നിയന്ത്രിക്കേണ്ടത് വേട്ടക്കാരനെയാണ്, ഇരയെയല്ല സൂഗതകുമാരി ടീച്ചര്‍
ഒരു മിസ്ഡ് കോള്‍ മതി പെണ്‍കുട്ടികള്‍ വഴി തെറ്റി പോകാന്‍, അതുകൊണ്ട് ഈശ്വരനെ വിചാരിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുത് എന്ന അമ്മമാരോടുള്ള സുഗതകുമാരിയുടെ അഭ്യര്‍ത്ഥന പതിവുപോലെ വേട്ടക്കാരനെ ഇരയും ഇരയെ വേട്ടക്കാരനുമാക്കുന്നതാണ്. പീഡനങ്ങള്‍ക്ക് കാരണം പെണ്‍കുട്ടികളാണ്, അവരുടെ പെരുമാറ്റമാണ്, വേഷമാണ് എന്നെല്ലാം പറയുന്ന പോലെതന്നെയാണ് അവരുടെ കൈയിലെ മൊബൈലാണെന്നു പറയുന്നത്. സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ പെണ്‍മക്കള്‍ വഴി തെറ്റിപ്പോകുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണാണെന്നാണ് ടീച്ചര്‍ പറയുന്നത്. അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. മുമ്പ് […]
ഒരു മിസ്ഡ് കോള്‍ മതി പെണ്‍കുട്ടികള്‍ വഴി തെറ്റി പോകാന്‍, അതുകൊണ്ട് ഈശ്വരനെ വിചാരിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുത് എന്ന അമ്മമാരോടുള്ള സുഗതകുമാരിയുടെ അഭ്യര്‍ത്ഥന പതിവുപോലെ വേട്ടക്കാരനെ ഇരയും ഇരയെ വേട്ടക്കാരനുമാക്കുന്നതാണ്. പീഡനങ്ങള്‍ക്ക് കാരണം പെണ്‍കുട്ടികളാണ്, അവരുടെ പെരുമാറ്റമാണ്, വേഷമാണ് എന്നെല്ലാം പറയുന്ന പോലെതന്നെയാണ് അവരുടെ കൈയിലെ മൊബൈലാണെന്നു പറയുന്നത്. സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ പെണ്‍മക്കള്‍ വഴി തെറ്റിപ്പോകുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണാണെന്നാണ് ടീച്ചര്‍ പറയുന്നത്. അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. മുമ്പ് കത്തെഴുതിയും അങ്ങനെ പോയവരുണ്ടാകുമല്ലോ. വിഷയം ഫോണിന്റെയല്ല. മറ്റുപലതുമമാണ്. അഥവാ അങ്ങനെയാണെങ്കില്‍ ടീച്ചര്‍ അമ്മമാരോട് പറയേണ്ടിയിരുന്നത് പെണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ ആണ്‍മക്കള്‍ക്ക് മൊബൈല്‍ നല്‍കരുതെന്നാണ്. വേട്ടക്കാരനെയല്ലേ തളക്കേണ്ടത്, ഇരയെയല്ലല്ലോ. ആണ്‍കുട്ടികളാണ് കൂടുതല്‍ വഴിതെറ്റിപോകുന്നത് എന്നതല്ലേ യാഥാര്‍ഥ്യം?
കുട്ടികള്‍ വഴി തെറ്റി പോകുന്നെങ്കില്‍, വഴി തെറ്റുക എന്ന പ്രയോഗം ശരിയാണോ എന്നതു വേറെ കാര്യം, സമൂഹത്തിനു പങ്കുണ്ടെന്നത് ശരി. ടീച്ചര്‍ അതു സൂചിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ആണ്‍കുട്ടികളും ഇരകളാണ്. എന്നാല്‍ അതിനുള്ള പരിഹാരമല്ല പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കാതിരിക്കുന്നത്. സൂര്യനെല്ലി സംഭവിച്ചപ്പോള്‍ മൊബൈല്‍ ഉണ്ടായിരുന്നില്ലല്ലോ. ആധുനിക സാങ്കേതിക വിദ്യക്ക് പെണ്‍കുട്ടികളും അവകാശികളാണ്.
മാതാപിതാക്കള്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കേണ്ട എന്നല്ല പറയുന്നത്, ആണ്‍കുട്ടികളെയാണ് കൂടുതല്‍ നിരീക്ഷിക്കേണ്ടത് എന്നാണ്. കൂട്ടത്തില്‍ പറയട്ടെ, പെണ്‍കുട്ടികളെ തുല്ല്യരായി കാണാന്‍ ആണ്‍മക്കളെ പഠിപ്പിക്കുന്ന അമ്മമാര്‍ക്കാണ് സര്‍വ്വകലാശാല പുരസ്‌കാരം കൊടുക്കേണ്ടത്. അല്ലാതെ ത്യാഗം സഹിക്കുന്നവര്‍ക്കല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in