സിപിഎമ്മിന്റെ സംഘപരിവാര്‍ പ്രതിരോധവും ജിഗ്‌നേഷ് മേവാനിയും

സന്തോഷ് കുമാര്‍ കേരളത്തിലെ ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും തോട്ടംതൊഴിലാളികളും ഇതര പിന്നോക്ക പാര്‍ശ്വവല്‍കൃതരും ഉള്‍പ്പെടുന്ന ഭൂരഹിതരുടെയും കോളനിവാസികളുടെയും ഭൂരാഹിത്യമെന്ന പിന്നോക്ക അവസ്ഥയെ അഡ്രസ്സ് ചെയ്തു കൊണ്ട് ഒക്ടോബര്‍ 15,16 തീയതികളില്‍ തൃശൂരില്‍ സംസ്ഥാന കണ്‍വെന്‍ഷനും അവകാശ പ്രഖ്യാപന റാലിയും നടക്കുന്നുണ്ട്. ജിഗ്‌നേഷ് മേവാനിയാണ് ഈ സമരപരിപാടിയുടെ ഉദ്ഘാടകനായും മുഖ്യാതിഥിയായും എത്തുന്നത്. ആദിവാസി  ദളിത് ബഹുജന സംഘടനകളുടെ മുന്‍കൈയ്യില്‍ നടത്തപ്പെടുന്ന പരിപാടിയുടെ മുദ്രവാക്യം ‘മൂന്ന് സെന്റ് കോളനിവല്‍ക്കരണമല്ല, ഭൂരഹിതര്‍ക്ക് ഭൂഉടമസ്ഥതയും വിഭാവധികാരവും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷി ഭൂമിയും’ എന്നതാണ്. […]

SSSസന്തോഷ് കുമാര്‍

കേരളത്തിലെ ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും തോട്ടംതൊഴിലാളികളും ഇതര പിന്നോക്ക പാര്‍ശ്വവല്‍കൃതരും ഉള്‍പ്പെടുന്ന ഭൂരഹിതരുടെയും കോളനിവാസികളുടെയും ഭൂരാഹിത്യമെന്ന പിന്നോക്ക അവസ്ഥയെ അഡ്രസ്സ് ചെയ്തു കൊണ്ട് ഒക്ടോബര്‍ 15,16 തീയതികളില്‍ തൃശൂരില്‍ സംസ്ഥാന കണ്‍വെന്‍ഷനും അവകാശ പ്രഖ്യാപന റാലിയും നടക്കുന്നുണ്ട്. ജിഗ്‌നേഷ് മേവാനിയാണ് ഈ സമരപരിപാടിയുടെ ഉദ്ഘാടകനായും മുഖ്യാതിഥിയായും എത്തുന്നത്. ആദിവാസി  ദളിത് ബഹുജന സംഘടനകളുടെ മുന്‍കൈയ്യില്‍ നടത്തപ്പെടുന്ന പരിപാടിയുടെ മുദ്രവാക്യം ‘മൂന്ന് സെന്റ് കോളനിവല്‍ക്കരണമല്ല, ഭൂരഹിതര്‍ക്ക് ഭൂഉടമസ്ഥതയും വിഭാവധികാരവും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷി ഭൂമിയും’ എന്നതാണ്. പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ഭൂമി  വിഭവ ഉടമസ്ഥത എങ്ങനെയാണ് സമ്പത്തും അധികാരവും നിര്‍ണ്ണയിച്ചത്, ഭൂരാഹിത്യവും ചേരി കോളനികളും എങ്ങനെയാണ് സമൂഹിക രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണം സൃഷ്ടിച്ചത്, ഇതിന് പരിഹാരമെന്നോണം നിര്‍മ്മിക്കപ്പെട്ട സര്‍ക്കാര്‍ ഭൂഭവനപദ്ധതികളുടെ പരിമിതിയും പരാജയവും എന്തായിരുന്നു, അതിനെത്തുടര്‍ന്ന് നടത്തപ്പെട്ട ഭൂസമരങ്ങളുടെ ചരിത്രവും വര്‍ത്തമാനവും എന്താണ്, ഭാവിപരിപാടികള്‍ എങ്ങനെയായിരിക്കണം എന്നിവയാണ്.ജഗ്‌നേഷ് മേവാനി തൃശൂരില്‍ നടത്തുന്ന പരിപാടിക്ക് വരുന്നത് പ്രക്യാപിച്ചതിന് ശേഷമാണ് ജഗട ക്യാമ്പയിന്‍ ശക്തമാക്കുന്നതും ജിഗ്‌നേഷിനെ ക്ഷണിക്കുന്നതും. മുഴുവന്‍ ഭൂരഹിതര്‍ക്കും മൂന്ന് സെന്റ് ഭൂമി നല്‍കി ഭൂരാഹിത്യം ‘പരിഹരിക്കാന്‍’ ഇജങ ന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ച സാഹചര്യത്തിലും അതിനെ ചോദ്യം ചെയ്തുകൊണ്ടാണ് തൃശൂരില്‍രില്‍ പരിപാടി നടക്കുന്നത് എന്നുകൂടി വിശകലനം ചെയ്തിട്ടു വേണം ഇതിനെ നാം നോക്കിക്കാണാന്‍. ജിഗ്‌നേഷ് മേവാനി കേരളത്തില്‍ വരുന്നത് ദളിത് ആദിവാസി പാര്‍ശ്വവല്‍കൃത ജനതയുടെ രാഷ്ട്രീയ ഉണര്‍വിന് കാരണമായേക്കും എന്ന ഭയത്തില്‍ നിന്നും അത് ചോദ്യം ചെയ്യുന്നത് തങ്ങളുടെ അധികാര വ്യവസ്ഥകളെക്കൂടിയാണ് എന്ന തിരിച്ചറിവില്‍ നിന്നുമാണ് ഇജങ ‘സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ‘ എന്ന പേരില്‍ ഇത്തരമൊരു കുതന്ത്രം മെനഞ്ഞത്. ജിഗ്‌നേഷ് ഒക്ടോബര്‍ 15 എത്തുന്നതിന് മുന്‍പ് സെപ്റ്റംബര്‍ 21 ന് ജഗട നെറ പരിപാടിയില്‍ എത്തിയാല്‍ പിന്നെ ‘മറ്റൊന്നും’ പേടിക്കാന്‍ ഇല്ലല്ലോ! കേരളത്തിലെ മാത്രമല്ല ഗുജറാത്തിലെ കൂടി പാര്‍ശ്വവല്‍കൃത ജനതയുടെ സമരത്തിന്റെ വക്താക്കള്‍ തങ്ങളാകുമല്ലോ. വിളിച്ചതാകട്ടെ തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ ബന്ധമില്ലെന്നും കേരളത്തിലെ വലിയ പട്ടികജാതി സംഘടന തങ്ങളാണെന്ന് തെറ്റിധരിപ്പിച്ചും. ഇത് അത്ര നിഷ്‌ക്കളങ്കമാണോ?

സംഘപരിവാറിനെ പ്രതിരോധിക്കാന്‍ സംഘടിപ്പിച്ച സ്വാഭിമാന സംഗമത്തില്‍ നിന്ന് ജിഗ്‌നേഷ് പിന്‍മാറുന്നത് സംഘ പരിവാറിനെ സഹായിക്കുകയുള്ളു എന്ന് പറയുന്ന വാദം എത്ര ദുര്‍ബലമാണ്. പ്രതേകിച്ച് സംഘപരിവാറിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായ ഗുജറാത്ത് സമരത്തിന് ജിഗ്‌നേഷ് നേതൃത്വം നല്‍കുകയും മനുസ്മൃതി ഉള്‍പ്പെടെ കത്തിക്കുകയും ചെയ്യുമ്പോള്‍. മറിച്ച് ഈ വാദം ഉന്നയിക്കുന്ന സി പി എം കേരളത്തില്‍ സംഘപരിവാര്‍ ബോധത്തെ വീണ്ടും വീണ്ടും സ്വാശീകരിക്കുകയല്ലെ ചെയ്യുന്നത്. സംഘപരിവാര്‍ അജണ്ടയായ ശ്രീകൃഷ്ണ ജയന്തി എന്തിനാണ് സി പി എം ഏറ്റെടുത്തത്? ദേവസ്വം ബോര്‍ഡ് നിയമനം പി എസ് സി ക്ക് വിടുമെന്ന തീരുമാനത്തില്‍ നിന്ന് എന്‍ എസ് എസ് ന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങി എന്തിനു പിന്‍മാറി? ബ്രാഹ്മണിക്കല്‍ അധികാര ഘടനയാണ് അടിസ്ഥാന ജനതയെ ‘കുടി’ മാത്രമായി പ്രാന്തങ്ങളിലേക്ക് അരികുവല്‍ക്കരിച്ചത്. അത് തന്നെയല്ലെ മൂന്ന് സെന്റ് നല്‍കി സി പി എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചെയ്യുന്നതും ? വര്‍ഗ്ഗാടിസ്ഥാന പ്രസ്ഥാനമാണ് സി പി എം എന്ന് പറയുന്നവര്‍ അതിനുള്ളില്‍ ജാതി അടിസ്ഥാനമാക്കി ‘പട്ടികജാതി ക്ഷേമസമതി’ എന്ന സംഘടന രൂപീകരിച്ചത് എന്തിനെന്ന് കൂടി മറുപടി പറയണം. മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പ്, അസംബ്ലി തിരഞ്ഞെടുപ്പ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്നിവയ്‌ക്കെല്ലാം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ജാതി നോക്കുന്നത് എന്തിനെന്നു കൂടി മറുപടി പറയണം. തെരഞ്ഞെടുപ്പിന്റെ ജയവും പരാജയും വിശകലനം ചെയ്യുന്നത് ജാതി നോക്കി. കയര്‍ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ മധ്യവര്‍ഗ തൊഴിലാളികള്‍, തുടങ്ങി വര്‍ഗ്ഗാ ടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ ഒന്ന് കൈപൊക്കണം. എത്ര ഉദാഹരങ്ങള്‍ വേണം ഈ ഇരട്ടത്താപ്പിന്.

ഇന്ത്യയില്‍ ജാതി ശക്തമായി നിലനില്‍ക്കുന്നത് അത് നിലനിര്‍ത്തുന്നത് അധികാര ബന്ധങ്ങളെയാണ് എന്നുതുകൊണ്ടാണ്. ഈ അധികാരഘടനയാണ് ഭൂരാഹിത്യവും സമൂഹിക രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണവും രൂപപ്പെടുത്തിയത്. ഭൂരിഹിത്യത്തിന്റേയും പാര്‍ശ്വവല്‍ക്കരത്തിന്റേയും കാരണം വസ്തുതാപരമായി അനേഷിക്കുമ്പോള്‍ അതിന്റെ വേരുകള്‍ ജാതിയില്‍ എത്തുന്നത് അതാണ് യഥാര്‍ത്ഥ്യം എന്നതുകൊണ്ടാണ്. ഈ രാഷ്ട്രീയ വിഷത്തെ അഡ്രസ്സ് ചെയ്യുമ്പോള്‍ അത് ‘സ്വത്വ രാഷ്ട്രീയമാണെന്നും ജാതി രാഷ്ട്രീയം’ അണെന്നും പറയുന്നതിന്റെ യുക്തി എന്താണ്? ഇത് പറയുന്നത് എങ്ങനെയാണ് ‘മാര്‍ക്‌സ്  അംബേദ്കര്‍ യുദ്ധത്തില്‍’ എത്തുന്നത്? ഏകപക്ഷീയ ശരികള്‍ക്കപ്പുറമുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും സാമൂഹിക പരിഷ്‌കരണത്തിനുമായിരിക്കും ഈ സമൂഹിക അസമത്വത്തെ മറികടക്കാന്‍ കഴിയുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply