നീതിയെ തൂക്കിലേറ്റുന്നു : സംസ്‌കാരത്തേയും
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളായ 529 പേര്‍ക്ക് ഈജിപ്ത് കോടതി വധശിക്ഷ വിധിച്ച നടപടി ഞെട്ടലോടെയാണ് ലോകം കേള്‍ക്കുന്നത്. ഇവിടെ തൂക്കിലേറ്റപ്പെടുന്നത് നീതിന്യായ വ്യവസ്ഥയാണ്. അതിനേക്കാളുപരി മനുഷ്യന്‍ നേടിയെന്നഭിമാനിക്കുന്ന സംസ്‌കാരമാണ്. പൊലീസുകാരനെ കൊലപ്പെടുത്തല്‍, പൊതുജനങ്ങള്‍ക്കെതിരെ അക്രമം നടത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. മുതിര്‍ന്ന ബ്രദര്‍ഹുഡ് നേതാക്കളടക്കമുള്ള 545 പേരെ കൂട്ട വിചാരണക്ക് വിധേയമാക്കിയ കോടതി 16 പേരെ വെറുതെ വിട്ടു. വധശിക്ഷ വിധിച്ചവരില്‍ 153 പേര്‍ നിലവില്‍ തടവില്‍ കഴിയുന്നവരാണ്. 2 […]
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളായ 529 പേര്‍ക്ക് ഈജിപ്ത് കോടതി വധശിക്ഷ വിധിച്ച നടപടി ഞെട്ടലോടെയാണ് ലോകം കേള്‍ക്കുന്നത്. ഇവിടെ തൂക്കിലേറ്റപ്പെടുന്നത് നീതിന്യായ വ്യവസ്ഥയാണ്. അതിനേക്കാളുപരി മനുഷ്യന്‍ നേടിയെന്നഭിമാനിക്കുന്ന സംസ്‌കാരമാണ്.
പൊലീസുകാരനെ കൊലപ്പെടുത്തല്‍, പൊതുജനങ്ങള്‍ക്കെതിരെ അക്രമം നടത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. മുതിര്‍ന്ന ബ്രദര്‍ഹുഡ് നേതാക്കളടക്കമുള്ള 545 പേരെ കൂട്ട വിചാരണക്ക് വിധേയമാക്കിയ കോടതി 16 പേരെ വെറുതെ വിട്ടു. വധശിക്ഷ വിധിച്ചവരില്‍ 153 പേര്‍ നിലവില്‍ തടവില്‍ കഴിയുന്നവരാണ്. 2 ദിവസം കൊണ്ടായിരുന്നു വിചാരണയും ശിക്ഷയും.
വിധി ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തിയുടെ പരിഗണനക്കായി വിട്ടിരിക്കുകയാണ്. മുഫ്തിയുടെ അഭിപ്രായം പരിഗണിച്ചശേഷം ഏപ്രല്‍ 28ന് കോടതി അന്തിമ വിധി പുറപ്പെടുവിക്കുക. ആധുനിക ഈജിപ്ത് ചരിത്രത്തില്‍ ഇത്രയും പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമാണ്.
ആഗസ്റ്റില്‍ കൈറോയില്‍ പ്രക്ഷോഭകരുടെ രണ്ട് കേന്ദ്രങ്ങള്‍ പൊലീസ് ഒഴിപ്പിച്ചതിനെതിരെ തെക്കന്‍ പ്രവിശ്യയായ മിന്‍യയില്‍ പ്രതിഷേധിച്ച 1200ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരുവിഭാഗത്തെയാണ് വിചാരണക്ക് വിധേയമാക്കി ശിക്ഷ വിധിച്ചത്. ഇതേ കുറ്റം ചുമത്തി ബാക്കി 700 പേരുടെ വിചാരണ ചൊവ്വാഴ്ച ആരംഭിക്കും. മുസ്ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദീഉം ഇതില്‍ ഉള്‍പ്പെടും.
2013 ജൂലൈ മൂന്നിന് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ പട്ടാള പിന്തുണയുള്ള ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് പേരെയാണ് ജയിലിലടച്ചിരിക്കുന്നത്. ഇതത്തേുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ രാജ്യത്താകമാനം 1400 പേര്‍ മരിച്ചു. 200 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പുതിയ കോടതിവിധി ഈജിപ്തിനെ വീണ്ടും സംഘര്‍ഷഭരിതമാക്കുമെന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in