റോഹിങ്ക്യന്‍ ജനത : 2017ലെ വേദന

അനൂപ് ഗോപിനാഥന്‍ ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളില്‍ ഒന്നായി 2013 ല്‍ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യന്‍ ജനതയ്ക്ക് മ്യാന്‍മര്‍ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ഗവണ്മെന്റ് ജോലി എന്നിവയില്‍ നിന്നും ഈ ജനങ്ങള്‍ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡോ ജനനസര്‍ട്ടിഫിക്കറ്റുകളോ പോലും ഇവര്‍ക്ക് സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല. മ്യാന്‍മറിലെ റോഹിന്‍ഗ്യകള്‍ നേരിടുന്ന നിയമപരമായ ഇന്നത്തെ അവസ്ഥയെ വര്‍ണ്ണവിവേചനവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്. 1978, […]

rrrഅനൂപ് ഗോപിനാഥന്‍

ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളില്‍ ഒന്നായി 2013 ല്‍ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യന്‍ ജനതയ്ക്ക് മ്യാന്‍മര്‍ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ഗവണ്മെന്റ് ജോലി എന്നിവയില്‍ നിന്നും ഈ ജനങ്ങള്‍ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡോ ജനനസര്‍ട്ടിഫിക്കറ്റുകളോ പോലും ഇവര്‍ക്ക് സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല. മ്യാന്‍മറിലെ റോഹിന്‍ഗ്യകള്‍ നേരിടുന്ന നിയമപരമായ ഇന്നത്തെ അവസ്ഥയെ വര്‍ണ്ണവിവേചനവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.
1978, 1991-1992, 2012, 2015 and 2016-2017 എന്നീ വര്‍ഷങ്ങളിലായി റോഹിംഗ്യര്‍ സൈനിക അടിച്ചമര്‍ത്തല്‍ നേരിട്ടുവരുന്നു. ചരിത്രപരമായി ഈ പ്രദേശം തെക്കുകിഴക്കന്‍ ഏഷ്യക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള ഒരു സ്വതന്ത്ര രാജ്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പീഡനകാലം കാലഘട്ടം മൂര്‍ദ്ധന്യതയിലാകുന്നതുവരെ മ്യാന്‍മറിലെ പാര്‍ലമന്റ് സ്ഥാനത്തേക്ക് റോഹിങ്ക്യ പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍കാലങ്ങളില്‍ റോഹിങ്ക്യ എന്ന പദത്തിന്റെ അസ്തിത്വം സ്വീകരിച്ചിരുന്നെങ്കലും, മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിലവിലെ ഔദ്യോഗിക നിലപാടുകള്‍പ്രകാരം റോഹിന്‍ഗ്യ വംശജര്‍ ദേശീയ ജനതയല്ല, അയല്‍ദേശമായ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നു. മ്യാന്‍മര്‍ സര്‍ക്കാര്‍ ‘റോഹിങ്ക്യ’ എന്ന വാക്ക് അംഗീകരിക്കുന്നത് നിര്‍ത്തിവയ്ക്കുകയും ഈ സമൂഹത്തെ ബംഗാളികള്‍ എന്നു സംബോധന ചെയ്യുന്നതില്‍ ഊത്സുക്യം കാണിക്കുകയും ചെയ്യുന്നു.

റോഹിന്‍ഗ്യകള്‍ക്കെതിരെ ‘തീവ്രവാദ ദേശീയവാദികളായ ബുദ്ധമതക്കാര്‍’ വിദ്വേഷവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നു. മ്യാന്‍മര്‍ സുരക്ഷാസൈന്യം വധശിക്ഷകള്‍, നിര്‍ബന്ധിത അപ്രത്യക്ഷമാകലുകള്‍, ഏകപക്ഷീയ അറസ്റ്റുകളും തടഞ്ഞുവയ്ക്കലുകളും, തടവുകാരുടെ മേലുള്ള ക്രൂരമായ മര്‍ദ്ദനങ്ങളും നിര്‍ബന്ധിത തൊഴിലെടുപ്പിക്കല്‍ എന്നീ നടപടികളുമായി സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം കൊടുക്കുന്നു. റോഹിംഗ്യകള്‍ക്കു മേലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍, മനുഷ്യവര്‍ഗ്ഗത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തന്നെയാണെന്നാണ്. 2015-ലെ റോഹിങ്ക്യ അഭയാര്‍ത്ഥി പ്രതിസന്ധിക്കും 2016-ലും 2017-ലും ഉണ്ടായ സൈനിക ആക്രമണത്തിനും മുമ്പ് മ്യാന്‍മറിലെ റോഹിങ്ക്യന്‍ ജനതസംഖ്യ 1.1 മുതല്‍ 1.3 ദശലക്ഷംവരെയായിരുന്നു,2017 ആഗസ്റ്റ് 25 നുണ്ടായ റോഹിങ്ക്യന്‍ റിബല്‍ ആക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ ഫലമായി, സൈനികര്‍ ക്ലിയറന്‍ ഓപ്പറേഷനുകള്‍ നടത്തുകയും 400 മുതല്‍ 3000 വരെ റോഹിന്‍ഗ്യകള്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും, പീഡനം, ബലാല്‍ക്കാരം എന്നിവയ്ക്കു വിധേയരാകുകയും, ഒട്ടനവധി ഗ്രാമങ്ങള്‍ കത്തിക്കപ്പെടുകയും ചെയ്തു.

സാമ്പത്തികപ്രതിസന്ധിക്ക് സമാനമായ അവസ്ഥാവിശേഷങ്ങള്‍ മ്യാന്‍മര്‍ ഭരണകൂടത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കാമെന്നാണ് യൂറോപ്യന്‍ രോഹിങ്ക്യ കൗണ്‍സില്‍ അഭിപ്രായപ്പെടുന്നത്. മ്യാന്‍മറില്‍ അധികാരം തങ്ങളുടെ കയ്യിലുള്ള അധികാരം ഏതുവിധേനയും നിലനിര്‍ത്തുന്നതിനായി ഭരണകൂടവും സൈന്യവും മുസ്ലിംകള്‍ക്കെതിരായി ബുദ്ധമതവിശ്വാസികളെ തിരിച്ചുവിടുകയാണ് ചെയ്തതെന്ന് കൗണ്‍സിലിന്റെ ചെയര്‍മാന്‍ ഖൈറുല്‍ അമീന്‍ ആരോപിക്കുന്നത്. വംശീയഉന്മൂലനത്തിന്റെ അടിസ്ഥാനകാരണം അന്വേഷിക്കുന്നവര്‍ക്ക് അതിന്റ പ്രധാനകാരണം രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധിയാണെന്ന് മനസ്സിലാക്കാനാകുന്നതാണ്.

പുതിയ പുതിയ കലാപങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബോധപൂര്‍വം കരുക്കള്‍ നീക്കുന്നു. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായിരുന്ന രാഖൈന്‍മേഖല ഇന്ന് ബര്‍മ്മയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലാണെന്നുള്ളതാണ് സത്യം. അതിനാല്‍ത്തന്നെ അവിടത്തെ തദ്ദേശീയജനതയെ തങ്ങള്‍ക്ക് ഒരു ഭാരമായിട്ടാണ് സമ്പന്നവര്‍ഗ്ഗങ്ങള്‍ക്കു തോന്നിയത്. മേഖലയിലെ കുറഞ്ഞ തൊഴിലവസരങ്ങളും അപൂര്‍വ്വമായ വ്യവസായ സംരംഭങ്ങളും തങ്ങളുടെമാത്രം വരുതിയിലാക്കുവാന്‍ ബര്‍മയിലെ വരേണ്യവര്‍ഗ്ഗം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. തത്ഫലമായി ഭൂരിപക്ഷ ബുദ്ധമതവിശ്വാസികളെ മുസ്ലിം ജനവിഭാഗങ്ങള്‍തിരെ തിരിച്ചുവിടുകയെന്ന കുത്സിതബുദ്ധിയാണ് ഭരണകൂടം പ്രയോഗിച്ചത്. അതിനാല്‍ തന്നെ ഈ പ്രദേശത്തെ കലഹങ്ങള്‍ മതപരം എന്നതിലുപരി രാഷ്ട്രീയപരവും സാമ്പത്തികവുമായ മാനങ്ങളുമുള്ളതായി മാറുന്നു.

പട്ടാളത്തിനു മുന്‍തൂക്കമുള്ള ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധിസ്റ്റുകളാലും സൈന്യങ്ങളാലും ബലാത്സംഗമുള്‍പ്പടെയുള്ള നീചമായ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അരാക്കന്‍ സ്ത്രീകളുടെ എണ്ണം പ്രതിദിനം കൂടിക്കൊണ്ടിരിക്കുകയാണ്. പുറം ലോകത്തിന്റെ കണ്ണില്‍ മ്യാന്‍മര്‍ ഒട്ടേറെ മാറിക്കഴിഞ്ഞുവെന്ന പ്രതീതിയാണ് അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നൊബേല്‍ സമ്മാന ജേതാവും ജനാധിപത്യ നേതാവുമായ ആംഗ് സാന്‍ സൂക്കി പാര്‍ലിമെന്റംഗമായി എന്നു പറയുമ്പോഴും ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശീയശുദ്ധീകരണത്തിന്റെ കൂരിരുള്‍ പരത്തുന്നു.

ബംഗ്ലാദേശ് അതിര്‍ത്തി പ്രവിശ്യയായ രാഖൈനില്‍ വസിക്കുന്ന റോഹിംഗ്യാ വംശജരെ മ്യാന്‍മര്‍ ഭരണകൂടവും പൊതു സമൂഹവും ഒന്നടങ്കം ആട്ടിയോടിക്കുകയെന്ന കൊടുംക്രൂരതയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അവരുടെ പൗരത്വം വകവെച്ചു കൊടുക്കുന്നില്ല എന്നതുപോകട്ടെ, സഞ്ചാര സ്വാതന്ത്ര്യം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയില്‍നിന്നെല്ലാം അവര്‍ വിലക്കപ്പെട്ടിരിക്കുന്നു. കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നതിന് റോഹിംങ്ക്യകള്‍ക്ക് പ്രത്യേക ചേര്‍ക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമുണ്ട്. ഏഴര ലക്ഷത്തിലധികം വരുന്ന ഈ ജനതക്ക് പ്രഥാമിക അംഗീകാരം പോലും നല്‍കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

വിവാഹം കഴിക്കുന്നതിനും സന്താനലബ്ധിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവര്‍ രോഹിങ്കയകളുടെയിടയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പെര്‍മിറ്റില്ലാതെ ഈ ജനതയ്ക്കു വിവാഹം കഴിക്കുക അസാദ്ധ്യം. പെര്‍മിറ്റിന് അപേക്ഷിക്കണമെങ്കില്‍ സ്വന്തമായി സ്വത്തുവകകള്‍ ഉണ്ടെന്നു സര്‍ക്കാരിനുമുന്നില്‍ തെളിയിക്കേണ്ടതുണ്ട്. ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനത്തിന് തയ്യാറായാല്‍ നിയന്ത്രണങ്ങളുടെ ചങ്ങല അഴിയുമെന്നു കരുതിയാല്‍ത്തന്നെ, മതപരിവര്‍ത്തനത്തിനു വിധേയരായവര്‍ മൂന്നാം കിടക്കാരായി ഗണിക്കപ്പെടുന്ന അവസ്ഥയാണ്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടക്കുന്ന രോഹിംഗ്യാ വിഭാഗത്തിന്റെ വിവാഹങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ജനിക്കുന്ന കുട്ടി നിയമവിരുദ്ധമായുട്ടുള്ളതാണെന്നു പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സാധിക്കാറില്ല. 1950 ല്‍ ഏകദേശം 2.2 മില്യണ്‍ ഉണ്ടായിരുന്ന ഈ വിഭാഗം പ്രകൃതിനിയമമനുസരിച്ച് ഇരട്ടിയാകേണ്ടതായിരുന്നുവെങ്കിലും ജനനനിയന്ത്രണത്തിന്റെ ഫലമായി ഇന്ന് ഒരു മില്യണില്‍താഴെ മാത്രമാണ് അവരുടെ അംഗസംഖ്യ. പൌരത്വെന്നല്ല, അവര്‍ക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാറില്ല.

ഇവരുടെ കൈവശമുള്ള ഭൂമിക്ക് രേഖകളൊന്നു കാണാറില്ല. ഏത് നിമിഷവും കൈയേറ്റവും കുടിയൊഴി പ്പിക്കലുകളും നടക്കാവുന്ന അവസ്ഥയാണ് രാഖൈന്‍ പ്രവിശ്യയിലുടനീളം നിലനില്‍ക്കുന്നത്. അടിസ്ഥാനപരമായി രോഹിങ്ക്യന്‍ ജനത കൃഷിക്കാരാണ്. എന്നാല്‍ മേഖലയിലെ ഭൂരിപക്ഷം ഭൂമിയും സര്‍ക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിവച്ചതോടെ തങ്ങളുടെ കാര്‍ഷിക പാരമ്പര്യം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. പിന്നെയുള്ള അവരുടെ ഉപജീവനമാര്‍ഗ്ഗം മീന്‍ പിടിത്തമാണ്. എന്നാല്‍ റോഹിംഗ്യാകള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് കമ്പോളത്തില്‍ ഒരിക്കലും ന്യായമായ വില കിട്ടാറില്ല. റോഡുകളുടേയും റെയില്‍വേ, വൈദ്യുതി നിലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണജോലികള്‍ക്ക് റോഹിംഗ്യന്‍ യുവാക്കളെ ബലമായി പിടിച്ചു കൊണ്ടു പോകുക സര്‍വ്വസാധാരണമാണ്. കുറഞ്ഞ കൂലി, അല്ലെങ്കില്‍ കൂലിയില്ലാത്ത അവസ്ഥ. രോഹിങ്ക്യന്‍ യുവാക്കളെ ഈ അടിമത്ത ജോലികള്‍ ചെയ്യിപ്പിക്കുന്നു.

വീട് വെക്കാനുളള അവകാശം ഇവര്‍ക്കു നല്‍കാറില്ല. അനുമതിയില്ലാതെ നിര്‍മ്മിക്കുന്ന വീടുകള്‍ അധികൃതരെത്തി പൊളിച്ചു നീക്കുകയാണ് പതിവ്. സാമൂഹ്യവിരുദ്ധരായി ഗണിക്കപ്പെടുന്ന ഭൂരിപക്ഷം രോഹിങ്ക്യകളും വെള്ളമോ വെളിച്ചമോ ഇല്ലാത്ത ചോര്‍ന്നൊലിക്കുന്ന ടെന്റുകളിലാണ് താമസിക്കുന്നത്.

ഇവരില്‍ ചിലര്‍ അക്രമാസക്തമായി ദുര്‍ബലമായ ചെറുത്തു നില്‍പ്പുകള്‍ നടത്തി പ്രതികരിക്കുന്നുണ്ടെന്നത് ശരിയായ വസ്തുത. തുടര്‍ച്ചയായുള്ള വിവേചനവും പീഡനവുമേല്‍ക്കേണ്ടിവരുന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതികരണമായേ ഇതിനെ കാണുവാന്‍ സാധിക്കുകയുള്ളൂ., തുടര്‍ച്ചയായ അവഗണനയേയും അപമാനത്തേയും ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുകയെന്ന തന്ത്രമാണ് പതിവുതന്ത്രമാണ് രാഖൈന്‍ പ്രവിശ്യയില്‍ ഭരണകൂടം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഈ പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരാക്കന്‍ വംശജരായ ബുദ്ധമതക്കാരാണ്. മറ്റു വിഭാഗങ്ങളോട് അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവര്‍ കാട്ടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കല്‍ അനവരതം തുടരുന്നു. സമ്പൂര്‍ണ്ണമായ വംശീയ ശുദ്ധീകരണം സാധ്യമാകും വരെ പീഡിപ്പിച്ചും ചൂഷണം ചെയ്തും അപമാനിച്ചും റൊഹിംഗ്യാകളെ മുച്ചൂടും മുടിക്കുമെന്ന ദൃഢപ്രതിജ്ഞതിയിലാണ് മ്യാന്‍മറിലെ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഭൂരിപക്ഷമതം.

രോഹിങ്ക്യന്‍ പ്രശ്നത്തില്‍ കൃത്യമായി ഇടപെടാന്‍ ജനാധിപത്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന ആംഗ് സാന്‍ സൂകിയോ അവരുടെ പാര്‍ട്ടിയോ പോലും ഇനിയും തയ്യാറായിട്ടില്ല എന്നത് അത്യന്തം ലജ്ജാകരമായ അവസ്ഥയാണ്. മ്യാന്‍മാര്‍ രാജ്യത്തിന് അധികപ്പറ്റാണ് റോഹിങ്ക്യകള്‍ എന്ന നിലപാടാണ് സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി പോലും കരുതുന്നു.

രാഖൈന്‍ പ്രവിശ്യയില്‍ ഇതരമത വിശ്വാസിയായ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സമീപകാലത്തു പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഇനിയും പൂര്‍ണ്ണശമനമായിട്ടില്ല. ഈ കുറ്റം രോഹിങ്ക്യന്‍ മുസ്ലിം വിഭാഗത്തിലെ മൂന്നു പേരുടെ തലയില്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവസരം പാര്‍ത്തിരുന്ന തീവ്രവാദ സംഘങ്ങള്‍ അതേദിവസം 10 രോഹിങ്ക്യകളെ ചുട്ടുകൊല്ലുകയും രോഹിങ്ക്യകളുടെ വാസസ്ഥലങ്ങള്‍ വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്തു. ഈ കലാപത്തിലകപ്പെട്ട നിരപരാധികളുടെ എണ്ണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സൂകി അപ്പോഴും മൌനത്തിലാണ്.

കിരാത ഭരണകൂടത്തിന്റെ ഒത്താശയോടെ മതതീവ്രവാദികള്‍ പ്രധാനമായി ലക്ഷ്യം വെക്കാറുള്ളത് സ്ത്രീകളെയാണ്. ഒരു സമൂഹത്തെ ഒന്നായി അപമാനിക്കാനുള്ള ഏറ്റവും നല്ല വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണെന്ന് അവര്‍ക്ക് നന്നായറിയാം. തീരെ നിവൃത്തിയില്ലാത്ത അവസ്ഥയില്‍ പലരും പാലായനത്തിനു നിര്‍ബന്ധിതരാകുന്നു. ഏറ്റവും അപകടകരമായ ഈ പലായനങ്ങള്‍ ബൊട്ടുകള്‍ വഴി സമുദ്രം താണ്ടി തായ്ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലേയ്ക്കു നടത്തുന്ന യാത്രകള്‍ മിക്കവാറും ലക്ഷ്യം കാണാറില്ല. ലക്ഷ്യത്തിലെത്തുന്നവതന്നെ കൂടുതല്‍ ദുരിതങ്ങളിലേയ്ക്കവും എത്തിച്ചേരുക. അവിടെ തായ്‌സൈന്യം മലേഷ്യന്‍ സൈന്യങ്ങളും സ്ത്രീകളെ ഉള്‍പ്പെടെ അവരുടെ കൈവശമുള്ള തട്ടിയെടുക്കുകയും വീണ്ടും കടലിലേക്കു ആട്ടിയിറക്കുകയും ചെയ്യുന്നു. രോഹിങ്ക്യാ അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നതിനായി യു.എന്‍. ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാ ന്റ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വന്‍തുക സാമ്പത്തികസഹായം ചെയ്യുന്നു. ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന ഒരു വലിയ വിഭാഗം റോഹിംഗ്യാകള്‍ ബംഗ്ലാദേശിലെ ക്യാമ്പിലുണ്ടെന്നാണ് കണക്ക്. ഇനിയും പുതിയ അഭയാര്‍ഥികളെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ്. അതുപോലെ മലേഷ്യ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളും ഇതേ നിലപാട് പിന്തുടരുന്നവരാണ്. ഒരു രാജ്യത്തിന്റെയും പൌരത്വമില്ലാത്ത ഈ മനുഷ്യര്‍ അന്താരാഷ്ട്ര നിയമപരിരക്ഷകരുടെ കണ്ണില്‍പ്പെടുന്നില്ല എന്നുള്ളതാണ് സത്യം.

വാട്‌സ് ആപ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply