പാക്കിസ്ഥാന്‍ പട്ടാളഭരണത്തിലേക്ക്‌…?

പ്രധാനമന്ത്രി നവാസ്‌ ശരീഫ്‌ രാജിവെക്കണമെന്നാവശ്യ പ്പെട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചതോടെ പാകിസ്ഥാന്‍ വീണ്ടും പട്ടാളഭരണത്തിലേക്കെന്ന ആശങ്ക ശക്തമായി. പട്ടാളഭരണമെന്ന ശാപത്തില്‍നിന്ന്‌ പാക്കിസ്ഥാന്‌ ഒരുകാലത്തും മോചനമുണ്ടാകില്ലെന്നു സാരം. കഴിഞ്ഞ രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്‌ ഇരച്ചുകയറിയവര്‍ക്കുനേരെ നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 450 പേര്‍ക്ക്‌ പരിക്കേറ്റു. പാക്‌ സൈനിക മേധാവി കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു ഭാവിപരിപാടികല്‍ ചര്‍ച്ചചെയ്‌തു. റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന സൈനിക പ്രതിരോധ ദിനാഘോഷം സൈന്യം റദ്ദാക്കിയതായാണ്‌ റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി നവാസ്‌ ശരീഫ്‌ പാര്‍ലമെന്‍റിന്‍െറ […]

pakപ്രധാനമന്ത്രി നവാസ്‌ ശരീഫ്‌ രാജിവെക്കണമെന്നാവശ്യ പ്പെട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചതോടെ പാകിസ്ഥാന്‍ വീണ്ടും പട്ടാളഭരണത്തിലേക്കെന്ന ആശങ്ക ശക്തമായി. പട്ടാളഭരണമെന്ന ശാപത്തില്‍നിന്ന്‌ പാക്കിസ്ഥാന്‌ ഒരുകാലത്തും മോചനമുണ്ടാകില്ലെന്നു സാരം.
കഴിഞ്ഞ രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്‌ ഇരച്ചുകയറിയവര്‍ക്കുനേരെ നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 450 പേര്‍ക്ക്‌ പരിക്കേറ്റു. പാക്‌ സൈനിക മേധാവി കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു ഭാവിപരിപാടികല്‍ ചര്‍ച്ചചെയ്‌തു. റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന സൈനിക പ്രതിരോധ ദിനാഘോഷം സൈന്യം റദ്ദാക്കിയതായാണ്‌ റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി നവാസ്‌ ശരീഫ്‌ പാര്‍ലമെന്‍റിന്‍െറ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്തയായും റിപ്പോര്‍ട്ടുണ്ട്‌. പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ക്ക്‌ ഒരുക്കമാണെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ അതിനു തയ്യാറല്ല എന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമാണ്‌ പ്രതിപക്ഷ നിലപാട്‌.
പാകിസ്‌താന്‍െറ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ്‌ 14നാണ്‌ പ്രക്ഷോഭമാരംഭിച്ചതതെന്നതാണ്‌ വൈരുദ്ധ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നവാസ്‌ ശരീഫ്‌ കൃത്രിമം കാട്ടിയാണ്‌ അധികാരത്തിലെത്തിയതെന്നും ഉടന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ്‌ പാകിസ്‌താന്‍ പീപ്പ്‌ള്‍സ്‌ പാര്‍ട്ടി ഒഴികെയുള്ള പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങിയത്‌. ഇംറാന്‍ ഖാന്‍ അധ്യക്ഷനായ പാകിസ്‌താന്‍ തെഹ്രീകെ ഇന്‍സാഫ്‌ പാര്‍ട്ടി ആസാദി മാര്‍ച്ചും താഹിറുല്‍ ഖാദിരിയുടെ പാകിസ്‌താന്‍ അവാമി തെഹ്രീക്കിന്‍െറ ‘വിപ്‌ളവ മാര്‍ച്ചും നടത്തി ഇസ്ലാമാബാദില്‍ സംഗമിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പ്രക്ഷോഭം ശക്തമായത്‌.
കഴിഞ്ഞ ദിവസം 25,000 വരുന്ന പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ക്രെയിനുകള്‍ ഉപയോഗിച്ച്‌ ബാരിക്കേഡുകള്‍ നീക്കിയാണ്‌ വടിയും ആയുധങ്ങളുമായി 8,000ത്തോളം പ്രക്ഷോഭകര്‍ അകത്തുകയറിയത്‌. ഇവരെ നിയന്ത്രിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു പൊലീസ്‌ വെടിവെപ്പ്‌.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സൈന്യം ഇടപെടാമെന്ന ഉറപ്പിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. കൃത്രിമം നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ കമീഷനെ വെക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ജുഡീഷ്യല്‍ കമീഷന്‍ നിഷ്‌പക്ഷമാവില്ലെന്നും ശരീഫ്‌ രാജിവെക്കാതെ യഥാര്‍ഥ അന്വേഷണം നടക്കില്ലെന്നുമാണ്‌ പ്രതിപക്ഷ നിലപാട്‌. രാജിവെക്കില്ലെന്ന വാശിയിലാണ്‌ നവാസ്‌ ശരീഫ്‌. അദ്ദേഹം ്‌ ഇസ്ലാമാബാദിലെ വസതിയില്‍നിന്ന്‌ ലാഹോറിലേക്കു താമസം മാറി.
പാക്കിസ്ഥാന്‌ ജനാധിപത്യം എന്നും ഒരു സ്വപ്‌നമാണ്‌. ജനാധിപത്യത്തിത്തിലൂടെ അധികാരത്തിലേറിയവര്‍ അധികകാലം ഭരണരംഗത്ത്‌ തുടര്‍ന്നിട്ടില്ല. പലപ്പോഴും പട്ടാള അട്ടിമറി നടന്നു. പല പ്രധാനമന്ത്രിമാരും കൊല്ലപ്പെട്ടു, ചിലര്‍ അന്യരാജ്യങ്ങളില്‍ അഭയം തേടി. ഇപ്പോഴത്തെ ഊഴം നവാസ്‌ ഷെരീഫിന്റേതാണ്‌. രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലടിക്കുമ്പോള്‍ പട്ടാള അട്ടിമറിക്ക്‌ അവസരം കാത്തിരിക്കയാണ്‌ സൈന്യം.ജനാധിപത്യ ഭരണത്തിന്‌ പിന്തുണ നല്‍കുമെന്ന്‌ പ്രഖ്യാപനം സൈനിക മേധാവിയുടെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ അത്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്‌. കര്യങ്ങളുടെ പോക്ക്‌ മറ്റൊന്നിലേക്കാകാന്‍ സാധ്യത കുറവാണ്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply