ധര്‍മ്മരക്ഷക്കായി അവതരിച്ച യാദവര്‍
വി.എച്ച്. ദിരാര്‍ രണ്ട് യാദവന്മാര്‍ പിന്നെയും ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ക്ക് അതിര് വരച്ചു. മുലായ്‌സിംങ്ങ് യാദവും ലല്ലുപ്രസാദ് യാദവും. 1990ല്‍ ലാല്‍കൃഷ്ണ അദ്വാനി നയിച്ച രഥയാത്രയെ തളച്ചതും ഈ യാദവന്മാര്‍ തന്നെ. ദല്‍ഹിയിലെ സിംഹാസനത്തിലേക്കുള്ള സംഘപരിവാറിന്റെ തേരോട്ടത്തോയാണ് അവര്‍ അപ്രകാരം താല്‍ക്കാലികമായെങ്കിലും തടഞ്ഞുനിര്‍ത്തിയത്. ലല്ലുപ്രസാദ് യാദവിന്റെ മണ്ണായ ബിഹാറില്‍ വെച്ച് തന്നെ അദ്വാനിക്ക് രഥയാത്ര അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ അതേ യാദവന്മാര്‍ തന്നെ ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്ക് കൈതാങ്ങ് നല്‍കിയിരിക്കുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ യു.പി.യിലെ ബി.ജെ.പിയുടെ ഏഴ് നിയമസഭാസീറ്റുകളാണ് മുലായ്‌സിംങ്ങ് […]
രണ്ട് യാദവന്മാര്‍ പിന്നെയും ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ക്ക് അതിര് വരച്ചു. മുലായ്‌സിംങ്ങ് യാദവും ലല്ലുപ്രസാദ് യാദവും. 1990ല്‍ ലാല്‍കൃഷ്ണ അദ്വാനി നയിച്ച രഥയാത്രയെ തളച്ചതും ഈ യാദവന്മാര്‍ തന്നെ. ദല്‍ഹിയിലെ സിംഹാസനത്തിലേക്കുള്ള സംഘപരിവാറിന്റെ തേരോട്ടത്തോയാണ് അവര്‍ അപ്രകാരം താല്‍ക്കാലികമായെങ്കിലും തടഞ്ഞുനിര്‍ത്തിയത്. ലല്ലുപ്രസാദ് യാദവിന്റെ മണ്ണായ ബിഹാറില്‍ വെച്ച് തന്നെ അദ്വാനിക്ക് രഥയാത്ര അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ അതേ യാദവന്മാര്‍ തന്നെ ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്ക് കൈതാങ്ങ് നല്‍കിയിരിക്കുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ യു.പി.യിലെ ബി.ജെ.പിയുടെ ഏഴ് നിയമസഭാസീറ്റുകളാണ് മുലായ്‌സിംങ്ങ് യാദവിന്റെ സമാജ്വാദിപാര്‍ട്ടി പിടിച്ചെടുത്തത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 ല്‍ 71 സീറ്റു നേടി ഇന്ത്യയുടെ ഹൃദയഭൂമി ബി.ജെ.പി അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചെടുത്തിരുന്നു. അങ്ങനെ ദെല്‍ഹിയിലേക്ക് പോയ ബി.ജെ.പി എം.എല്‍.എ മാരുടെ സീറ്റുകളാണ് ന്തൂറുദിനംക്കൊണ്ട് എസ്.പിക്ക് മുന്നില്‍ അടിയറവു പറഞ്ഞത്. രണ്ടു മാസം മുമ്പ് ബിഹാറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 ല്‍ 6 സീറ്റും നേടി ആര്‍.ജെ.ഡി-ജനതാദള്‍(യു)- കോണ്‍ഗ്രസ്സ് സഖ്യം ബി.ജെ.പിയെ പിടിച്ചുകെട്ടിയിരുന്നു. അതിപുരാതനകാലത്ത് പാണ്ഡവന്മാര്‍ കൗരവ്വസൈന്യത്തെ തകര്‍ത്തത് യാദവനായ കൃഷ്ണന്റെ സാമര്‍ത്ഥ്യംക്കൊണ്ടായിരുന്നു. ശക്തിയില്‍ ദുര്‍മ്പലരായ പാണ്ഡവര്‍ കൃഷ്ണന്റെ നയതന്ത്രങ്ങള്‍ക്കൊണ്ട് യുദ്ധവിജയികളായിതീര്‍ന്നു. അഭിനവയാദവന്മാര്‍ പ്രയോഗിച്ച അതേ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ ബി.ജെ.പി മുട്ടുക്കുത്തി.
നിരവധി സാമൂഹ്യഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ അധികാരത്തിലേക്ക് നയിച്ചത്.അഴിമതിയുടേയും ദുര്‍ഭരണത്തിന്റേയും പര്യായമായിതീര്‍ന്ന രണ്ടാം യു.പി.എ സര്‍ക്കാരിനെതിരെ രൂപപ്പെട്ട ഇന്ത്യന്‍ വികാരമാണ് ബി.ജെ.പിയുടെ ബാലറ്റ്‌പെട്ടിയില്‍വീണത്.അഴിമതി ഹിമാലയത്തിന്റെ വലിപ്പംപോലും ചെറുതാക്കിയിരുന്നു. വിലവര്‍ദ്ധനാവകട്ടേ സാധാരണക്കാരന്റെ നട്ടെല്ലിന്റെ ശേഷിയെപൊലും പരീക്ഷിച്ചു. അന്നഹസാരെയുടെയും കെജരിവാളിന്റേയും നേതൃത്തത്തില്‍ ആരംഭിച്ച അഴിമതിവിരുദ്ധപ്രസ്ഥാനം ഇന്‍ഡ്യന്‍ മനസ്സില്‍ ഈവികാരത്തെ കൂടുതല്‍ ജ്വലിപ്പിക്കുകയും ചെയ്തു. ലോകസഭാതെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാളിന്റെ നേതൃത്തത്തില്‍ രൂപംക്കൊണ്ട ആംആദ്മി പാര്‍ട്ടിക്ക് ഈ സമൂഹവികാരത്തെ ആഗീരണം ചെയ്യാന്‍ സാധിച്ചില്ല. കെജരിവാള്‍ ഉള്‍പ്പടെയുള്ള ആ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ നേതാക്കന്മാരുടെ അതിവൈകാരികതയും അപക്വമായ രാഷ്ട്രീയനിലപാടുകളമാണ് അതിന് കാരണമായി വര്‍ത്തിച്ചത്. നരേന്ദ്രമോഡിക്ക് തുണയായിതീര്‍ന്നത് ഈ സാഹചര്യമാണ്.
അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയുടെ ട്രാക്ക് റൊക്കോര്‍ഡ് ഒട്ടും മോശമല്ലെന്ന കാര്യം എല്ലാവര്‍ക്കമറിയാവുന്നതാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാര്‍ക്കുവേണ്ടി വാങ്ങിയ ശവപ്പെട്ടിയുള്‍പ്പടെയുള്ള പ്രതിരോധസാമഗ്രികളുടെ കച്ചവട്ടത്തില്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ വമ്പന്‍ അഴിമതി നടത്തിയ കാര്യം 2001 ല്‍ തെഹല്‍ക്ക സ്റ്റിംങ്ങ് ഓപ്പറേഷനിലൂടെ പുറത്തുക്കൊണ്ടുവന്നിരുന്നുവല്ലോ. അന്ന് ഈ വിവാദത്തില്‍ ഇടപ്പെട്ടുക്കൊണ്ട് മുന്‍ നാവികസേനതലവന്‍ (നേവല്‍ ചീഫ് അഡ്മിറല്‍) വിഷ്ണു ഭഗവത് പറഞ്ഞ വാക്കുകള്‍ മറക്കാറായിട്ടില്ല.’ വര്‍ഷങ്ങളോളം വിജയകരമായി ജനങ്ങളെ വിഡ്ഢികളാക്കിയതിന് നല്ല നടനുള്ള ഓസ്‌ക്കാര്‍ അവാര്‍ഡ് പ്രതിരോധമന്ത്രി ഫെര്‍ണാണ്ടസിന് നല്‍കോണ്ടതാണ്’. എന്നാല്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാറിന്റെ ഈ ചീത്തപേര് ലോകസഭാ തെരഞ്ഞെടുപ്പ്ഘട്ടത്തില്‍ ചര്‍ച്ചക്ക്‌പോലും വന്നില്ല. അതിന് കാരണം മുഖ്യപ്രതിപക്ഷത്ത് മത്സരിച്ചത് ബി.ജെപിയല്ല, നരേന്ദ്രമോഡിയായിരുന്നു. ഗുജറാത്തില്‍ പത്തുവര്‍ഷത്തിലേറെ മുഖ്യമന്ത്രിയായി ഭരിച്ച അദ്ദേഹത്തിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട ഒരാരോപണവും നിലവിലുണ്ടായിരുന്നില്ല. ഗുജറാത്തിലെ മുസ്ലീം വംശഹത്യയുടെ പേരിലാണ് അദ്ദേഹം വിമര്‍ശവിധേയനായത്. ഈ വര്‍ഗ്ഗീയപ്രതിച്ഛായയെ ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളീലൂടെ മോഡിക്ക് മിറകടക്കാന്‍ സാധിച്ചു.
മോഡിയല്ല ബി.ജെ.പി എന്ന് പൊതുമനസ്സില്‍ മോഡി സ്ഥാപിച്ചു. സൂക്ഷ്മവും സംഘടിതവുമായ പ്രചരണസംവിധാനങ്ങള്‍ മോഡിയെ പുതിയരീതിയില്‍ പുനര്‍നിര്‍മ്മിച്ചു. ഹിന്ദു ഇന്‍ഡ്യയല്ല വികസിത ഇന്‍ഡ്യയാണ് തന്റെ ലക്ഷ്യം എന്നതായിരുന്നു ഒന്നാമത്തെ നിര്‍മ്മിതി. രണ്ടാമതായി അഴിമതിയുടെ കറ പുരളാത്തവന്‍, മൂന്നമതായി ഇന്‍ഡ്യയിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പിന്നോക്കക്കാരന്‍, നാലമതായി ദരിദ്രസാഹചര്യത്തില്‍നിന്ന് കഠിനാദ്ധ്വാനംക്കൊണ്ട് ഉയര്‍ന്നുവന്നവന്‍.. ഒരു ചായക്കടക്കാരന്റെ മകന്‍ എന്ന ഇമേജ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എത്രമാത്രം വിപണനം ചെയ്തുവെന്ന കാര്യം കണ്ടുകഴിഞ്ഞതാണ്. അതോടൊപ്പം വിഭാര്യനും അപുത്രനും. ഈ ഇമേജുകളിലൂടെ രൂപം പ്രാപിച്ച മോഡിക്ക് ന്യൂനപക്ഷവിഭാഗത്തില്‍നിന്നുപോലും വലിയതോതില്‍ വോട്ട് നേടാനായി. അത് മോഡിയെ പ്രധാനമന്ത്രിപദത്തിലേക്ക് നയിച്ചു.
മതേതരവോട്ടുകളുടെ വിഭജനമായിരുന്നു മോഡിക്ക് കിട്ടിയ മറ്റൊരു താങ്ങ്. വെറും 31 ശതമാനം വോട്ടുമാത്രം ലഭിച്ചിട്ടും 16#ം ലോകസഭയില്‍ 282 സീറ്റുകള്‍ നേടി ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം തെളിയിച്ചു. ബിഹാറിലും യു.പിയിലുമെല്ലാം മതേതരകക്ഷികള്‍ പരസ്പരം മത്സരിച്ചു തോറ്റു. എന്‍.ഡി.എ ക്ക് 334 സീറ്റുകള്‍ കിട്ടി. കോണ്‍ഗ്രസ്സാകട്ടേ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങി-വെറും നാല്പത്തിനാല് സീറ്റുകള്‍ . അപ്രകാരം പ്രതിപക്ഷനേതൃപദവിക്കുപ്പോലും അനര്‍ഹരായിതീര്‍ന്നു.
മോഡിയുടെ മാജിക്ക് കാണാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷം പകരുന്ന അനുഭവങ്ങളൊന്നും ഭരണത്തിന്റെ ന്തൂറു ദിനങ്ങള്‍ പ്രധാനം ചെയ്തില്ല. ജീവിതഭാരം കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്തായി തീര്‍ന്നു. ഇന്ധനവില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുക്കൊണ്ട് യു.പി.എ സര്‍ക്കാരിനെ മോഡി കടത്തിവെട്ടി. അന്താരാഷ്ട്രാ വിപണിയില്‍ ഇന്ധനവില കുറയുമ്പോള്‍ പോലും ഇന്‍ഡ്യയില്‍ അത് പ്രതിദ്ധ്വനിച്ചില്ല. കോര്‍പ്പറേറ്റ് താല്പര്യങ്ങളെ മോഡി പ്രീണിപ്പെടുത്തുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നുവെങ്കിലും അവയെ ജനപ്രിയമാക്കാന്‍ എന്തെങ്കിലും വിദ്യകള്‍ പ്രയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവിടേയും നിരാശയായിരുന്നുഫലം. അതിലുപരിയായി ബി.ജെ.പി ഹിന്ദുത്വകാര്‍ഡ് പതുക്കെ പുറത്തിറക്കാനും തുടങ്ങി. യു.പിയില്‍ യോഗി ആദ്യത്യനാഥ് എന്ന തീവ്രഹിന്ദുവാദിയെ നേതൃസ്ഥാനത്ത് അവരോധിച്ചതോടെ പുള്ളിപുലിയുടെ പുള്ളി മായുകയല്ല, മറക്കുകയാണ് ചെയതതെന്ന് വ്യക്തമായി. വെറുപ്പിന്റെ രാഷ്ട്രീയം ബി.ജെ.പിയുടെ ഹൃദയത്തില്‍ വീണ്ടും പൂക്കാന്‍ തുടങ്ങി. ലൗജിഹാദ് ഉള്‍പ്പടെയുള്ള കിംവദന്തികള്‍ മുസ്‌ളീം ന്യൂനപക്ഷത്തിനെതിരെ ആസൂത്രിതമായി പ്രയോഗിക്കാനും തുടങ്ങി. ഈ വര്‍ഗ്ഗീയകാര്‍ഡാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയെ തോല്‍പ്പിച്ചത്. യൂ.പിയിലും ബിഹാറിലും മതേതര-ന്യൂനപക്ഷവോട്ടുകളെ ഏകോപിപ്പിച്ചത്.
ഇന്‍ഡ്യ അടിസ്ഥാനപരമായി മതേതരമാണ്. അത് ഇന്‍ഡ്യക്ക് രാഷ്ട്രീയമായ ആശയം മാത്രമല്ല, സാംസ്‌ക്കാരികവും ആത്മീയവുമായ അനുഭവമാണ്. മുലായം, ലല്ലുപ്രസാദ് എന്നി യാദവന്മാരിലൂടെ അത് നിറവ്വേറ്റപ്പെടുകയായിരുന്നു.ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം വളരുകയും ചെയ്യുമ്പോള്‍ ധര്‍മ്മരക്ഷക്ക് വേണ്ടി താന്‍ അവതരിക്കുമെന്ന് ( യഥാ യഥാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത/ അഭ്യത്ഥാനമദര്‍മ്മസ്യ/തദാത്മാനം സൃജാമ്യഹം.) പണ്ടൊരു യാദവന്‍ പറഞ്ഞത് ഇങ്ങനെയായിരിക്കാം സംഭവിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in