കോപ്പയില്‍ നിറയാന്‍ മഞ്ഞപ്പട – ഇ ആര്‍ ഷൈജു
ടിറ്റെ എന്ന മാന്ത്രികനായ പരിശീലകന്റെ കീഴില്‍ ബ്രസീല്‍ അപരാജിതരായി മാറിയിട്ടുണ്ട്. ടിറ്റെയുടെ കീഴില്‍ 42 മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ 33 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ഗോളിന് തോല്‍പിച്ച പെറുവാണ് ഫൈനലില്‍ എതിരാളിയെത് ബ്രസീലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്.
ഇ ആര്‍ ഷൈജു
കോപ്പയിലെ അവസാന ചിരി ആരുടേതാകും. ലോകമെമ്പാടുമുളള ഫുട്‌ബോള്‍ പ്രേമികളുടെ ആകാംക്ഷയോടെയുളള ഈ ചോദ്യത്തിന് ഞായറാഴ്ച റിയോഡി ജനീറോയിലെ മാറക്കാന സ്‌റ്റേഡിയത്തില്‍ പരിസമാപ്തിയാകും. ഫൈനലില്‍ ആതിഥേയരായ ബ്രസീല്‍ ഫുട്‌ബോളില്‍ വലിയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത പെറുവിനെ നേരിടുബോള്‍ മറ്റൊരു ചരിത്രത്തിന് കൂടി മാറക്കാന സാക്ഷിയാകുമോയെന്ന് കണക്ക് കൂട്ടുകയാണ് കളി വിദഗ്ധര്‍. മൈതാനത്ത് എതിരാളിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ബ്രസീല്‍. നെയ്മര്‍ എന്ന വന്‍മരം ടീമിലില്ലെങ്കിലും ആ വിടവ് നികത്താന്‍ കഴിയുന്ന ഗബ്രിയേല്‍ ജെസ്യൂസ്, റോബര്‍ട്ടോ ഫിര്‍മിനോ, ഡാനി ആല്‍വ്‌സ്്, തിയാഗോ സില്‍വ, അലിസണ്‍, കാസിമീറോ, ആര്‍തര്‍, ഫിലിപ്പ് കുടിനോ, വില്യന്‍ തുടങ്ങിയ യുവത്വവും പ്രതിഭയും ഒത്തിണങ്ങുന്ന ഒരു പറ്റം താരങ്ങള്‍ മഞ്ഞപടയിലുണ്ട്. ഇതിനപുറമെ ടിറ്റെ എന്ന മാന്ത്രികനായ പരിശീലകന്റെ കീഴില്‍ ബ്രസീല്‍ അപരാജിതരായി മാറിയിട്ടുണ്ട്. ടിറ്റെയുടെ കീഴില്‍ 42 മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ 33 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ഗോളിന് തോല്‍പിച്ച പെറുവാണ് ഫൈനലില്‍ എതിരാളിയെത് ബ്രസീലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. കാനറികള്‍ കോപ്പയില്‍ അവസാനമായി മുത്തമിട്ടത് 2007ലാണ്. വെനസ്വലയില്‍ നടന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മഞ്ഞ പട അന്ന്് കിരീടമുയര്‍ത്തിയത്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടമുയര്‍ത്താനുളള സുവര്‍ണാവസരമാണ് ബ്രസീലിന് ഇത്തവണ ലഭിച്ചിരിക്കുത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു പരാജയം മഞ്ഞ പടയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. എന്നാല്‍ 1952 ലോകപ്പ് ഫൈനലില്‍ ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ടത്തിന്റെ ഓര്‍മ്മ ഇന്നും ബ്രസീലിയന്‍ ആരാധകരെ വേട്ടയാടുന്നുണ്ട്. അന്ന് ദേശീയ ടീമിന്റെ വിജയം ആഘോഷിക്കാന്‍ മാറക്കാന സ്‌റ്റേഡിയത്തില്‍ ഒത്ത്കൂടിയ രണ്ട് ലക്ഷത്തോളം ജനങ്ങള്‍ കണ്ണീരോടെയാണ് മടങ്ങിയത്. മാറക്കാന ദുരന്തം എന്ന പേരിലാണ് ഈ മത്സരം പിന്നീട് അറിയപ്പെട്ടത്. ഇതിനു സമാനമായ മറ്റൊരു ദുരന്തമാണ് 2014 ലോകകപ്പ് സെമിഫൈനലില്‍ ബ്രസീലിന് ജര്‍മനിയില്‍ നിന്ന്‌ഏറ്റത്. ബെലൊ ഹോറിസോണ്ടിയില്‍ നടന്ന മത്സരത്തില്‍ ജര്‍മ്മനിയില്‍ നിന്ന് 7-1ന്റെ ഞെട്ടിക്കുന്ന പരാജയമാണ് കാനറികള്‍ അന്ന് ഏറ്റുവാങ്ങിയത്. പെറുവിേനാട് ഏറ്റുമുട്ടുബോള്‍ ഈ മത്സര ഫലങ്ങള്‍ ബ്രസീലിന്റെ മനസിലുണ്ടാകാതിരിക്കില്ല. ബ്രസീലില്‍ നിന്ന്് ഗ്രൂപ്പ് മത്സരത്തില്‍ ഏറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാകാന്‍ പെറുവിന് കഴിഞ്ഞിട്ടുണ്ട്. സെമിയില്‍ സാമാന്യം കരുത്തരായ ചിലിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പെറു അവസാന മത്സരത്തിലേക്ക് യോഗ്യത നേടിയത്. ക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വേയെയാണ് പെറു വീഴ്ത്തിയത്. കോപ്പ അമേരിക്കയില്‍ ഒറ്റ തവണ മാത്രമാണ് പെറു വിജയികളായിട്ടുളളത്. 1975ലാണ് ആദ്യമായി പെറു കോപ്പയില്‍ മുത്തമിട്ടത്. പിന്നീടുളള വര്‍ഷങ്ങളില്‍ കാര്യമായ വെല്ലുവിളികള്‍ എതിരാളികള്‍ക്ക് മേല്‍ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടിലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തു. സെമിയില്‍ കരുത്തരായ അര്‍ജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ഫൈനല്‍ ബര്‍ത്ത് നേടിയത്. മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അര്‍ജന്റീനയെ തോല്‍പിക്കാനായത് ബ്രസീലിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. നെയ്മറിന്റെ അഭാവം ടീമിനെ കാര്യമായി ബാധിച്ചിട്ടിലെത് അവരുടെ ഇതുവരെയുളള കളിയില്‍ നിന്ന് വ്യക്തമാണ്. എന്തായാലും വര്‍ധിത വീര്യത്തോടെയായിരിക്കും ബ്രസീല്‍ ഫൈനലില്‍ ഇറങ്ങുക. ജെസ്യൂസും ഫിര്‍മിേനായും അടങ്ങു മുേറ്റ നിര കരുത്തരാണ്. സെമിയില്‍ ഇരുവര്‍ക്കും ഗോളുകള്‍ നേടാനായത് ടീമിന്റെ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. പരിചയസമ്പനായ ഡാനി ആല്‍വ്‌സിന്റെ വേഗത കാനറികളുടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നു. മധ്യനിരയില്‍ കാസിമിറോയുടെയും ആര്‍തറുടെയും സാന്നിധ്യവും പ്രതിരോധത്തില്‍ തിയാഗോ സില്‍വയുടെയും മാര്‍ക്വീന്യോസിന്റെയും കളിമികവും മഞ്ഞപടയുടെ പ്രതീക്ഷകള്‍ക്ക് പൊലിമയേകുന്നു. ബാറിന് കീഴില്‍ ആലിസണിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒറ്റ ഗോള്‍ പോലും വഴങ്ങിട്ടില്ലെന്നത് അലിസണിന്റെ ഗോള്‍ കീപ്പിങ്ങ് മികവിനെ സൂചിപ്പിക്കുന്നു. ഇതിനുപുറമെ ടിറ്റെയുടെ തന്ത്രങ്ങള്‍ കൂടിയാകുബോള്‍ ബ്രസീലിനെ പിടിച്ചുകെട്ടാന്‍ പെറുവിന് ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in