നിയമസഭാ തെരഞ്ഞടുപ്പും കൂട്ടായ നേതൃത്വവും
പതിവില്‍ നിന്ന് വ്യത്യസ്ഥമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കൂട്ടായ നേതൃത്വം എന്ന നിലപാടിലേക്കാണ് കോണ്‍ഗ്രസ്സ് നീങ്ങുന്നത്. ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തന്നെയാണ് ആ ത്രിമൂര്‍ത്തികള്‍. എല്ലാവര്‍ക്കുമറിയാവുന്ന പോലെ ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പിനേയും ചെന്നിത്തല ഐ ഗ്രൂപ്പിനേയും നയിക്കുമ്പോള്‍ ഗ്രൂപ്പില്ലാ ഗ്രൂപ്പിന്റെ നേതാവാണ് സുധീരന്‍. തീര്‍ച്ചയായും പൊതുസമൂഹത്തിലും കൂടുതല്‍ പിന്തുണ സുധീരനു തന്നെയാണ്. ഇവരിലൊരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടി ഇന്ന്. അതിനാല്‍ തന്നെയാണ് കൂട്ടായ നേതൃത്വം എന്ന […]
പതിവില്‍ നിന്ന് വ്യത്യസ്ഥമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കൂട്ടായ നേതൃത്വം എന്ന നിലപാടിലേക്കാണ് കോണ്‍ഗ്രസ്സ് നീങ്ങുന്നത്. ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തന്നെയാണ് ആ ത്രിമൂര്‍ത്തികള്‍. എല്ലാവര്‍ക്കുമറിയാവുന്ന പോലെ ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പിനേയും ചെന്നിത്തല ഐ ഗ്രൂപ്പിനേയും നയിക്കുമ്പോള്‍ ഗ്രൂപ്പില്ലാ ഗ്രൂപ്പിന്റെ നേതാവാണ് സുധീരന്‍. തീര്‍ച്ചയായും പൊതുസമൂഹത്തിലും കൂടുതല്‍ പിന്തുണ സുധീരനു തന്നെയാണ്. ഇവരിലൊരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടി ഇന്ന്. അതിനാല്‍ തന്നെയാണ് കൂട്ടായ നേതൃത്വം എന്ന നിലപാടിലേക്ക് ഹൈക്കമാന്റ് എത്തിയിരിക്കുന്നത്. മൂന്നുപേരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് സാധ്യത. തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും യഥാര്‍ത്ഥയുദ്ധം കാണാന്‍ പോകുന്നതെന്നര്‍ത്ഥം.
നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം ഈ ത്രിമൂര്‍ത്തികള്‍ ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സുധീരന്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് താഴെത്തട്ടില്‍ നിന്ന് അഭിപ്രായം തേടുമെന്നും സുധീരന്‍ പറഞ്ഞു. വിജയ സാധ്യത, ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത എന്നിവയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള മാനദണ്ഡം. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കും. തെരഞ്ഞെടുപ്പിന് കൂട്ടായ നേതൃത്വമാകും പാര്‍ട്ടിയെ നയിക്കുകയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. വാസ്തവത്തില്‍ കൂട്ടായ നേതൃത്വം എന്നതൊഴികെയുള്ള കാര്യങ്ങളൊക്കെ എപ്പോഴും പറയുന്നതുതന്നെയാണ്. എന്നാല്‍ അവസാനം വിജയസാധ്യതയും സ്വീകാര്യതയുമൊക്കെപോയി ഗ്രൂപ്പിപരിഗണനയില്‍ മാത്രം കാര്യങ്ങളെത്തും. യുവജനങ്ങളും സ്ത്രീകളുമെല്ലാം അവഗണിക്കപ്പെടും. ഇക്കുറിയും അതുതന്നെ സംഭവിക്കാനാണ് സാധ്യത.
സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഹൈകമാന്‍ഡാണ് തീരുമാനമെടുക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ എന്നും കൂട്ടായ നേതൃത്വമാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ താന്‍ മാത്രമായിരുന്നില്ല നേതാവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
സാധാരണ നിലക്കായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു കോണ്‍ഗ്രസ്സ് ചെയ്യുമായിരുന്നത്. എന്നാല്‍ ിക്കുറി ്തിനു ശ്രമിച്ചാല്‍ വിപരീതഫലമാണുണ്ടാകുക എന്ന ചിന്തയിലാണ് ഹൈക്കമാന്റ്. സത്യത്തില്‍ ഈ സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനുപോലും കഴിഞ്ഞിരുന്നില്ല. കാര്യമായ സമരങ്ങള്‍ പോലും ഇക്കാലയളവില്‍ ഉണ്ടായതുമില്ല. എന്നാല്‍ സോളാറും ബാറും എല്ലാറ്റിനേയും മാറ്റി മറിച്ചു. എത്ര നിഷേധിച്ചാലും തുടരെ തുടരെ വരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിന്റെ, പ്രതേകിച്ച് മുഖ്യമന്ത്രിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ചു. ഈ സാഹചര്യമാണ് ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്താന്‍ ഹൈക്കമാന്റിനെ ഭയപ്പെടുത്തുന്നത്. അതിനെല്ലാം പുറമെ ന്യൂനപക്ഷ മേധാവിത്വ പ്രതിച്ഛായയും ഒഴിവാക്കണമെന്ന് ഹൈക്കമാന്റ ആഗ്രഹിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ചെന്നിത്തലയേയോ സുധീരനേയോ മുന്നില്‍ നിര്‍ത്താനും ഹൈക്കമാന്റിനു ധൈര്യമില്ല. പ്രധാന കാരണം ഗ്രൂപ്പിസം തന്നെ. പതിവുരീതിയില്‍ നിന്നു മാറി ഉമ്മന്‍ ചാണ്ടിക്കുപകരം ചെന്നിത്തലയെ കൊണ്ടുവന്നാല്‍ എ ഗ്രൂപ്പ് എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യം ബാക്കി. മാത്രമല്ല, മുസ്ലിംലീഗിനെ പോലുള്ള ഘടകകക്ഷികള്‍ക്ക് ചെന്നിത്തല സ്വീകാര്യനല്ല. പിന്നെയുള്ളത് സുധീരനാണ്. മറുപക്ഷത്ത് സിപിഎം പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി പോരാട്ടത്തിനു തയ്യാറാകുമ്പോള്‍ ശക്തമായ എതിരാളി സുധീരനാണെന്ന് ഹൈക്കമാന്റിനറിയാം. യു ഡി എഫിനു നേരിയ വിജയപ്രതീക്ഷയെങ്കിലും വേണമെങ്കില്‍ അതാവശ്യമാണെന്നും ആന്റണിക്കും രാഹുല്‍ ഗാന്ധിക്കുമെല്ലാം വളരെ വ്യക്തമാണ്. എന്നാല്‍ അലവര്‍ ഭയപ്പെടുന്നത് സ്വന്തം പാര്‍്ടടിയെ തന്നെയാണ്. എല്‍ ഡി എഫ് വന്നാലും വേണ്ടില്ല എന്ന തീരുമാനത്തില്‍ സുധീരനെതിരെ എ ഐ വിഭാഗങ്ങള്‍ ഒരുമിച്ച് പട നയിക്കുമെന്നവര്‍ക്ക് ഉറപ്പാണ്. അതിനാല്‍ തന്നെ ഇരു ഗ്രൂപ്പുകളേയും പിണക്കി സുധീരനെ കെ പി സി സി പ്രസിഡന്റാക്കാന്‍ കാണിച്ച ധൈര്യം ഇക്കാര്യത്തില്‍ ഹൈക്കമാന്റിനില്ല. അതിനാലാണ് കൂട്ടായ നേതൃത്വം എന്ന തന്ത്രപൂര്‍വ്വമായ നിലപാടിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്. കൂട്ടായ നേതൃത്വത്തേയും മറികടന്ന് എ ആന്റണിയായിരിക്കും മുന്‍നിര പ്രചാരകനാവുക എന്നുമുറപ്പ്. കാരണം ഒരു കാരണവശാലും കേരളം നഷ്ടപ്പെടരുതെന്ന് ഹൈക്കമാന്റിനു നിര്‍ബന്ധമുണ്ട്. അതേ നിര്‍ബന്ധം സി പി എം നേതൃത്വത്തിനുമുണ്ട് എന്നതിനാല്‍ ഇക്കുറി പോരാട്ടം തീ പാറുമെന്നുറപ്പാണ്. ഇരുപാര്‍ട്ടികള്‍ക്കും ഒരുപോലെ ജീവന്മരണ പോരാട്ടമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തൊന്നും ഉണ്ടായിട്ടില്ല. പുതിയ മുഖവുമായി വരുന്ന ബിജെപിയുടെ അവസ്ഥയും മറ്റൊന്നല്ല. ഇക്കുറിയെങ്കിലും നിയമസഭയില്‍ അക്കൗണ്ട് തുറക്കേണ്ടത് അവരുടെ ആവശ്യമാണ്. ഈ സാഹചര്യങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധേയമാക്കുമെന്നുറപ്പാണ്. അതിനാല്‍തന്നെയാണ് കൂട്ടായ നേതൃത്വം എന്ന തന്ത്രപരമായ നിലപാടുമായി കോണ്‍ഗ്രസ്സ് രംഗത്തു വന്നിരിക്കുന്നത്. സിപിഎമ്മും ഏറെക്കുറെ പിണറായിയുടേയും വിഎസിന്‍രേയും കൂട്ടായ നേതൃത്വം എന്നു തന്നെയായിരിക്കും പറയാന്‍ പോകുന്നത് എന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. അല്ലാത്തപക്ഷം അവിടേയും പ്രശ്‌നങ്ങള്‍ രക്ഷമാകും. പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരസ്യമായി പ്രഖ്യാപിക്കാന്‍ വി എസ് അനുവദിക്കില്ലെന്നുറപ്പ്. വി എസ് പ്രചാരണരംഗത്ത് സജീവമായി ഉണ്ടായി്‌ലലെങ്കില്‍ വിജയം സ്വപ്‌നം മാത്രമായിരിക്കും താനും. അതിനാല്‍തന്നെ കോണ്‍ഗ്രസ്സിന്റെ വഴിയിലൂടെതന്നെയായിരിക്കും സിപിഎമ്മിന്റേയും പോക്കെന്നു വേണം കരുതാന്‍… അതേസമയം തങ്ങള്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിക്കാറില്ല എന്നാണ് സി പി എമ്മിന്റെ ന്യായീകരണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in