ഹിന്ദുത്വരഥത്തെ കര്‍ണ്ണാടകം പിടിച്ചുകെട്ടുമോ?

വിജയത്തിന്റെ സംശയത്തില്‍ അവസാന സമയം മുസ്ലിം വിരുദ്ധത കഴിയുന്നത്ര പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഹിജാബ് വിവാദം, കന്നുകാലി കശാപ്പ് നിയമം നടപ്പാക്കല്‍, പള്ളികളിലെ ബാങ്ക് വിളി നിയന്ത്രണം, മദ്രസകളെ അധിക്ഷേപിക്കല്‍, മുസ്ലിം സംവരണം അവസാനിപ്പിക്കല്‍, ടിപ്പുവിനെതിരായി വ്യാപക പ്രചാരണം, ദി കേരള സ്റ്റോറിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കല്‍, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കല്‍ എന്നിവയൊക്കെ അതിന്റെ ഭാഗമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായകവഴിത്തിരിവാകാന്‍ പോകുന്ന കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുദിവസം മാത്രം. വരാന്‍ പോകുന്ന മറ്റു നിയമസഭാതെരഞ്ഞെടുപ്പുകളേയും ജനാധിപത്യ ഇന്ത്യയുടെ ഭാവി തന്നെ തീരുമാനിക്കാന്‍ പോകുന്ന അടുത്ത വര്‍ഷത്തെ ലോകസഭാതെരഞ്ഞെടുപ്പിനേയും ഏറെ സ്വാധീനിക്കാന്‍ പോകുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പെന്നതു തന്നെയാണ് അതിനുകാരണം. ബിജെപിക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള ഒരു പടിയാണ് കര്‍ണ്ണാടകമെങ്കില്‍ കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തിനും നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്. അഭിപ്രായ വോട്ടെടുപ്പുകളില്‍ നേരിയ മുന്‍തൂക്കം കോണ്‍ഗ്രസ്സിനു കല്‍പ്പിച്ചിരുന്നതിനാലാകാം ബിജെപി ജീവന്മരണ പോരാട്ടമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാനനേതാക്കള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാതെ മോദി തന്നെ നേരിട്ടാണ് പ്രചാരണത്തിനു നേതൃത്വം നല്‍കുന്നത്. ഒരു തെരഞ്ഞെടുപ്പിലും ഒരു സംസ്ഥാനത്തും മോദി ഇത്രമായ്രം സമയം ചെലവഴിച്ചിരിക്കില്ല. ബാംഗ്ലൂരിലും മാംഗ്ലൂരിലും 25 കിലോമീറ്റര്‍ വീതമാണ് അദ്ദേഹം റോഡ് ഷോ നടത്തിയത്. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞ് രാഹുലടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളും സജീവമായി രംഗത്തുണ്ട്. The Karnataka election is going to have a major impact on the upcoming assembly elections and next year’s Lok Sabha elections, which will decide the future of democratic India.

ഇന്ത്യ മുഴുവന്‍ തങ്ങളുടെ കീഴിലാണെന്ന് അഹങ്കരിക്കുന്ന ബിജെപിയെ ഇപ്പോഴും തടഞ്ഞുനിര്‍ത്തുന്നത് പ്രധാനമായും ദക്ഷിണേന്ത്യയാണ്. കര്‍ണ്ണാടക ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഇപ്പോഴും ബിജെപിക്ക് ബാലികേറാമലയാണ്. കര്‍ണ്ണാടകയില്‍ തന്നെ 2018ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും അധികാരത്തിലേത്തിയ കോണ്‍ഗ്രസ്സ് – ജെ ഡി എസ് സഖ്യത്തെ തികച്ചും ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. സാധാരണഗതിയില്‍ ഭരണതുടര്‍ച്ചയുണ്ടാകാത്ത സംസ്ഥാനമാണ് കര്‍ണ്ണാടക എന്നത് കോണ്‍ഗ്രസ്സ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തി, ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നേതൃപദവി ഏറ്റെടുക്കാന്‍ കഴിയണമെങ്കില്‍ കര്‍ണ്ണാടകയില്‍ വിജയം അനിവാര്യമാണ്. ബിജെപിയാകട്ടെ കര്‍ണ്ണാടക പിടിച്ചാല്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നു കൂടി മത്സരിക്കാന്‍ മോദി തയ്യാറാകുന്നു എന്നും പരിഗണിക്കപ്പെടുന്ന സീറ്റുകളില്‍ ഒന്ന് തിരുവനന്തപുരമാണെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നത് വെറുതെയാവില്ലല്ലോ. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ ദക്ഷിമേന്ത്യ ഇന്ത്യയില്‍ നിന്ന് വിഭജിക്കപ്പെടുമെന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അഴിമതിയില്ലാമുഖം എന്നവകാശവാദത്തോടെയാണ് മിക്കവാറും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമൊക്കെ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാറുള്ളത്. എന്നാല്‍ അത്തരമൊരു അവകാശവാദത്തിനുള്ള ധൈര്യം ബിജെപിക്ക് കര്‍ണ്ണാടകത്തിലില്ല. അഴിമതിയിലും അധികാര ദുര്‍വിനിയോഗത്തിലും മുങ്ങിയ ഒന്നാണ് തങ്ങളുടെ സര്‍ക്കാരെന്നു അവര്‍ക്കുതന്നെ അറിയാം. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന കോണ്‍ഗ്രസ്് ആരോപണത്തിനെതിരെ തെരഞ്ഞെടു്പപു കമ്മീഷനെ രംഗത്തിറക്കാന്‍ എന്തായാലും അവര്‍ക്കായി. തൊഴിലില്ലായ്മയാണെങ്കില്‍ അതിരൂക്ഷമാണ്. അതുകൊണ്ടാണ് പ്രചാരണത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്ന് സംസ്ഥാനനേതാക്കളെ മാറ്റിനിര്‍ത്തി മോദി തന്നെ ഏറ്റെടുത്തത്. എന്നും ബിജെപിക്കൊപ്പം നിന്നിട്ടുള്ള ലിംഗായത്തുവിഭാഗം ഇക്കുറി കോണ്‍ഗ്രസ്സിനൊപ്പമാണെന്നതും ബിജെപിക്ക് പേടിസ്വപ്‌നമാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ കൊത്തിയെടുക്കുന്ന പരിപാടി ഇത്തവണ ബിജെപിക്കെതിരെ കോണ്‍ഗ്രസ്സ് പ്രയോഗിച്ചതും അവര്‍ക്ക് ക്ഷീണമായിട്ടുണ്ട.് അപ്പോഴും വന്‍ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിനു ഭരി്ക്കാനാവൂ കിങ്ങ്‌മെക്കറാകാന്‍ ശ്രമിക്കുന്ന ജെ ഡി എസ് എന്തു കളിയാണ് കളിക്കുക എന്നു പറയാനാകില്ല. ഭൂരിപക്ഷം കുറഞ്ഞാല്‍ പതിവു റിസോര്‍ട്ട് രാഷ്ട്രീയവും ഓപ്പറേഷന്‍ കമലയും ഉറപ്പാണ്.

വിജയത്തിന്റെ സംശയത്തില്‍ അവസാന സമയം മുസ്ലിം വിരുദ്ധത കഴിയുന്നത്ര പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഹിജാബ് വിവാദം, കന്നുകാലി കശാപ്പ് നിയമം നടപ്പാക്കല്‍, പള്ളികളിലെ ബാങ്ക് വിളി നിയന്ത്രണം, മദ്രസകളെ അധിക്ഷേപിക്കല്‍, മുസ്ലിം സംവരണം അവസാനിപ്പിക്കല്‍, ടിപ്പുവിനെതിരായി വ്യാപക പ്രചാരണം, ദി കേരള സ്റ്റോറിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കല്‍, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കല്‍ എന്നിവയൊക്കെ അതിന്റെ ഭാഗമാണ്. അതേസമയം ഈ വെല്ലുവിളി ഏറ്റെടുത്ത് മുസ്ലിം സംവരണം നിലനിര്‍ത്തുമെന്നും മൊത്തം സംവരണം 70 ശതമാനമാക്കുമെന്നും ജാതി സെന്‍സസ് നടത്തുമെന്നും ബജ്രംഗദളിനെ നിരോധിക്കുമെന്നുമൊക്കെ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ബജ്രംഗദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനത്തെ ബിജെപി നേരിട്ടത് ഹനുമാനെ രംഗത്തിറക്കിയാണ്. അപകടം മണത്ത കോണ്‍ഗ്രസ്സ് ഉടനെതന്നെ കൂടുതല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ സാധിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ബാംഗ്ലൂരടക്കമുള്ള നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഗ്രാമങ്ങളിലാണ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. അവസാനദിവസങ്ങളിലാണ് രാഹുലും പ്രിയങ്കയുമൊക്കെ ബാംഗ്ലൂരിലെത്തിയത്. ഗ്രാമീണജനതക്ക് ആശ്വാസമായ നിരവധി വാഗ്ദാനങ്ങളും കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. മൈസൂര്‍ മേഖലയിലാണ് ജെഡിഎസിന് ആധിപത്യം. മംഗലാപുരം മേഖലയിലാകട്ടെ ബിജെപിക്കുതന്നെയാണ് മുന്‍തൂക്കം.

സാമാന്യ രാഷ്ട്രീയബോധമുള്ളവര്‍ക്കെല്ലാം അറിയാവുന്നപോലെ കര്‍ണ്ണാടക തെരഞ്ഞെടുപ്പും വരാന്‍ പോകുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ്, മിസോറാം തെരഞ്ഞെടുപ്പുകളും ജനാധിപത്യ ഇന്ത്യയുടെ ഭാവി തെരഞ്ഞെടുക്കുന്നതില്‍ ഏറെ നിര്‍ണ്ണായകമാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ടാര്‍ജറ്റ് 2025 ആണല്ലോ. അതിനാല്‍ തന്നെ 2024ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. അതിനായുള്ള തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി മറ്റേതു പാര്‍ട്ടികളേക്കാള്‍ മുന്നിലാണ്. അപ്പോഴും അവരുടെ പ്രധാന തുരുപ്പുചീട്ട് മോദിതന്നെയാണ്. കൂടാതെ ഓരോ സംസ്ഥാനങ്ങളിലും അനുയോജ്യമായ ‘കു’തന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള കഴിവ് അസൂയാവഹമാണ്. കേരളത്തില്‍ ക്രൈസ്തവവിഭാഗങ്ങളെ കൈക്കലാക്കുന്നതുതന്നെ ഏറ്റവും മികച്ച ഉദാഹരണം. തങ്ങളുടേത് സവര്‍ണ്ണ രാഷ്ട്രീയമാണെന്ന ആരോപണത്തേയും പല നിയമനങ്ങളിലൂടേയും നടപടികളിലൂടേയും സ്ഥാനാര്‍ത്ഥികൡൂടേയും മറികടക്കാനും അവര്‍ക്കാവുന്നുണ്ട് എന്നത് മറക്കരുത്. രാജ്യമെമ്പാടും പാര്‍ട്ടിയെ സജീവമാക്കിയും മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ഭീഷണികളും പ്രലോഭനങ്ങളും വഴി ചാക്കിട്ടുപിടിച്ചും അതിനു കഴിയാത്തവരെ കേന്ദ്ര ഏജന്‍സികളുപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയും നീതിപീഠത്തെപോലും സ്വാധീനിച്ച് അനുകൂലവിധികള്‍ നേടിയെടുത്തും മാധ്യമങ്ങളെ കൈക്കലാക്കിയും കൃസ്ത്യന്‍ വിഭാഗങ്ങളെ കൂടെനിര്‍ത്തി ന്യൂനപക്ഷ വിരുദ്ധരല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചുമാണ് ബിജെപി ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിക്ക് മൂന്നാമതും ഭരണതുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ അത് ജനാധിപത്യ – മതേതരത്വത്തിന് ഏല്‍ക്കുന്ന വന്‍ പ്രഹരമായിരിക്കുമെന്നതില്‍ സംശയമില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവസാനമായി പറയാനുള്ളത് ഏറെകാലമായി എല്ലാവരും പറയുന്ന കാര്യങ്ങള്‍ തന്നെ. 37 ശതമാനം മാത്രം വോട്ടുള്ള ബിജെപിയുടെ രഥയാത്ര തടയാന്‍ പ്രതിപക്ഷത്തിനാകുമോ എന്നതു തന്നെയാണത്. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ കഴിയുമെന്നുറപ്പ്. എന്നാല്‍ ഒന്നിച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല. നേതൃത്വം, സീറ്റുവിഭജനം എന്നിവയില്‍ സമവായത്തിലെത്തുകയും ബിജെപിയില്‍ നിന്നുള്ള പ്രലോഭനങ്ങളെ അതിജീവി്ക്കുകയും വേണം. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ അഖിലേന്ത്യാതലത്തില്‍ ഒരു ഐക്യനിര കെട്ടിപ്പടുത്ത് എല്ലാ സംസ്ഥാനങ്ങളിലും ശക്തിക്കനുസരിച്ച് സീറ്റുവിഭജനം നിര്‍വ്വഹിച്ച്, ബിജെപിയെ അധികാരത്തിലെത്തുന്നതില്‍ നിന്നു തടയുക എന്ന ഒറ്റ നിലപാടില്‍ നിന്ന് പോരാടുക മാത്രമാണ് ഏകസാധ്യത. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് പരസ്പരം മത്സരിക്കേണ്ടിയും വരാം. അതും ബിജെപിയെ തടയാന്‍ അനിവാര്യമാണ്.

കോണ്‍ഗ്രസ്സിന്റെ നേതൃത്വം അംഗീകരിക്കാന്‍ പല പാര്‍ട്ടികളും തയ്യാറല്ല എന്നതാണ് ഐക്യത്തിനുള്ള പ്രധാന തടസ്സം. ഐക്യം തെരഞ്ഞെടുപ്പിനുശേഷം മതി എന്ന നിലപാടുള്ളവരും ഉണ്ട്. അപ്പോഴും രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്രനീക്കങ്ങള്‍ പ്രതിപക്ഷപാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. ഇങ്ങനെപോയാല്‍ തങ്ങളുടെ അവസ്ഥ എങ്ങനെയാകുമെന്നവര്‍ ചിന്തി്ക്കുന്നത് സ്വാഭാവികം. അതിനാല്‍ തന്നെ ഐക്യത്തിനുള്ള നീക്കങ്ങള്‍ ശക്തമായിട്ടുമുണ്ട്. നികേഷ് കുമാറിന്റെ നേതൃത്വത്തിലാണത് പുരോഗമിക്കുന്നത്. കര്‍ണ്ണാടകത്തിലേയും വരാന്‍പോകുന്ന മറ്റുനിയമസഭാതെരഞ്ഞെടുപ്പുകളിലേയും ഫലം ഈ ഐക്യത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുമെന്നുറപ്പ്. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്സിനു വിജയിക്കാനായാല്‍ അത് പ്രതിപക്ഷ ഐക്യത്തിനു വലിയ ഉല്‍പ്രേരകമാകുമെന്നതില്‍ സംശയമില്ല. ്അതിനാല്‍ തന്നെയാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഏറെ പ്രധാനമാകുന്നത്. ്അത് ബിജെപിയും മോദിയുമൊക്കെ തിരിച്ചറിയുന്നു എന്നതാണ് അവരുടെ പ്രചാരണങ്ങളും വ്യക്തമാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply