ബീഹാര്‍ : പിന്‍വാതില്‍ വഴി എന്‍ ആര്‍ സി?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

ബീഹാര്‍ സംസ്ഥാനത്ത് ഇത്തവണ നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. രാഷ്ട്രീയപരമായ പ്രസക്തിയും ഭരണഘടനാപരമായ ആശങ്കകളും നിറഞ്ഞ ഈ നീക്കം, ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC) നടപ്പിലാക്കാനുള്ള കപട ശ്രമമായി മാറുകയാണെന്നതാണ് വിവിധ രാഷ്ട്രീയ കക്ഷികളും പൗരാവകാശ സംഘടനകളും ഉന്നയിക്കുന്ന പ്രധാന ആശങ്ക.

വോട്ടര്‍ പട്ടിക പുതുക്കല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പതിവ് നടപടി ആണ് എങ്കിലും, ഈ അവസരത്തില്‍ അത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നടത്തുന്ന Special Intensive Revision ആണ് ഇങ്ങനെ ആരോപണ വിധേയമായിരിക്കുന്നത്. 2003 ജനുവരി 1 ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ വോട്ടുകള്‍ നീക്കം ചെയ്യാതിരിക്കാന്‍ അവരുടെ പൌരത്വ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് തെരെഞ്ഞെടുപ്പു കമ്മീഷന്‍. ചില വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള രേഖാ പരിശോധന, സുരക്ഷാ ഏജന്‍സികളുടെ അപ്രത്യക്ഷ പങ്കാളിത്തം, അടിസ്ഥാന രേഖകള്‍ പെട്ടന്ന് ഹാജരാക്കാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്യല്‍ എന്നിവയാണ് ഇതുവഴി നടക്കുന്നത്. ഇതെല്ലാം ഭരണഘടനാവിരുദ്ധമാണെന്നും സാമൂഹിക നീതിക്കെതിരാണെന്നുമാണ് വിമര്‍ശനം.

വോട്ടര്‍ പട്ടികയില്‍ ഒരാളുടെ പേര് ചേര്‍ക്കുന്നത് അവരുടെ ജനനതീയതിയും സ്ഥിര താമസക്കാരനാണെന്നുള്ള തദ്ദശ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റും പരിശോധിച്ചാണ്. അങ്ങനെ നേരത്തേ ചേര്‍ത്തവരോടാണ് വീണ്ടും ജനനരേഖ ആവശ്യപ്പെടുന്നത്. 2.6 കോടിയോളം വോട്ടര്‍മാരാണ് ഇപ്രകാരം തങ്ങളുടെ പൌരത്വ രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. ഇത് മുസ്ലിങ്ങള്‍, ആദിവാസികള്‍, ദലിതര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടുള്ള വളരെ കൃത്യമായ ഭരണകൂട നീക്കമാണ്

എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ – പശ്ചാത്തലം

ആസ്സമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനു ശേഷം 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായതും, തുടര്‍ന്ന് വന്ന CAA, NPR നടപടികളും ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്‍.ആര്‍.സി യില്‍ നിന്ന് പുറത്തായവരെ പൗരത്വം നല്‍കി സംരക്ഷിക്കാമെന്നതാണ് സി.എ.എയുടെ പശ്ചാത്തലം. ഇതിലൂടെ കൃത്യമായ രീതിയില്‍ മുസ്ലീങ്ങളെ ഒഴിവാക്കീമെന്നാണ് കേന്ദ്ര സര്‍ക്കാഡ കണക്കു കൂട്ടിയത്. അനാനാല്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം രൂപപ്പെട്ടു. അതിനാല്‍ തന്നെ രാജ്യത്ത് മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതില്‍ തത്കാലം അല്പം വൈകിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കര്‍ശനമായി രേഖാ പരിശോധനയാണ് തെരെഞ്ഞെടുപ്പു കമ്മീഷ ഇതിനായി തരുമാനിച്ചിരിക്കുന്നത്. അതിനായി പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും അപ്രഖ്യാപിതമായി ഉര്‍പ്പെടുത്തിയാണ് നീക്കങ്ങള്‍. മതമൈത്രീയും സാമൂഹിക സമത്വവുമുള്ള പ്രദേശങ്ങളിലേയ്ക്ക് പ്രത്യേക നിരീക്ഷണങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, ആദിവാസികള്‍, ദളിതര്‍ എന്നിവരടക്കമുള്ള പാര്‍ശ്വവത്കൃത ജനസമൂഹങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടി എന്നിവയാണ് ഇപ്പോള്‍ നടത്തുന്ന വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിലൂടെ നടക്കുന്നത്.ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 326 ലംഘിക്കുന്നതാണെന്ന ശ്കതമായ വിമര്‍ശനമാണ് ഉയരുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പിന്നാക്ക വിഭാഗങ്ങളും മുസ്ലിങ്ങളും ദലിത് ആദിവാസികളും ജനസംഖ്യയില്‍ മുന്നിലായ ജില്ലകളിലാണ് വന്‍ തോതില്‍ വോട്ടര്‍മാ രെ നീക്കം ചെയ്തതായി കാണുന്നത്. പട്ടണ, ഗയ, പുര്‌നിയ, ദര്‍ഭംഗ, മുസാഫര്‍പൂര്‍, ഭഗല്‍പൂര്‍ തുടങ്ങിയ ജില്ലകളിലാണ് വോട്ടര്‍മാരെ ഏറെയും നീക്കം ചെയ്യുന്നത്. ബീഹാറിലെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ക്കുന്ന ഈ നടപടിക്കെതിരെ നിയമസഭയിലും പാര്‍ലമെന്റിലുമുള്ള ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. മുസ്ലിം മേഖലകളില്‍ മാത്രം പതിവിലധികം വോട്ടര്‍മാരെ നീക്കം ചെയ്യുന്നത് ലക്ഷ്യമാക്കിയ നീക്കമാണെന്നുമാണ് ആര്‍.ജെ.ഡി ഈ നക്കത്തെ ആരോപിക്കുന്നത്. കോണ്‍ഗ്രസാകട്ടെ ഈ നടപടികള്‍ എന്‍.ആര്‍.സിയുടെ ദേശീയ വ്യാപനം ലക്ഷ്യമിടുന്നതിന്റെ തുടക്കമാണെന്നും, കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉപയോഗിക്കപ്പെടുകയാണെന്നുമാണ് പറയുന്നത്. ബീഹാറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ഇവ രണ്ടും നിയമ നടപടിയിലേക്കും പോകുന്നുവെന്നാണ് അറിയിക്കുന്നത്.

PUCL (People’s Union for Civil Liberties), HRLN (Human Rights Law Network), APCR (Association for Protection of Civil Rights) തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ബീഹാറിലുടനീളം ഫാക്റ്റ് ഫൈന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. അനധികൃതമായി പട്ടികയില്‍ നിന്നു നീക്കംചെയ്യപ്പെട്ടവര്‍ക്കായി നിയമ നടപടികള്‍ ഫയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ് ഇവയെല്ലാം..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബീഹാറില്‍ നടക്കുന്നത് വോട്ടര്‍മാരെ ഭരണഘടനാ വിരുദ്ധമായി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന നീക്കം തന്നെയാണ്. ബീഹാറിലെ ജനവിരുദ്ധ എന്‍.ഡി.എ സര്‍ക്കാരിന്റെ പരാജയം മുന്നില്‍ കണ്ട് നടത്തുന്ന നീക്കവുമാണ്. ജനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍, മാധ്യമങ്ങള്‍ എന്നിവ ചേര്‍ന്ന് ശക്തമായ പ്രതികരണം നടത്താതെ പോകുകയാണെങ്കില്‍ ഇത് രാജ്യവ്യാപകമായ പുതിയ രീതി ആയി മാറും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply