ചാരായ നിരോധനം പിന്‍വലിക്കണം

കേരളം മയക്കുമരുന്നിന്റെ പിടിയിലാവുകയാണ്. ഇതിന് പല കാരണങ്ങള്‍ ഉള്ളതില്‍ ഒരു പ്രധാന കാരണം മദ്യത്തിന്റെ ഉയര്‍ന്ന വിലയാണ്. Bevarages കോര്‍പറേഷന്‍ 100 രൂപയ്ക്കു വാങ്ങുന്ന മദ്യം 1100 രൂപക്കാണ് വില്‍ക്കുന്നത് Excise ഡ്യൂട്ടി ക്ക് പുറമെ 255% വില്പന നികുതി ചുമത്തി മദ്യത്തിന്റെ വില ഉയര്‍ത്തി നിര്‍ത്തുന്നതിന്റെ കാരണം മദ്യപാനം നിരുത്സാഹപ്പെടുത്താനാണ്. പക്ഷെ ഇത് സര്‍ക്കാരിന് ഒരു വരുമാനമാര്‍ഗമായി എന്നതല്ലാതെ വേറെ എന്തെങ്കിലും പ്രയോജനം ഉണ്ടായതായി തെളിവില്ല.

മദ്യത്തില്‍നിന്നും കൂടുതല്‍ വരുമാനം കിട്ടുന്ന ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ കേരളമില്ല ‘- തികച്ചും വസ്തുതാവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. മുഖ്യമന്ത്രിക്ക് ഈ വിവരം നല്‍കിയവര്‍ ആശ്രയിച്ചിരിക്കുന്നത് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ excise ഡ്യൂട്ടിയെ സംബന്ധിച്ച ഡാറ്റാ മാത്രമാണ്. തങ്ങളുടെ വാദം ന്യായീകരിക്കാന്‍ ഡാറ്റാ എങ്ങനെ തെറ്റായി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണിത്.

മദ്യത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് മൂന്ന് തരം വരുമാനമുണ്ട്. 1. Excise ഡ്യൂട്ടി. ഇത് മുഖ്യമായും മദ്യ ഉത്പാദനത്തിന്മേല്‍ ഉള്ള നികുതിയാണ്. ലൈസന്‍സ് ഫീ, gallionage ഫീ എന്നിങ്ങനെ വേറെ കുറച്ചുള്ളത് ഇതില്‍ പെടും. മരുന്ന് ആവശ്യത്തിനുള്ള മയക്കു മരുന്നകളുടെ മേലുള്ള excise ഡ്യൂട്ടി ഇതില്‍്‌പെടും. ഇത് പക്ഷെ നിസ്സാരമാണ്. 2.sales tax/ VAT. GST ഏര്‍പ്പെടുത്തിയപ്പോള്‍ മദ്യവും പെട്രോളും ഉത്പന്നങ്ങളും GST പരിധിക്കു വെളിയില്‍ നിര്‍ത്തി. ഇത് ഉപഭോഗത്തിന്മേലുള്ള നികുതിയാണ്. മദ്യ ഉപഭോഗം കുറക്കാന്‍ ഏറ്റവും ഉയര്‍ന്ന sales tax ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. 255%. 3. പൊതുമേഖലയില്‍ ബെവ്കോ പോലെ മദ്യമൊത്തവ്യപാര കുത്തകയുള്ള കമ്പനികള്‍ കൊടുക്കുന്ന ലാഭവിഹിതമാണിത്.

ഇതില്‍ ഏറ്റവും പ്രധാനം ഉപഭോഗത്തിന്മേല്‍ ഉള്ള sales tax/ VAT ആണ്. Excise ഡ്യൂട്ടി മദ്യ ഉത്പാദനം കേന്ദ്രീകരിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍. അവസാന കണക്കുകള്‍ ലഭ്യം ആയ 2019-20 ഇല്‍ ഉത്തര പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടേത് യഥാക്രമം 27324.76, 21583.95, 15428.34, 11999.58, 10829.35 എന്നിങ്ങനെ ആണ്. കേരളം 19 പ്രധാന സംസ്ഥാനങ്ങളില്‍ 15-ാം സ്ഥാനം ആണ്. 2255.28 ആണ് കേരളത്തിന്റേത്. മുഖ്യമന്ത്രി എത്രയോ ശരി

സത്യം എന്താണ്? മദ്യ ഉപ ഭോഗത്തിന്മേലുള്ള sales tax ആണ് മിക്കവാറും സംസ്ഥാനങ്ങളുടെ ഒരു പ്രധാന വരുമാനം. 2019 -20ല്‍ ഈ ഇനത്തില്‍ കേരളം പിരിച്ചത് 10323.39 കോടി. ഇത് മുഖ്യമന്ത്രിക്ക് ഡാറ്റാ കൊടുത്തവര്‍ക്കു അറിയാത്തതല്ല. ഈ ഡാറ്റാ കേരളത്തിന്റേത് കിട്ടും. ബാക്കി ഉള്ള സംസ്ഥാനങ്ങളുടേത് ഒരിടത്തും ക്രോഡികരിച്ചു ലഭ്യമല്ല. RBI യില്‍ കിട്ടുന്നത് മദ്യത്തില്‍നിന്നും പെട്രോളിയത്തില്‍നിന്നും കിട്ടുന്നത് മൊത്തമാണ്. വേറെ വേറെ അല്ല. ആ വിവരം ലഭ്യമായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഈ പിശക് വരുത്തുകയില്ലായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സത്യത്തില്‍ മദ്യത്തില്‍നിന്നുള്ള മൊത്തം വരുമാനം സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ ശതമാനം ആയിട്ട് എടുത്താല്‍ കേരളം ഒന്നാമതാകാന്‍ സാധ്യത യുണ്ട്. 2019-20 ഇല്‍ ഇത് 20.1% ആണ്. ഇത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താന്‍ ഡാറ്റാ ഇല്ല. മറ്റൊരു പിശക് കേവല സംഖ്യകള്‍ എടുത്തുള്ള താരതമ്യം ആണ്. 3.5 കോടി ജനങ്ങള്‍ ഉള്ള കേരളവും 22 കോടി ഉള്ള ഉത്തര പ്രദേശും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ആളോഹരി ആയിട്ട് താരതമ്യം ചെയ്യണം. അല്ലെങ്കില്‍ തനത് വരുമാനത്തിന്റെ ശതമാനമായിട്ട് താരതമ്യം ചെയ്യണം. അല്ലാതെ 10 സംസ്ഥാനങ്ങളില്‍ ഇല്ല കേരളം എന്നൊക്കെ പറയുന്നത് പരിഹാസ്യമാണ്.

മുഖ്യമന്ത്രിക്ക് ഇതൊക്കെ പരിശോധിക്കാന്‍ സമയം ഇല്ല. അതിന്റെ ആവശ്യവുമില്ല. ഇതിന് കുറച്ചു വിവരവും വിദ്യാഭ്യാസവുമുള്ള ആരെയെങ്കിലും അഡൈ്വസറാക്കി വെക്കണം. ഏതായാലും തിരുത്തിക്കൊണ്ട് മുഖ്യമന്ത്രി ഒരു പത്രകുറിപ്പെങ്കിലും ഇറക്കണം.

മറുവശത്ത് കേരളം മയക്കുമരുന്നിന്റെ പിടിയിലാവുകയാണ്. ഇതിന് പല കാരണങ്ങള്‍ ഉള്ളതില്‍ ഒരു പ്രധാന കാരണം മദ്യത്തിന്റെ ഉയര്‍ന്ന വിലയാണ്. Bevarages കോര്‍പറേഷന്‍ 100 രൂപയ്ക്കു വാങ്ങുന്ന മദ്യം 1100 രൂപക്കാണ് വില്‍ക്കുന്നത് (ഈ കാര്യം ആദ്യമായി പുറത്തുകൊണ്ടുവന്നത് ഞാനാണ്. വിവരാവകാശ നിയമപ്രകാരം എനിക്ക് കിട്ടിയ മറുപടിയുടെ കോപ്പി വേണ്ടവര്‍ക്ക് ഇമെയില്‍ id അല്ലെങ്കില്‍ വാട്‌സാപ് നമ്പര്‍ തന്നാല്‍ അയച്ചുതരാം). Excise ഡ്യൂട്ടി ക്ക് പുറമെ 255% വില്പന നികുതി ചുമത്തി മദ്യത്തിന്റെ വില ഉയര്‍ത്തി നിര്‍ത്തുന്നതിന്റെ കാരണം മദ്യപാനം നിരുത്സാഹപ്പെടുത്താനാണ്. പക്ഷെ ഇത് സര്‍ക്കാരിന് ഒരു വരുമാനമാര്‍ഗമായി എന്നതല്ലാതെ വേറെ എന്തെങ്കിലും പ്രയോജനം ഉണ്ടായതായി തെളിവില്ല.

നമ്മുടെ പാവപ്പെട്ടവരും പുറമ്പോക്കില്‍ കിടക്കുന്നവരും ആണ് മദ്യപാനത്തിന് അടിമകളാകുന്നത്. നമ്മുടെ മധ്യവര്‍ഗവും സമ്പന്നരും മദ്യം ആസ്വദിച്ചു കഴിക്കുമ്പോള്‍ ഈ കൂട്ടര്‍ മദ്യത്തില്‍ മുങ്ങിചാവുകയാണ്. ഒറ്റയിരുപ്പിന് അര കുപ്പി തീര്‍ക്കും. കുറഞ്ഞത് രണ്ടുദിവസം എങ്കിലും ജോലിക്ക് പോകാനാവില്ല. വീട്ടുചെലവിന് കൊള്ളപ്പലിശക്കാരനില്‍നിന്നും കടം വാങ്ങും. ഒരിക്കലും കടത്തില്‍നിന്ന് മോചനമില്ല. ഒരു വശത്ത് തകരുന്ന ആരോഗ്യം. മറുവശത്തു ജോലിക്ക് പോകാന്‍ വയ്യാത്തതുകൊണ്ട് കടം കേറി മുടിവ്. ജോലിക്ക് പോയാല്‍ ദിവസം 1000 രൂപയൊക്കെ കിട്ടും. പക്ഷെ പോവണ്ടേ? ഈ കൂട്ടരേ ആണ് സര്‍ക്കാര്‍ ഭാഗ്യത്തിന്റെ പ്രലോഭനം കാട്ടി കൊള്ളയടിക്കുന്നത്. ഇവരെ സംബന്ധിച്ച് ഈ നരകത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ഭാഗ്യക്കുറി.

സത്യത്തില്‍ ഈ കൂട്ടര്‍ ഇത്രമാത്രം ചൂഷണം ചെയ്യപ്പെടാന്‍ കാരണം A. K ആന്റണി കൊണ്ടുവന്ന ചാരായ നിരോധനമാണ്. വലിയ ചെലവില്ലാതെ ഒന്ന് മിനുങ്ങാനുള്ള മാര്‍ഗമായിരുന്നു ചാരായം. അതുകൊണ്ട് അമിത മദ്യപാനം ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ചാരായം നിരോധിച്ചതോടെ പാവപ്പെട്ടവരുടെയും പുറമ്പോക്കില്‍ കിടക്കുന്നവരുടെയും നികുതിഭാരം കൂടി. കാരണം അവരെല്ലാം വിലകൂടിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം (Indian Made Foreign Liquor-IMFL) എന്ന ചാരായം കുടിക്കാന്‍ നിര്‍ബന്ധിതരായി. താഴ്ന്ന ബ്രാന്‍ഡ് IMFL എന്നത് ചാരായത്തില്‍ എസ്സെന്‍സ് ചേര്‍ത്ത് നിറം മാറ്റിയതാണ് എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. നേരാണോ എന്നറിയില്ല. നല്ല ഉദ്ദേശത്തോടെഏര്‍പ്പെടുത്തിയ ചാരായ നിരോധനംപോലെ പാവപ്പെട്ടവര്‍ക്കും പുറമ്പോക്കില്‍ കിടക്കുന്നവര്‍ക്കും ദ്രോഹം ഉണ്ടാക്കിയ മറ്റൊരു നയമാറ്റം കേരള ചരിത്രത്തില്‍ ഇല്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിന് പരിഹാരം ചാരായ നിരോധനം പിന്‍വലിച്ചു നിയന്ത്രിത അളവില്‍ ചാരായം കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ലഭ്യമാക്കുകയാണ്. ചാരായം കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുക. ലൈസന്‍സ് ഭാര്യമാരുടെ പേരില്‍ കൊടുക്കുക. കാരണം, ഭര്‍ത്താവിന്റെ അമിത മദ്യപാനത്തിന്മേല്‍ ഒരു കടിഞ്ഞാണ്‍ ഇരിക്കട്ടെ. നമ്മുടെ മധ്യവര്‍ഗവും സമ്പന്നരും ചാരായം കുടിക്കാന്‍ ലൈസന്‍സ് എടുക്കുകയില്ല. കാരണം അവര്‍ക്കു വിലകൂടിയ IMFL ഉണ്ട്. ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് ആയി നല്‍കാം. ഒരു സ്മാര്‍ട്ട് കാര്‍ഡ് ഉടമക്ക് ഒരു ലിറ്റര്‍ ചാരായം ഒരാഴ്ച 25% നികുതി ഏര്‍പ്പെടുത്തി കൊടുക്കുന്നു. അതിന് ക്യൂ നിക്കണ്ട. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് ഒന്ന് എന്ന കണക്കില്‍ vending machine സ്ഥാപിക്കുന്നു. സ്വന്തം quota കേരളത്തില്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും എടുക്കാം

ഇവിടെ വരാവുന്ന ഒരു സാഹസം കുടിക്കാത്തവര്‍ ലൈസന്‍സ് എടുത്ത് quota ഉയര്‍ന്ന വിലക്ക് പുറത്തു കൊടുക്കും എന്നതാണ്. അതിന് നല്ല സാധ്യതയുണ്ട്. പക്ഷെ അത് കണ്ടുപിടിക്കാന്‍ മാര്‍ഗമൊക്കെയുണ്ട്. ലൈസന്‍സ് ഓരോ വര്‍ഷവും പുതുക്കേണ്ടതാക്കുക. ഇതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം. മറ്റുള്ളവരുടെ quota വാങ്ങി കുടിച്ചിട്ടുണ്ടോ, മദ്യപാനം അമിതമാണോ, അതുമൂലം രോഗങ്ങള്‍ ഉണ്ടോ എന്നതൊക്കെ മെഡിക്കല്‍ പരിശോധനയില്‍ തെളിയും. അങ്ങനെ കണ്ടെത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാം. അതുപോലെ ലൈസന്‍സ് എടുത്ത് quota പുറത്തു വില്‍ക്കുന്നവരെയും കണ്ടെത്തി ലൈസന്‍സ് റദ്ദു ചെയ്യാം. ഭര്‍ത്താവ് അമിതമായി മദ്യപിച്ചു കുടുംബം കലക്കുന്നു എന്ന് പരാതിയുള്ള ഭാര്യമാര്‍ക്കു ഭര്‍ത്താവിന്റെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ അവകാശം കൊടുക്കാം. ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കൊടുത്തു കാശ് വാരും എന്ന അപകടത്തിനു വിജിലന്‍സ് പരിഹാരം കാണേണ്ടി വരും.

കേരള സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്ന ഈ നയത്തില്‍ സര്‍ക്കാരിന് അടുത്ത കാലത്തൊന്നും താല്പര്യം ഉണ്ടാകില്ല. കാരണം ലളിതം. മദ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞുപോകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്പളവും statutory പെന്‍ഷന്‍ എന്ന ‘ശമ്പളം കൊടുപ്പും ‘ എങ്ങനെ നടത്തും? പാവപ്പെട്ടവരുടെ പേരില്‍ ആണയിടുന്ന കേരളത്തിലെ സര്‍ക്കാറുകളെപ്പോലെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന സര്‍ക്കാറുകള്‍ ലോകത്ത് വേറെയെവിടെയും കാണില്ല എന്നതാണ് വസ്്തുത.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply