താലികള്‍ പൊട്ടിക്കാന്‍ കൂടിയുള്ളതാണ്
താലി ഒരു പ്രതീകമാണ്. വിവാഹത്തിനു താലി കെട്ടുന്ന രീതി തന്നെ വരനും വധുവുമായി തുല്ല്യതയുടെ അടിസ്ഥാനത്തിലുള്ള ഒന്നല്ല. പെണ്ണിനു മേല്‍ താലിയിലൂടെ അവകാശം സ്ഥാപിക്കുന്നതിനു സമാനമാണത്. ഒരര്‍ത്ഥത്തില്‍ കന്നുകാലികളുടെ കഴുത്തില്‍ കയറിടുന്നതിനു സമം തന്നെ. താലിക്ക് കല്‍പ്പിച്ചുകൊടുത്തിട്ടുള്ള പവിത്രതയും മഹത്വവുമെല്ലാം പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നതുതന്നെ. തമിഴ് നാട്ടിലും മറ്റും ബലമായി താലി കെട്ടിയാല്‍ പോലും വിവാഹമായി അംഗീകരിക്കുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ താലി വലിച്ചുപൊട്ടിക്കുന്നതും ഒരു പ്രതീകമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രതീകം. ഇത്തരമൊരു നിലപാടില്‍ നിന്നായിരുന്നു ലിംഗ […]
താലി ഒരു പ്രതീകമാണ്. വിവാഹത്തിനു താലി കെട്ടുന്ന രീതി തന്നെ വരനും വധുവുമായി തുല്ല്യതയുടെ അടിസ്ഥാനത്തിലുള്ള ഒന്നല്ല. പെണ്ണിനു മേല്‍ താലിയിലൂടെ അവകാശം സ്ഥാപിക്കുന്നതിനു സമാനമാണത്. ഒരര്‍ത്ഥത്തില്‍ കന്നുകാലികളുടെ കഴുത്തില്‍ കയറിടുന്നതിനു സമം തന്നെ. താലിക്ക് കല്‍പ്പിച്ചുകൊടുത്തിട്ടുള്ള പവിത്രതയും മഹത്വവുമെല്ലാം പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നതുതന്നെ. തമിഴ് നാട്ടിലും മറ്റും ബലമായി താലി കെട്ടിയാല്‍ പോലും വിവാഹമായി അംഗീകരിക്കുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ താലി വലിച്ചുപൊട്ടിക്കുന്നതും ഒരു പ്രതീകമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രതീകം.
ഇത്തരമൊരു നിലപാടില്‍ നിന്നായിരുന്നു ലിംഗ സമത്വമെന്ന ആശയം ഇന്നയിച്ച് ചെന്നൈയില്‍ താലി അഴിക്കല്‍ സമരം നടന്നത്. ദ്രാവിഡ കഴകം പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. സമരത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നെങ്കിലും കോടതി ഉത്തരവ് വരുന്നതിന് മുന്‍പ് സമരം നടത്തുകയായിരുന്നു. താലിയുടെ ആവശ്യകത ചര്‍ച്ച ചെയ്ത ചാനലിന് നേരെ കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദ്രവിഡ കഴകം പാര്‍ട്ടി താലി അറുക്കല്‍ സമരവും ബീഫ് ഫെസ്റ്റിവല്‍ സമരവും പ്രഖ്യാപിച്ചത്.
സമരത്തിനെതിരെ ഹിന്ദു മുന്നണി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സമരത്തിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ദ്രാവിഡ കഴകം അനുകൂല വിധി നേടിയെടുത്തു. സ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതുകൊണ്ടുതന്നെ ഈ ചടങ്ങുകളുമായി ഡി.കെ.യ്ക്ക് മുന്നോട്ടു പോവാമെന്നും ജസ്റ്റിസ് ഹരിപരന്തമന്‍ വിധിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. എന്നാല്‍ അതിനുമുമ്പെ സമരം നടന്നു. ബീഫ് ഫെസ്റ്റിവല്‍ മാറ്റിവെച്ചു.
കഴുത്തില്‍നിന്ന് താലി നീക്കാന്‍ 25 വനിതകള്‍ സ്വമേധയാ മുന്നോട്ടു വരുകയായിരുന്നു. താലി അഴിച്ചുമാറ്റിയപ്പോള്‍ വലിയ ആശ്വാസം അനുഭവപ്പെട്ടതായി പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ”സ്ത്രീത്വത്തോടുള്ള വിവേചനത്തിന്റെ അടയാളമാണ് താലി. അത് അഴിച്ചുമാറ്റിയതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല. ലിംഗസമത്വം എന്ന ആശയത്തിന്റെ സാക്ഷാത്കാരമായിരുന്നു ഈ ചടങ്ങ്.”
എന്നായിരുന്നു സംഘാടകരുടെ നിലപാട്. ദ്രാവിഡര്‍ കഴകത്തിന്റെ യൂണിഫോമായ കറുത്ത മേല്‍ വസ്ത്രമണിഞ്ഞ് ഒട്ടേറെപ്പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. .
പൊതുജീവിതത്തിന്റെ സമാധാനപരമായ ചട്ടക്കൂടിന് ഭംഗമുണ്ടാകുമെന്ന് ആശങ്ക ഉയര്‍ന്നാല്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന് നിയന്ത്രണമാവാമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് അഗ്‌നിഹോത്രിയും ജസ്റ്റിസ് വേണുഗോപാലും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചടങ്ങ് തടഞ്ഞത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി ഏപ്രില്‍ 28ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in