നോബല്‍ സമ്മാനം ഉചിതമായി

കേവലം സെന്‍സേഷനുവേണ്ടി സമാധാനത്തിനുള്ള നോബല്‍ സമ്മാനം മലാലക്കോ സ്‌നേഡനോ നല്‍കാതെ രാജ്യാന്തര രാസായുധ നിരോധന സംഘടനയായ ഒ.പി.സി.ഡബ്ല്യുവിന് (ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്) നല്‍കിയതി ഉചിതമായി. വ്യക്തികളേക്കാള്‍ സംഘടനകള്‍ക്കുതന്നെയാണ് ഇത്തരം പുരസ്‌കാരങ്ങള്‍ നല്‍കേണ്ടത്. രാസായുധങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ ഒ.പി.സി.ഡബ്ല്യു നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണു പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ രാസായുധങ്ങള്‍ രാജ്യാന്തര നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ന് ഈ സംഘടന. തീര്‍ച്ചയായും അമേരിക്ക പോലുള്ള ഒരു രാജ്യത്തിനെതിരെ […]

OPCW_logo
കേവലം സെന്‍സേഷനുവേണ്ടി സമാധാനത്തിനുള്ള നോബല്‍ സമ്മാനം മലാലക്കോ സ്‌നേഡനോ നല്‍കാതെ രാജ്യാന്തര രാസായുധ നിരോധന സംഘടനയായ ഒ.പി.സി.ഡബ്ല്യുവിന് (ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്) നല്‍കിയതി ഉചിതമായി. വ്യക്തികളേക്കാള്‍ സംഘടനകള്‍ക്കുതന്നെയാണ് ഇത്തരം പുരസ്‌കാരങ്ങള്‍ നല്‍കേണ്ടത്.
രാസായുധങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ ഒ.പി.സി.ഡബ്ല്യു നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണു പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ രാസായുധങ്ങള്‍ രാജ്യാന്തര നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ന് ഈ സംഘടന. തീര്‍ച്ചയായും അമേരിക്ക പോലുള്ള ഒരു രാജ്യത്തിനെതിരെ ഒരു ചെറുവിരലനക്കാന്‍ ഈ സംഘടനക്കു കഴിയുമോ എന്ന പലരും ഉന്നയിക്കുന്ന ചോദ്യം പ്രസക്തം തന്നെ. ഒബാമക്ക് ലഭിച്ചതും ഗാന്ധിക്ക് ലഭിക്കാതിരുന്നതുമാണ് ബോബല്‍ സമ്മാനം എന്ന വസ്തുതയും മറക്കുന്നില്ല. എങ്കില്‍ കൂടി ഇത്രയും നല്ലത്.
ലോകത്താകമാനമുള്ള രാാസായുധങ്ങള്‍ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1997ലാണ് ഹേഗ് ആസ്ഥാനമായി ഒ.പി.സി.ഡബ്ല്യു. സ്ഥാപിതമായത്. 1993ന് ജനുവരി 13ന് ഒപ്പുവച്ച രാസായുധ കണ്‍വന്‍ഷന്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഒ.പി.സി.ഡബ്ല്യുവിന്റെ ജനനം. ഇന്ത്യയുള്‍പ്പെടെ 189 രാജ്യങ്ങള്‍ ഒ.പി.സി.ഡബ്ല്യുവില്‍ അംഗങ്ങളാണ്. സിറിയ ഒ.പി.സി.ഡബ്ല്യുവില്‍ അംഗമായതിനു തൊട്ടുപിന്നാലെയാണ് നൊബേല്‍ സമ്മാനം സംഘടനയെത്തേടിയെത്തിയത്. 16 വര്‍ഷത്തിനിടെ 57,000 ടണ്‍ രാസായുധം ഒ.പി.സി.ഡബ്ല്യുവിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചു. 2014 പകുതിയോടെ മുഴുവന്‍ രാസായുധങ്ങളും നിര്‍വീര്യമാക്കാന്‍ സിറിയന്‍ സര്‍ക്കാരും വിമതരും തീരുമാനമെടുത്തത് ഒ.പി.സി.ഡബ്ല്യുവിന്റെ ഇടപെടല്‍ മൂലമാണ്. മുപ്പതംഗ ഒ.പി.സി.ഡബ്ല്യു. സംഘമാണ് സിറിയയില്‍ രാസായുധ പരിശോധനയിലേര്‍പ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സമാധാനത്തിനുള്ള പുരസ്‌കാരം സംഘടനകള്‍ക്കു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനാണ് സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “നോബല്‍ സമ്മാനം ഉചിതമായി

  1. സമാധാന നോബൽ ഒരു തരത്തിൽ അർഹത ഉള്ളവര്ക്ക് തന്നെ കൊടുത്തു എന്ന് പറയാം. ഈഗിപ്തിലെ പോയ പ്രസിടെണ്ടിണോ രാജപക്സേക്കോ കൊടുത്തില്ലല്ലോ. അവാര്ഡ് പ്രഖ്യപിക്കുന്നതിന്റെ തലേ ദിവസം എന്തെങ്കിലും ചെയ്തവര്ക്ക് കൊടുക്കുന്നതും ശരിയല്ല നിയമസഭ ഉപരോധ സമരം ഒതുതീര്പ്പക്കാൻ മുന്കൈയ്യെടുത്ത മന്ത്രിയെ സമ്മാനത്തിനു പരിഗണിച്ചിരുന്നോ ആവൊ?

Responses to AJITHAN K R

Click here to cancel reply.