തിരിച്ചുപിടിക്കണം ജനാധിപത്യത്തിന്റെ കളരിയാകേണ്ട വിദ്യാര്‍ത്ഥി രാഷ്ട്രീയം

വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്തെ വ്യാജന്മാരെയും വ്യാജരേഖകളേയും വ്യാജസര്‍ട്ടിഫിക്കറ്റുകളേയും കുറിച്ചുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഇതെഴുതുന്നത്. മുമ്പൊക്കെയായിരുന്നെങ്കില്‍ ഇത്തരം വ്യാജന്മാര്‍ക്കെതിരെ രംഗത്തുവരുമായിരുന്നത് മുഖ്യമായും വിദ്യാര്‍ത്ഥി സംഘടനകളാകുമായിരുന്നു. ഇപ്പോഴിതാ അവര്‍ തന്നെയാണ് പ്രതിക്കൂട്ടില്‍. അവരുടെ പിതൃസംഘടനകളായ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒപ്പമുണ്ട്.

ലോകമെങ്ങുമുണ്ടായിട്ടുള്ള സാമൂഹ്യമാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്കു വളരെ പ്രധാനമാണ്. ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എവിടേയും വിദ്യാര്‍ത്ഥികളുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. ചൈനയിലെ വിദ്യാര്‍ത്ഥികലാപമെല്ലാം മറക്കാറായിട്ടില്ലല്ലോ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. സ്വാതന്ത്ര്യസമരകാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ അതു പ്രകടമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം പോലും നാമത് കണ്ടു. പക്ഷെ രാഷ്ട്രീയ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിന്റെ അവസ്ഥ പൊതുവില്‍ നിരാശാജനകമാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അനിവാര്യമായ ജനാധിപത്യബോധം നിലനില്‍ക്കാത്ത ഒന്നാണ് നമ്മുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. ഒരു തരത്തില്‍ പറഞ്ഞാല്‍ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയമാണ് വിദ്യാര്‍ത്ഥിമേഖലയില്‍ നിലനില്‍ക്കുന്നത്. ഇപ്പോഴാകട്ടെ ഏറ്റവും ജീര്‍ണ്ണമായ വാര്‍ത്തകളാണ് കലാലയങ്ങളില്‍ നിന്നു പുറത്തുവരുന്നത്. വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയക്കാരാകാനും ഉപരിപഠനത്തിനായി നാടുവിടാനും കാരണം തിരക്കി മറ്റെവിടെയും പോകേണ്ടതില്ല.

ആധുനിക കാലത്ത് ലോകം ഏറെക്കുറെ നിലവിലുള്ളതില്‍ മികച്ചതെന്നു അംഗീകരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സംവിധാനമാണല്ലോ ജനാധിപത്യം. ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും പ്രതിപക്ഷബഹുമാനവും അതിന്റെ അവിഭാജ്യഘടകങ്ങളാണ്. ജനാധിപത്യത്തിന്റെ ഈ അടിസ്ഥാനഘടകങ്ങള്‍ ഉള്‍ക്കൊള്ളാനും പഠിക്കാനും കഴിയുന്ന ഒന്നായിരിക്കണം കലാലയ രാഷ്ട്രീയം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവ തീരെയില്ലാത്ത ഒന്നായി കലാലയ രാഷ്ട്രീയം മാറിയിരിക്കുന്നു. പിതൃസംഘടനയിലേക്ക് ആളെചേര്‍ക്കലാണ് പ്രാധനാമായും നടക്കുന്നത്. മറുവശത്ത് ഭൂരിഭാഗം കലാലയങ്ങളിലും രാഷ്ട്രീയം പോലും ഇല്ലാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. ഈ വിദ്യാര്‍ത്ഥി നേതാക്കളാണ് ഭാവിയില്‍ നമ്മെ നയിക്കാനും ഭരിക്കാനും പോകുന്നവരില്‍ ബഹുഭൂരിപക്ഷവും എന്നതാണ് നമ്മെ ഭീതിപ്പെടുത്തേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്തെ വ്യാജന്മാരെയും വ്യാജരേഖകളേയും വ്യാജസര്‍ട്ടിഫിക്കറ്റുകളേയും കുറിച്ചുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഇതെഴുതുന്നത്. മുമ്പൊക്കെയായിരുന്നെങ്കില്‍ ഇത്തരം വ്യാജന്മാര്‍ക്കെതിരെ രംഗത്തുവരുമായിരുന്നത് മുഖ്യമായും വിദ്യാര്‍ത്ഥി സംഘടനകളാകുമായിരുന്നു. ഇപ്പോഴിതാ അവര്‍ തന്നെയാണ് പ്രതിക്കൂട്ടില്‍. അവരുടെ പിതൃസംഘടനകളായ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒപ്പമുണ്ട്. അവയിലെ പല നേതാക്കളുടെ ബന്ധുക്കളും അഴിമതിയിലൂടെ തൊഴില്‍ നേടുന്നതായുള്ള വാര്‍ത്തകളും കുറവല്ലല്ലോ. കഴിഞ്ഞില്ല, വലിയൊരുവിഭാഗം അധ്യാപകരും കോളേജ് സര്‍വ്വകലാശാലാ അധികൃതരുമെല്ലാം ഈ കണ്ണിയില്‍ അംഗങ്ങളാണെന്നതാണ് ഗൗരവപരമായ മറ്റൊന്ന്. ഇവരെയെല്ലാം ന്യായീകരിക്കാനും കുറ്റം മുഴുവന്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നവരുടേതാണെന്നു സ്ഥാപിക്കാനുമായി വലിയൊരു അനുയായി വൃന്ദവും നിലവിലുണ്ടെന്നതും ചെറിയ കാര്യമല്ല. നമ്മുടെ പൊതുസമൂഹം എവിടെ എത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണത്.

ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രിയുടെ 100ഉം പിജിയുടെ 54ഉം സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റുകള്‍ കാണാതായ വാര്‍ത്തയാണ് ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ കാണുന്നത്. യൂണിവേഴ്‌സിറ്റിയുടെ സീലും ഉത്തരവാദപ്പെട്ടവരുടെ ഒപ്പുമുള്ളതാണത്രെ ആ സര്‍ട്ടിഫിക്കറ്റുകള്‍. അവയില്‍ പേരും കോഴ്‌സിന്റെ പേരും എഴുതിയാല്‍ ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത ഒറിജനല്‍ സര്‍ട്ടിഫിക്കറ്റായി. ഇവ നഷ്ടപ്പെടണമെങ്കില്‍ ഉന്നതരുടെ പങ്കുണ്ടെന്ന് ഉറപ്പാണല്ലോ. സംസ്ഥാനത്ത് എത്രയോ പേര്‍ ഇത്തരത്തില്‍ വ്യാജബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളുമൊക്കെ സംഘടിപ്പിച്ചിരിക്കാം. അതിനു കഴിയുക ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ക്കും നേതാക്കളുടെ അടുത്തവര്‍ക്കുമായിരിക്കുമല്ലോ.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വ്യക്തിയെ യൂണിവേഴ്‌സിറ്റി ഭാരവാഹിയാക്കാന്‍ ശ്രമിക്കുക, വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടുക, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഉന്നതവിദ്യാഭ്യാസത്തിനു സീറ്റു നേടുക തുടങ്ങി എത്രയോ വാര്‍ത്തകളാണ് അടുത്തയിടെ പുറത്തുവന്നത്. ഇവരില്‍ വലിയൊരു ഭാഗവും ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ യുവജനസംഘടനയായ എസ് എഫ് ഐയുമായി ബന്ധപ്പെട്ടവരാണ്. പല പാര്‍ട്ടിനേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നുറപ്പ്. പരമാവധി ന്യായീകരിക്കാനും രക്ഷയില്ലാതാകുമ്പോള്‍ പുറത്താക്കാനും തയ്യാറാകുന്നു എന്നതിനാല്‍ അവരൊന്നും കുറ്റവിമുക്തരാകുന്നില്ല. കുറ്റാരോപിതരില്‍ പലരും ഒളിവിലാണ്. മുകളില്‍ നിന്നുള്ള സഹായവും പോലീസിന്റെ ഒത്താശയും കൂടാതെ അതു സാധ്യമാകുമെന്നു കരുതാമോ? മാത്രമല്ല അതേപ്രസ്ഥാനത്തിലെ തന്നെ പല നേതാക്കളുടേയും ബന്ധുക്കള്‍ അനര്‍ഹമായി പല സര്‍വ്വകലാശാലകളിലും ജോലി നടിയതായും നേടാന്‍ ശ്രമിച്ചതായുമുള്ള വാര്‍ത്തകള്‍ വന്നിട്ട് അധികകാലമായിട്ടില്ലല്ലോ.

മറുവശത്ത് കെ എസ് യു പോലുള്ള സംഘടനകളഉം പരിശുദ്ധരല്ല. ഇപ്പോള്‍ തന്നെ കെ എസ് യു സംസ്ഥാന കണ്‍വീനറും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി ആരോപണമുണ്ട്. ഒരു വ്യാത്യസമുള്ളത് താന്‍ കാണാത്ത, അറിയാത്ത ഒന്നാണ് ആ സര്‍ട്ടിഫിക്കറ്റെന്നും ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആരോ നിര്‍മ്മിച്ചതാണെന്നും അതേകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നതാണ്. സര്‍വ്വകലാശാലയും പരാതി കൊടുത്തിട്ടുണ്ട്. കാത്തിരുന്നു കാണാം. മറുവശത്ത് മുഴുവന്‍ സമയ വിദ്യാര്‍ത്ഥി അല്ലാതിരുന്നിട്ടും കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഭാരവാഹിയാകാന്‍ എം എസ് എഫ് നേതാവ് ശ്രമിച്ചു എന്ന പരാതിയുമുണ്ട്.

വിദ്യാര്‍ത്ഥിരാഷ്ട്രീയം എത്തിചേര്‍ന്ന ജീര്‍ണ്ണതയുടെ പുതിയ മുഖമാണ് ഇതിലൂടെയെല്ലാം വെളിവാകുന്നത്. മുകളില്‍ സൂചിപ്പിച്ചപോലെ ജനാധിപത്യം എന്നത് കലാലയങ്ങളില്‍ കാലങ്ങളായി നിലവിലില്ല. നമ്മുടെ പല കാമ്പസുകളും ചില സംഘടനകള്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത, ജനാധിപത്യവിരുദ്ധമായ കോട്ടകളാണ്. Democracy has not existed in colleges for ages. Many of our campuses are undemocratic bastions where some organizations do not even allow others freedom of action. അവിടങ്ങളിലെ വിദ്യാര്‍ത്ഥിരാഷ്ട്രീയം ആണ്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ കൈകരുത്തിന്റെ പ്രതീകം മാത്രമായിരിക്കുന്നു. പ്രതാപകാലത്ത് കെ എസ് യു തന്നെയാണ് ഈ പ്രവണതക്ക് തുടക്കം കുറിച്ചത്. നിരവധി എസ് എഫ് ഐ പ്രവര്‍ത്തകര്‍ അവരുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. പിന്നീട് അടിയന്തരാവസ്ഥക്കു ശേഷമുള്ള അന്തരീക്ഷമാണ് എസ് എഫ് ഐക്ക് കലാലയങ്ങളില്‍ സ്വാധീനമുണ്ടാക്കിയത്. ആദ്യകാലങ്ങളില്‍ തികച്ചും സര്‍ഗ്ഗാത്മകമായിരുന്നു അവരുടെ പ്രവര്‍ത്തനം. എന്നാല്‍ പിന്നീടത് കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയത്തിലേക്ക് മാറുകയായിരുന്നു. ചുവപ്പിനല്ലാതെ മറ്റൊരു വര്‍ണ്ണത്തിനും പ്രവേശനമില്ലാത്ത കോട്ടകളായി മിക്ക കലാലയങ്ങളും മാറി. സഖ്യശക്തികളായ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ പോലും അക്രമിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ പൊടിപോലുമില്ലാത്ത കലാലയങ്ങള്‍ പോലും പ്രബുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ടു. തങ്ങള്‍ക്കു ശക്തിയുള്ളിടത്ത് എബിവിപിയും അതേ പാത പിന്തുടര്‍ന്നു.

പതുക്കെ പതുക്കെ കോളേജുകളുടെ നിയന്ത്രണവും പിന്നീട് സര്‍വ്വകലാശാലകളുടെ നിയന്ത്രവുമെല്ലാം ഇടതു പാര്‍ട്ടികളുടേയും അധ്യാപക – അനധ്യാപക സംഘടനകളുടേയുമെല്ലാം സഹായത്തോടെ എസ് എഫ് ഐക്കായി. അവര്‍ കാണിക്കുന്ന പേപ്പറില്‍ ഒപ്പിട്ടു കൊടുക്കാന്‍ കോണ്‍ഗ്രസ്സ് നേതാവായ പ്രിന്‍സിപ്പാളിനുപോലും തയ്യാറാകേണ്ടി വന്നത് കട്ടാക്കടയില്‍ നാം കണ്ടു. തീര്‍ച്ചയായും ഏതാനും വര്‍ഷം മുമ്പ് ജിഷ്ണുപ്രണോയുടെ മരണം, യൂണിവേഴ്‌സിറ്റി കോളേജ് – ലോ കോളേജ് സംഭവവികാസങ്ങള്‍ തുടങ്ങിയവക്കുശേഷം വളരെ ചെറിയ മാറ്റങ്ങള്‍ കാണാനുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും കാണുന്നില്ല. എതിരായ ചില പ്രസ്ഥാവനകളൊക്കെ കാണുന്നുണ്ടെങ്കിലും പൊതുവില്‍ കുറ്റവാളികള്‍ക്ക് മുകളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നുറപ്പ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം വളരെ മോശപ്പെട്ട അവസ്ഥയിലെത്താനും പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ പുറത്തുപോകാനും പല കാരണങ്ങള്‍ക്കൊപ്പം ഇതും ഒരു കാരണമാണ്. അതുപോലെ വിദ്യാര്‍ത്ഥികളിലും രക്ഷാകര്‍ത്താക്കളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരായ വികാരമുണ്ടാകാനും അരാഷ്ട്രീയവാദം ശക്തമാകാനുമുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്. രാഷ്ട്രീയനേതാക്കള്‍ പോലും തങ്ങളുടെ മക്കളെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നു തടയുകയും രാഷ്ട്രീയം തൊട്ടുതീണ്ടാത്ത കലാലയങ്ങളില്‍ പഠിപ്പിക്കുകയുമാണല്ലോ. അരാഷ്ട്രീമായ ഒരു തലമുറയാണ് ഇവിടെ വളരുന്നത് എന്നത് ഭീതിതമായ ഒന്നാണ്. കാരണം രാജ്യത്ത് ശക്തമായികൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ആഗ്രഹിക്കുന്നത് അത്തരെമാരു തലമുറയെയാണ്. അവര്‍ക്കുള്ള വിടുപണിയാണ് അറിഞ്ഞോ അറിയാതേയോ ഇവെരെല്ലാം ചെയ്യുന്നത്.

കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമായ ഒന്നാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണ്ണത. ഇപ്പോള്‍ തന്നെ ഏറെ ജീര്‍ണ്ണിച്ച നമ്മുടെ പൊതുരാഷ്ട്രീയത്തിന്റെ ഭാവി കൂടുതല്‍ മോശമായ ഒന്നായി തീരുമെന്നാണ് ഇതു നല്‍കുന്ന സൂചന. അത്തരമൊരു സമൂഹത്തെയായിരിക്കും ഫാസിസവും വര്‍ഗ്ഗീയതയും എളുപ്പത്തില്‍ കീഴടക്കുക. അതിനാല്‍ തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഗുണനിലവാരം തിരിച്ചുപിടിക്കാനും കലാലയങ്ങളെ ജനാധിപത്യത്തിന്റെ കളരിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ട കടമ ഓരോ ജനാധിപത്യവാദിക്കുമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply