ഭൂരിപക്ഷ ഹിതം ഫാസിസമാകാം
സുനില്‍ പി. ഇളയിടം അപര ബോധമില്ലാത്ത അത്മസങ്കല്‍പ്പമാണ് ഫാസിസം.:: അത് കൃടുംബ ഘടനയില്‍ ഉണ്ട്. സര്‍വ്വാധികാരിയായ ഒരു പിതാവാണല്ലോ കുടുംബനാഥന്‍. ഭാര്യക്ക്, മക്കള്‍ക്ക, ് മറ്റുള്ളവര്‍ക്ക്: അഭിപ്രായമില്ല.അവകാശമി ല്ല. സ്വാതന്ത്ര് മില്ല. ഫാസിസ്റ്റ് സ്വഭാവമുള്ള ഏകാധിപത്യപരമായ ഒരു പുരുഷ ഘടന അതിലുണ്ട്. കുടുംബഘടനയില്‍ അതുണ്ട്, പ്രണയത്തിലുണ്ട്. പാര്‍ടി ഘടന്നയിലുണ്ട്. ചോദ്യം ചെയ്ത ‘കൂടാത്ത, എതിര്‍ക്കപ്പെട്ടു കൂടാത്ത ശബ്ദങ്ങള്‍ വരുന്നുണ്ട്. അപ്പോള്‍ ആ നിലയില്‍ അതൊരു ഫാസിസ്റ്റ് സാദ്ധ്യതയെ ഉള്‍ക്കൊള്ളുന്നുണ്ട്. അതിനെ ചെറുക്കാനുള്ള എക വഴി ജനാധിപത്യപരമായ എതിര്‍ […]
അപര ബോധമില്ലാത്ത അത്മസങ്കല്‍പ്പമാണ് ഫാസിസം.:: അത് കൃടുംബ ഘടനയില്‍ ഉണ്ട്. സര്‍വ്വാധികാരിയായ ഒരു പിതാവാണല്ലോ കുടുംബനാഥന്‍. ഭാര്യക്ക്, മക്കള്‍ക്ക, ് മറ്റുള്ളവര്‍ക്ക്: അഭിപ്രായമില്ല.അവകാശമി ല്ല. സ്വാതന്ത്ര് മില്ല. ഫാസിസ്റ്റ് സ്വഭാവമുള്ള ഏകാധിപത്യപരമായ ഒരു പുരുഷ ഘടന അതിലുണ്ട്. കുടുംബഘടനയില്‍ അതുണ്ട്, പ്രണയത്തിലുണ്ട്. പാര്‍ടി ഘടന്നയിലുണ്ട്. ചോദ്യം ചെയ്ത ‘കൂടാത്ത, എതിര്‍ക്കപ്പെട്ടു കൂടാത്ത ശബ്ദങ്ങള്‍ വരുന്നുണ്ട്. അപ്പോള്‍ ആ നിലയില്‍ അതൊരു ഫാസിസ്റ്റ് സാദ്ധ്യതയെ ഉള്‍ക്കൊള്ളുന്നുണ്ട്.
അതിനെ ചെറുക്കാനുള്ള എക വഴി ജനാധിപത്യപരമായ എതിര്‍ ശബ്ദങ്ങളെ ബോധപൂര്‍വം തന്നെ നിലനിര്‍ത്തുക എന്നതാണ് . അത് നിലനിര്‍ത്താനുള്ള ബോധ പൂര്‍വമായ പരിശ്രമം വാസ്തവത്തില്‍ പ്രസ്ഥാനങ്ങള്‍ കൊണ്ടുവരണം. നിങ്ങള്‍ ഡമോക്രാറ്റിക്ക് ആണോ എന്നറിയാനുള്ള വഴി എതിര്‍ശബ്ദങ്ങളെ ഉള്‍ക്കൊള്ളാനും നിലനിര്‍ത്താനും നിങ്ങള്‍ക്ക് എത്രത്തോളം ശേഷിയുണ്ട് എന്നതിലാണ്.
ഭൂരിപക്ഷ ഹിതം മാത്രമല്ല ജനാധിപത്യം. അതാണ് ജനാധിപത്യമെന്ന് കരുതിയാല്‍ ജനാധിപത്യം ഫാസിസമാകും. നൂറു പേരുള്ള ഒരു ഗ്രൂപ്പില്‍ 99 പേര്‍ ഒരാളെ തല്ലിക്കൊല്ലാന്‍ തീരുമാനിച്ചാല്‍ അതിന്റെ പേര് ജനാധിപത്യമെന്നല്ല. ഫാസിസം എന്ന് തന്നെയാണ്. എപ്പോഴാണത് ജനാധിപത്യമാകുന്നത്? ഈ 99 പേരും ചേര്‍ന്ന് ഒറ്റക്ക് നില്‍ക്കുന്ന ഒരാളെക്കൂടി പരിഗണിച്ചു കൊണ്ട്.
‘സ്റ്റാലിനിസം’ സംശയരഹിതമായും ജനാധിപത്യവിരുദ്ധവും സര്‍വാധിപത്യപരവുമായ ഒരു പ്രവണതയാണ്. തൊഴിലാളി വര്‍ഗത്തിന്റെ വിപുലമായ രാഷ്ട്രീയ ജനാധിപത്യത്തെ വളരെയേറെ അപകടപ്പെടുത്തിയ പ്രവണതയാണ്. സംശയരഹിതമായും മാര്‍ക്‌സിസത്തിന്റെ വിപുലമായ ജനാധിപത്യ താല്‍പ് ര്യത്തെ ധ്വംസിച്ച ഒന്നാണ്. ചരിത്ര പരമായ ചില ന്യായങള്‍ രണ്ടാം ലോകമഹായുദ്ധം, ശീതസമരം പറയാം. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അന്ന് നടന്ന അതിക്രമങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. അതിന് ശ്രമിച്ചാല്‍ മാര്‍ക്‌സിസം കൂടുതല്‍ കൂടതല്‍ കളങ്കപ്പെടുകയേയുള്ളു.
ലെനിന്റെ ഒസ്യത്ത് എന്നറിയപ്പെടുന്ന പ്രമാണമുണ്ടല്ലോ. സ്റ്റാലിന്റെ എല്ലാ പോരായ്മകളും കൃത്യം കൃത്യമായിട്ട് അതില്‍ പറയുന്നുണ്ട്. ഏകാധിപത്യ വാസന വളരെ കൂടുതലാണ്. ജനാധിപത്യ നിലപാട് കുറവാണ്. ഇങ്ങനെ ഒരാളുടെ കയ്യില്‍ ചെല്ലുമ്പോള്‍ ജനാധിപത്യ കേന്ദ്രീകരണം സ്വേഛാധിപത്യമായി മാറാം
ജനാധിപത്യ കേന്ദ്രീകരണമെന്ന തത്വത്തെ റോസാ ലക്‌സംബര്‍ഗ് എതിര്‍ത്ത ആളാണ്. കാരണം ഇത് വളരെ പെട്ടെന്ന് ഒരു ഏകാധിപ്ത്യ പരമായ സംവിധാനത്തിലേക്ക് പോകാം.. ഏകാധിപതികളായ നേതൃത്വത്തിന് വിശേഷ പദവി നല്‍കിക്കൊണ്ട് ജനങ്ങളെ ഇചഛാശക്തിയില്ലാത്ത അനുയായികളും ആള്‍ക്കൂട്ടവും ആക്കി മാറ്റും എ നായിരുന്നു വിമര്‍ശനം. അതിന്റെ സാംഗത്യം വളരെ പ്രധാനപ്പെട്ടതാണ്.
വിയോജിക്കാനുള്ള ന്യൂനപക്ഷത്തിന്റെ അവകാശവും ആ വിയോജിപ്പിനെ അംഗീകരിച്ചു കൊണ്ടുള്ള അതിനു കൂടി ഇടം കൊടുത്ത്, അവരെക്കുടി ഉള്‍ചേര്‍ക്കാനുള്ള ഭൂരിപക്ഷത്തിന്റെ സന്നദ്ധതയുമാണ് ജനാധിപത്യം . ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഇല്ലാതാക്കുന്നതാണ് ജനാധിപത്യം എന്ന് കരുതിക്കൂടാ. അതിന്റെ പേര് ഫാസിസം എന്ന് മാത്രമാണ്. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പേരില്‍ വലിയ ഒരു അളവോളം നടന്നത് അതാ്ണ്. അത് കൊണ്ട് ന്യൂനപക്ഷം ഇല്ലാതായി തീരുന്ന എതിര്‍ശബ്ദം ഇല്ലാതായി തീരുന്ന ഒന്നിനെ നമ്മള്‍ ജനാധിപത്യമെന്ന് വിളിച്ചുകൂടാ. ജനാധിപ്ത്യത്തിന്റെ ആദ്യത്തെ കരുതല്‍ എതിര്‍ ശബ് ദത്തെ സംരക്ഷിക്കലാണ് ‘ ‘
നമ്മള്‍ ജനാധിപ് ത്യ കേന്ദ്രീകരണത്തില്‍ കേന്ദ്രീകരണത്തെ ജനാധിപത്യത്തിനെക്കാള്‍ എത്രയോ ശക്തമായി ഉറപ്പിച്ചു. ഒരു ബാലന്‍സ് ഉണ്ടായില്ല. അതായത് ദുരിപക്ഷമായൊരു അഭിപ്രായം വരുന്നു സംഘടന ആ തീരുമാനമെടുക്കുന്നു. അപ്പോഴും ന്യൂന പക്ഷ പരമായഅഭിപ്രായങ്ങള്‍ നിലനില്‍ക്കണം. ആ അഭിപ്രായ ങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് സ്‌പേസ് ഉണ്ടാകണം അതാണ് ശരിയെന്ന് പിന്നീട് മനസിലാക്കപ്പെട്ടാല്‍ അത് സംഘടനയുടെ യുക്തിയിലേക്ക് തിരിച്ച് വരികയും വേണം. ഇതിനു പകരം എന്തു സംഭവിക്കുന്നൂ? ഭിന്നാഭിപ്രായങ്ങള്‍ വരുമ്പോള്‍ അത് എന്നെന്നേക്കുമായി ഒഴിവാക്കപ്പെടുന്നു.
മനുഷ്യന്‍ മനുഷ്യന്റെ ശബ്ദം സംഗീതം പോലെ അനുഭവിക്കുന്ന കാലം :: ചരിത്രത്തില്‍ സാദ്ധ്യമല്ലെന്ന് കരുതാം.: ഉട്ടോപ്യന്‍ ആണെന്ന് പറയാം. എന്നാല്‍ അതിനായി നിലകൊള്ളുമ്പോള്‍ ആണ് നാം നീതി ബോധമുള്ള മനഷ്യരും സമൂഹവുമായി മാറുന്നത്. അത് ഫലിച്ച ആദര്‍ശമാണോ കേവലമായ ആദര്‍ശ മാണോ എന്നതല്ല :വാസ്തവത്തില്‍ ഫലിക്കാത്ത ആദര്‍ശങ്ങള്‍ക്കു വേണ്ടി ചൊരിഞ്ഞ രക്തമാണ് മനുഷ്യരെ ഇവിടം വരെ എത്തിച്ചത് ‘ . അല്ലാതെ വിജയിച്ച ആശയങ്ങളുടെയും വിജയിച്ച ഭരണ കുടങ്ങളുടെയും ബലത്തിലല്ല. മാര്‍ക്‌സ് വിജയിച്ച ഒരാളുടെ പേരല്ലല്ലോ. ജീവിതകാലത്ത് പരാജയപ്പെട്ട്, മക്കള്‍ മരിച്ച്, പട്ടിണിയില്‍ അലഞ്ഞ് മരിച്ചു പോയ ഒരാളാണ്. അതു കൊണ്ട് വിജയിച്ച മനുഷ്യരല്ല, വിജയിച്ച മഹായുദ്ധങ്ങ ളല്ല. മറിച്ച് ചില മുല്യങ്ങളാണ് അതിനു വേണ്ടിയുള്ള ചില സമര്‍പ്പണങ്ങളാണ് നമ്മളെ മുന്നോട്ടു കൊണ്ടു പോയത്.
: അതുകൊണ്ട്, ഞാന്‍ എന്റ കുടുംബത്തിനകത്തും ജോലി സ്ഥലത്തും കൂട്ടുകാരോടും എന്റെ ബന്ധങ്ങളോടും ഒക്കെ ജനാധിപത്യപരമായി തുടരുന്നുണ്ടോ, എന്ന ചോദ്യം ഞാന്‍ എേന്നാട് ചോദിക്കണം . ഒരു കൂട്ടായ്മ അതിനോട് ചോദിക്കണം. ഒരു സംഘടന അതിനോട് തന്നെ ചോദി’ക്കണം. ആ ചോദ്യം അനശ്വരമായ ചോദ്യമാണ്. അത് ഉന്നയിക്കാനുള്ള നമ്മുടെ ശേഷിയാണ് നമ്മുടെ ജനാധിപത്യത്തിന്റെ വ്യാപ്തി.. നിലനില്‍പ്പ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in