സബാഷ് കെജ്‌രിവാള്‍

നിരുപാധികപിന്തുണ വേണ്ട, ഉപാധികള്‍ ഞങ്ങള്‍ മുന്നോട്ടുംവെക്കും, അവയംഗീകരിച്ചാലും പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കണോ എന്ന് ജനങ്ങളോട് ചൊദിക്കും. ഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനമാണിത്. തികച്ചും ഉചിതമായ തീരുമാനം. അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയേയും കോണ്‍ഗ്രസ്സിനേയും ഞെട്ടിച്ച തീരുമാനം. നിരുപാധികമായ പിന്തുണയാണ് കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്തത്. ബജെപിയാകട്ടെ സോപാധികവും. രണ്ടും നിരസിച്ചാണ് കെജ്രിവാള്‍ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജനഹിതമറിയാന്‍ 10 ദിവസത്തെ കാലാവധിയും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തതിന് […]

arvind_kejriwal_bijli_paani_295നിരുപാധികപിന്തുണ വേണ്ട, ഉപാധികള്‍ ഞങ്ങള്‍ മുന്നോട്ടുംവെക്കും, അവയംഗീകരിച്ചാലും പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കണോ എന്ന് ജനങ്ങളോട് ചൊദിക്കും. ഡെല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനമാണിത്. തികച്ചും ഉചിതമായ തീരുമാനം. അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയേയും കോണ്‍ഗ്രസ്സിനേയും ഞെട്ടിച്ച തീരുമാനം. നിരുപാധികമായ പിന്തുണയാണ് കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്തത്. ബജെപിയാകട്ടെ സോപാധികവും. രണ്ടും നിരസിച്ചാണ് കെജ്രിവാള്‍ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജനഹിതമറിയാന്‍ 10 ദിവസത്തെ കാലാവധിയും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം എന്താണെന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകേണ്ടതുണ്ട്. കഴിഞ്ഞില്ല. പ്രകടനപത്രികയുടെ കാര്യത്തിലും ലോക്പാലിലും ഉള്‍പ്പടെ 18 കാര്യങ്ങളില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാാന്ധിക്കും ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനും കത്തയച്ചു. അധികാരത്തില്‍ വന്നാല്‍ ലോക്പാല്‍ ബില്‍ ആദ്യം പാസാക്കും. ബില്‍ പാസായാല്‍ 15 വര്‍ഷത്തെ അഴിമതി അന്വേഷിക്കും. ഇത് അംഗീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണച്ചാല്‍ മതിയെന്നും കെജ് രിവാള്‍ പറഞ്ഞു. താഴെ പറയുന്നവയാണ് പാര്‍്ട്ടിയുടെ നിബന്ധനങ്ങള്‍.
1. വി.ഐ.പി സുരക്ഷ, സര്‍ക്കാര്‍ ബംഗ്ലാവ്, വി.ഐ.പി സംസ്‌കാരം എന്നിവ നിര്‍ത്തലാക്കും. 2. എം.എല്‍.എ, കൗണ്‍സിലര്‍ ഫണ്ട് നിര്‍ത്തലാക്കണം, 3. ഡല്‍ഹിയില്‍ ജനലോക്പാല്‍ നടപ്പിലാക്കണം, അഴിമതികളെക്കുറിച്ച് അന്വേഷിക്കണം.4. വൈദ്യുത കമ്പനികള്‍ക്ക് ഓഡിറ്റിംഗ് നിര്‍ബന്ധമാക്കണം, വൈദ്യുതി നിരക്ക് കുറയ്ക്കണം. 5. വൈദ്യുതി മീറ്ററുകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണം. 6. ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി, 7. കുടിവെള്ള മാഫിയക്കെതിരെ നടപടി, 8. അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കണം.9. കോളനികളുടെ പുനരധിവാസം,10. എം.സി.ഡി ജീവനക്കാരെ നിയന്ത്രിക്കണം,11. വാറ്റ് നിയമം ലളിതവത്ക്കരിക്കണം, 12. ഗ്രാമങ്ങള്‍ 13. വനിതാ സുരക്ഷ, 14. വിദ്യാഭ്യാസം 15. ആരോഗ്യം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
ആഴമുള്ള രഷ്ട്രീയവിഷയങ്ങലിലേക്കൊന്നും പോകുന്നില്ലെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ജനകീയമായ ഈ ആവശ്യങ്ങള്‍ കോകണ്‍ഗ്രസ്സിനേയും ബിജെപിയേയും വെട്ടിലാക്കുമെന്ന് തീര്‍ച്ച. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണ് ഇരുപാര്‍ട്ടികളും അഭിമുഖീകരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ധാര്‍ഷ്ട്യമാണെന്ന് ബിജെപി പറയുന്നു. എന്തായാലും വരുംദിനങ്ങള്‍ നിര്‍ണ്ണായകുമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സബാഷ് കെജ്‌രിവാള്‍

  1. ഇതൊരു തരം delay tactics എന്നല്ലാതെ ഒന്നുമില്ല …..സത്യത്തില്‍ AAP ആണു വെട്ടിലായിരിക്കുന്നത് ……8 പേരുടെ പിന്തുണ നിരുപാധികം നല്കും എന്ന് ഗവര്‍ണര്‍ക്ക്‌ രേഖാമൂലം കിട്ടിയപ്പോള്‍ വ്യക്തമായ ഭൂരിപക്ഷം സിദ്ധിച്ച കക്ഷി ഭരണം ഏറ്റെടുക്കാതെ ജനങ്ങളെ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നത് തികച്ചും നിരുത്തരവാദ പരമായ ഒരു കാര്യമായി വ്യാഖ്യാനിക്കപ്പെടും ……അതേസമയം ജനം തള്ളികളഞ്ഞ കൊണ്ഗ്രസിന്റെ പിന്തുണ സ്വീകരിച്ചു അധികാരമേറ്റാലോ ഇവര് രണ്ടും ഒത്തുകളിക്കുക ആയിരുന്നു എന്ന ബീ ജേ പീയുടെ ആരോപണം സാധൂകരിക്കുന്ന ഒരു നടപടിയും ആവും ……അതു കൊണ്ടു എങ്ങനെയും ഉരുണ്ടുകളിച്ചു തങ്ങളുടെ വ്യവസ്ഥകള്‍ മറ്റവരങ്ങീകരിചില്ല എന്നു വരുത്തി തീര്‍ക്കുക അല്ലെങ്കില്‍ ജനങ്ങളോട് ചോദിച്ചിട്ട് അവരനുവദിച്ചില്ല എന്നൊക്കെ പറയുക എന്നിങ്ങനെയുള്ള മാര്‍ഗത്തില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കളമൊരുക്കുക എന്നതിലെക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌ …..പക്ഷേ ദേശീയ തിരഞ്ഞെടുപ്പിനു മുന്നെയുള്ള കാലയളവില്‍ കാശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ AAP യുടെ നിലപാടുകള്‍ close scrutiny ക്ക് വിധേയമാക്കപ്പെടും എന്നത് കൊണ്ടു ഇപ്പോഴത്തെ goodwill നിലനിര്ത്തുക ബുദ്ധിമുട്ടാവും

Responses to Jafo

Click here to cancel reply.