ഭൂമിയുടെ കാവലാളാവുക…

കല്‍ക്കരിയിലും പെട്രോളിയത്തിലും അധിഷ്ഠിതമായ വ്യവസായവല്‍ക്കരണത്തിന്റെ മാതൃക പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉണ്ടാക്കിയെടുത്ത് കോളനിവല്‍ക്കരണത്തിലൂടെ ലോകം മുഴുവന്‍ പടര്‍ത്തിയതാണ് കാര്‍ബണ്‍ വികിരണം വര്‍ദ്ധിക്കാനും കാലാവസ്ഥ പ്രതിസന്ധി രൂപംകൊള്ളാനും ഉള്ള അടിസ്ഥാന കാരണം.

ആഗോളതലത്തില്‍ തന്നെ കാലാവസ്ഥ പ്രതിസന്ധി അതിഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മാറുന്ന കാലാവസ്ഥയുടെ ദുരന്തഫലങ്ങള്‍ നമ്മുടെ നാട്ടിലും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കാടും കടലും പുഴയും മലയും ജൈവ വൈവിധ്യങ്ങളും മാനവരാശിയും നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മണ്ണെടുപ്പും പാറ ഖനനവും പ്ലാസ്റ്റിക് മലിനീകരണവും ജലാശയങ്ങള്‍ മലിനമാക്കലും മരങ്ങള്‍ മുറിച്ചു മാറ്റലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അന്തരീക്ഷതാപനില ശരാശരിയില്‍ നിന്ന് വളരെ ഉയര്‍ന്നതിനാല്‍ അതികഠിനമായ ചൂടും അതിതീവ്രമായ മഴയും നമുക്ക് അനുഭവപ്പെന്നുണ്ട്. കടലിലെ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ കടല്‍നിരപ്പ് ഉയരുകയും മത്സ്യസമ്പത്ത് തീരെ കുറഞ്ഞു പോവുകയും കടലാക്രമണം കൂടുകയും തീരപ്രദേശങ്ങളില്‍ ശുദ്ധജലം ഉപ്പുരസം കലര്‍ന്നതാവുകയും ചെയ്യുന്നു. വനങ്ങളിലെ കാലാവസ്ഥാ സന്തുലനം നഷ്ടപ്പെടുകയും ശുദ്ധജലവും ഭക്ഷണവും കുറയുകയും ചെയ്യുന്നത് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങി മനുഷ്യരുമായി സംഘര്‍ഷത്തിലാകുന്നത് വര്‍ദ്ധിപ്പിക്കുന്നു. മാരക പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നതു ഉള്‍പ്പെടെ ആരോഗ്യമേഖലയിലും കാലാവസ്ഥാ പ്രതിസന്ധി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അസ്ഥിരമായ കാലാവസ്ഥ കൃഷിയെ വല്ലാതെ ബാധിക്കുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭൂമിയെ അതിജീവനത്തിന്റെ ഈ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് മനുഷ്യന്‍ തന്നെയാണ്. കല്‍ക്കരിയിലും പെട്രോളിയത്തിലും അധിഷ്ഠിതമായ വ്യവസായവല്‍ക്കരണത്തിന്റെ മാതൃക പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉണ്ടാക്കിയെടുത്ത് കോളനിവല്‍ക്കരണത്തിലൂടെ ലോകം മുഴുവന്‍ പടര്‍ത്തിയതാണ് കാര്‍ബണ്‍ വികിരണം വര്‍ദ്ധിക്കാനും കാലാവസ്ഥ പ്രതിസന്ധി രൂപംകൊള്ളാനും ഉള്ള അടിസ്ഥാന കാരണം. താഴെത്തട്ടില്‍ ഉള്ളവരെ ക്രൂരമായി ചൂഷണം ചെയ്ത് അമിത ലാഭം ഉണ്ടാക്കിയെടുക്കാനുള്ള ഏതാനും മനുഷ്യരുടെയും സ്ഥാപനങ്ങളുടെയും ലാഭേച്ഛ മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് കുത്തകകളുടെയും ദുര്‍ബുദ്ധി ഇതിനു പിന്നിലുണ്ട്. വെള്ളവും വായുവും കാലാവസ്ഥയും ഭക്ഷണവും ഭൂമിയും അടക്കം മനുഷ്യന്റെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ജീവനാധാരമായ എല്ലാത്തരം വിഭവങ്ങളും നിരന്തരം മലീമസമാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുകയും ചെയ്യുന്ന ഇക്കാലത്ത് സാധാരണക്കാരുടെ അതിജീവിക്കാനുള്ള സാധ്യത തന്നെ പ്രതിസന്ധിയില്‍ ആവുന്നു എന്നത് അതീവ ഗൗരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്. ഇനി വരുന്ന തലമുറകളോട് നാം എന്തു പറയും ?

പരിസ്ഥിതിയെയും ജീവജാലങ്ങളെയും അവരുടെ ആവാസ വ്യവസ്ഥയെയും പൊതുജനങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന വികസന ആലോചനകളും വിഭവങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കിക്കൊണ്ടുള്ള ദൈനം ദിന ജീവിതചര്യയും സാമൂഹിക ക്രമവും കൊണ്ട് മാത്രമേ കാതലായ ഒരു മാറ്റം ഈ മേഖലയില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മനുഷ്യജീവിതത്തിന്റെ ഈ പ്രതിസന്ധിയില്‍ ശക്തമായി നേരിട്ട് ഇടപെടാനുള്ള താല്പര്യവും ഊര്‍ജ്ജവും ഉണ്ടാകണമെങ്കില്‍ നാം സാധാരണക്കാര്‍ അവരില്‍ കഠിനമായ സമ്മര്‍ദ്ദം ചെലുത്തുക തന്നെ വേണം. ലോകത്ത് എല്ലായിടത്തും ഇതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി സജീവമായി തന്നെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. 2019 ല്‍ സെപ്റ്റംബര്‍ 20 മുതല്‍ 27 വരെയുള്ള തീയതികളില്‍ ലോകമെങ്ങും 40 ലക്ഷത്തിലേറെ പേരാണ് യുവതലമുറയുടെ മുന്‍കൈയില്‍ നടത്തപ്പെട്ട ക്ലൈമറ്റ് മാര്‍ച്ചുകളില്‍ പങ്കെടുത്തത്. കേരളത്തിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. 2015 ല്‍ വാഴച്ചാല്‍ മുതല്‍ അതിരപ്പിള്ളി വരെ നടത്തിയ ആദ്യത്തെ ക്ലൈമറ്റ് മാര്‍ച്ചിന് ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ക്ലൈമറ്റ് മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബര്‍ 11 മുതല്‍ 22 വരെ അസര്‍ബൈജാനിലെ ബാക്കു നഗരത്തില്‍ 29 മത് അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ക്‌ളൈമറ്റ് മാര്‍ച്ചും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. കേരളത്തിലെ പുഴകള്‍ക്കും പരിസ്ഥിതിക്കും വേണ്ടി സ്വന്തം ജീവിതം മുഴുവന്‍ നീക്കി വയ്ക്കുകയും സ്വജീവിതംകൊണ്ടു തന്നെ മാതൃക കാണിക്കുകയും ചെയ്ത ഡോ.എ.ലതയുടെ ഓര്‍മ്മദിനമായ നവംബര്‍ 16നാണ് ഈ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്. കേവലം ഒരു മാര്‍ച്ച് സംഘടിപ്പിച്ചു പിരിഞ്ഞു പോവുകയല്ല മറിച്ച് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കൃത്യമായ അവബോധം ഉണ്ടാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നത് തന്നെയാണ് ലക്ഷ്യം. രാവിലെ 10 മണിക്ക് തൃശൂര്‍ വാഴച്ചാലില്‍ ലത അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയും തുടര്‍ന്ന് വാഴച്ചാല്‍ മുതല്‍ അതിരപ്പിള്ളി വരെ ക്ലൈമറ്റ് മാര്‍ച്ച് സംഘടിപ്പിക്കുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. .

ചെയര്‍പേഴ്‌സന്‍ – സാറാ ജോസഫ്
വൈസ് ചെയര്‍പേഴ്‌സന്‍ – സി ആര്‍ നീലകണ്ഠന്‍
ജനറല്‍ കണ്‍വീനര്‍ – എസ് പി രവി
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ – ശരത് ചേലൂര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് – 9809477058 | 9447518773 | 9895977769

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply