ഇന്‍ ബിറ്റ്‌വീന്‍ – ജീവിതത്തിനും വിവാഹത്തിനും ഇടക്ക്
ധനേഷ്‌കൃഷ്ണ ഇന്‍ ബിറ്റ്‌വീന്‍ എന്ന ഡോക്യുമെന്ററിയിലൂടെ ഷിംന സമൂഹത്തില്‍ ഒറ്റപ്പെട്ടവരുടെ ജീവിത ഇടപെടലുകള്‍ വ്യക്തമാക്കുകയാണ്. ഇവര്‍ ജീവിതത്തിനും വിവാഹത്തിനും ഇടയില്‍പെട്ട് പരുക്കുകള്‍ ഏല്‍ക്കുന്നവരാണ്. എന്നാല്‍ ഇവരുടെ ജീവിതത്തിന്‍െ്‌റ പിന്നാമ്പുറങ്ങളിലേക്ക് ആരും എത്തിനോക്കാന്‍ ശ്രമിക്കാറില്ല. ഇന്‍ബിറ്റ്‌വീന്‍ വെളിപ്പെടുത്തുന്നതും പരാമര്‍ശിക്കുന്നതും ഈ മധ്യജീവികളുടെ വേദനയും പരിഭവങ്ങും പരാതികളും കണ്ണീരുമാണ്. തൃശൂര്‍ സ്വദേശിയായ ഷോര്‍ട്ട് ഫിലിംമേക്കര്‍ ഷിംനയുടെ കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നതും ബിഗ് സ്‌ക്രീനിലേക്ക്തന്നെയാണ്. ചിലര്‍ക്ക് വിവാഹം ഒരു സ്ഥാപനമാണെന്നും അത് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഏറെ വേദനാജനകവുമാണെന്ന് ഇന്‍ ബിറ്റ്‌വീന്‍ പറയുന്നു. […]
ധനേഷ്‌കൃഷ്ണ
ഇന്‍ ബിറ്റ്‌വീന്‍ എന്ന ഡോക്യുമെന്ററിയിലൂടെ ഷിംന സമൂഹത്തില്‍ ഒറ്റപ്പെട്ടവരുടെ ജീവിത ഇടപെടലുകള്‍ വ്യക്തമാക്കുകയാണ്. ഇവര്‍ ജീവിതത്തിനും വിവാഹത്തിനും ഇടയില്‍പെട്ട് പരുക്കുകള്‍ ഏല്‍ക്കുന്നവരാണ്. എന്നാല്‍ ഇവരുടെ ജീവിതത്തിന്‍െ്‌റ പിന്നാമ്പുറങ്ങളിലേക്ക് ആരും എത്തിനോക്കാന്‍ ശ്രമിക്കാറില്ല. ഇന്‍ബിറ്റ്‌വീന്‍ വെളിപ്പെടുത്തുന്നതും പരാമര്‍ശിക്കുന്നതും ഈ മധ്യജീവികളുടെ വേദനയും പരിഭവങ്ങും പരാതികളും കണ്ണീരുമാണ്. തൃശൂര്‍ സ്വദേശിയായ ഷോര്‍ട്ട് ഫിലിംമേക്കര്‍ ഷിംനയുടെ കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നതും ബിഗ് സ്‌ക്രീനിലേക്ക്തന്നെയാണ്.
ചിലര്‍ക്ക് വിവാഹം ഒരു സ്ഥാപനമാണെന്നും അത് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഏറെ വേദനാജനകവുമാണെന്ന് ഇന്‍ ബിറ്റ്‌വീന്‍ പറയുന്നു. വിവാഹത്തോടെ പെണ്‍കുട്ടികളുടെ പ്രസരിപ്പും സാര്‍ഗാത്മക ഇടപെടലുകളും നഷ്ടമാകുന്നുണ്ടെന്നും ഡോകുമെന്‍്‌ററിയില്‍ പരാമര്‍ശിക്കുന്നു. ലൈംഗിക തൊഴിലാളികളും സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്‌ജെണ്ടറുകളും വിമതലൈംഗികവാദികളും വിവാഹമോചിതരും ചിത്രത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. കവി ഡി. വിനയചന്ദ്രന്‍, എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് എന്നവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. എ. അയ്യപ്പന്‍െ്‌റ കവിത ഉള്‍പ്പെടുത്തിയിട്ടുള്ള 24 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വിവിധ മേളകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.
ഷിംനയുടെ സേര്‍വൈവേഴ്‌സ് എന്ന പ്രഥമ ഹ്രസ്വചിത്രം മുബൈ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. ഷെല്‍സ് എന്ന ചിത്രം ഫില്‍ക, അല മേളകളില്‍ അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്. കവിതയിലൂടെയും നാടകപ്രവര്‍ത്തനത്തിലൂടെയും പ്രതിഭ തെളിയിച്ച തനിക്ക് സംവിധാനമാണ് ഇണങ്ങുന്നതെന്ന് ഷിംന പറയുന്നു. സര്‍വൈവേഴ്‌സ്, ഷെല്‍സ്, ഇന്‍ബിറ്റ്‌വീന്‍ എന്നീ ഹ്രസ്വചിത്രങ്ങളില്‍ ദൃശ്യവത്കരിക്കുന്നത് ഷിംന ജീവിതത്തിലും ജീവിതപരിസരങ്ങളിലും കണ്ട കാഴ്ചകള്‍ തന്നെയാണ്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ ജീവിതങ്ങള്‍ പറയുമ്പോഴും താന്‍ ഫെമിനിസ്റ്റ് അല്ലെന്നും സമൂഹത്തിന്‍െ്‌റ ഭാഗമാണെന്നും സമൂഹത്തില്‍നിന്ന് മാറി ജീവിക്കുന്നതിനോട് താന്‍ അനുകൂലിക്കുന്നില്ലെന്നും ഷിംന വ്യക്തമാക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in