ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന സമകാലിക വെല്ലുവിളി
ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ ഏറെ നേരത്തിന്റെ പരിശ്രമം കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ആയതിനാല്‍ അവര്‍ അര്‍ഹിക്കുന്ന വിലയിലാണ് ചിത്രങ്ങള്‍ വില്‍ക്കുന്നത്, എന്നാല്‍ ഇവര്‍ക്ക് നേരെ ഒരു പറ്റം ആളുകള്‍ ”ടൂണ്‍ ആപ്പ് ‘ തുടങ്ങിയ ഫേസ് ആപ്പുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ വളരെ തുച്ഛമായ വിലക്ക് ഡിജിറ്റല്‍ ആര്‍ട്ട് എന്ന മുദ്രേണ വില്‍ക്കുകയും ചെയ്യുന്ന പ്രവണത യഥാര്‍ത്ഥ കലാകാരന്മാരെ പ്രതിസന്ധിയിലാക്കുകയാണ്.
ഡിജിറ്റല്‍ അപ്പുകളുടെ സഹായത്തോടെ ചിത്രങ്ങള്‍ വരയ്ക്കുന്ന പ്രവണത ഏറെ നാളായി കണ്ടുവരുന്ന ഒന്നാണ്. ആപ്പുകളില്‍ അടങ്ങിയിരിക്കുന്ന വ്യത്യസ്തമായ ഘടകങ്ങള്‍ ഉപയോഗിച്ച് മനോഹരങ്ങളായ ചിത്രങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുന്നതിനോടൊപ്പം, അവ പുതിയ ഒരു ദൃശ്യത നമ്മുക്ക് മുമ്പില്‍ കാഴ്ചവെക്കുന്നു. ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്കുക്കള്‍ക്ക് മേലെ ആളുകള്‍ക്ക് പ്രിയം ഏറുകയും, മനോഹരങ്ങളായ ചിത്രങ്ങള്‍, ഏറെയും പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ക്ക് മേലെയുള്ള ആവശ്യകത കൂടുകയും ചെയ്തിട്ടുണ്ട്. നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന പലവിധം നൂതന സാങ്കേതിക ആര്‍ട്ട് ആപ്പുകളാല്‍ ചിത്രരചനയുടെ മറ്റൊരുവശം ഉടലെടുക്കുകയും അത് ഒരു ചിത്രകാരന്‍ സാധാരണ രീതിയില്‍ വരക്കുന്നതില്‍ നിന്നും വേറിട്ട പ്രകൃതം കാഴ്ചവെക്കുകയും ചെയ്തു.. ഇത്തരം ആപ്പുകളുടെ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ചില ആപ്പുകള്‍ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചു വരച്ചു പൂര്‍ണമാക്കേണ്ടതായിട്ടുള്ളതാണ്. അതോടൊപ്പം ഒരു കലാകാരന്റെ കലയുടെ അംശവും അധ്വാനവും അതിനായ് ആവശ്യമാണ് എന്നാല്‍ മറ്റ് ചില ആപ്പ് ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്തു മിനുട്ടുകള്‍ക്കുള്ളില്‍ ഉടലെടുക്കുന്ന ചിത്രം, ഒരു കലാകാരന്റെ കഴിവിന്റെ ബാക്കിയാണെന്ന് പറയാന്‍ കഴിയില്ല എന്ന് മാത്രമല്ല അവിടെ ചിത്രം വരക്കുകയല്ല മറിച്ച് നിര്‍മിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് യഥാര്‍ത്ഥ ഡിജിറ്റല്‍ ആര്‍ട്ട് ആയി കണക്കാക്കുവാന്‍ സാധിക്കില്ല. മണിക്കൂറുകളോളം ചിലവിട്ടു ചെയ്യുന്ന ചിത്രങ്ങള്‍ ഇത്തരം ആപ്പിന്റെ സഹായത്തോടെ നിമിഷ നേരം കൊണ്ട് ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റുവാന്‍ സഹായിക്കുന്നു പക്ഷെ അതില്‍ ചിത്രകാരന്റെ യാതൊരു കഴിവും
പ്രതിഫലിക്കുന്നില്ല.മാത്രമല്ല ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഈ ആപ്പുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കാം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇതിന്റെ മറ്റൊരു വസ്തുത എന്തന്നാല്‍ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ ഏറെ നേരത്തിന്റെ പരിശ്രമം കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ആയതിനാല്‍ അവര്‍ അര്‍ഹിക്കുന്ന വിലയിലാണ് ചിത്രങ്ങള്‍ വില്‍ക്കുന്നത്, എന്നാല്‍ ഇവര്‍ക്ക് നേരെ ഒരു പറ്റം ആളുകള്‍ ”ടൂണ്‍ ആപ്പ് ‘ തുടങ്ങിയ ഫേസ് ആപ്പുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ വളരെ തുച്ഛമായ വിലക്ക് ഡിജിറ്റല്‍ ആര്‍ട്ട് എന്ന മുദ്രേണ വില്‍ക്കുകയും ചെയ്യുന്ന പ്രവണത യഥാര്‍ത്ഥ കലാകാരന്മാരെ പ്രതിസന്ധിയിലാക്കുകയാണ്.
ആപ്പിന്റെ സഹായത്തോടെ വരയ്ക്കുന്ന ചിത്രങ്ങള്‍ ആയതിനാല്‍ അവ വളരെ എളുപ്പത്തില്‍ വരക്കുവാന്‍ കഴിയുന്ന ഒന്നാണ് എന്ന തെറ്റിദ്ധാരണ പൊതുവെ ഉണ്ട്. പുറമെ നിന്നു നോക്കുമ്പോള്‍ ഏതൊരാള്‍ക്കും നിസാരമായി ചെയ്യുവാന്‍ കഴിയുന്നതാണ് ഡിജിറ്റല്‍ ആര്‍ട്ട് എന്നു തോന്നാം പക്ഷെ അതിനു പിന്നില്‍ നീണ്ട പരിശ്രമവും കഠിനധ്വാനവും ഉണ്ട്. ഏതൊരു ഡിജിറ്റല്‍ ആപ്പ് യൂസ് ചെയുമ്പോഴും, വരയ്ക്കുന്ന ചിത്രത്തിന്റെ, പ്രത്യേകിച്ച് മുഖചിത്രങ്ങള്‍ വരക്കുമ്പോള്‍ യഥാര്‍ത്ഥ തനിമയും ഭാവവും കൊണ്ടുവരാന്‍ നന്നേ പരിശ്രമിക്കേണ്ടതുണ്ട്. സ്‌ക്രിബ്ബിള്‍ ആര്‍ട്ട് പോലെ ഉള്ള ചിത്രങ്ങള്‍ വരക്കുമ്പോള്‍ ആറ് മുതല്‍ എട്ടു മണിക്കൂര്‍ വരെ സമയം ചിലവിടേണ്ടിവരും എന്നു ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകളുമായുള്ള ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കാം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ വ്യക്തമാക്കുന്നത് ഇത്തരം രീതിയിലൂടെയുള്ള വെല്ലുവിളികള്‍ വളരെ വേദനാജനകവും തങ്ങളുടെ ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില നിശ്ചയിക്കുവാന്‍ കഴിയാത്ത ഒരവസ്ഥയിലേക്ക് എത്തിക്കുന്നതമാണ് എന്നാണ് . ഒപ്പം ലഭിച്ചിരുന്ന ഓര്‍ഡറുകള്‍ ഇത്തരം ട്രെന്‍ഡിംഗ് ആപ്പുകള്‍ കാരണം കുറഞ്ഞു വരുന്നതും ഇവരെ അലട്ടുന്ന വിഷയമാണ്. ഫേസ് ആപ്പുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിച്ചു വില്പനചരക്കാക്കുന്നതു ഡിജിറ്റല്‍ ആര്‍ട്ട് എന്ന കലയുമായി ജീവിക്കുന്ന ഒട്ടനവധി കലാകാരന്മാരെ അടിച്ചമര്‍ത്തുന്നതിനു തുല്യമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in