ബജറ്റ് : കേരളത്തിനു പ്രതീക്ഷ വേണ്ട

ബി.ജെ.പി സര്‍ക്കാറിന്റെ ആദ്യ റെയില്‍വേ ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കെ കാര്യമായ കേരളത്തിനു പ്രതീക്ഷക്ക് സാധ്യതയില്ല. കഴിഞ്ഞ ആഴ്ചയാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിനു മുന്നില്‍ വെച്ചത് എന്നതുതന്നെ ഇക്കാര്യത്തില്‍ സംസഅതാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ വെളിപ്പെടുത്തുന്നു. ഭരണം മാറിയാലും കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടരാനാണ് സാധ്യത. സംസ്ഥാനം നല്‍കിയ നിവേദനത്തില്‍ റെയില്‍വേ സോണ്‍, പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴ വാഗണ്‍ ഫാക്ടറി, സബര്‍ബന്‍ റെയില്‍, അങ്കമാലി-ശബരിപാത, നഞ്ചന്‍കോട്-നിലമ്പൂര്‍ പാത തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. സത്യത്തില്‍ ഇവക്കാണോ പ്രാധാന്യം നല്‍കേണ്ടത് എന്ന […]

train

ബി.ജെ.പി സര്‍ക്കാറിന്റെ ആദ്യ റെയില്‍വേ ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കെ കാര്യമായ കേരളത്തിനു പ്രതീക്ഷക്ക് സാധ്യതയില്ല. കഴിഞ്ഞ ആഴ്ചയാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിനു മുന്നില്‍ വെച്ചത് എന്നതുതന്നെ ഇക്കാര്യത്തില്‍ സംസഅതാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ വെളിപ്പെടുത്തുന്നു. ഭരണം മാറിയാലും കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടരാനാണ് സാധ്യത.
സംസ്ഥാനം നല്‍കിയ നിവേദനത്തില്‍ റെയില്‍വേ സോണ്‍, പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴ വാഗണ്‍ ഫാക്ടറി, സബര്‍ബന്‍ റെയില്‍, അങ്കമാലി-ശബരിപാത, നഞ്ചന്‍കോട്-നിലമ്പൂര്‍ പാത തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. സത്യത്തില്‍ ഇവക്കാണോ പ്രാധാന്യം നല്‍കേണ്ടത് എന്ന സംശയം സ്വാഭാവികം. റെയില്‍വേയെ ഇന്ത്യയുടെ ദേശീയ ഉദ്ഗ്രഥനത്തിന്റെ പ്രതീകമായാണ് വിവക്ഷിക്കപ്പെടുന്നത്. അവിടെ സംസ്ഥാനങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ റെയില്‍വേ, സോണുകള്‍ അനുവദിക്കാറുമില്ല. പിന്നെ ഫാക്ടറികള്‍. കേരളത്തെ സംബന്ധിച്ച് അവ ഇഴഞ്ഞിഴഞ്ഞ് നടപ്പാക്കുമായിരിക്കാം. എന്നാല്‍ കേറലത്തെ സംബന്ധിച്ച് അവയാണോ മുഖ്യം എന്ന ചോദ്യം ഉയരുന്നു. വനപ്രദേശങ്ങളില്‍ കൂടിയുള്ളതായിരിക്കും നിര്‍ദ്ദിഷ്ഠ അങ്കമാലി-ശബരി, നഞ്ചന്‍കോട്-നിലമ്പൂര്‍ പാതകള്‍. അതിനാല്‍ തന്നെ അവയും നടപ്പാക്കപ്പെടുമോ എന്ന സംശയം ബാക്കി.
സത്യത്തില്‍ പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സിഗ്‌നല്‍ നവീകരണം, ഇപ്പോഴത്തെ പാതക്ക് സമാന്തരമായി പുതിയ രണ്ടുപാതകള്‍, സബര്‍ബന്‍ ട്രെയിനുകള്‍, മേല്‍പ്പാലങ്ങള്‍ തുടങ്ങിയവയാണ് കേരളത്തിന്റെ അടിയന്തരാവശ്യങ്ങള്‍. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന റെയില്‍വേ ബജറ്റിന് മുന്നോടിയായി സംസ്ഥാനം നല്‍കിയ നിവേദനത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണത്തെ ആവശ്യങ്ങളും. ഇക്കാര്യങ്ങളില്‍ കാര്യമായ നടപടിയുണ്ടാകാനിടയില്ല എന്നാണ് സൂചന.
റെയില്‍വെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനം പകുതി പണം മുടക്കണമെന്നാണ് ഇപ്പോള്‍ റെയില്‍വേ നിലപാട്. റെയില്‍വേക്ക് വന്‍ വരുമാനം നല്‍കുന്ന സംസ്ഥാനമാണ് കേരളം എന്നോര്‍ക്കുക. എങ്കില്‍ കൂടി ദേശീയപാതാവികസനത്തിനായി മുറവിളി കൂട്ടുന്ന സംസ്ഥാനം അതിനേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് റെയില്‍വേ വികസനതതിനു തന്നെയാണ്. ഏതുരീതിയില്‍ പരിശോധിച്ചാലും റോഡുവികസനത്തേക്കാള്‍ കേരളത്തിനുചിതം റെയില്‍ വികസനം തന്നെയാണ്. അതിനായി പണം മുടക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകതന്നെയാണ് വേണ്ടത്.
മുളന്തുരുത്തി കുറുപ്പുന്തറ, കുറുപ്പുന്തറ ചിങ്ങവനം, ചിങ്ങവനം ചെങ്ങന്നൂര്‍, അമ്പലപ്പുഴ ഹരിപ്പാട്, എറണാകുളം കുമ്പളം, കുമ്പളം തുറവൂര്‍ ലൈനുകളുടെ ഇരട്ടിപ്പിക്കലിന് 400 കോടി മുന്‍ ബജറ്റിലെ ആവശ്യമാണ്. മലബാര്‍ മേഖലയിലെ റെയില്‍വേ വൈദ്യുതീകരണം, തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, കൊല്ലം പുനലൂര്‍ പാത വൈദ്യുതീകരണം, ഷൊര്‍ണൂര്‍ നിലമ്പൂര്‍ ലൈന്‍ വൈദ്യുതീകരണം എന്നിവയും പഴയ ആവശ്യങ്ങളാണ്.
പാലക്കാട് പൊള്ളാച്ചി, പുനലൂര്‍ ചെങ്കോട്ട പാതകളുടെ ഗേജ്മാറ്റത്തിനായി 300 കോടി വകയിരുത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി ശബരി, കണ്ണൂര്‍ കണ്ണൂര്‍ വിമാനത്താവളം, നിലമ്പൂര്‍ നഞ്ചങ്കോട്, കൊച്ചി മധുര എന്നീ പുതിയ പാതകളുടെ നിര്‍മാണവും ആവശ്യങ്ങളുടെ പട്ടികയില്‍ നിരത്തിയിട്ടുണ്ട്. അതേസമയം 2004 ലെ ബജറ്റ് മുതല്‍ നിര്‍ദേശേിച്ചിട്ടുള്ള മുപ്പതോളം സര്‍വേ പൂര്‍ത്തിയാക്കാന്‍ പോലും ഇന്നോളം പണം അനുവദിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ റെയില്‍വേ ദുരന്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply