തീവണ്ടിചാര്‍ജ്ജ് വര്‍ദ്ധനവും യാത്രക്കാരുടെ അവകാശങ്ങളും
കാലങ്ങളായി കാര്യമായി വര്‍ദ്ധിപ്പിക്കാതിരുന്നതിനാലാണ് തീവണ്ടിനിരക്ക് കൂട്ടേണ്ടിവന്നതെന്നാണല്ലോ സര്‍ക്കാരിന്റെ ന്യായീകരണം. വര്‍ഷങ്ങളായി തീരെ വര്‍ദ്ധിപ്പിക്കാതിരുന്നിട്ടില്ല എന്നതാണ് സത്യം. താഴ്ന്ന ക്ലാസ്സുകളില്‍ കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നത് സത്യം. ഉയര്‍ന്ന ക്ലാസ്സ്, ചരക്കുകൂലി തുടങ്ങിയവയൊക്കെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പല വണ്ടികളും സൂപ്പര്‍ ഫാസ്റ്റാക്കുകയും മറ്റും ചെയ്ത് പരോക്ഷമായി നിരക്കുകള്‍ കൂട്ടിയിട്ടുമുണ്ട്. കയ്യടിക്കുവേണ്ടിയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുമായും പല സര്‍ക്കാരുകളും യാത്രാക്കൂലി കാര്യമായി വര്‍ദ്ധിപ്പിച്ചിരുന്നില്ല എന്നത് ശരി. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് യാത്രാ, ചരക്ക് നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, […]
കാലങ്ങളായി കാര്യമായി വര്‍ദ്ധിപ്പിക്കാതിരുന്നതിനാലാണ് തീവണ്ടിനിരക്ക് കൂട്ടേണ്ടിവന്നതെന്നാണല്ലോ സര്‍ക്കാരിന്റെ ന്യായീകരണം. വര്‍ഷങ്ങളായി തീരെ വര്‍ദ്ധിപ്പിക്കാതിരുന്നിട്ടില്ല എന്നതാണ് സത്യം. താഴ്ന്ന ക്ലാസ്സുകളില്‍ കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നത് സത്യം. ഉയര്‍ന്ന ക്ലാസ്സ്, ചരക്കുകൂലി തുടങ്ങിയവയൊക്കെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പല വണ്ടികളും സൂപ്പര്‍ ഫാസ്റ്റാക്കുകയും മറ്റും ചെയ്ത് പരോക്ഷമായി നിരക്കുകള്‍ കൂട്ടിയിട്ടുമുണ്ട്.
കയ്യടിക്കുവേണ്ടിയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുമായും പല സര്‍ക്കാരുകളും യാത്രാക്കൂലി കാര്യമായി വര്‍ദ്ധിപ്പിച്ചിരുന്നില്ല എന്നത് ശരി. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് യാത്രാ, ചരക്ക് നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ജനവികാരം എതിരാകുമെന്ന് കണ്ട് യാത്രാ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാരിന്റെ തീരുമാനം എന്‍.ഡി.എ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞപോലെ മോശം ദിനങ്ങള്‍ വരുന്നു എന്നര്‍ത്ഥം. 2012ല്‍ റെയില്‍വേ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ മോദി പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ‘നല്ല ദിനം വന്നു’ എന്ന് പരിഹസിക്കുകയും ചെയ്തു.
എല്ലാ ദൈനംദിനാവശ്യങ്ങളുടേയും വില കൂടുമ്പോള്‍ തീവണ്ടിയാത്ര മാത്രം കൂട്ടാതിരിക്കാന്‍ കഴിയില്ല എന്നത് ശരിയാണ്. അല്ലെങ്കില്‍ സബ്‌സിഡിയങ്ങനെ വര്‍ദ്ധിക്കും. അപ്പോഴും ഇത്രയും ഭീമമായ വര്‍ദ്ധന അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. റെയില്‍വേ നിരക്ക് കൂടിയില്‍ എല്ലാ വസ്തുക്കളുടേയും വില കൂടുമെന്ന് ആര്‍ക്കാണറിയാത്തത്. സീസണ്‍ ടി്ക്കറ്റ് നിരക്കാകട്ടെ ഒറ്റയടിക്ക് ഇരട്ടിയാക്കുന്നു. നിരക്ക് വര്‍ധനയിലൂടെ 8000 കോടിരൂപ അധികം സമാഹരിക്കാമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ. യാത്രക്കാര്‍ക്ക് നല്‍കുന്ന ഇളവുകളുടെ ബാധ്യത 26,000 കോടിയില്‍ എത്തിയത് റെയില്‍വെക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
യാത്രാ കൂലി 14.2 ശതമാനവും ചരക്ക് കൂലി 6.5 ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. വര്‍ദ്ധന ഈമാസം 25ന് നിലവില്‍ വരും. എ.സി, സ്‌ളീപ്പര്‍, ജനറല്‍ തുടങ്ങി എല്ലാ ക്‌ളാസുകളിലും നിരക്ക് വര്‍ധന ബാധകമാണ്. ജൂണ്‍ 24ന് അര്‍ധരാത്രിക്കുശേഷം പുറപ്പെടുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ നിരക്ക് വര്‍ധന പ്രകാരമുള്ള അധികതുക യാത്രാവേളയില്‍ ടി.ടി.ഇ വശം അടക്കണം.
റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. സ്‌ളീപ്പര്‍, ജനറല്‍, സീസണ്‍ ടിക്കറ്റുകാരെ വര്‍ധനയില്‍നിന്ന് ഒഴിവാക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. മോദി സര്‍ക്കാറിന്റെ ആദ്യ റെയില്‍വേ ബജറ്റ് ജൂലൈ ആദ്യവാരം ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് റെയില്‍വേ നിരക്ക് കൂട്ടിയത്. തീര്‍ച്ചയായും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്ന നടപടിയാണിത്. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികള്‍ വര്‍ദ്ധിക്കുകയാണ്.
നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോഴും യാത്രക്കാരുടെ പ്രാഥമികാവകാശമായ സുരക്ഷിതവമായ സുഖയാത്ര എന്ന കാര്യത്തില്‍ ഒരു നടപടിയും ഒരു കാലത്തും റെയില്‍വേ എടുക്കാറില്ല. പതിറ്റാണ്ടുകളായി യാത്രാസൗകര്യങ്ങലില്‍ ഒരു മാറ്റവുമില്ല. പകരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ തുടരുകയാണ്. ഇപ്പോള്‍തന്നെ പകരം സംവിധാനങ്ങള്‍ ഉണ്ടാക്കാതെ പല വണ്ടികളും സൂപ്പര്‍ ഫാസ്റ്റാക്കിയും സ്റ്റോപ്പുകള്‍ കുറച്ചും യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. നിരക്ക് വര്‍ധിക്കുന്നു എന്നല്ലാതെ യാത്രാസമയത്തിലോ സൗകര്യങ്ങളിലോ ഒരു മാറ്റവും ഉണ്ടാകുന്നുമില്ല. പാറ്റയും എലിയും ഓടിനടക്കുന്ന കമ്പാര്‍ട്ട്‌മെന്റുകളുമായാണ് മിക്ക തീവണ്ടികളും സര്‍വ്വീസ് നടത്തുന്നത്. ട്രാക്കുകള്‍ കൂട്ടുകയോ ഓട്ടോമാറ്റിക് സിഗ്നലുകള്‍ സ്ഥാപിക്കുകയോ ചെയ്യാത്തതിനാല്‍ വഴി നീളെ ട്രെയിന്‍ പിടിച്ചിടുന്ന സംഭവങ്ങള്‍ എന്നും ആവര്‍ത്തിക്കുന്നു. അപകടങ്ങളും വര്‍ദ്ധിക്കുന്നു. സുരക്ഷയുടെ കാര്യം പറയുമ്പോള്‍ സൗമ്യയെ മറക്കാനാകില്ല്‌ല്ലോ.
ആഗോളതാപനം, ഇന്ധനക്ഷാമം, ഗതാഗതകുരുക്ക് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ പൊതുവാഹനങ്ങളഎയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അവയിലാകട്ടെ ഏറ്റവും പ്രധാനം തീവണ്ടിതന്നെ. തീവണ്ടിയാത്ര സുരക്ഷിതമാക്കിയും സൗകര്യപൂര്‍ണ്ണമാക്കിയും വേഗത കൂട്ടിയും യാത്രക്കാരെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന്റെയാക്കെ ഭാഗമായി കാലാകാലങ്ങളില്‍ അല്‍പ്പം ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചാലും ജനമത് മനസ്സിലാക്കും. എന്നാല്‍ അതൊന്നും ചെയ്യാതെ ഇത്തരത്തില്‍ വന്‍ചാര്‍ജ്ജ്് വര്‍ദ്ധന നടപ്പാക്കുന്നത് ജനവിരുദ്ധനിലപാടുതന്നെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in