ഭിന്നിപ്പിന്റെ സിവില്‍ കോഡ്

ഏക സിവില്‍ കോഡ് ചര്‍ച്ചയില്‍ വളരെ വ്യക്തമായ രീതിയില്‍ അംബേദ്കര്‍ പറയുന്ന മറ്റൊരു നിലപാട് ഇങ്ങനെയായിരുന്നു, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ, മത ന്യൂനപക്ഷങ്ങളെ കണക്കിലെടുക്കാതെ ഏക സിവില്‍ നിയമം നടപ്പാക്കാന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഒരു ഭ്രാന്തന്‍ സര്‍ക്കാരാവും.

നമ്മുടെ രാജ്യത്തെ ബാഹുസ്വരത തന്നെയാണ് ഇന്നു കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികളുടെ പ്രശ്‌നം. അതിനെ എങ്ങനെയെല്ലാം ദുര്‍ബലപ്പെടുത്തം എന്നു മാത്രമാണ് അവര്‍ ചിന്തിക്കുന്നതും.അതു നടപ്പാക്കാന്‍ ആദ്യം അവര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. രാജ്യത്തെ മുസ്ലിം ജനവിഭാഗത്തെ ഒറ്റപ്പെടുത്തി (ശബ്ദമില്ലാത്തവര്‍ ആക്കി മാറ്റുക) നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടാണ്. ആ ഒറ്റപ്പെടുത്താല്‍ ഒരു അജണ്ടയാണ് രാജ്യത്തെ ഹിന്ദു-മുസ്ലിം ജനങ്ങളള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി അതിലുടെ അധികാരം നേടാനുള്ള കുറുക്കുവഴി. ഇന്നു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അധികാരം നേടാന്‍ ഈ വഴിതന്നെയാണ് നടപ്പാക്കിയതും. അധികാരം നില നിര്‍ത്താനും ഇതു തന്നെയാണ് തുടര്‍ന്നു പോകുന്നതും.

2014 ലെ ഇലക്ഷനില്‍ ഹിന്ദു -മുസ്ലിം ഭിന്നിപ്പുണ്ടാക്കാന്‍ മുന്നോട്ടുവെച്ച പ്രധാന വിഷയമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കം. അതില്‍ അവര്‍ക്ക് വിജയിക്കാനായി. ഹിന്ദുത്വവോട്ടുകള്‍ എല്ലാം സംരക്ഷിക്കാന്‍ ഒരു പരിധിവരെ അതിലൂടെ അവര്‍ക്ക് സാധിച്ചു.പിന്നീട് 2019 ലെ ലോകസഭ ഇലക്ഷനിലും ഇതിന്റെ ഗുണം ലഭിച്ചു കൊണ്ടു അധികാരം ഉറപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ നിലവില്‍ ബാബറി വിധി വന്നതോടെ രാമജന്മ ഭൂമിയും രാമക്ഷേത്രവും അതാര്‍ക്ക് എന്ന് പ്രസക്തിയില്ലാതായി. അതിനുശേഷം ഹിന്ദു -മുസ്ലിം മത വിശ്വാസികളെ ഭിന്നിപ്പിച്ച്‌നിര്‍ത്താന്‍ തുടങ്ങി വെച്ച മറ്റൊരു പ്രഖ്യപനമായിരുന്നു രാജ്യത്ത് CAA യും NRC യും നടപ്പാക്കാന്‍ പോവുകയാണ് എന്നുള്ള പ്രചരണം. രാഷ്ട്രീയലാഭം ഉണ്ടാക്കാമെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും ഇതിലൂടെ കരുതിയതാണ്. എന്നാല്‍ രാജ്യത്ത് ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ആളിക്കത്തി. ഇതിന്റെ ഫലമായി ചില സംസ്ഥാനങ്ങളില്‍ ഇലക്ഷനില്‍ പരാജയം അറിഞ്ഞു. ആ തിരിച്ചടിയോടു കൂടി അതില്‍ നിന്നും പതുക്കെ പുറകോട്ട് പോവേണ്ടി വന്നു. ഇതാ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി 2024 ലോക സഭ ഇലക്ഷനെ മുന്നില്‍ കണ്ടു കൊണ്ടു പുതിയ ഒരു ഭിന്നിപ്പിന്റെ ബോംബുമായി എത്തരിക്കുകയാണ്. അതാണ് ഏക സിവില്‍ കോഡ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2014 മുതലേ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഒളിഞ്ഞു തെളിഞ്ഞു പറയുന്ന കാര്യമാണ് ഏക സിവില്‍ കോഡ് നിയമം കൊണ്ടു വരുന്നതിനെ കുറിച്ച്. എന്നാല്‍ ഈ വിഷയം ഇപ്പോള്‍ കാണുന്നതുപോലെ മുഖ്യധാരയില്‍ സജിവമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഈ കഴിഞ്ഞ ജൂണില്‍ ബിജെപി നടത്തിയ റാലിയിലാണ് ഇന്ത്യന്‍ പ്രധാന മന്ത്രി ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പ്രസംഗിക്കുന്നതും ഇന്ത്യയില്‍ വലിയ ചര്‍ച്ചക്ക് വഴി ഒരുക്കിയതും. എന്താണ് ഈ ഏക സിവില്‍ കോഡ്? രാജ്യത്തെ പൗരന്മാരുടെ മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഭരണഘടനയിലുള്ള ഒരു നിര്‍ദ്ദേശമാണ്. ..

സ്വതന്ത്ര്യ ഇന്ത്യയില്‍ 1948 നവംബര്‍ 23 ഭരണഘടന നിര്‍മ്മാണ അസംബ്ലിയിലാണ്. ഏക സിവില്‍ കോഡ് കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. വൈവിധ്യമ്മാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തില്‍ മത-ജാതി-ഗോത്രങ്ങള്‍ക്ക് വിശ്വാസ, ആചാരങ്ങളുടെ ഭാഗമായി വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിനിയമങ്ങള്‍ വ്യത്യസ്ഥമായി പിന്‍തുടര്‍ന്ന് ജീവിക്കുന്ന മനുഷ്യ സമൂഹമാണ്.അതുകൊണ്ടുതന്നെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെയും,മത ന്യൂനപക്ഷങ്ങളെയും ഒരു ഏകീകൃത ഏക സിവില്‍ കോഡ് കീഴില്‍ വ്യക്തി നിയമകളും ക്രിമിനല്‍ നിയമങ്ങളും കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ദിര്‍ഘമായാ ചര്‍ച്ചയുടെ ഒടുവില്‍ മതവാദികളും മതപണ്ഡിതമ്മാരും ന്യൂനപക്ഷ അംഗങ്ങളും ഉന്നയിച്ച ആശങ്കകളെ തുടര്‍ന്ന് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിച്ചില്ല.

ആ വേളയില്‍ ഭരണഘടന ശില്‍പി ഡോ. B. R. അംബേദ്കര്‍ മറുപടി പറയുന്നത് ഇങ്ങനെയാണ്. ഏക സിവില്‍ കോഡ് അടിചേല്‍പ്പിക്കേണ്ട ഒന്നല്ല, എല്ലാ പൗരന്മാരുടെയും സമ്മതത്തോടെ നടപ്പാക്കേണ്ടതാണ്്. ഈ ചര്‍ച്ചകളുടെ അവസാനം ഭരണഘടനയില്‍ 44 അനുഛേദത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ഏക സിവില്‍ കോഡ് കൊണ്ടു വരാന്‍ ഭരണകൂടം ശ്രമിക്കണം. എന്നാല്‍ നിര്‍ദ്ദേശകതത്ത്വങ്ങള്‍ നടപ്പാക്കണം എന്നു ഏതെങ്കിലും കോടതിക്ക് നിര്‍ബന്ധിക്കാന്‍ ആവില്ല എന്ന് 37-ാം അനുഛേദം വ്യക്തമാക്കുന്നു. ഏക സിവില്‍ കോഡ് ചര്‍ച്ചയില്‍ വളരെ വ്യക്തമായ രീതിയില്‍ അംബേദ്കര്‍ പറയുന്ന മറ്റൊരു നിലപാട് ഇങ്ങനെയായിരുന്നു, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ, മത ന്യൂനപക്ഷങ്ങളെ കണക്കിലെടുക്കാതെ ഏക സിവില്‍ നിയമം നടപ്പാക്കാന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഒരു ഭ്രാന്തന്‍ സര്‍ക്കാരാവും.

നിലവില്‍ കേന്ദ്ര ഭരണാധികാരികളുടെ മുന്നില്‍ ഇന്ത്യയുടെ മതേതരത്വ മൂല്യങ്ങളോ, സ്ത്രീപുരുഷ തുല്യതയോ അല്ല ലക്ഷ്യം .ഏകസിവില്‍ കോഡ് എന്നാല്‍ മുസ്ലീങ്ങളെയും, ഹിന്ദുകളെയും ഭിന്നിപ്പിച്ച് അതിലുടെ വര്‍ഗിയ ധ്രുവികരണം നടത്താനുള്ള ഒരു ഉപാധി മാത്രമാണ്. ഭരണഘടന മുന്നോട്ട് വെച്ച ആശയമാണ് തങ്ങള്‍ നടപ്പാക്കുന്നത്, എന്ന ഒരു പൊതുബോധം രാജ്യത്തെ മറ്റു മത-സമുദായിക ജനവിഭാഗങ്ങളില്‍ സൃഷ്ടിെടുക്കാന്‍ സാധിക്കും എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ കാര്യത്തോടടുത്തപ്പോള്‍ തങ്ങളുടെ വ്യക്തി നിയമങ്ങളെയും, ഏകസിവില്‍ കോഡ് ബാധിക്കുമെന്ന് മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും മനസിലായിത്തുടങ്ങിയിരിക്കുന്നു. ഭരണാധികാരികളെ പ്രജകളായ മറ്റു മത -ഗോത്ര സമുദായിക പണ്ഡിതന്മാര്‍ വന്നു കണ്ടു തുടങ്ങിരിക്കുന്നു എന്നാണ് കേള്‍ക്കുന്നത്.ഭരണധികാരികള്‍ക്ക് വോട്ടാണ് പ്രധാന ലക്ഷ്യം , നിയമങ്ങളും പരിഷ്‌കാരങ്ങളെല്ലാം വോട്ടുബാങ്കിനു മുന്നില്‍ ഒരു പ്രാധാന്യവുമില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാഗലാന്റിലെ ജനങ്ങള്‍ തങ്ങള്‍ക്ക് ഏകസിവില്‍ കോഡ് വേണ്ട എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അവരെ ഒഴിവാക്കിത്തരാമെന്ന ഉറപ്പ് നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനി ഓരോ സമുദായിക പണ്ഡിതന്മാരും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അവരുടെ വോട്ട് ബാങ്കുമായി എത്തും എന്ന് ഭരണാധികാരികള്‍ക്ക് അറിയാം.അവരെ ഒഴിവാക്കിത്തരാം എന്ന ഉറപ്പ് നല്‍കും. ഭിന്നിപ്പിന്റെ രാഷ്ട്രീയമായാതു കൊണ്ട് മുസ്ലിങ്ങളുടെ വോട്ടു വേണ്ട എന്നു പരസ്യമായി പല ഇലക്ഷനിലും പ്രഖ്യാപിച്ചവരാണ് ഇന്നത്തെ ഭരണാധികാരികള്‍ . അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ മാത്രം ഏകസിവില്‍ കോഡ് ഭാരം ചുമക്കുന്നതോടെ 2024 ഇലക്ഷനും ഹിന്ദുത്വ ഫാസ്സിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാം. എന്നാലും മഹത്തായ ഒരു ഭരണഘടന ആശയത്തെയാണ് കേവലം രാഷ്ട്രിയ ലാഭത്തിനു വേണ്ടിയുള്ള ടൂളാക്കി മാറ്റുന്നത് എന്നതാണ് ദുഃഖകരം..

References :-

2 . Dr. B.R. Ambedkar: Life and Mission, Dhananjay keer

3. What Ambedkar Really Said About Uniform Civil Code, S.N. Sahu

4. What Ambedkar Really Said About Uniform Civil Code, S.N. Sahu

5. Annihilation of Caste, 20.5, Dr. B.R. Ambedkar

6. ഡോ. ബാബാസാഹേബ് അംബേദ്കറുടെ രചനകളും പ്രസംഗങ്ങളും-3, വോള്യം 40

7. Writings and Speeches of Dr. BR Ambedkar, Volume 8

8. https://mal.wokejournal.com/2023/07/20/indias-uniform-civil-code-myths-and- misconceptions/

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply