കുടിയിറക്കലിനെതിരെ ആദിവാസികള്‍ രാജ്ഭവനിലേക്ക്
പട്ടികവര്‍ഗ്ഗവകുപ്പിന്റെ നിയന്ത്രണം വനംവകുപ്പ് തലവന്‍ ഏറ്റെടുത്തതോടെ നിരവധി ആദിവാസി വിരുദ്ധ നടപടികളാണ് തുടര്‍ന്ന് വരുന്നത്. വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്തുന്നതിനും, ആദിവാസികളെ വനത്തില്‍ നിന്നും കുടിയിറക്കുന്നതിനും, ആദിവാസി വികസനത്തിനായുള്ള ഫണ്ട് ദുര്‍വ്വിനിയോഗം ചെയ്യുന്നതിനും ആദിവാസി വകുപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്നത് വഴി കാരണമായിട്ടുണ്ട്.
പ്രളയാനന്തരപുനരധിവാസ ഫണ്ട് തങ്ങളെ സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് കുടിയിറക്കാന്‍ ഉപയോഗിക്കുന്ന വനം വകുപ്പ് നടപടിക്കെതിരെ സെപ്റ്റംബര്‍: 7ന് ആദിവാസികള്‍ രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നു. ‘റീബില്‍ഡ് കേരള’ പദ്ധതിയില്‍ നിന്നും 105 കോടി രൂപ വനമേഖലയിലെ ആദിവാസികളെ കുടിയിറക്കാന്‍ ഉപയോഗിക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരെയാണ് വിവിധ ആദിവാസി – ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച്.
പട്ടികവര്‍ഗ്ഗവകുപ്പിന്റെ നിയന്ത്രണം വനംവകുപ്പ് തലവന്‍ ഏറ്റെടുത്തതോടെ നിരവധി ആദിവാസി വിരുദ്ധ നടപടികളാണ് തുടര്‍ന്ന് വരുന്നത്. വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്തുന്നതിനും, ആദിവാസികളെ വനത്തില്‍ നിന്നും കുടിയിറക്കുന്നതിനും, ആദിവാസി വികസനത്തിനായുള്ള ഫണ്ട് ദുര്‍വ്വിനിയോഗം ചെയ്യുന്നതിനും ആദിവാസി വകുപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്നത് വഴി കാരണമായിട്ടുണ്ട്. കൊളോണിയന്‍ കാലഘട്ടം മുതല്‍ വിദേശശക്തികള്‍ വനവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന്റെ ഭാഗമായി ആദിവാസികളുടെ വനാവകാശം നിഷേധിക്കപ്പെട്ടു വന്നിരുന്നു. ഈ അനീതിക്ക് പരിഹാരം കാണാനായിരുന്നു വനാവകാശ നിയമം പാസ്സാക്കിയത്. ആദിവാസികള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ വനാവകാശ നിയമത്തിന്റെ ‘നോഡല്‍’ ഏജന്‍സിയായി പട്ടികവര്‍ഗ്ഗവകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്താന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ (ശ്രീ.പുകഴേന്തി, ഐ.എഫ്.എസ്) പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്റ്ററായി ഉദ്യോഗസ്ഥ മേധാവികള്‍ സ്ഥാപിച്ചിരിക്കയാണ്. ഈ നിയമനത്തില്‍ പട്ടികവര്‍ഗ്ഗ വകുപ്പുമന്ത്രി കേവലം നോക്കുകുത്തിയാണ്. പട്ടിവര്‍ഗ്ഗവകുപ്പ് ഡയറക്റ്റര്‍ പദവി ദുരുപയോഗം ചെയ്ത് വനം വകുപ്പിന്റെ താല്പര്യങ്ങളാണ് ഇപ്പോള്‍ പട്ടികവര്‍ഗ്ഗ വകുപ്പ് ഭരണത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 66 ലക്ഷം ആദിവാസികള്‍ ദേശീയ തലത്തില്‍ കുടിയിറക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും യാതൊരുവിധ നിര്‍ദ്ദേശവും നിയമവകുപ്പിന് ചെന്നിട്ടില്ല. പ്രഗത്ഭരായ അഭിഭാഷകരെ നാളിതുവരെ കേരളസര്‍ക്കാര്‍ നിയോഗിച്ചിട്ടില്ല. വ്യക്തിഗതവനാവകാശം 1/3 ഭാഗത്തിന് മാത്രമെ നല്‍കിയിട്ടുള്ളൂ. സാമൂഹിക വനാവകാശം നടപ്പാക്കാന്‍ യാതൊരുവിധ നടപടിയും പട്ടികവര്‍ഗ്ഗവകുപ്പില്‍ നിന്നും ഉണ്ടായിട്ടില്ല. നിരവധി സാമൂഹിക വനാവകാശ ക്ലെയിമുകള്‍ (തൃശ്ശൂര്‍, മലപ്പുറം) ഡി.എഫ്.ഒ.മാര്‍ ഒപ്പിടുന്നില്ല. പട്ടികവര്‍ഗ്ഗ വകുപ്പ് മേധാവിയായി വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നിലനില്‍ക്കുന്നതാണ് നിയമം നടപ്പാക്കുന്ന നടപടി മരവിക്കാന്‍ കാരണം. മാത്രമല്ല ഡയറക്റ്റര്‍ പദവി ദുരുപയോഗം ചെയ്ത് ആദിവാസികളെ കുടിയിറക്കുകയാണ്. ‘സ്വയം സന്നദ്ധ പുനരധിവാസ’ പദ്ധതിയനുസരിച്ച് 700-ഓളം ആദിവാസികളെ വനത്തില്‍ നിന്നും കുടിയിറക്കാനുള്ള പദ്ധതി വനംവകുപ്പിനുണ്ട്. സി.എ.ജിയുടെ 2017-ലെ റിപ്പോര്‍ട്ടില്‍ ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കുടിയിറക്കിന് പണം നല്‍കുന്നില്ല. അതിനാല്‍ പട്ടികവര്‍ഗ്ഗവികസനത്തിനും ആദിവാസി പുനരധിവാസത്തിനുമുള്ള കോടിക്കണക്കിന് രൂപ ഡയറക്റ്റര്‍ പദവിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ദുരുപയോഗം ചെയ്യുകയാണ്. 7 1/2 കോടി രൂപ കുടിയിറക്കിനായി എസ്.റ്റി ഫണ്ട് വകമാറ്റിയിട്ടുണ്ട്. വായ്പയെന്ന നിലയിലാണ് വനംവകുപ്പിന് കൈമാറിയത്. 52 കോടി രൂപ പട്ടികവര്‍ഗ്ഗവകുപ്പിന്റെ കോര്‍പസ്ഫണ്ടില്‍ നിന്നും നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രവുമല്ല, പ്രളയാനന്തരപുനരധിവാസത്തിനുള്ള ഫണ്ടില്‍ നിന്നും റീബല്‍ഡ് കേരള (ഞലയൗശഹേ ഗലൃമഹമ)യില്‍ നിന്നും 105 കോടി രൂപക്കുള്ള അംഗീകാരം ധനകാര്യ വകുപ്പില്‍ നിന്നും നേടിയെടുത്തിട്ടുണ്ട്. നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ പ്രളയവും ഉരുള്‍പ്പൊട്ടലും മൂലം വാസസ്ഥലം നഷ്ടപ്പെട്ടപ്പോഴാണ്, ഉള്ള ഭൂമിയില്‍ നിന്നും വനത്തില്‍ നിന്നും കുടിയിറക്കാന്‍ 105 കോടി രൂപ സര്‍ക്കാര്‍ നല്കുന്നത്. ഇത് കൂടാതെ 200 കോടിരൂപ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. വനാവകാശം സംരക്ഷിക്കാന്‍, വനംവകുപ്പ് ഉദ്യോഗസ്ഥനെ പട്ടികവര്‍ഗ്ഗവകുപ്പ് ഡയറക്റ്റര്‍ സ്ഥാനത്തുനിന്നും മാറ്റുക; പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ 16,500 ഓളം പ്ലസ് വണ്‍ സീറ്റ് വകമാറ്റിയ നടപടിയെക്കുറിച്ച് അന്വേഷിക്കുക; സാമ്പത്തിക സംവരണ നിയമം റദ്ദാക്കുക; പെസ നിയമം നടപ്പാക്കുക, മൂന്നാറിലെ പട്ടികവര്‍ഗ്ഗ ഹോസ്റ്റണ്‍ സംരക്ഷിക്കുക; പ്രളയാനന്തര പുനരധിവാസത്തിനായി ആദിവാസി പുനരധിവാസമിഷന്‍ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഗവണ്‍മെന്റ് മുമ്പാകെ നിവേദനം സമര്‍പ്പിക്കും. സെപ്റ്റംബര്‍ 7ന് 10 മണിക്ക് തിരുവനന്തപുരം, വെള്ളയമ്പലം സ്‌ക്വയറില്‍ നിന്നും രാജ്ഭവന്‍ മാര്‍ച്ച് ആരംഭിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in