ഉപഭോക്താവിനുമുണ്ട് അവകാശങ്ങള്‍
തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് സഹായകരമായ പല വകുപ്പുകളും നിയമത്തിലുണ്ട്. കേസ് എവിടെ കൊടുക്കാമെന്ന് ഉപഭോക്താവിനു തീരുമാനിക്കാം. പരാതികള്‍ സ്വീകരിക്കുന്നത് 48 മണിക്കൂറില്‍ ഉപഭോക്താവിനെ അറിയിക്കണം. തീരുമാനം 30ദിവസത്തിനകം എടുക്കണം. ഉപഭോക്താവിനു സഹായകരമായി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ അതോറിറ്റി, മീഡിയേഷന്‍ സെല്ലുകള്‍ എന്നിവ സ്ഥാപിക്കും. അതോറിറ്റിക്ക് സ്വയം കേസെടുക്കാനും നടപടിയെടുക്കാനും അധികാരമുണ്ടാകും. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബില്ലുകള്‍ നല്‍കണം, മാറ്റിതരാനുണ്ടെങ്കില്‍ 30 ദിവസത്തിനകം വേണം, ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും ഗുണകരമാണ.
നിരന്തരമായി ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന, അസംഘടിതരായ ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലക്ഷ്യം. ഉപഭോഗസംസ്ഥാനമായ കേരളത്തെ സംബന്ധിച്ച് ഈ നിയമം പരമപ്രധാനമാണ്. എന്നാല്‍ അതിനെ ആ നിലയില്‍ മനസ്സിലാക്കാനോ നിയമം നടപ്പാക്കപ്പെടുന്നെന്നു ഉറപ്പാക്കാനോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കായി പോരാടാനോ പൊതുവില്‍ മലയാളികള്‍ക്കാവുന്നില്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ഒന്നായി കേരളീയ സമൂഹം മാറിയിരിക്കുന്നു എന്നു പറയാതെ വയ്യ.
സാധനങ്ങള്‍ വാങ്ങുമ്പോഴോ, സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴോ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നില്ല എന്നുറപ്പാക്കുന്നതിനാണ് ഉപ ഭോക്തൃസംരക്ഷണ നിയമം സ്വീകരിച്ചിരിക്കുന്നത്. വളരെ വേഗത്തിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ ചെലവിലും ഉപഭോക്താക്കളെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതാണ് ഈ നിയമം.
ദേശീയതലത്തില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍, സംസ്ഥാന തലത്തില്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍, ജില്ലകള്‍ തോറും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍ എന്നിങ്ങനെ മൂന്നുതരം സ്ഥാപനങ്ങളാണ് ഈ നിയമം നടപ്പാക്കാനുള്ള സംവിധാനങ്ങളായി പ്രവര്‍ത്തിക്കുന്നത്. പരാതി വെറും വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ മതി. ഇതെല്ലാം ഇവിടേയും ഉണ്ടെങ്കിലും കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല. അസംഘടിതരായതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്കായി ശബ്ദിക്കാന്‍ ആരുമില്ല. ഈ വിഷയത്തില്‍ പൊതുവില്‍ എതിര്‍ പക്ഷത്തുവരുന്നവരാകട്ടെ ശക്തരായ വ്യാപാരികളാണുതാനും. ഉപഭോക്തൃ കേസുകള്‍ അഭിഭാഷകന്റെ സഹായമില്ലാതെ, ഉപഭോക്താവിന് നേരിട്ട് നടത്താവുന്നതാണ്. ഈ കേസുകളില്‍ തെളിവ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയില്ല. ജില്ലാ ഫോറം വിധിക്കെതിരെ സംസ്ഥാന കമ്മീഷനിലും സംസ്ഥാന കമ്മീഷന്‍ വിധിക്കെതിരെ ദേശീയ കമ്മീഷനിലും ദേശീയ കമ്മീഷന്‍ വിധിക്കെതിരെ സുപ്രീം കോടതിയിലും അപ്പീല്‍ ബോധിപ്പിക്കാം.
ഉപഭോക്താവ് അറിയേണ്ട മിനിമം കാര്യങ്ങള്‍ നിരവധിയുണ്ട്. ഒരിക്കലും എംആര്‍പിക്ക് (പരമാവധി ചില്ലറ വില്‍പന വില MAXIMUM RETAIL PRICE) അപ്പുറം നല്‍കി സാധനങ്ങള്‍ വാങ്ങരുത്. പരമാവധി വിലയേക്കാള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ കിട്ടാന്‍ അവകാശമുള്ളതിനാല്‍ വില പേശാം. സാധനങ്ങള്‍ക്കൊപ്പം അവയുടെ ബില്ല് കൂടി ചോദിച്ചു വാങ്ങണം. അതിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട നികുതി ഉറപ്പാക്കാമെന്നു മാത്രമല്ല സാധനങ്ങ ളെയും സേവനത്തെയും സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതുന്നയിക്കാനുള്ള തെളിവുമായി. ഉല്‍പന്നത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയുന്നതിനുള്ള അവകാശമുണ്ട്. ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാനും അവകാശമുണ്ട്.
പലപ്പോഴും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കതിരെ രംഗത്തുവരുന്നത് വ്യാപാരികളും വ്യവസായികളും അവരുടെ സംഘടനകളുമാണ്. മള്‍ട്ടി ലവല്‍ വ്യാപാരം, ഓണ്‍ലൈന്‍ വ്യാപാരം, ഇലക്ട്രോണിക് സേവന ദാതാക്കള്‍ തുടങ്ങിയ പുതിയതരം വ്യാപാര സമ്പ്രദായങ്ങളിലും നിയമം ബാധകമാണ്. അതേസമയം പല മേഖലകളും നിയമത്തിന്റെ പരിധിയില്‍ വരുകയോ അല്ലെങ്കില്‍ ഫലപ്രദമായി വരുകയോ ചെയ്തിട്ടില്ല. രോഗികള്‍, വക്കീലിന്റെ കക്ഷികള്‍, വിദ്യാര്‍ത്ഥികള്‍., തുടങ്ങി മദ്യപാനികള്‍ വരെ ഉപഭോക്തൃ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരേണ്ടവരാണ്. അതുപോലെ ഉപഭോക്താവിനു ലഭിക്കേണ്ട അന്തസ്സോ മാന്യതയോ മിക്കയിടത്തും നിഷേധിക്കുകയാണ്. പിച്ചക്കാരെപോലെയാണ് പല വ്യാപാരികളും സേവന ദാതാക്കളും ഉപോഭോക്താക്കളെ കാണുന്നത്. കേസുകള്‍ വരുമ്പോഴാകട്ടെ അവര്‍ മികച്ച അഡ്വക്കേറ്റുമാരെ വെച്ച് വാദിക്കുന്നു. അപ്പോള്‍ ഉപഭോക്താവിനും അതു ചെയ്യേണ്ടിവരുന്നു. ഫലത്തില്‍ ഉപഭോക്താവിന് നീതി നിഷേധിക്കപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് അടുത്ത ദിവസം നവീകരിച്ച ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത്. തീര്‍ച്ചയായും പഴയ നിയമത്തേക്കാള്‍ ഏറെ മെച്ചമാണ് പുതിയ നിയമം. ഇ കോമേഴ്‌സ്, ഭക്ഷണം, കെട്ടിടം, ടെലികോം തുടങ്ങിയവയെല്ലാം പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്റര്‍നെറ്റും മൊബൈലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ അവരുടെ എല്ലാവിവരങ്ങളും സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അതേസമയം ഇപ്പോള്‍ ഏറ്റവും അനിവാര്യമായ ആരോഗ്യരംഗം ഉള്‍പ്പെടുത്തിയിട്ടില്ല. അസംഘടിതരായ രോഗികളും കുടുംബങ്ങളും സ്വകാര്യ ആശുപത്രികലാലും മരുന്നു കമ്പനികളാലും ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുമ്പോള്‍ ആരോഗ്യമേഖലകൂടി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.
തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് സഹായകരമായ പല വകുപ്പുകളും നിയമത്തിലുണ്ട്. കേസ് എവിടെ കൊടുക്കാമെന്ന് ഉപഭോക്താവിനു തീരുമാനിക്കാം. പരാതികള്‍ സ്വീകരിക്കുന്നത് 48 മണിക്കൂറില്‍ ഉപഭോക്താവിനെ അറിയിക്കണം. തീരുമാനം 30ദിവസത്തിനകം എടുക്കണം. ഉപഭോക്താവിനു സഹായകരമായി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ അതോറിറ്റി, മീഡിയേഷന്‍ സെല്ലുകള്‍ എന്നിവ സ്ഥാപിക്കും. അതോറിറ്റിക്ക് സ്വയം കേസെടുക്കാനും നടപടിയെടുക്കാനും അധികാരമുണ്ടാകും. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബില്ലുകള്‍ നല്‍കണം, മാറ്റിതരാനുണ്ടെങ്കില്‍ 30 ദിവസത്തിനകം വേണം, ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും ഗുണകരമാണ. സേവനങ്ങള്‍ക്ക് അമിത മുന്‍കൂര്‍ പണം ആവശ്യപ്പെടുക, ഉപഭോക്താവിനെ അറിയിക്കാതെ കരാറുകള്‍ റദ്ദാക്കുക, സമയം വൈകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അമിത പേമെന്റ് ചുമത്തുക, ഭവന – വാഹന വായ്പകള്‍ നേരത്തെ അടച്ചാല്‍ ഫീ ഈടാക്കുക, പണം പിരിക്കാന്‍ മൂന്നാം കക്ഷിയെ ഏര്‍പ്പാടാക്കുക എന്നിങ്ങനെ അസംഘടിതരായ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ തീരുമാനങ്ങളും നിയമത്തിലുണ്ട്.
സംസ്ഥാനത്ത് നിരവധി ഉപഭോക്തൃസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പലതും പലവിധ പ്രക്ഷോഭങ്ങളും നിയമയുദ്ധങ്ങളും നടത്തുന്നുണ്ട്. എന്നിരുന്നാലും ഇനിയും മലയാളി ഏറെ മുന്നോട്ടുപോകേണ്ട മേഖലയാണിത്. ഇപ്പോഴും ഉപഭോക്താവിന്റെ അവകാശങ്ങള്‍ മനസ്സിലാകാത്തവരാണ് നമ്മള്‍ എന്നു പറയാതിരിക്കാനാവില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in