കുടിയേറ്റ തൊഴിലാളികളുടെ ഡാറ്റാ ബേസ് ഉണ്ടാക്കി. എല്ലാവരേയും നിരീക്ഷണത്തിലാക്കി. ഓരോരുത്തര്‍ക്കും ആശ്വാസമായി 15000 രൂപ വീതം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേതനം അഡ്വാന്‍സ് ആയി നല്‍കി. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. . തൊഴിലുറപ്പ് പദ്ധതികളെയും കര്‍ശനമായ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
പൊതുജനാരോഗ്യത്തിലും ജീവിതനിലവാരത്തിലും വിദ്യാഭ്യാസത്തിലും മറ്റ് ആധുനികകാല വികസന സൂചികകളിലുമെല്ലാം പുറകില്‍ നില്‍ക്കുന്ന, നാലര കോടിയേക്കാള്‍ ജനസംഖ്യയുള്ള ഒരു സംസ്ഥാനമായിട്ടും നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടും കൊവിഡ് പ്രതിരോധത്തില്‍ മികവാര്‍ന്ന പ്രകടനമാണ് ഒഡീഷ കാഴ്ച വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തര്‍സംസ്ഥാന തൊഴിലാളികളുടെ വ്യാപകമായ തിരിച്ചുവരവ് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ ഏറെക്കുറെ കൊവിഡ് വിമുക്ത സംസ്ഥാനം എന്ന പദവിയിലേക്കാണ് ഒഡീഷ നീങ്ങുന്നത്.
ഒഡീഷ്യയില്‍ കൊവിഡിനെ കുറിച്ചുള്ള ആദ്യസൂചന ലഭിക്കുന്നത് മാര്‍ച്ച് എട്ടിനായിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ തന്നെ കൊവിഡിനെ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. 2005ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയെല്ലാം അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചു. ഡെല്‍ഹിയടക്കമുള്ള മഹാനഗരങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ ഡാറ്റാ ബേസ് ഉണ്ടാക്കുകയും അവരെ 14 ദിവസത്തെ നിരീക്ഷണത്തിലേക്കു വിടുകയും ചെയ്തു. അവര്‍ക്കോരോരുത്തര്‍ക്കും 15000 രൂപ വീതം സര്‍ക്കാര്‍ നല്‍കി. ആറുമാസം വരെ നീളാവുന്ന ഒരു പോരാട്ടത്തിനു തയ്യാറാകാനായിരുന്നു സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. അതിനിടയില്‍ മാര്‍ച്ച് 16നായിരുന്നു ഒഡീഷ്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയത് മുഖ്യമന്ത്രി നവീന്‍ പട്നായ്ക് ആയിരുന്നു.
സാമൂഹ്യരാഗ്യരംഗത്ത് രാജ്യത്തെ ആദ്യപത്തു സംസ്ഥാനങ്ങളേക്കാള്‍ ഏറെ താഴെയാണ് ഒഡീഷയുടെ സ്ഥാനം. എന്നാല്‍ വളരെ കൃത്യവും വികേന്ദ്രീകൃതവുമായ തയ്യാറെടുപ്പുകളോടെ ഇതുവരേയും കൊവിഡിനെ ഫലപ്രദമായി ചെറുത്ത കാഴ്ചയാണ് ഒഡീഷയില്‍ കാണുന്നത്. ഏപ്രില്‍ 25ന് ഇന്ത്യയില്‍ 26283 രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഒഡീഷയില്‍ 94 ആയിരുന്നു. ഏപ്രില്‍ 30ന് അവ യഥാക്രമം 33067 ഉം 142 ഉം ആയി. പിന്നീട് ഒഡീഷയില്‍ രോഗികളുടെ എണ്ണം കുറയുകയാണ്. സംസ്ഥാനത്തെ പഞ്ചായത്തുകളെ കേന്ദ്രമാക്കിയുള്ള പ്രതിരോധപ്രവര്‍ത്തനമാണ് ഈ വിജയത്തിന്റെ പ്രധാന കാരണം. 5 ലക്ഷം പേര്‍ക്കാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. 7276 മെഡി്ക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചു. അവിടങ്ങളില്‍ 162659 കിടക്കകള്‍ തയ്യാറാക്കി. ഓരോ ഗ്രാമപഞ്ചായത്തിനും ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ആയിരകണക്കിനു ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ആശാ വര്‍ക്കേഴ്‌സും മിഡ് വൈഫ്‌സുമൊക്കെ ത്യാഗസന്നദ്ധരായി രംഗത്തിറങ്ങി. എം എല്‍ എമാരുടെ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങി എല്ലാവിധ അവശ്യസൗകര്യങ്ങളും തയ്യാറാക്കി. സസ്ഥാനമാകെ 31 കൊറോണ ആശുപത്രികള്‍ തയ്യാറാക്കി. സ്വകാര്യ ആശുപത്രികളുമായി പ്രത്യക കരാറുകള്‍ ഉണ്ടാക്കി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കി.
മറുവശത്ത് ലോക് ഡൗണ്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി വലിയ ആശ്വാസ നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 48 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 4 മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ നല്‍കി. 82 ലക്ഷം പേര്‍ക്ക് മൂന്നു മാസത്തെ റേഷനും സൗജന്യമായി നല്‍കി. സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. ഇക്കാലഘട്ടങ്ങളില്‍ മടങ്ങിയെത്തിയ 78233 കുടിയേറ്റ തൊഴിലാളികളുടെ ഡാറ്റാ ബേസ് ഉണ്ടാക്കി. എല്ലാവരേയും നിരീക്ഷണത്തിലാക്കി. ഓരോരുത്തര്‍ക്കും ആശ്വാസമായി 15000 രൂപ വീതം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേതനം അഡ്വാന്‍സ് ആയി നല്‍കി. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. . തൊഴിലുറപ്പ് പദ്ധതികളെയും കര്‍ശനമായ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
ഇത്തരത്തില്‍ കൃത്യമായ ആസൂത്രണത്തിന്റെ ഫലമായാണ് കൊവിഡിനെ ഒഡീഷ പിടിച്ചു കെട്ടിയിരിക്കുന്നത്. ദേശിയ തലത്തില്‍ റിക്കവറി റേഷ്യോ 25 ആണെങ്കില്‍ ഒഡീഷയിലത് 38 ആണ്. മരണം ഒന്നു മാത്രം. അതായത് 0.7 ശതമാനം ദേശീയതലത്തിലത് 3.2ഉം ലോകതലത്തില്‍ 7ഉമാണ്. ദേശീയതലത്തില്‍ ഒരു മില്ല്യന്‍ പേര്‍ക്ക് 519 പരിശോധന നടക്കുമ്പോള്‍ ഒഡീഷയിലത് 723 ആണ്. അതില്‍ പോസറ്റീവ് 0.4 ശതമാനമാണ്. ദേശീയ തലത്തില്‍ 3.5. ദേശീയതലത്തില്‍ 24 പരിശോധനയില്‍ ഒരു പോസറ്റീവ് കേസ് വരുമ്പോള്‍ ഒഡീഷയിലത് 223 പരിശോധനയിലാണ്. (ഏപ്രില്‍ 30ലെ കണക്ക്). ഇപ്പോള്‍ സ്ഥിതി കൂടുതല്‍ മെച്ചമാകുകയുമാണ്.
തീര്‍ച്ചയായും ഒഡീഷയില്‍ നിന്ന് വിദേശത്തു ജോലി ചെയ്യുന്നവര്‍ കുറവാണ്. എന്നാല്‍ രാജ്യത്തെ മഹാനഗരങ്ങളിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും വന്‍തോതില്‍ ഒഡീഷക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അവരെ വ്യാപകമായി തിരിച്ചു കൊണ്ടുവരികയാണ്. 7 ലക്ഷത്തിലധികെ പേര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അവരുടെ കണക്ക്. ഇതില്‍ 5 ലക്ഷമെങ്കിലും ഇപ്പോള്‍ തിരിച്ചെത്തുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. 5.5 ലക്ഷം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ടത്രെ. തിരിച്ചുവരുന്നവരെ മുന്നില്‍കണ്ട് 7,120 താത്ക്കാലിക മെഡിക്കല്‍ സേവന കേന്ദ്രങ്ങള്‍ തുറന്നു. 2.2 ലക്ഷം ക്വാറന്റൈന്‍ കിടക്കള്‍ സജ്ജമാക്കി. ഈ വരവ് പുതിയ ഭീഷണിയാകുമോ എന്ന ആശങ്കയുണ്ടെങ്കിലും അതില്‍ സര്‍ക്കാര്‍ പുറകോട്ടുപോകുന്നില്ല. പ്രളയവും കൊടുങ്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിട്ടിട്ടുള്ള പരിചയം ഈ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് സഹായകരമായിട്ടുണ്ട്. അപ്പോഴും സര്‍ക്കാരിന്റെയും ജനങ്ങളുടേയും ആര്‍ജ്ജവത്തോടെയുള്ള പ്രവര്‍ത്തനമാണ് ഈ വിജയത്തിനു പുറകില്‍ എന്നു പറയാതിരിക്കാനാവില്ല.
(കടപ്പാട് – the wire)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in