ബിജെപി നയം വ്യക്തമാക്കുമ്പോള്‍
ബി ജെ പി നയം വ്യക്തമാക്കി. തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി തന്നെ. സ്ഥാനാര്‍ത്ഥി ആരാണ് എന്നു ക്കുന്നതോടൊപ്പം തങ്ങളുടെ നയസമീപനങ്ങളുമാണ് അതുവഴി അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടുപ്രാവശ്യം നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാന്‍ തങ്ങള്‍ എന്തിനും തയ്യാറാണെന്ന സൂചനയാണ് അദ്വാനിയെ പിന്തള്ളി മോഡിയെ കൊണ്ടുവരുന്നതിലൂടെ ബിജെപി പ്രഖ്യാപിക്കുന്നത്. അതെന്താണെന്ന് സമകാലീന രാഷ്ട്രീയം അറിയാവുന്ന ആര്‍ക്കുമറിയാം. അതിന്റെ സൂചനകള്‍ രാജ്യത്ത് പലയിടത്തും ആരംഭിച്ചുകഴിഞ്ഞു താനും. സത്യത്തില്‍ പഴയ അദ്വാനിയുടെ പിന്തുടര്‍ച്ചക്കാരനായിട്ടാണ് നരേന്ദ്രമോഡി രംഗപ്രവേശം ചെയ്തത്. വാജ്‌പേയിയുടെ വ്യക്തിത്വത്തിനു മുന്നില്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും അദ്വാനി […]
ബി ജെ പി നയം വ്യക്തമാക്കി. തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി തന്നെ. സ്ഥാനാര്‍ത്ഥി ആരാണ് എന്നു ക്കുന്നതോടൊപ്പം തങ്ങളുടെ നയസമീപനങ്ങളുമാണ് അതുവഴി അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടുപ്രാവശ്യം നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാന്‍ തങ്ങള്‍ എന്തിനും തയ്യാറാണെന്ന സൂചനയാണ് അദ്വാനിയെ പിന്തള്ളി മോഡിയെ കൊണ്ടുവരുന്നതിലൂടെ ബിജെപി പ്രഖ്യാപിക്കുന്നത്. അതെന്താണെന്ന് സമകാലീന രാഷ്ട്രീയം അറിയാവുന്ന ആര്‍ക്കുമറിയാം. അതിന്റെ സൂചനകള്‍ രാജ്യത്ത് പലയിടത്തും ആരംഭിച്ചുകഴിഞ്ഞു താനും.
സത്യത്തില്‍ പഴയ അദ്വാനിയുടെ പിന്തുടര്‍ച്ചക്കാരനായിട്ടാണ് നരേന്ദ്രമോഡി രംഗപ്രവേശം ചെയ്തത്. വാജ്‌പേയിയുടെ വ്യക്തിത്വത്തിനു മുന്നില്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും അദ്വാനി പിന്മാറുകയായിരുന്നല്ലോ. മോഡിയുടെ ഇന്നത്തെ പദവിക്ക് കളമൊരുക്കിക്കൊടുക്കന്നതില്‍ അദ്വാനിയുടെ പങ്ക് നിര്‍ണ്ണായകമാണ്. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് നരേന്ദ്രമോഡി അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ഗോധ്ര ട്രെയിന്‍ ദുരന്തത്തെത്തുടര്‍ന്ന് ഗുജറാത്തിലുണ്ടായ വികാര പ്രകടനത്തെ സംസ്ഥാന ഭരണ സംവിധാനത്തെ മുഴുവന്‍ ഒരു മുഖ്യമന്ത്രി കൈയ്യിലെടുത്തു കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയായിരുന്നു. അതു തന്നെയാണ് മോഡി രാഷ്ട്രീയത്തിന്റെ ഭീകരവും ഭീഷണവുമായ ഉള്ളടക്കം. ധീരരായ ചില പോലീസ് ഉദ്യോഗസ്ഥര്‍ വലിയ വില കൊടുത്ത് ചെറുത്ത് നിന്നതിന്റെ ഫലമായും സുപ്രീം കോടതി നേരിട്ട് ഇടപെട്ടതുമൂലവും ഏതാനും കേസുകളില്‍ ചില മന്ത്രിമാരടക്കം കുറച്ച് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും മോഡിയുടെ പങ്കാളിത്തം കുറച്ചൊക്കെ തുറന്നു കാട്ടപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ മാറിയിട്ടില്ല എന്ന സന്ദേശം തന്നെയാണ് മോഡി ഇപ്പോഴും നല്‍കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ക്കേ ഇന്ത്യയിലെ വ്യവസായവല്‍ക്കരണത്തിന് എന്നും നേതൃത്വം നല്‍കിപ്പോന്ന ഗുജറാത്തിന്റെ ഇതുവരെയുള്ള വികസന നേട്ടങ്ങളെല്ലാം പത്തു കൊല്ലത്തെ തന്റെ ഭരണകാലത്തെ നേട്ടങ്ങളാണെന്ന പ്രചാരണമാണ് മോഡി മറുവശത്ത് അഴിച്ചുവിടുന്നത്. തീവ്രഹിന്ദുത്വത്തോടൊപ്പം വികസന മുദ്രാവാക്യവുമായി മോഡി മുന്നേറുകയാണ്. കോര്‍പ്പറേറ്റുകള്‍ക്കും മോഡി പ്രിയങ്കരനായി. അതോടെ അദ്വാനി കൂടുതല്‍ കൂടുതല്‍ ദുര്‍ബലനാകുകയായിരുന്നു. വാജ്‌പേയി – അദ്വാനി കൂട്ടുകെട്ടിന് മുന്നില്‍ മുട്ടുമടക്കിയിരുന്ന സംഘപരിവാര്‍ ഫാസസ്റ്റുകള്‍ മോഡിയില്‍ തങ്ങള്‍ക്ക് ചേര്‍ന്ന നേതാവിനെ കണ്ടെത്തിയിരിക്കുന്നു. അഖിലേന്ത്യാ ഭരണം മോഡിയുടെ കൈയ്യിലെത്തിയാല്‍ ഇന്ത്യയെ ഗുജറാത്താക്കി മാറ്റാനാവുമെന്ന് അവര്‍ സ്വപ്നം കാണുകയും ചെയ്യുന്നു. അവരുടെ സമ്മര്‍ദ്ദമാണ് ഈ തീരുമാനത്തിനു പിന്നിലെന്നു വ്യക്തം.
വരുന്ന തിരഞ്ഞെടുപ്പ് എങ്ങനെയെങ്കിലും ജയിക്കുക എന്നത് ബിജെപിയുടെ ആവശ്യമാണ്. ഒരിക്കല്‍ കൂടി പ്രതിപക്ഷത്തിരിക്കുന്നത് പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചില്ലറയാകില്ല എന്ന് നേതാക്കള്‍ക്കറിയാം. ആര്‍എസ്എസും അതു മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്വാനിയേക്കാല്‍ പാര്‍ട്ടിയെ നയിക്കാന്‍ മോഡിയാണ് മെച്ചമെന്ന തീരുമാനമുണ്ടായിരിക്കുന്നത്. പണ്ടു താന്‍ മാറി നിന്ന് വാജ്‌പേയിക്ക് അവസരം നല്‍കിയ പോലെ മോഡി തനിക്കവസരം നല്‍കുമെന്ന പ്രതീക്ഷ അദ്വാനിക്കുണ്ടായിരുന്നു. അതു തകര്‍ന്നിരിക്കുയാണ്. പാര്‍ട്ടിയില്‍ ഒരു കലാപം ഉണ്ടാക്കാനുള്ള കഴിവൊന്നും ഇപ്പോള്‍ അദ്വാനിക്കില്ലതാനും.
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അസന്നിഗ്ധമായി നരേന്ദ്രമോഡി പ്രഖ്യാപിച്ചു കഴിഞ്ഞു. അത് തീവ്രഹിന്ദുത്വം തന്നെ. ചതഞ്ഞരയുന്ന പട്ടിക്കുട്ടികളുടെ കബന്ധങ്ങള്‍ക്കു മുകളിലൂടെയായിരിക്കും തന്റെ രഥം ഇന്ദ്രപ്രസ്ഥത്തിലേക്ക് നീങ്ങുക എന്നതും മോഡി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേശ്വരന്‍ നല്‍കിയ ബുദ്ധിശക്തിയും തന്റെ അനുഭവപരിചയവും ആ സാഹചര്യത്തില്‍ ലഭ്യമായ വിവരങ്ങളുംവെച്ച് ഗുജറാത്ത് കലാപത്തില്‍ താന്‍ ചെയ്തത് പൂര്‍ണമായും ശരിയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വാദം. 2002ലെ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിലര്‍ താങ്കളെ വിലയിരുത്തുന്നതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലല്ലേ കുറ്റബോധം തോന്നേണ്ടതുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്ത പ്രസ്താവന.
എന്തായാലും ബിജെപിയുടെ നയം നേരത്തെ വ്യക്തമായത് നന്നായി. ഫാസിസത്തെ എതിര്‍ക്കുന്നു എന്നു നിരന്തരം പ്രഖ്യാപിക്കുന്ന അഖിലേന്ത്യാ – പ്രാദേശിക പാര്‍ട്ടികളുടെ നാടാണല്ലോ ഇന്ത്യ. തങ്ങലുടെ നയസമീപനങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്ക് വേണ്ട സമയമുണ്ട്. എന്നാല്‍ അത്തരമൊരു ഐക്യം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ ഉണ്ടാകാനാണ് സാധ്യത. അപ്പോള്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താമെന്ന ധാരണയാണ് കോണ്‍ഗ്രസ്സിനെന്നു തോന്നുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in