ബദലിനായി വീണ്ടും

കോണ്‍ഗ്രസിനും ബിജെപിക്കുമൊരു ബദല്‍. എത്രയോ കാലമായി ഇന്ത്യന്‍ രാഷ്ട്രീയം അതാവശ്യപ്പെടുന്നു. എന്നാല്‍ ഒരിക്കലും നടക്കാത്ത സ്വപ്നമായി അത് തുടരുന്നു. ലോകസഭാ തിരഞ്ഞെടു#്പപു കാലത്താണ് അതിനുള്ള ശ്രമങ്ങള്‍ സജീവമാകുക. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം എന്‍ഡ്എയോ യുപിഎയോ അധികാരത്തിലെത്തും. ബദലിന്റെ വക്താക്കളാണെന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍ പോലും അവരോടൊപ്പം ചേരും. മൂന്നാം ബദല്‍ എന്ന രീതിയില്‍ ഇപ്പോള്‍ നടക്കുന്ന ശ്രമത്തിന്റേയും അവസ്ഥ മറ്റൊന്നാകാന്‍ ഇടയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ ഉള്‍പ്പെടെ 11 പാര്‍ടികളാണ് പുതിയ സഖ്യത്തിലുള്ളത്. കഴിഞ്ഞ ദിവസം ത്രിപുരഭവനില്‍ ചേര്‍ന്ന യോഗത്തിന് […]

Untitled-1

കോണ്‍ഗ്രസിനും ബിജെപിക്കുമൊരു ബദല്‍. എത്രയോ കാലമായി ഇന്ത്യന്‍ രാഷ്ട്രീയം അതാവശ്യപ്പെടുന്നു. എന്നാല്‍ ഒരിക്കലും നടക്കാത്ത സ്വപ്നമായി അത് തുടരുന്നു. ലോകസഭാ തിരഞ്ഞെടു#്പപു കാലത്താണ് അതിനുള്ള ശ്രമങ്ങള്‍ സജീവമാകുക. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം എന്‍ഡ്എയോ യുപിഎയോ അധികാരത്തിലെത്തും. ബദലിന്റെ വക്താക്കളാണെന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍ പോലും അവരോടൊപ്പം ചേരും.
മൂന്നാം ബദല്‍ എന്ന രീതിയില്‍ ഇപ്പോള്‍ നടക്കുന്ന ശ്രമത്തിന്റേയും അവസ്ഥ മറ്റൊന്നാകാന്‍ ഇടയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ ഉള്‍പ്പെടെ 11 പാര്‍ടികളാണ് പുതിയ സഖ്യത്തിലുള്ളത്. കഴിഞ്ഞ ദിവസം ത്രിപുരഭവനില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംയുക്ത പ്രഖ്യാപനവും പുറത്തിറക്കി. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ സമയമായെന്നു പറയുന്ന പ്രഖ്യാപനം വര്‍ഗീയശക്തികളും നരേന്ദ്ര മോഡിയും അധികാരത്തില്‍ വരുന്നത് തടയുമെന്നും വ്യക്തമാക്കി.
സിപിഐ എമ്മിന്റെയും ഇടതുപക്ഷ പാര്‍ടികളുടെയും നേതൃത്വത്തിലാണ് കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ ദേവഗൗഡ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ടി അധ്യക്ഷനുമായ മുലായം സിങ് യാദവ്, ഐക്യജനതാദള്‍ പ്രസിഡ ണ്ട് ശരദ്യാദവ,് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, എഐഎഡിഎംകെ നേതാവ് തമ്പിദുരൈ, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവ് അജയ്കുമാര്‍, സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍, ആര്‍എസ്പി ജനറല്‍സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍, ഫോര്‍വേഡ് ബ്ലോക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ് തുടങ്ങിയ പ്രമുഖരാണ് യോഗത്തില്‍ പങ്കെടുത്തത്. അമ്മയ്ക്ക് അസുഖമായതിനാല്‍ വരാനായില്ലെന്ന് അസം ഗണപരിഷത്ത് നേതാവ് പ്രഫുല്‍കുമാര്‍ മൊഹന്ത അറിയിച്ചതായി പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെഡി നേതാക്കള്‍ യോഗത്തിനെത്തിയില്ലെങ്കിലും അവരുമായി ചര്‍ച്ച നടന്നുവെന്നും അവരുടെ അംഗീകാരത്തോടെയാണ് സംയുക്ത പ്രഖ്യാപനമെന്നും കാരാട്ട് പറഞ്ഞു. പ്രഖ്യാപനത്തില്‍ 11 പാര്‍ടികളുടെയും പേരുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പൊരുതാനാണ് തീരുമാനം.
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഫെഡറല്‍ തത്വങ്ങളിലും ജനപക്ഷ വികസനത്തിലും ഊന്നുന്ന ബദലാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് അവകാശവാദം. പതിനഞ്ചോളം പാര്‍ടികള്‍ ഈ കൂട്ടുകെട്ടിന്റെ ഭാഗമാകുമെന്നും മുലായംസിങ് യാദവ് പറയുന്നു. ബദലിന്റെ നേതാവാര്, പ്രധാനമന്ത്രി ആര് എന്നൊക്കെയുള്ളവ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കേള്‍ക്കാന്‍ മനോഹരമായ ഫെഡറല്‍ എന്ന പദമാണ് നേരത്തെ ഈ നേതാക്കള്‍ ഉപയോഗിച്ചിരുന്നത്.
ഒരു സംശയവുമില്ല. ഇന്ത്യക്കിനി ആവശ്യം ഫെഡറല്‍ മുന്നണിതന്നെ. സ്വാതന്ത്ര്യം ലഭിച്ച് ഇന്നോളം ഇന്ത്യ ഭരിക്കാന്‍ നേതൃത്വം കൊടുത്തത് അഖിലേന്ത്യാ പാര്‍ട്ടികള്‍തന്നെ. ഇനി പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരു മുന്നണി വരട്ടെ. ഫെഡറല്‍ എന്നു വിശേഷിക്കപ്പെടുന്ന ഇന്ത്യക്ക് അതിനനുയോജ്യമായ ഒരു മുന്നണി ശക്തിപ്പെടുന്നതില്‍ എന്താണ് തെറ്റ്? പ്രാദേശികമല്ലെന്നു അവകാശപ്പെടുമ്പോഴും സത്യത്തില്‍ അതുതന്നെയായ ഇടതുപക്ഷവും ഈ നീക്കത്തില്‍ ഉള്‍പ്പെടും.
സത്യത്തില്‍ എന്‍ഡിഎയേയും യുപിഎയേയും ജനത്തിനു മടുത്തു കഴിഞ്ഞു. മൂന്നാമതാരു പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു. വിശ്വാസ്യത തോന്നിക്കുന്ന പ്രസ്ഥാനം രംഗത്തുവന്നാല്‍ ജനം അതോടൊപ്പം നില്‍ക്കുമെന്നതിന് ഡെല്‍ഹി തെളിവ്. വിവിധ സംസ്ഥാനങ്ങളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതും പ്രാദേശിക പ്രസ്ഥനങ്ങളാണെന്നു കാണാം. ഇരു മുന്നണികള്‍ ഭരിക്കുമ്പോഴും ഭരണത്തെ സത്യത്തില്‍ നിയന്ത്രിക്കുന്നത് ഈ പാര്‍ട്ടികള്‍ തന്നെയാണ്. ഇപ്പോഴത് പിന്‍സീറ്റിലിരുന്നാണെന്നു മാത്രം. മുന്‍സീറ്റില്‍ ഇരുന്നുതന്നെ ഇനി പ്രാദേശിക പ്രസ്ഥാനങ്ങളുടെ ഐക്യമുന്നണി ഭരിക്കട്ടെ എന്നു തീരുമാനിക്കുന്നതില്‍ എന്താണ് തെറ്റ്? യുപിഎ ഭരിച്ചാലും എന്‍ഡിഎ ഭരിച്ചാലും തങ്ങളുടെ വകുപ്പുകള്‍ സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തിനുതന്നെയാണ് പ്രാദേശിക പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്. റെയില്‍വേ വകുപ്പുതന്നെ പ്രധാന ഉദാഹരണം. അതുകൊണ്ടുതന്നെ അക്കാര്യം പറഞ്ഞ് പെഡറല്‍ മുന്നണിയെ ചെറുക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇത്തരമൊരു മുന്നണി വന്നാല്‍ ഇക്കാര്യങ്ങളില്‍ സ്വയം നിയന്ത്രണം വെക്കാന്‍ ഘടകപാര്‍ട്ടികള്‍ തയ്യാറാകുമെന്നതാണ് വാസ്തവം.
അതേസമയം ഈ മുന്നണി രൂപപ്പെട്ടാലും ഇക്കുറി അധികാരത്തിലേറാനുള്ള സാധ്യത കുറവാണ്. മൂന്നു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരിക്കും ഉണ്ടാകാനിട. പിന്നീടായിരിക്കും രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുക. കൂടുതല്‍ സീറ്റുകിട്ടുന്ന പാര്‍ട്ടിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ സാധ്യത സകൂടും. അത് മിക്കവാറും ബിജെപിയാകാനാണിട. അത്തരമൊരവസ്ഥയില്‍ ഏതൊക്കെ പാര്‍ട്ടി അങ്ങോട്ടു ചാടുമെന്ന് കാണാം. ആ നീക്കം വിജയിച്ചില്ലെങ്കില്‍ ഫെഡറല്‍ മുന്നണിയും യുപിഎയും ഐക്യപ്പെടാനാണ് സാധ്യത. എന്നാല്‍ ആരായിരിക്കും ഭരണത്തിനു നേതൃത്വം കൊടുക്കുക എന്നു പറയാനിപ്പോള്‍ കഴിയില്ല. യുപിഎയുടെ പിന്തുണയോടെ ഫെഡറല്‍ മുന്നണിയോ തിരിച്ചോ ഭരിക്കാം. ആര്‍ക്കാണ് കൂടുതല്‍ സീറ്റെന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യം തീരുമാനിക്കപ്പെടുക. ഫെഡറല്‍ മുന്നണിക്ക് ഒരവസരം കൊടുത്ത് പുറത്തുനിന്ന് പിന്തുണക്കാനാണ് രാഷ്ട്രീയ ആര്‍ജ്ജവമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടത്. എന്നാല്‍ അതു ന്യായീകരിക്കത്ത രീതിയില്‍ സാമാന്യം സീറ്റുകള്‍ ഫെഡറല്‍ മുന്നണിക്കു കിട്ടണമെന്നുമാത്രം. പിന്നെയുള്ളത് ആം ആദ്മി പാര്‍ട്ടിതന്നെ. അവര്‍ ഫെഡറലിലേക്ക് എത്തുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply