സില്‍വര്‍ ലൈനിനു ബദലുണ്ട്

തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍

നിലവിലെ തീവണ്ടികള്‍ തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡിലേയ്ക്ക് ഓടിയെത്തുവാന്‍ പതിനാല് മണിക്കൂര്‍ സമയമെടുക്കുമെന്നും ആ പരിമിതി കാരണമാണ് വേഗമേറിയ നാല് മണിക്കൂര്‍ യാത്രയ്ക്കായി സില്‍വര്‍ലൈന്‍ എന്ന പുതിയ പാത നിര്‍മ്മിയ്ക്കുന്നതെന്നുമാണ് വാദം. ഇത് അര്‍ദ്ധസത്യം മാത്രമാണ്. 16629 തിരുവനന്തപുരം – മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്സാണ് ഈ ദൂരം താണ്ടുവാന്‍ 14 മണിക്കൂര്‍ സമയമെടുക്കുന്നത്. 45 ഇടങ്ങളില്‍ നിര്‍ത്തുന്നതുകൊണ്ടാണ് ഇത്രസമയമെന്ന് മനസ്സിലാക്കണം. അതേ പാതയില്‍ ഓടുന്നതും 9 ഇടങ്ങളില്‍ മാത്രം നിര്‍ത്തുന്നതുമായ 12431 തിരുവനന്തപുരം – നിസ്സാമുദ്ദിന്‍ രാജധാനി ഇതേ ദൂരം 9 മണിക്കൂര്‍ കൊണ്ട് പിന്നിടുന്നു. ഈ ദൂരത്തിനിടയില്‍, രാജധാനിയ്ക്ക് പലയിടത്തും കവര്‍ അപ്പ് ടൈം അഥവാ കുഷ്യന്‍ ടൈം എന്ന് റെയില്‍വേ ഭാഷയില്‍ പറയുന്ന അധികസമയം നല്‍കിയിട്ടുണ്ടെന്നും അറിയണം.

വേഗത കുറഞ്ഞ ചരക്ക് വണ്ടികളും പാസ്സഞ്ചര്‍ വണ്ടികളും വേഗത കൂടിയ എക്‌സ്പ്രസ്സ് / സൂപ്പര്‍ ഫാസ്റ്റ് വണ്ടികളും ഇടകലര്‍ന്ന് ഓടുന്നതുകൊണ്ടും താരതമ്യേന കൂടുതല്‍ സ്റ്റോപ്പുകള്‍ ഉള്ളതുകൊണ്ടുമാണ് കേരളത്തിലെ തീവണ്ടികളുടെ ശരാശരി വേഗത കുറഞ്ഞിരിയ്ക്കുന്നതെന്ന് മേല്‍ക്കാണിച്ച ഉദാഹരണത്തില്‍നിന്നും വ്യക്തമാണ്. ഓരോ സ്റ്റോപ്പിനും ശരാശരി 10 മിനിട്ടോളം സമയം വീതം അധികം വേണ്ടിവരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏതാണ്ട് 10 വര്‍ഷം മുമ്പ് രാജേഷ് അഗ്രവാള്‍ തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആയിരുന്ന അവസരത്തില്‍, പരിമിതികള്‍ കണ്ടെത്തുവാന്‍ ഒരു വേഗ പരീക്ഷണം നടത്തുകയുണ്ടായി. അന്ന് പരീക്ഷണ തീവണ്ടി തിരുവനന്തപുരത്തുനിന്നും 3 മണിക്കൂറില്‍ എറണാകുളത്തും 4.5 മണിക്കൂറില്‍ വള്ളത്തോള്‍ നഗറിലും എത്തുകയുണ്ടായി എന്ന യാഥാര്‍ഥ്യവും കണക്കിലെടുക്കേണ്ടതുണ്ട്.

അതിനാല്‍ നിലവിലെ ഇരട്ടപ്പാതയോടു ചേര്‍ന്ന് രണ്ടു ബ്രോഡ്‌ഗേജ് പാതകള്‍ കൂടി നിര്‍മ്മിച്ചു്, രണ്ടു പാതകള്‍ വേഗത കുറഞ്ഞതും എല്ലായിടത്തും നിര്‍ത്തുന്നതുമായ വണ്ടികള്‍ക്കും മറ്റു രണ്ടുപാതകള്‍ വേഗതകൂടിയതും ജില്ല ആസ്ഥാനങ്ങളില്‍ മാത്രം നിര്‍ത്തുന്നവയുമായ വണ്ടികള്‍ക്കുമായി നിജപ്പെടുത്തിയാല്‍, മറ്റൊന്നും ചെയ്യാതെതന്നെ നമുക്ക് തിരുവനന്തപുരത്തുനിന്നും 9 മണിക്കൂര്‍ കൊണ്ട് കാസര്‍ഗോടെത്താം. അതോടൊപ്പം കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിയ്ക്കല്‍ പൂര്‍ത്തിയാക്കുകയും വള്ളത്തോള്‍ നഗറില്‍നിന്നും ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലേയ്ക്കുള്ള ചെറിയ ദൂരം ഇരട്ടിപ്പിയ്ക്കുകയും സാദ്ധ്യവും പ്രായോഗികവുമായ ഇടങ്ങളിലെല്ലാം വളവുകള്‍ കഴിയാവുന്നത്ര നിവര്‍ത്തി വേഗ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍, ഈ 9 മണിക്കൂര്‍ യാത്രാസമയം വീണ്ടും കുറയ്ക്കാന്‍ കഴിയും. മാത്രമല്ല, വേഗത കുറയ്ക്കാതെതന്നെ വളവിലും തിരിവിലും ഓടാന്‍ കഴിയുന്ന ‘ടില്‍ട്ടിങ് ട്രെയിനുകള്‍’ ഉപയോഗിച്ചാല്‍ വീണ്ടും സമയം കുറയും. (ടില്‍ട്ടിങ് ട്രെയിനുകളുടെ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് ഇന്ത്യ, സ്വിറ്റ്‌സര്‍ലണ്ടുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്). നിലവില്‍ കേരളത്തിന് പുറത്തുള്ള നഗരങ്ങളിലേയ്ക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികളും സ്റ്റോപ്പുകള്‍ കുറച്ചു്, വേഗതകൂട്ടി ഈ പാതകളിലൂടെ ഓടിയ്ക്കുവാന്‍ കഴിയും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ റെയില്‍വേ സ്റ്റേഷനുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തന്നെ ഉപയോഗിയ്ക്കുന്നതിനാലും പലയിടങ്ങളിലും പാതകളോടുചേര്‍ന്ന് അധിക ഭൂമി റെയില്‍വേയുടെ കൈവശം ഉള്ളതിനാലും നിലവിലെ പാതകളുടെ ഇരുവശത്തും 30 മീറ്റര്‍ പരിധിയില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാലും മേല്‍പ്പറഞ്ഞ റെയില്‍വേ വികസന പദ്ധതിയ്ക്ക് ഭൂമിയേറ്റെടുക്കല്‍, സില്‍വര്‍ലൈനിനേക്കാള്‍ എളുപ്പമാകാനാണ് എല്ലാ സാദ്ധ്യതയും.

അങ്ങനെ ചെയ്താല്‍ വേഗത കുറഞ്ഞപാതകളിലൂടെ കൃത്യമായ ഇടവേളകളില്‍ മെമു തീവണ്ടികള്‍ ഓടിയ്ക്കാം. ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ നിന്നുള്ളവര്‍ക്ക് അവയില്‍ കയറി ജില്ല ആസ്ഥാനത്തുള്ള വലിയ സ്റ്റേഷനില്‍ എത്തി, മറ്റുരണ്ട് വേഗതയേറിയ പാതകളിലൂടെ ഓടുന്ന എക്‌സ്പ്രസ്സ് / സൂപ്പര്‍ ഫാസ്റ്റ് വണ്ടികളില്‍ കയറി സംസ്ഥാനത്തിന് അകത്തോ പുറത്തോ ഉള്ള മറ്റേതിടത്തും എത്താനാകും. സില്‍വര്‍ലൈനില്‍ ഈ സൗകര്യം ഇല്ലതന്നെ. തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡത്താനുള്ള സമയം 4 മണിക്കൂര്‍ എന്നത് അല്പം കൂടിയാല്‍ പോലും കേരളത്തിനകത്തും പുറത്തേയ്ക്കും യാത്രചെയ്യുന്ന എല്ലാവര്‍ക്കും ഒരുപോലെ ഗുണകരമായ ഈ ബദല്‍ വിശദമായ പരിഗണന അര്‍ഹിയ്ക്കുന്നില്ലേ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply