ബുദ്ധന്റെ മണ്ണില്‍ മാറ്റത്തിന്റെ കാറ്റ് വീശിയടിക്കുമോ ?

പ്രധാന മത്സരം ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും രാഷ്ട്രീയ ജനതാദള്‍ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധനും തമ്മിലാണ്. എന്‍ഡിഎ യില്‍ ബിജെപിയെ കൂടാതെ ജനതാദള്‍ (യുണൈറ്റഡ്) എന്നീ കക്ഷികളും മഹാഗഡ്ബന്ധനില്‍ രാഷ്ട്രീയ ജനതാദളിനെ കൂടാതെ കോണ്‍ഗ്രസ്സ് (ഐ) സിപി ഐ (എം എല്‍) സിപിഐ(എം) സിപിഐ എന്നീ കക്ഷികളുമാണ്. ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഘടക കക്ഷിയായി തുടരുമ്പോള്‍ തന്നെ ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) സ്ഥാനാ ര്‍ഥികള്‍ക്കെതിരായി അവര്‍ മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.

വെള്ളപ്പൊക്കം, കൊറോണ വൈറസ്, തൊഴിലില്ലായ്മ, വിശപ്പ് ഇവയൊക്കെയാണ്, എല്ലാവരും മാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ അതിന്റെ പരിണിത ഫലമെന്തായിരിക്കുമെന്ന് ആര്‍ക്കും ഉറപ്പിച്ചു പറയാനും കഴിയുന്നില്ല.

പതിനഞ്ചു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന് നേതൃത്വം നല്‍കിയതിന് ശേഷമാണ് ജനതാദള്‍ (യുണൈറ്റഡ്)ലെ നിതീഷ് കുമാര്‍, കേന്ദ്രത്തിലെ ഭരണ കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുമായി സഹകരിച്ച് കൊണ്ട് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പേരില്‍ നാലാം തവണയും ബീഹാര്‍ സംസ്ഥാനം പിടിച്ചടക്കാനായി അടര്‍ക്കളത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. 2000 മുതല്‍ ബിജെപിയുടെ സഖ്യകക്ഷിയായ നിതീഷ് കുമാര്‍ നരേന്ദ്ര മോദി നേതൃത്വം ഏറ്റെടുത്തതിനെ തുടര്‍ന്ന് 2014 ല്‍ ബിജെപിയുമായി പിരിഞ്ഞു. 2015 ല്‍,പൊതുവായ സോഷ്യലിസ്റ്റ് രാഷ്ട്രീയ പാരമ്പര്യം പങ്കിടുന്ന, പിന്നോക്ക സമുദായ പശ്ചാത്തലമുള്ള ലല്ലു പ്രസാദ് യാദവും നിതീഷ് കുമാറും ബിജെപിക്കെതിരെ സംയുക്തമായി മത്സരിക്കാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും വേണ്ടി അതുവരെയുള്ള ശത്രുതയെല്ലാം മറന്നു കൊണ്ട് യോജിച്ചുവെങ്കിലും കേവലം ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ സഖ്യസര്‍ക്കാര്‍ തകരുകയും നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് മടങ്ങുകയുമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ 40 സീറ്റുകളില്‍ 39 എണ്ണം എന്‍ ഡിഎനേടി. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ എന്‍ഡിഎയിലെ മറ്റൊരു ഘടക കക്ഷിയായ അന്തരിച്ച കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി ഒക്ടോബറില്‍ ബീഹാറിലെ സഖ്യത്തില്‍ നിന്ന് പിന്മാറുകയും, കേന്ദ്രഭരണത്തെ പിന്തുണച്ചും മുന്നണിയില്‍ തുടര്‍ന്നും കൊണ്ട് ബിഹാറില്‍ നിതീഷ് കുമാറിനെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുകയും ഒരേ സമയം മോദിയോട് കൂറ് പുലര്‍ത്തി, ബിജെപിയെ ഒഴിവാക്കി, നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ അവര്‍ മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിറുത്തി മത്സരിക്കുന്നു.

അധികാരം പിടിച്ചടക്കുന്നതിന് വേണ്ടിയുള്ള ഈ രാഷ്ട്രീയ പോരാട്ടത്തില്‍ നിതീഷ് കുമാറിന്റെയും സഖ്യകക്ഷികളുടെയും പ്രധാന എതിരാളികള്‍, കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടു ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിന്റെ അഭാവത്തില്‍ മകനും മറ്റ് കുടുംബാംഗങ്ങളും നയിക്കുന്ന രാഷ്ട്രീയ ജനതാദള്‍ കോണ്‍ഗ്രസ്സ് സഖ്യമാണ്. 2005 ല്‍ നിതീഷ് കുമാര്‍ അധികാരം പിടിച്ചടക്കുന്നത് വരെ ലല്ലു പ്രസാദ് യാദവായിരുന്നു 15 വര്‍ഷം ബീഹാര്‍ മുഖ്യമന്ത്രി. മഹാഗഡ്ബന്ധന്‍ എന്ന പേരില്‍ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന രാഷ്ട്രീയ സഖ്യത്തില്‍ ഘടക കക്ഷികളിളായി സിപി ഐ (എം എല്‍) സിപിഐ (എം), സിപിഐ എന്നീ കക്ഷികളും മത്സരിക്കുന്നു. താരതമ്യേന ചെറുതും അപ്രധാനവുമായ മറ്റു പല കക്ഷികള്‍ ചേര്‍ന്നു മുന്നണികള്‍ രൂപീകരിച്ചും അല്ലാതെയും മത്സരരംഗത്തുണ്ടെങ്കിലും അവയ്‌ക്കൊന്നും തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് കാര്യമായ ചലനം സൃഷ്ടിക്കുവാന്‍ സാധിക്കുന്നവയല്ലാത്തതിനാല്‍ തന്നെ കണക്കിലെടുക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പേജ് ലൈപ്രധാന മത്സരം ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും രാഷ്ട്രീയ ജനതാദള്‍ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധനും തമ്മിലാണ്.എന്‍ഡിഎ യില്‍ ബിജെപിയെ കൂടാതെ ജനതാദള്‍ (യുണൈറ്റഡ്) എന്നീ കക്ഷികളും മഹാഗഡ്ബന്ധനില്‍ രാഷ്ട്രീയ ജനതാദളിനെ കൂടാതെ കോണ്‍ഗ്രസ്സ് (ഐ) സിപി ഐ (എം എല്‍) സിപിഐ(എം) സിപിഐ എന്നീ കക്ഷികളുമാണ്. ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഘടക കക്ഷിയായി തുടരുമ്പോള്‍ തന്നെ ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) സ്ഥാനാ ര്‍ഥികള്‍ക്കെതിരായി അവര്‍ മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷി നേതാവെന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നിതീഷ് കുമാറിന്റെ അവകാശ വാദത്തിന് തടയിടുക എന്ന ലക്ഷ്യം മുന്‍ നിറുത്തി ബിജെപി നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് ചിരാഗ് പാസ്വാന്റെ മത്സരമെന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ സംസാരമുണ്ട്. ഒരുപക്ഷെ ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും ഇന്നലെ വരെ അറിയപ്പെടുന്ന ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ ആയിരുന്നു എന്നതായിരിക്കാം ഇത്തരമൊരു ചിന്തയിലേക്ക് വഴിതെളിച്ചത് എന്ന് കരുതാം. രാഷ്ട്രീയ നേതൃത്വത്തിന്റെ തലമുറ കൈമാറ്റത്തിന് നാന്ദി കുറിക്കുന്ന ഒന്ന് കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. എഴുപതുകള്‍ മുതല്‍ നാളിതു വരെ ബിഹാറില്‍ നടന്നിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും സജീവ സാന്നിധ്യമായിരുന്ന മൂന്ന് പ്രമുഖ നേതാക്കളുടെ അഭാവമാണ് ഏറ്റവും ശ്രദ്ധേയം. ‘ജെപി മൂവ്‌മെന്റി ‘ ന്റെ സൃഷ്ടികളായ റാം വിലാസ് പാസ്വാന്‍, ശരദ് യാ വ്, ലാലു പ്രസാദ് യാദവ് എന്നിവരാണവര്‍. പക്ഷെ മൂവരുടെയും അനന്തര തമുറകള്‍ മത്സരരംഗത്തുള്ള, അവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് എന്നൊരു സവിശേഷത കൂടിയുണ്ട്. എന്‍ഡിഎയില്‍ ബിജെപി – 121, ജെഡി (യു)-115, ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (എച്ച്എ.എം) – 7, മഹാഗഡ്ബന്ധനില്‍ ആര്‍ജെ ഡി-144, കോണ്‍ഗ്രസ്സ് -70, ഇടത് കക്ഷികള്‍ 29 എന്നിങ്ങനെയാണ് മത്സരിക്കുന്ന സീറ്റ് നില.ജെഡി (യു) മത്സരിക്കുന്ന എല്ലാ സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എക്കാലവും രാഷ്ട്രീയ,വികസന വിഷയങ്ങള്‍ക്കുമപ്പുറം ജാതി മത വര്‍ഗ്ഗീയ സമവാക്യങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന, ഫലത്തെ സ്വാധീനിച്ചിരുന്ന ഒന്നായിരുന്നു ബീഹാറിന്റെ രാഷ്ട്രീയ ഭൂമികയിലെ ജനവിധികള്‍. എങ്കിലും കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി ബീഹാറില്‍ തുടര്‍ന്നു വരുന്ന നിതീഷ് കുമാര്‍ ഭരണത്തിനെതിരായ പൊതുവായ ജനവികാരം മൊത്തത്തില്‍ ബീഹാറില്‍ അലയടിച്ചുയരുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. നിതീഷ് കുമാറിന്റെ ഭരണകാലത്ത് കേന്ദ്രത്തിന്റെ സഹായം ഉണ്ടായിട്ട് പോലും വികസന രംഗത്ത് സംഭവിച്ച വന്‍ പരാജയവും അതിന്റെ ഫലമായി ഉടലെടുത്തിരിക്കുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മ, കാര്‍ഷിക വ്യവസായ രംഗങ്ങളിലെ വളര്‍ച്ച മുരടിപ്പ് എന്നിവ വന്‍ തോതില്‍ സര്‍ക്കാരിനെതിരായ ജനരോഷം ഉയര്‍ത്തിയിട്ടുണ്ട്. ഇത് മൂലം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഉണ്ടായ വലിയ തോതിലുള്ള തൊഴിലാളികളുടെ കുടിയേറ്റം, കോവിഡ് വ്യാപന ഘട്ടങ്ങളില്‍ അവരെ തിരികെ നാട്ടിലെത്തിക്കുന്നതിനും, കോവിഡ് കാലത്ത് അവരുടെ അതിജീവന വിഷയം കൈകാര്യം ചെയ്യുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനുണ്ടായ പരാജയം, തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം താറുമാറാക്കിയ ബീഹാറിന്റെ ഗതാഗത സൗകര്യം പുനര്‍നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച, ഇതിനെല്ലാം ഉപരിയായി മേല്‍പ്പറഞ്ഞ കാര്യങ്ങളുടെയെല്ലാം ഫലമായി ഇന്ന് ബിഹാര്‍ ഗ്രാമങ്ങളെ അടക്കി വാഴുന്ന ദാരിദ്യം, വിശപ്പ് എന്നിവയെ നേരിടുന്നതില്‍ ഹിമാലയന്‍ പരാജയമായി മാറിയ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ജനമനസ്സുകളില്‍ തിളച്ചു മറിയുന്ന ജനരോഷമാണ് ഇന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി, മുന്‍ മുഖ്യമന്ത്രിയും പഴയ സഖാവുമായ ലല്ലു പ്രസാദിന്റെ പുത്രന്‍ തേജസ്വി പ്രസാദിന്റെ റാലികളില്‍ കാണുന്ന അഭൂതപൂര്‍വ്വമായ ജനക്കൂട്ടം. അധികാരം ലഭിക്കുകയാണെങ്കില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന തേജസ്വി പ്രസാദിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം തൊഴിലില്ലായ്മ കൊണ്ട് നട്ടം തിരിയുന്ന യുവാക്കളും അതിന്റെ പ്രയാസങ്ങള്‍ നേരിടുന്ന കുടുംബാംഗങ്ങളും ഏറെക്കുറെ ഏറ്റെടുത്തതായാണ് പ്രചരണ രംഗത്തും പൊതുയോഗങ്ങളിലും കാണുന്ന ജനങ്ങളുടെ ആവേശം. എന്ത് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചാലും അത് നടപ്പിലാക്കണമെങ്കില്‍ ബിഹാറില്‍ പണമെവിടെ, അതിന് കേന്ദ്രത്തിന്റെ മുന്‍പില്‍ കൈനീട്ടണ്ടെ, കേന്ദ്രം സഹായിക്കണ്ടേ, തുടങ്ങിയ ചോദ്യങ്ങളൊക്കെ എന്‍ഡിഏ ചോദിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ അവയെ കേന്ദ്രത്തിന്റെ ഭീഷണിയുടെ സ്വരമായാണ് കാണുന്നത്. വീണ്ടും രാഷ്ട്രീയ ജനതദളിന് ഭരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ അത് ബിഹാറിനെ പഴയ ‘റാന്തല്‍’ യുഗത്തിലേക്ക് കൊണ്ടു പോകുമെന്നുള്ള ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ പ്രസ്താവന അവര്‍ക്ക് പോലും പ്രതീക്ഷ നഷ്ട്ടപ്പെട്ടതിന്റെ തെളിവായി ജനം വ്യാഖ്യാനിക്കുന്നു.ദേശീയ രാഷ്ട്രീയത്തിലെ നേതാക്കളായ നരേന്ദ്ര മോഡിയും അമിത് ഷായും, രാജ്നാഥ് സിംഗും, ജെപി നദ്ദയും കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രഗാന്ധിയും വിവിധ ഘട്ടങ്ങളില്‍ പ്രചരണത്തിനായി എത്തുന്നുണ്ടെങ്കിലും ബീഹാറി ജനത കൂടുതലായി കാതോര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് താര പ്രചാരകരായ നിതീഷ് കുമാറിനേയും തേജസ്വി പ്രസാദ് യാദവിനേയുമാണ്. ഉപമുഖ്യമന്ത്രി സുശീല്‍ മോഡി മാത്രമാണ് ബിജെപിക്ക് സംസ്ഥാന വ്യാപകമായി ഒട്ടെങ്കിലും പരിചിതമായ മുഖം.’ബീഹാര്‍, ബിഹാറി ‘ എന്ന മുദ്രാവാക്യവുമായി ചിരാഗ് പാസ്വാന്‍, കോണ്‍ഗ്രസ്സിന് വേണ്ടി സിനിമ നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരും പ്രചരണ രംഗത്തുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2011 ലെ സെന്‍സസ് പ്രകാരം ബിഹാറിലെ മൊത്തം ജനസംഖ്യയുടെ 82.7% ഹിന്ദുമത വിശ്വാസികളാണ്.കിഷന്‍ഗഞ്ച് ഒഴികെ ബീഹാറിലെ എല്ലാ ജില്ലകളിലും ഹിന്ദുക്കളാണ് ഭൂരിപക്ഷം.86,078,686 ആ ണ് ഹിന്ദു ജനസംഖ്യ.ഇസ്ലാമാണ് ബീഹാറിലെ രണ്ടാമത്തെ വലിയ മതവിഭാഗം. ജനസംഖ്യയുടെ16.9% ഇസ്ലാം മതവിശ്വാസം പിന്തുടരുന്നവരാണ്. 17557809 ആണ് മുസ്ലിം ജനസംഖ്യ. ക്രൈസ്തവ, സിഖ്, ജൈന, ബുദ്ധ മത വിശ്വാസം പിന്തുടരുന്നവരും ഉണ്ടെങ്കിലും തുലോം കുറവാണ്. പൊതുവെ മിതവാദികളാണെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ട്ടങ്ങളുടെ കാര്യത്തില്‍ കടുത്ത നിഷ്ട്ട പുലര്‍ത്തുന്നവരാണ് ബീഹാറി ഹിന്ദുക്കള്‍. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരനുഷ്ട്ടാനങ്ങളില്‍ എന്നപോലെ ജാതീയമായ വേര്‍തിരിവുകളും വളരെ രൂഢമൂലമാണ് ബിഹാറിലെ ഹിന്ദുക്കളില്‍.

മൊത്തം ജനസംഖ്യയുടെ 15% നാല് ഉയര്‍ന്ന ജാതി ക്കാരാണ്.ബ്രാഹ്മണര്‍ – 5%, ഭൂമിഹാര്‍ – 5%, രജപു ത്രര്‍ – 4%, കയാസ്ത -1% എന്നിങ്ങനെയാണ്.ജന സംഖ്യയുടെ 52% പിന്നോക്ക സമുദായങ്ങളായ യാദ വര്‍ -12%, കുര്‍മി – 4%,ധനുക് കുര്‍മി -1.5%,കുശ്വാ ഹ (കൊയേരി, കാച്ചി, മുറാവോ മുതലായവ) – 8%, അങ്ങേയറ്റം പിന്നോക്ക സമുദായങ്ങള്‍ 26% എന്നിങ്ങനെയാണ്. 131 ഓളം പിന്നോക്ക സമുദായങ്ങളാണ് ബിഹാറില്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കു ന്നത്. ജനസംഖ്യയുടെ 15% പട്ടികജാതിക്കാരാണ് 10.4 കോടിയാണ് അവരുടെ ജനസംഖ്യ. 23 ദലിത് ഉപജാതികളായി അവര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. കേവലം 1.3% മാത്രമാണ് ആദിവാസി ജനസംഖ്യ.

എണ്‍പതുകളുടെ പകുതി മുതല്‍ ലാലുപ്രസാദിന്റേ യും അദ്ദേഹം നേതൃത്വം നല്‍കുന്ന ജനതാദളിന്റേയും ഉറച്ച വോട്ടുകളാണ് 17 ശതമാനം വരുന്ന മുസ്ലീം ജനസംഖ്യയുടെ 90 % വും. ബാക്കി വരുന്ന 10% വോട്ടുകള്‍ മറ്റ് മതേതര പാര്‍ട്ടികളും പങ്കിടുന്നു. മുന്നോക്ക സമുദായങ്ങളുടെ വോട്ടില്‍ ഗണ്യമായ ഭാഗം ബി ജെപിക്കും സഖ്യകക്ഷികള്‍ക്കും അനുകൂലമായി നീങ്ങുമ്പോള്‍ പിന്നോക്ക സമുദായങ്ങളുടെ വോട്ടുകള്‍ സാമുദായീകാടിസ്ഥാനത്തില്‍ വിഭജിപ്പെടുക എന്നതാണ് തുടര്‍ന്നു വരുന്ന കീഴ് വഴക്കം. നിലവിലെ ദേശീയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടിംഗ് നിലവാരത്തില്‍ സാമുദായീക അടിസ്ഥാനത്തില്‍ വ്യക്തമായ ധ്രുവീകരണത്തിനുള്ള സാധ്യതകള്‍ പ്രതീക്ഷിക്കാമെങ്കിലും മുകളിലെ ശാന്തത കണ്ട് അടിത്തട്ടിലെ തിരയിളക്കത്തിന്റെ ഗതി നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ല. തൊട്ടടുത്ത സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ഹത്രാസ്സില്‍ സംഭവിച്ചത് പോലെയുള്ള ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ, വിശിഷ്യാ സ്ത്രീകള്‍ക്കും കുട്ടികള്‍ ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ജനവിധിയുടെ ദിശ നിശ്ചയിക്കുന്ന ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ എത്ര മാത്രം സ്വാധീനം ചെലുത്തും എന്നത് പ്രധാനപ്പെട്ട ഘടകമാണ്. അങ്ങനെ വന്നാല്‍ ആ മാറ്റം ദോഷകരമായി ബാധിക്കുക ഭരണകക്ഷിയെ തന്നെയായിരിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. തനതായ ഭരണ വിരുദ്ധ വികാ രങ്ങള്‍ക്ക് മുകളില്‍ ഇത് കൂനിന്മേല്‍ കുരു എന്ന പോലാകും. പോരാത്തതിന് മുന്‍കാലങ്ങളില്‍ ബി ജെപി സഖ്യത്തിന് അനുകൂലമായി മാത്രം ലഭിച്ചിരുന്ന റാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി പകുതിയോളം നിയോജകമണ്ഡലങ്ങളില്‍ നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള സാധ്യത കുറയ്ക്കാന്‍ വേണ്ടിയെന്ന് പ്രഖ്യാപിച്ചു മത്സരിക്കുന്ന സാഹചര്യത്തില്‍.ഈ നീക്കം ഫലത്തില്‍ ആര്‍ക്ക് അനുകൂലമായിരിക്കും എന്ന് നവംബര്‍ 10 ന് മാ ത്രമേ കൃത്യമായി പറയാന്‍ സാധിക്കു. പ്രത്യേകിച്ചും, പതിനഞ്ചു വര്‍ഷമായി ഭരണത്തിന് പുറത്ത് നില്‍ക്കുന്ന മഹാഗഡ്ബന്ധനെതിരായി പറഞ്ഞു പഴകിയ,പലപ്പോഴായി ജനം വിധിയെഴുതിയ അഴിമതി, കുടുംബ ഭരണം, ജംഗിള്‍ രാജ് എന്നിവയല്ലാതെ മറ്റൊന്നും തന്നെ ഉന്നയിക്കാനില്ലാത്ത അവസ്ഥയില്‍. ബുദ്ധന്റെ മണ്ണില്‍, രാജ്കുമാരന്മാര്‍ നയിക്കുന്ന പടയോട്ടം മാറ്റത്തിന്റെ കാറ്റായി വീശിയടിക്കുമോ. കേവലം ഇരുപത് ദിവസത്തെ കാത്തിരുപ്പ് രാജ്യമാകെ ഊറ്റു നോക്കുന്ന തിരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍ നമുക്ക് മുന്‍പിലേക്ക് എത്തിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply