കോപ്പിയടി ഈ സിസ്റ്റത്തിന്റെ പരാജയമാണ്
എങ്ങനെ കൂടുതല്‍ effective ആയി അക്കാദമികമായ ethics നെപ്പറ്റി അവബോധം ഉണ്ടാക്കാം എന്നതാണ് ആലോചിക്കേണ്ട ഒരു കാര്യം. ഒരു വലിയ ശിക്ഷ (debar ചെയ്യുന്നത് etc) മനസ്സില്‍ പ്രതികാര ബോധവും അപമാന ഭാരവും ഒക്കെ ഉണ്ടാക്കാനേ സഹായിക്കൂ.
കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് അഞ്ജു എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തം side clear ആക്കാന്‍ വേണ്ടി കോളേജുകാര്‍ ചെയ്യുന്നത് അഞ്ജു കോപ്പിയടിച്ചു അല്ലെങ്കില്‍ കോപ്പി അടിക്കാന്‍ ശ്രമിച്ചു എന്നു വാദിക്കുകയാണ്. അത് നമ്മുടെ സിസ്റ്റത്തിന്റെ ജീര്‍ണ്ണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരെങ്കിലും കോപ്പി അടിച്ചെങ്കില്‍ / അടിക്കാന്‍ ശ്രമിച്ചെങ്കില്‍ അവരെ ആത്മഹത്യ ചെയ്യിപ്പിക്കുക എന്നതാവരുത് നമ്മുടെ നയപരിപാടി. സ്‌കൂളുകളുടെയും കോളേജുകളുടെയും എല്ലാം നിയമാവലികളെത്തന്നെയാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. അത് കേവലം ഒരധ്യാപകന്‍ / അധ്യാപിക എങ്ങനെ ഇടപെടുന്നു എന്നതിന്റെ മാത്രമല്ല, സിസ്റ്റത്തിന്റെ തന്നെ പ്രശ്‌നമാണ്. നമ്മുടെ ‘ശിക്ഷയിലൂന്നിയ’ അച്ചടക്ക ചിന്തകളുടെ പ്രശ്‌നമാണ്.
അച്ചടക്കമുണ്ടാക്കാന്‍ ഏറ്റവും നല്ല പരിപാടി ശിക്ഷയാണ്, ഒരാളെ debar ചെയ്യലോ ഒരു സെമസ്റ്റര്‍ / വര്‍ഷം അതുമല്ലെങ്കില്‍ രണ്ടു വര്‍ഷം കളയലോ അല്ലെങ്കില്‍ course ല്‍ നിന്നു തന്നെ പറഞ്ഞു വിടലോ ഒക്കെയാണ് എന്നാണ് ഇവിടത്തെ മിക്ക കോളേജുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും യൂണിവേഴ്‌സിറ്റികളും കരുതുന്നത്. അങ്ങനെയുള്ള ഒരു സിസ്റ്റത്തിനുള്ളില്‍ ഒരു ‘നല്ല അധ്യാപിക / അധ്യാപകന്‍’ വിചാരിച്ചാലും അത്തരം കേസുകളില്‍ അവര്‍ക്കുള്ള സ്വാതന്ത്ര്യം പരിമിതമാണ്. അഞ്ജു കോപ്പിയടിക്കാന്‍ ശ്രമിച്ചോ എന്നെനിക്കറിയില്ല. അഥവാ ശ്രമിച്ചെങ്കില്‍ത്തന്നെ അത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്താനും academic ethics പകര്‍ന്നു കൊടുക്കാനും കഴിയാതെ പോയ ഒരു സിസ്റ്റത്തിന്റെ പരാജയമാണ് അത്. (പരീക്ഷാ സിസ്റ്റത്തിന്റെ പ്രശ്‌നങ്ങള്‍ വേറെയും). എങ്ങനെ കൂടുതല്‍ effective ആയി അക്കാദമികമായ ethics നെപ്പറ്റി അവബോധം ഉണ്ടാക്കാം എന്നതാണ് ആലോചിക്കേണ്ട ഒരു കാര്യം. ഒരു വലിയ ശിക്ഷ (debar ചെയ്യുന്നത് etc) മനസ്സില്‍ പ്രതികാര ബോധവും അപമാന ഭാരവും ഒക്കെ ഉണ്ടാക്കാനേ സഹായിക്കൂ. കോപ്പിയടിച്ചു എന്നു ബോധ്യപ്പെട്ടാല്‍ ആ ഉത്തരത്തിന് മാര്‍ക്ക് കൊടുക്കാതിരിക്കാം, assignment submission പോലുള്ള കാര്യങ്ങളിലാണ് അത് നടക്കുന്നതെങ്കില്‍ മറ്റൊരാളുടെ work സ്വന്തം work എന്ന പേരില്‍ submit ചെയ്യുന്നതിലെ പ്രശ്‌നം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാം. (എങ്ങനെ ചെയ്യണമെന്ന logic നോക്കി മനസ്സിലാക്കി സുഹൃത്ത് program എഴുതട്ടെ എന്നു കരുതി ചില വിദ്യാര്‍ത്ഥികള്‍ കൊടുക്കുന്ന ഫയല്‍ ഒരക്ഷരം പോലും മാറ്റം വരുത്താന്‍ മെനക്കെടാതെ സ്വന്തമെന്നു പറഞ്ഞ് അതേ ഫയല്‍ submit ചെയ്യുന്നവരൊക്കെയുണ്ട്, അത് സുഹൃത്തിനോടുള്ള വിശ്വാസ വഞ്ചന കൂടിയാണ്. അത് അവരുടെ ഇടയില്‍ത്തന്നെ ചര്‍ച്ചയാക്കാം). പരീക്ഷകള്‍ കൂടുതല്‍ കൂടുതല്‍ open book ആക്കാം. പുസ്തകത്തിലുള്ളത് പകര്‍ത്തി വയ്ക്കാനറിയുമോ എന്നതിലുപരി പുസ്തകത്തിലുള്ളത് വായിച്ച് എങ്ങനെ ഉത്തരം കണ്ടെത്താമെന്നതില്‍ ശ്രദ്ധ കൊടുക്കാം. ചിലയിടങ്ങളില്‍ ചില അധ്യാപകരുടെ ക്ലാസു മുറികളില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്, എന്നാല്‍ പൊതുവേ ഇതൊക്കെ ചര്‍ച്ചയാവേണ്ടതുണ്ട്. സിസ്റ്റം ലെവലില്‍ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in