ദൈവങ്ങളെപ്പോലെ അവര്‍ എല്ലാം അറിയുന്നു, പക്ഷെ ഞങ്ങളെ തോല്‍പ്പിക്കാനാവില്ല
ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഞാനുമുണ്ട് എന്നറിയുന്നു. പക്ഷെ അതുമായി ബന്ധപ്പെട്ട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നിലകൊള്ളുന്നത്. അതുകൊണ്ട് ഇപ്പോള്‍ ചെയ്യുന്നതെന്തോ അതൊക്കെ തുടര്‍ന്നും ചെയ്തുകൊണ്ടേയിരിക്കും…
താരിഖ് അലിയുമായിട്ടാണോ എന്നോര്‍മ്മയില്ല, ഫിദല്‍ കാസ്‌ട്രോ ഒരു അഭിമുഖത്തില്‍ ബൈബിള്‍ ഭാഷ കടമെടുത്ത് പറയുന്നുണ്ട്, സര്‍വ്വ പ്രതാപിയായ ഒരു റോമന്‍ ചക്രവര്‍ത്തിപോലും റൊണാള്‍ഡ് റെയ്ഗനെപ്പോലെ സര്‍വ്വശക്തനായിരുന്നില്ല എന്ന്. ജനാധിപത്യം എന്ന് വിളിപ്പേരിട്ടിരിക്കുന്ന നമ്മുടെ ഭരണക്രമത്തിലെ ഭരണാധികാരികളും അങ്ങനെ തന്നെ. ദൈവങ്ങളെപ്പോലെ അവര്‍ എല്ലാം അറിയുന്നു, നാട്ടിലെ ഒരു ഇലയനക്കം പോലും…എന്നിട്ട് ജനാധിപത്യം മുന്നേറുകയാണെന്നും അവര്‍ നമ്മളോട് പറയുന്നു….
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം സുപ്രീം കോടതി ജഡ്ജിമാരുടെ വരെ ഫോണുകള്‍ ചോര്‍ത്തപ്പെടുന്നുണ്ട്. പക്ഷെ ഭീമാ കൊറെഗാവ് കേസില്‍ റോണാ വില്‍സന്റെയും സുരേന്ദ്ര ഗാഡ്ലിംഗിന്റെയും കമ്പ്യൂട്ടറുകളില്‍ മാല്‍വെയര്‍ ഉപയോഗിച്ച് കൃത്രിമ ഫയലുകള്‍ കടത്തിവിട്ടു എന്ന വിവരങ്ങള്‍ തെളിവ് സഹിതം പുറത്തുവന്നിട്ടും ഫാദര്‍ സ്റ്റാന്‍ സ്വാമി തന്റെ ലാപ്‌ടോപ് ചോര്‍ത്തപ്പെട്ടു എന്ന് പറഞ്ഞിട്ടും അനങ്ങാതിരുന്ന ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങള്‍ തങ്ങളുടെയും ഫോണുകള്‍ ചോര്‍ത്തപ്പെടുന്നു എന്ന് കാണുമ്പോള്‍ എന്തെങ്കിലും പ്രതികരണം നടത്തുമോ….
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഞാനുമുണ്ട് എന്നറിയുന്നു. പക്ഷെ അതുമായി ബന്ധപ്പെട്ട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നിലകൊള്ളുന്നത്. അതുകൊണ്ട് ഇപ്പോള്‍ ചെയ്യുന്നതെന്തോ അതൊക്കെ തുടര്‍ന്നും ചെയ്തുകൊണ്ടേയിരിക്കും…നിങ്ങളുടെ ഭീകരതകള്‍ ഞങ്ങള്‍ നേരിടുക തന്നെ ചെയ്യും…
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in