
പ്രണയസാഹിത്യത്തെ മുന്‍നിര്‍ത്തിയൊരാലോചന
കുര്‍ദിഷ് എഴുത്തുകാരനും കവിയുമായിരുന്ന അഹമ്മദ് ഖാനി പതിനേഴാം നൂറ്റാണ്ടിലാണ് മമുവിന്റെയും സൈനിന്റെയും ഈ പ്രണയകഥ എഴുതുന്നത്. 1600 വരികളിലൂടെ കാവ്യരൂപത്തിലാണ് അദ്ദേഹം ഈ പ്രണയകഥയെ അവതരിപ്പിക്കുന്നത്. പിന്നീട് സിറിയയിലെ ഇസ്ലാമിക പണ്ഡിതന്മാരില്‍ ഏറെ പ്രധാനിയായിരുന്ന മൂഹമ്മദ് സഈദ് റമദാന്‍ ബൂത്വിയ ഇതിനെ കുര്‍ദിഷില്‍ നിന്നും അറബിയിലേക്ക് തര്‍ജ്ജുമചെയ്യുകയും ഒരു നോവലായി അവതരിപ്പിക്കുകയും ചെയ്തു.’എന്റെ പേനയുടെ മഷിയെക്കാള്‍ കൂടുതല്‍ കണ്ണുനീര്‍ ഞാന്‍ ഇത് വിവര്‍ത്തനം ചെയ്യുന്നതിന് ചെലവഴിച്ചു’ എന്ന ബൂത്വി നോവലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.
ആധുനികവല്‍ക്കരണത്തിലൂടെയും, പ്രത്യേകിച്ച്, ഡിജിറ്റലൈസേഷന്‍ കാലത്തോടെ നമ്മുടെ സാമൂഹിക ബന്ധങ്ങളിലും അവയെ നിര്‍വചിക്കുന്ന വ്യവഹാരങ്ങളിലും ആദാന പ്രധാനങ്ങളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രണയം നിയന്ത്രിക്കുന്ന ഇത്തരം വികാരങ്ങളെയും വികാര പ്രകടന രീതിയെയും ഈ ഡിജിറ്റലൈസേഷന്‍ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, പ്രണയത്തിന്റെ അര്‍ത്ഥങ്ങളും അത് എങ്ങനെ പ്രകടിപ്പിക്കപ്പെടുന്നുവെന്നതും കാലഘട്ട വിശ്വാസങ്ങള്‍, സാമൂഹിക അവസ്ഥകള്‍ തുടങ്ങിയ അടിസ്ഥാനമാക്കുമ്പോള്‍ അതില്‍ വ്യത്യാസങ്ങള്‍ കാണാം. ലോക സാഹിത്യത്തിലെ രണ്ട് ഇതിഹാസ പ്രണയകഥകളാണ് ‘റോമിയോ ആന്‍ഡ് ജൂലിയറ്റ് ‘, ‘ലൈല മജ്‌നൂന്‍’ എന്നിവ. വ്യത്യാസങ്ങളുള്ളതോടൊപ്പം തന്നെ അവക്കിടയില്‍ അന്തര്‍ലീനമായ സമാനതകളുള്ളതായി വായനക്കാര്‍ക്ക് തോന്നും.
കിഴക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പ്രണയകഥകളാണ് ഈ രണ്ട് കൃതികളും പങ്കുവെക്കുന്നത്. ഒരു ഉറവിടത്തില്‍ നിന്ന് ഉത്ഭവിച്ച് വ്യത്യസ്ത സംസ്‌കാരങ്ങളും ഭൂപ്രകൃതിയുമുള്ള ദിശകളിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന രണ്ട് നദികളെ പോലെ വിശാലമാണ് ഈ രണ്ട് കൃതികള്‍. പക്ഷെ, ഇവ രണ്ടും തമ്മിലുള്ള സാമ്യതകള്‍ ഏറെ ശ്രദ്ധേയമാണ്. പ്രണയകഥകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാശ്ചാത്യ സാഹിത്യത്തില്‍ നിന്നുള്ള റോമിയോയുടെയും ജൂലിയേറ്റിന്റെയും, പുരാതന അറബി സാഹിത്യത്തില്‍ നിന്നുള്ള ലൈലയുടെയും മജ്‌നുവിന്റെയും പ്രണയ കഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കല്‍ അസാധ്യമാണ്. അതുപോലെ ഈ രണ്ടു പ്രണയകഥകളെ പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് മമുവിന്റെയും സൈനിന്റെയും പ്രണയകഥയും. പലരും അറിയാതെപോയ ഇവരുടെ പ്രണയകഥ പതിനേഴാം നൂറ്റാണ്ടില്‍ ലക്ഷക്കണക്കിന് ജനഹൃദയങ്ങളെ കവര്‍ന്നെടുത്തിട്ടുണ്ട്.
കുര്‍ദിഷ് എഴുത്തുകാരനും കവിയുമായിരുന്ന അഹമ്മദ് ഖാനി പതിനേഴാം നൂറ്റാണ്ടിലാണ് മമുവിന്റെയും സൈനിന്റെയും ഈ പ്രണയകഥ എഴുതുന്നത്. 1600 വരികളിലൂടെ കാവ്യരൂപത്തിലാണ് അദ്ദേഹം ഈ പ്രണയകഥയെ അവതരിപ്പിക്കുന്നത്. പിന്നീട് സിറിയയിലെ ഇസ്ലാമിക പണ്ഡിതന്മാരില്‍ ഏറെ പ്രധാനിയായിരുന്ന മൂഹമ്മദ് സഈദ് റമദാന്‍ ബൂത്വിയ ഇതിനെ കുര്‍ദിഷില്‍ നിന്നും അറബിയിലേക്ക് തര്‍ജ്ജുമചെയ്യുകയും ഒരു നോവലായി അവതരിപ്പിക്കുകയും ചെയ്തു.’എന്റെ പേനയുടെ മഷിയെക്കാള്‍ കൂടുതല്‍ കണ്ണുനീര്‍ ഞാന്‍ ഇത് വിവര്‍ത്തനം ചെയ്യുന്നതിന് ചെലവഴിച്ചു’ എന്ന ബൂത്വി നോവലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.ആദ്യം കുര്‍ദിഷ് ഭാഷയിലുള്ള ഒരു ടെലിവിഷന്‍ ചാനലിലും പിന്നീട് ടര്‍ക്കിഷ് ഭാഷയില്‍ ഒരു സിനിമയായിട്ടുമാണ് ഈ കഥ ചിത്രീകരിക്കപ്പെടുന്നത്. അതോടെ പ്രണയയാഗ്‌നിയില്‍ വെന്തുരുകി ജീവിതം നയിക്കുന്ന കമിതാകളും പ്രണയിനികളും കള്ള് കുടിച്ചു ഈ കാവ്യവരികള്‍ പാടി നടക്കുമായിരുന്നു. പിന്നീട് ഈ കൃതി ഇംഗ്ലീഷ്,റഷ്യന്‍,ജര്‍മന്‍ ടര്‍ക്കിഷ്, സ്പാനിഷ്, അര്‍മനിയന്‍, പേര്‍ഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ലോകമെമ്പാടും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.
1393-ല്‍, ടൈഗ്രീസ് നദീതീരത്തുള്ള ഇബ്‌നു ഉമര്‍ എന്നറിയപ്പെടുന്ന ഒരു ഉപദ്വീപിലെ കുര്‍ദിഷ് രാജകുമാരനായ സൈനുദ്ദീന്റെ കൊട്ടാരത്തിലാണ് ഈ പ്രണയകഥ നടക്കുന്നത് (ഇന്നത്തെ ബൂട്ടാന്‍ ഉപദ്വീപില്‍ ).അമീറിന്റെ ഇളയസഹോദരിയായ സെയിന്‍ രാജകുമാരിയും, രാജാവിന്റെ കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്ന താജുദ്ദീന്റെ കൂട്ടുകാരന്‍ മമുവുമാണ് കഥയിലെ രണ്ടു പ്രധാന കഥാപാത്രങ്ങള്‍. കുര്‍ദിസ്ഥാന്‍ അമീറിന്റെ മൂത്ത സഹോദരിയായ സീതിയുടെയും താജുദ്ദീന്റെയും, ഇളയ സഹോദരിയായ സൈനിന്റെയും മമുവിന്റെയും പ്രണയകഥയാണ് അഹമദ് ഖാനി പറയുന്നത്.താജുദിന്റെ പ്രശസ്തി കാരണം രാജാവ് അവന്റെയും സീതിയുടെയും കല്യാണത്തിന് സമ്മതിച്ചു. അവരുടെ കല്യാണം വളരെ ആര്‍ഭാടത്തോടുകൂടി നടന്നുവെങ്കിലും, ദരിദ്രനായതുകൊണ്ട് മമുവിന്റെയും സൈനിന്റെയും കല്യാണത്തിന് രാജാവ് സമ്മതിച്ചില്ല. ബക്കര്‍ മാക്കൂര്‍ എന്ന കൊട്ടാരത്തില്‍ ജോലിചെയ്യുന്ന ഒരു വ്യക്തി മമുവിനെ കുതന്ത്രം പ്രയോഗിച്ച് ഒരു ജയിലില്‍ അടക്കുകയും ചെയ്തു. അതിനിടയില്‍ രോഗം പിടിപെട്ട സൈനിന്റെ അവസ്ഥ കണ്ട് രാജാവ് സങ്കടപ്പെട്ടു. സൈനിന്‍ സുഖമായതിനുശേഷം അവരുടെ കല്യാണം നടത്തി തരാമെന്ന് രാജാവ് അവളോട് ശപഥംചെയ്തു. ഒരു വര്‍ഷം പൂര്‍ണമായും ജയില്‍ വസിച്ചതിന് ശേഷം, മമുവും സൈനും പരസ്പരം കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. പക്ഷേ ദൗര്‍ഭാഗ്യകരമെന്നോണം മമുവും സൈനും മരണപ്പെട്ടു. ദുനിയാവില്‍ ജീവിതപങ്കാളികളാവാന്‍ സാധിക്കാത്ത അവരുടെ ശരീരങ്ങള്‍ ഒരു കബറിലാണ് മറവു ചെയ്യപ്പട്ടത്.. ബൂട്ടാന്‍ ദ്വീപിലെ അവരെ മറവുചെയ്യപ്പെട്ട സ്ഥലം ഇന്നും ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.
കഥകളിലെ സാമ്യതകളും വിപരീതങ്ങളും
ഈ മൂന്ന് പ്രണയകഥകളിലും ഒരുപാട് സാമ്യതകള്‍ ഉള്ളതായി നമുക്ക് കാണാം. ഈ കഥകള്‍ തമ്മിലുള്ള സാമ്യതകളും പരസ്പര ബന്ധങ്ങളും അപഗ്രഥിക്കുന്നത് ഗവേഷകരില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യ ചരിത്രകാരനായ ആഗ സോര്‍ ലെവെന്‍ഡ് ( Agah Sശrrശ Levend) ‘ലൈലയും മജ്‌നൂനും’ എന്ന തന്റെ ഗവേഷണപഠനത്തില്‍ ഈ കിഴക്കന്‍ പ്രണയകഥകള്‍ കുരിശുയുദ്ധകാലത്ത് പാശ്ചാത്യ സാഹിത്യത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് പറയുന്നുണ്ട്.
ലൈലയുടെയും മജ്‌നൂന്റെയും കഥയാണ് അനശ്വര സാഹിത്യകൃതികളായ ഓക്കാസിന്‍ എറ്റ് നിക്കോലെറ്റ് ( Aucassin and Nicolette ), ഫ്രഞ്ച് സാഹിത്യത്തിലെ ട്രിസ്റ്റന്‍ എറ്റ് യെസോള്‍ട്ട് (Tristan and Iseult) ഹംഗേറിയന്‍ സാഹിത്യത്തിലെ ഫ്‌ലോയര്‍ എറ്റ് ബ്ലാഞ്ചെഫ്ളോര്‍ ( Floris and Blancheflour ) എന്നിവയുടെ ഉറവിടമെന്ന് ലെവന്‍ഡ് വാദിക്കുന്നു. അതുപോലെ, ഇംഗ്ലീഷ് സാഹിത്യത്തിലെ റോമിയോ ആന്‍ഡ് ജൂലിയറ്റും (romio and Juliet ) ഈ സാഹിത്യവിഭാഗത്തില്‍ തന്നെയാണ് ചരിത്രകാരന്മാര്‍ ഉള്‍പെടുത്തുന്നത്.
അറബികള്‍ പാടി നടന്ന നാടോടി കഥകളിലൊന്നാണ് ‘ലൈലയും മജ്‌നൂനും’. കഥയുടെ ഏറ്റവും പഴക്കമേറിയതും സമഗ്രവുമായ പതിപ്പ് പേര്‍ഷ്യന്‍ ഭാഷയില്‍ സ്വതന്ത്രവും ആന്തരിക താളാത്മകവുമായ മത്നവി രൂപത്തില്‍ അസര്‍ബൈജാനി കവി നിസാമിയാണ് ഇത് രചിക്കുന്നത് . കിഴക്കന്‍ ജനതയെ സംബന്ധിച്ചിടത്തോളം, മത്നവി സാഹിത്യ കൃതികള്‍ അവര്‍ക്ക് സ്‌നേഹത്തെ കുറിച്ചുള്ള ചിന്തകളും വികാരങ്ങളും വ്യാഖ്യാനിക്കാനുള്ള സാഹിത്യവിഭാഗമായിരുന്നു. അക്കാലത്തെ കിഴക്കന്‍ കവികളുടെ കൃതികളില്‍ നിന്നും കഥകളുടെ വിഷയത്തിലും സന്ദര്‍ഭത്തിലും ലൈല മജ്നൂന്‍ പ്രണയകഥ വേറിട്ടുനിന്നു . പ്രണയത്തെ കുറിച്ച എണ്ണമറ്റ കവിതകള്‍ രചിച്ച ഇവര്‍ കഥയുടെ സാരാംശം വിജയകരമായി പകര്‍ത്താനും പ്രസിദ്ധീകരിക്കാനും പരസ്പരം മത്സരിച്ചു.അതോടെ കിഴക്കന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് അറേബ്യന്‍, പേര്‍ഷ്യന്‍, ടര്‍ക്കിഷ് കവികള്‍ ധാരാളം ലൈല മജ്‌നൂന്‍ കഥകള്‍ എഴുതപെട്ടു.
ഈ കഥകളില്‍ ശ്രുതി നേടിയത് അസര്‍ബൈജാനി – തുര്‍ക്കി കവിയായിരുന്ന ഫുസൂലിയുടെ കൃതിയില്‍ നിന്നാണ്. നിസാമി ഗഞ്ചവിയുടെ കഥയെ ഒരു അവലംബമായി ഫുസൂലി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം തന്റെ മാതൃ ശൈലിയില്‍ ഇതിനെ വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. അതിനാലാണ് തുര്‍ക്കി സാഹിത്യത്തില്‍ ലൈലയും മജ്‌നൂനും പരാമര്‍ശിക്കുമ്പോള്‍ ഫുസൂലിയെ പരിചയപ്പെടുത്തുന്നത്. അതേസമയം വില്യം ഷേക്‌സ്പിയറുടെ റോമിയോ ആന്‍ഡ് ജൂലിയറ്റിന് മുമ്പുള്ള മറ്റ് കൃതികളും ഇക്കൂട്ടത്തില്‍ ഉണ്ട്. ആര്‍തര്‍ ബ്രൂക്കിന്റെ 1562 – ല്‍ പ്രസിദ്ധീകരിച്ച ദി ട്രാജിക് സ്റ്റോറി ഓഫ് റോമിയസ് ആന്‍ഡ് ജൂലിയറ്റ് ( The Tragic Story of Romeus and Juliet ) എന്ന കവിതയില്‍ നിന്നാണ് ഈ നാടകം വിഷയം കൈകൊണ്ടത്. ഒരു നാടക രീതിയിലാണ് അവതരിപ്പിക്കപ്പെട്ട റോമിയോ ആന്‍ഡ് ജൂലിയറ്റ് പ്രേക്ഷകരുടെ ഭാവനതീതമായ വൈകാരിക സത്യങ്ങങ്ങളെയും പാശ്ചാത്യ താല്പര്യങ്ങളെയും തുറന്നുകാട്ടി . ട്രാജഡികളാണ് ഷേക്‌സ്പിയറിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികള്‍. ഇതില്‍ അയാമ്പിക് പെന്റമീറ്റര്‍ ( Iambic pentameter) പോലെയുള്ള കാവ്യശൈലികളാണ് അദ്ദേഹം കഥപറച്ചില്‍ രൂപത്തിന് ഉപയോഗിക്കുന്നത്. ഷേക്‌സ്പിയര്‍ ആദ്യം കൂടുതല്‍ അക്രമാസക്തമായ നാടകങ്ങള്‍ എഴുതി തന്റെ നൈപുണ്യം തിരിച്ചറിയുന്നത് തനിക്ക് മുമ്പ് പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു. രക്തരൂക്ഷിതമായ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ”ടൈറ്റസ് ആന്‍ഡ്രോണിക്കസിനെ” പിന്തുടര്‍ന്നാണ് അക്കാലത്ത് അപ്രതീക്ഷിതമായി വിജയിച്ച റോമിയോ ആന്‍ഡ് ജൂലിയറ്റിന് ഷേക്‌സ്പിയര്‍ തന്റെ കൈ വിരലുകളിലൂടെ ജന്മം നല്‍കിയത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ലൈല മജ്നൂനും റോമിയോ ആന്‍ഡ് ജൂലിയറ്റും മമു സൈനും പുരുഷ കഥാപാത്രങ്ങളുടെ ജീവിതരംഗങ്ങളിലൂടെ ആരംഭിക്കുന്നത്. അപ്രകാരം, റോമിയോയെ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടുമുട്ടുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മാനസികനിലയും അനുഭവങ്ങളും വിവരിക്കുന്നുണ്ട്. ഏതൊരു പ്രണയകഥയിലെയും പ്രധാന വഴിത്തിരിവ് പ്രണയിനികള്‍ ആദ്യമായി കണ്ടുമുട്ടുന്ന നിമിഷമാണ്. മൂന്ന് എഴുത്തുകാരും ഈ രംഗം ശ്രദ്ധേയമാക്കി അവതരിപ്പിക്കുന്നുണ്ട്. പിതാവിന്റെ ഏകമകനായിരുന്ന മജ്‌നൂന്‍ ലൈലയെ ആദ്യമായി കണ്ടുമുട്ടുന്നത് വിദ്യാര്‍ത്ഥി ജീവിതത്തിന്റെ തുടക്കത്തിലാണ്. റോമിയോയും ജൂലിയറ്റും ആദ്യമായി പാര്‍ട്ടിയില്‍ കണ്ടുമുട്ടുകയും ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലാകുകയും ചെയ്യുന്നു. മൂന്നു കഥകളെയും പരസ്പരം താരതമ്യപ്പെടുത്തുമ്പോള്‍, പ്രണയത്തിന്റെ ശുദ്ധവും നിഷ്‌കളങ്കവുമായ വികാരങ്ങളെയും സമൂഹികവും കുടുംബ പരവുമായ വിഘ്ന -തടസ്സങ്ങളെയുമാണ് ഈ പ്രണയിനികള്‍ മറികടക്കുന്നതെന്ന് കാണാം. ലൈലക്ക് മജ്നൂനുമായുള്ള പ്രണയവും അവരുടെ കൂടിക്കാഴ്ച്ചകളും കിംവദന്തികള്‍ക്ക് കാരണമാകുന്നതൊടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു . ഒടുവില്‍ പരദൂഷണ പ്രവാഹം അമ്മയുടെ അടുത്തെത്തിയതോടെ അവളെ പഠനശാലയില്‍ നിന്ന് പിന്‍വലിച്ചു.
അതുപോലെ, റോമിയോയും ജൂലിയറ്റും രണ്ട് വൈരുദ്ധ്യമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നതിനാല്‍ ഇവരുടെ പ്രണയത്തെ രണ്ട് സമുദായവും അംഗീകരിച്ചിരുന്നില്ല. അതിനാല്‍, കുടുംബത്തിനെതിരെ പൊരുതി നില്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ലൈലയോട് ഒരുമിക്കാന്‍ കഴിയാതെ വന്നതോടെ മജ്‌നൂന്‍ അബോധവാനാകുന്നു. കമിതാക്കള്‍ക്ക് വീണ്ടും ഒന്നിക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ച് പിതാവ് ലൈലയുടെ കുടുംബത്തെ സമീപിച്ചെങ്കിലും, മജ്നൂന്‍ സ്വബോധവാനായാല്‍ പുനസംഗമിക്കാം എന്ന വ്യവസ്ഥയില്‍ ലൈലയുടെ പിതാവ് സമ്മതിക്കുകയായിരുന്നു. ഒടുക്കം, മജ്‌നൂന് ഈ അവസ്ഥയില്‍ നിന്ന് മോചിതനാവാന്‍ കഴിയാത്തതിനാല്‍ പ്രണയിനികള്‍ക്ക് ഒരിക്കലും ഒന്നിക്കാന്‍ കഴിയുന്നില്ല.
റോമിയോയും ജൂലിയറ്റും ഒരു പള്ളിയില്‍ വെച്ച് രഹസ്യമായി കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്യുന്നു. എന്നാല്‍ , അവര്‍ക്ക് ഒരു രാത്രി മാത്രമേ ഒന്നിച്ചു നിന്നെങ്കിലും രണ്ട് കുടുംബങ്ങളും തമ്മിലുള്ള വിദ്വേഷ കനല്‍ വീണ്ടും ശത്രുത വര്‍ധിപ്പിക്കുകയും ജൂലിയറ്റിന്റെ ബന്ധു ടൈബാള്‍ട്ടിനെ (Tybalt ) അബദ്ധത്തില്‍ വധിച്ച കുറ്റത്തിന് റോമിയോ കുറ്റക്കാരനാവുകയും ചെയ്യുന്നു.അതോടെ ഇവരുടെ ബന്ധത്തിനും അറുതിയുണ്ടായി. അതുപോലെ കുറ്റത്തിന് ശിക്ഷയായി റോമിയോയെ നാട് കടത്തുകയും പ്രണയത്തെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ സമ്മര്‍ദ്ദം അവളോടുള്ള സ്‌നേഹത്തെ അധികരിപ്പിക്കുകയായിരുന്നു. എങ്കിലും ജൂലിയറ്റിനെ ഉപേക്ഷിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. രണ്ടു കഥകളിലും, പ്രണയിനികള്‍ പ്രിയപ്പെട്ടവരില്‍ നിന്ന് വേര്‍പ്പെടുകയും അവര്‍ മറ്റൊരാളുടേതാകുമെന്ന ചിന്തയില്‍ പരവശനാവുകയും ചെയ്യുന്നതോടെ എതിരാളി ഉടലെടുക്കുന്നു. യഥാക്രമം ഇബ്‌നു സലാമും പാരിസും മജ്‌നൂന്റെയും റോമിയോയുടെയും എതിരാളികളായി വന്നു. ഈ കഥകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ പ്രണയത്തോട് വിശ്വസ്തത പുലര്‍ത്തുന്നവരാണ്. മറ്റുള്ളവര്‍ സ്ത്രീത്വത്തെ പിന്തുടരുമ്പോഴും ഇവര്‍ എല്ലായ്‌പ്പോഴും പങ്കാളികളോട് സത്യസന്ധത പുലര്‍ത്തുകയാണ്. എങ്കിലും കഥയ്ക്ക് സന്തോഷകരമായ അന്ത്യമില്ലെന്നതായിരുന്നു ഫലം. പങ്കാളികളുടെ മരണവാര്‍ത്ത രംഗങ്ങളില്‍ പ്രണയിനികള്‍ക്ക് ജീവിതത്തില്‍ ഒന്നിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരണത്തില്‍ ഒന്നിക്കാമെന്ന് പ്രത്യാശിക്കുന്നു.മൂന്നാമത്തെ കഥയിലെ നായകന്‍ മമു സൈനിനെ കാണുന്നത് അമീറിന്റെ കൊട്ടാരത്തിലാണ്.സൈന്‍ ദാരിദ്ര്യനായത് കൊണ്ട് രാജാവ് അവരുടെ കല്യാണത്തിന് സമ്മതിക്കാതിരിക്കുകയും, മമുവിനെ ബക്കര്‍മാക്കൂറിന്റെ ചതിയിലൂടെ ജയിലിലടക്കുന്നതോടെ ഈ പ്രണയവും നാമാവശേഷമായി.
ഈ മൂന്നു കഥകള്‍ക്കും പൊതുവായതും സമാന്തരവുമായ വശങ്ങളുണ്ടെങ്കിലും ഇവ തമ്മില്‍ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ഫുസൂലിയെ പോലുള്ള കിഴക്കന്‍ കവികള്‍ മനുഷ്യസ്‌നേഹത്തെ ദൈവിക പ്രണയത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഷേക്‌സ്പിയര്‍ പാശ്ചാത്യ സുഭാഗധേയ വീക്ഷണത്തില്‍ നിന്ന് ദാരുണമായ പ്രണയത്തിന്റെ കഥ പറയുന്നു. പക്ഷെ കുര്‍ദിഷ് കവി അഹ്മദ് ഖാനി സാമൂഹികചുറ്റുപാടുകള്‍ നിരീക്ഷിച്ചാണ് കഥ അവതരിപ്പിക്കുന്നത്. ലൈലയുടെയും മജ്‌നൂനിന്റെയും കഥയില്‍ ധാരാളം സൂഫി ഉപമകളും ചിഹ്നങ്ങളും കാണാം. ഉദാഹരണത്തിന് എതിരാളിയുടെ സ്വഭാവം ഒരു വ്യക്തിയെ ദൈവവുമായുള്ള ബന്ധത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ കഴിയുന്ന നിരവധി തടസ്സങ്ങളെ പ്രതിനിധീകരിക്കുന്നു. അതൊരുപക്ഷേ പിശാചോ ലൗകിക തിന്മകളെയും തെറ്റുകളെയും പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തോ ആയിരിക്കാം. പ്രണയത്തിലൂടെ ലൈലയും മജ്‌നൂനും സ്വയം ത്യജിച്ച് ഒന്നായിത്തീരുന്നു. എല്ലാ കാര്യങ്ങളിലും മജ്നൂന്‍ ലൈലയെ കാണുന്നു എന്നതിന്റെ അര്‍ത്ഥം സൗന്ദര്യത്തിന്റെ ഉറവിടം അവനിലാണെന്നും മനോഹരമായതെല്ലാം ഒരു യഥാര്‍ത്ഥ സൗന്ദര്യത്തിന്റെ പ്രതിഫലനമാണെന്നും സൂചിപ്പിക്കുന്നു. അത് ദൈവമാകുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലൈലയുടെയും മജ്‌നൂണിന്റെയും കഥയിലെ സൂഫി ഉപമകള്‍ക്ക് പകരം ഷേക്‌സ് സ്പീയറിന്റെ കഥയില്‍ പലയിടത്തും മാജിക്കല്‍ റിയലിസം (magical realism ) ഉദാഹരണത്തിനായി ജൂലിയാറ്റ് നാട് വിട്ടത്തിനു ശേഷവും റോമിയോയെ ആ സുന്ദര പ്രഭാതത്തില്‍ വരിപ്പുണരുന്നു.ഇവിടെ കറാമത്തികമായ കാര്യങ്ങള്‍ വ്യക്തമാവുന്നു. അതെ സമയം, അഹ്മദ് ഖാനി ഉപയോഗിച്ചത് സരളമായ കാവ്യശൈലിയാണ്. തീവ്ര വികാരത്തെയും കഥാപാത്രങ്ങളുടെ ആവേശഭരിതമായ പ്രണയത്തെയുമാണ് ഈ മൂന്നു കഥകളിലെ വിയോഗവും നാടുകടത്തലും സൂചിപ്പിക്കുന്നത്. ഈ തീവ്രത വേര്‍പിരിയലില്‍ തന്നെ അവസാനിക്കല്‍ അനിവാര്യവുമാണ്. പക്ഷെ മമുവിനെയും സൈനിനെയും ഒരേ ഖബറില്‍ കുഴിച്ചുമൂടുന്നു. ഇവിടെ മറ്റു രണ്ടുപ്രണയ കഥകളില്‍ നിന്നും വിത്യസ്തമാവുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in