തണുപ്പുള്ള തീയുമായി ഞങ്ങള്‍ വരുന്നുണ്ട്
ശീതള്‍ ശ്യാം കേരളത്തില്‍ സ്‌ത്രൈണ സ്വഭാവമുള്ള പുരുഷന്‍മാരേ ഉള്ളൂ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇല്ല എന്നാണ് ആളുകള്‍ കരുതിയിരുന്നത്. മലയാളത്തിലിറങ്ങിയ സിനിമകളിലൂടെയാണ് ഇത്തരം ആളുകളെക്കുറിച്ച് തെറ്റായെങ്കിലും കേരളീയ സമൂഹം അറിയുന്നത്. ഘഏ ആഠ എന്താണ് എന്ന് കേരളീയര്‍ അറിഞ്ഞു തുടങ്ങുന്നത്. 2009 ല്‍ ദല്‍ഹി ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ തൃശൂരില്‍ നടന്ന ഒരു പ്രൈഡിന്റെ ഭാഗമായാണ്. അതിനെക്കുറിച്ച്, ഹിജഡകളുടെ സംസ്ഥാന സമ്മേളനമെന്നാണ് മാധ്യമങ്ങള്‍ അന്ന് എഴുതിയത്. അന്ന് മാധ്യമങ്ങള്‍ക്ക് പോലും വിമതലൈംഗികതയെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. പി.സുരേന്ദ്രന്റെ ഗ്രന്ഥത്തിലാണ് ഇത്തരം ആളുകളെക്കുറിച്ച് […]
കേരളത്തില്‍ സ്‌ത്രൈണ സ്വഭാവമുള്ള പുരുഷന്‍മാരേ ഉള്ളൂ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇല്ല എന്നാണ് ആളുകള്‍ കരുതിയിരുന്നത്. മലയാളത്തിലിറങ്ങിയ സിനിമകളിലൂടെയാണ് ഇത്തരം ആളുകളെക്കുറിച്ച് തെറ്റായെങ്കിലും കേരളീയ സമൂഹം അറിയുന്നത്. ഘഏ ആഠ എന്താണ് എന്ന് കേരളീയര്‍ അറിഞ്ഞു തുടങ്ങുന്നത്. 2009 ല്‍ ദല്‍ഹി ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ തൃശൂരില്‍ നടന്ന ഒരു പ്രൈഡിന്റെ ഭാഗമായാണ്. അതിനെക്കുറിച്ച്, ഹിജഡകളുടെ സംസ്ഥാന സമ്മേളനമെന്നാണ് മാധ്യമങ്ങള്‍ അന്ന് എഴുതിയത്. അന്ന് മാധ്യമങ്ങള്‍ക്ക് പോലും വിമതലൈംഗികതയെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. പി.സുരേന്ദ്രന്റെ ഗ്രന്ഥത്തിലാണ് ഇത്തരം ആളുകളെക്കുറിച്ച് മലയാളത്തില്‍ കാര്യമായ ഒരു പഠനമുണ്ടാവുന്നത്. മാധവിക്കുട്ടിയുടെ കഥകളിലും പത്മരാജന്റെ സിനിമകളിലും ഇത്തരം വിഷയങ്ങളെക്കുറിച്ച് നമുക്ക് സൂചനകള്‍ ലഭിക്കുന്നുണ്ട്. പക്ഷേ ചില സംഘടനകള്‍ 2006 ഓടെ രൂപപ്പെട്ടു തുടങ്ങിയിരുന്നു. 2006 ല്‍ ജ്വാല ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി രൂപം കൊണ്ടു. മറ്റൊന്ന് ‘വാതില്‍’ എന്ന സംഘടനയാണ്. 2009 ലെ ഹൈക്കോടതി വിധിയോടെയാണ്, ഗേ, ലെസ്ബിയന്‍ എന്നിങ്ങനെ തിരിച്ചറിഞ്ഞ്, ഹിജഡകളുടെ സംസ്ഥാന സമ്മേളനം എന്നെഴുതിയ മാധ്യമങ്ങള്‍ ലൈംഗിക ന്യൂനപക്ഷ സമ്മേളനം എന്ന് അവരുടെ കൂടിച്ചേരലിനെ തിരുത്തി, ഇത്തരം ആളുകളോട് അനുഭാവം കാണിച്ചു തുടങ്ങുന്നത്.
2010 ല്‍ ടെലിവിഷന്‍ ചാനല്‍ പരിപാടിയില്‍ രണ്ടാണുങ്ങള്‍ തമ്മില്‍ പ്രണയമാവുന്ന ഒരു പരിപാടി വരുന്നു. ഞാനും എന്റെ പാര്‍ട്ണറുമാണതില്‍ പങ്കെടുത്തത്. മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഷോ ആയിരുന്നു അത്. സ്ത്രീകള്‍ പരസ്പരം പ്രണയത്തിലാവുന്നത് മുമ്പേ ചര്‍ച്ചയായിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഇടയിലെ ആത്മഹത്യയെക്കുറിച്ചുള്ള പഠനം നടത്തിയപ്പോഴാണ് ഇത്തരം പ്രണയത്തെക്കുറിച്ച് സമൂഹം അറിയുന്നത്. കേരളത്തില്‍ ഇങ്ങനെ ഇത്തരം ആളുകളുടെ ഉണര്‍വ്വിനു കാരണമായ, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹായ സഹകരണങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ. 2015 ലെ പെഹച്ചാന്‍ എന്ന പ്രൊജക്റ്റ്. തുടര്‍ന്ന് ധാരാളം എന്‍.ജി.ഒ കള്‍ രംഗത്തു വന്നതും ഇത്തരം ആളുകളുടെ ശാക്തീകരണത്തിനും പുറത്തേക്കു വരുന്നതിനും കാരണമായി. 2014 ലെ സുപ്രീം കോടതി വിധിയാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രശ്‌നത്തില്‍ ഒരു വഴിത്തിരിവാകുന്നത്. തുടര്‍ന്നാണ് ഇത് ഒരു ലിംഗപ്രശ്‌നം (ഏലിറലൃ ശൗൈല) ആണെന്ന് ഗവണ്‍മെന്റിനു പോലും മനസ്സിലാവുന്നത്. സാധാരണ മനുഷ്യര്‍ക്കു ലഭിക്കേണ്ട ഒരു പരിഗണനയും അവകാശവും ലഭിക്കാതെ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരെക്കുറിച്ചുള്ള ചിന്ത പൊതുസമൂഹത്തില്‍ ചിലര്‍ക്കെങ്കിലുമുണ്ടായി.
2015 ല്‍ സര്‍ക്കാര്‍ പോളിസി കൊണ്ടുവന്നു. ഗവണ്‍മെന്റ് തലത്തിലും ചില ഇടപെടലുകള്‍ ഉണ്ടായെങ്കിലും അതൊന്നും നടപ്പിലാക്കാന്‍ ആ സര്‍ക്കാറിനു കഴിഞ്ഞില്ല. ഇടതു പക്ഷസര്‍ക്കാറിലാണ് പ്രതീക്ഷയുള്ളത്. ഇടതുപക്ഷ ഗവണ്‍മെന്റ് വന്നതിനു ശേഷം, 33-ാമത് സി പി എം പഠന കോണ്‍ഗ്രസില്‍ എല്‍.ജി.ബി.റ്റി വിഷയം ചര്‍ച്ചയായി. പല നേതാക്കള്‍ക്കും ഇതൊരു സാമൂഹ്യവിഷയമായും മനുഷ്യാവകാശ വിഷയമായും ബോധ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ജന്‍ഡര്‍ കോണ്‍ഫറന്‍സ് തിരുവനന്തപുരത്തു വച്ചു നടന്നതിനെ തുടര്‍ന്ന്, ഗൗരവതരമായി സമീപിക്കേണ്ട വിഷയമാണെന്ന് പലര്‍ക്കും ബോധ്യമായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് ബജറ്റില്‍ ഇത്തരക്കാരുടെ ക്ഷേമത്തിനായി തുക വകയിരുത്തി. ആസൂത്രണ ബോര്‍ഡില്‍ എല്‍.ജി.ബി.റ്റി പ്രതിനിധി വരുന്നതും ഒക്കെ ഈ ഗവണ്‍മെന്റിന്റെ കാലത്താണ്. എല്‍.ഡി.എഫിന്റെ പല നേതാക്കളും നമ്മെ സഹായിക്കുന്നവരാണ്. സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് വളരെ ക്രിയാത്മകമായിട്ടാണ് ഈ വിഷയങ്ങളില്‍ ഇടപെടുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി, പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ പോലെ നമുക്കും ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്താനുള്ള കാര്യം ചര്‍ച്ചയിലാണ്. വിജയരാജമല്ലികയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ തുടങ്ങുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കാതെ പോയവര്‍ക്കു വേണ്ടിയുള്ളതാണിത്. ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയല്ല പഠിപ്പിക്കേണ്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നു പഠിക്കുന്ന വിദ്യാലയങ്ങളിലാണിവരും പഠിക്കേണ്ടത് അവര്‍ക്ക് പ്രത്യേകിച്ചൊരു കാമ്പസിന്റെ ആവശ്യമില്ല. എല്ലാ കാമ്പസുകളും ട്രാന്‍സ്ജന്‍ഡര്‍ സൗഹൃദമായിരിക്കണം. പാലക്കാട് വിക്‌ടോറിയ കോളജാണ് ഘഏആഠ ഫ്രന്റ്‌ലികോളേജായി ആദ്യം പ്രഖ്യാപിച്ചത്.
ഐഡന്റിറ്റി കാര്‍ഡ് പലര്‍ക്കും ജനിച്ച ലിംഗത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുത്ത ജെന്‍ഡറിലെ തിരിച്ചറിയല്‍ രേഖയാണ് നമുക്കാവശ്യമായിട്ടുള്ളത്. സ്‌കൂളുകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദപരമാവുന്നതിന്റെ ഭാഗമായി അധ്യാപകരെയും, കൗണ്‍സിലര്‍മാരെയും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍, ആണ്‍, പെണ്‍ മാത്രമല്ലാത്തവരുമുണ്ടെന്ന ബോധ്യം വരത്തക്ക വിധം പാഠ്യപദ്ധതിയില്‍ മാറ്റം വരേണ്ടതുണ്ട്. ലിംഗ വിവേചനത്തെക്കുറിച്ച് നമ്മുടെ പാഠ്യപദ്ധതി മിണ്ടുന്നില്ല.
പി.എസ്.സി ജോലിക്കപേക്ഷിക്കാന്‍ ഇന്നും കഴിയുന്നില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് അതു പ്രഖ്യാപിക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ ധാരാളമുണ്ട്. വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ നമുക്കാവുകയുള്ളൂ. ശരീരത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചും വളരെ യാഥാസ്ഥിതിക മനോഭാവം വച്ചു പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍, ഞാന്‍ ഗേയാണ്, ലെസ്ബിയനാണ് എന്ന് വിളിച്ചു പറയുക അത്ര എളുപ്പമല്ല.ലൈംഗികതയെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് കേരളത്തില്‍ ഇടമില്ല. കേരളത്തിലെ അധ്യാപകരില്‍ ചിലരാണ് ആദ്യം ഇത്തരം വിഷയം കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നത്. കുട്ടികള്‍ കുറേക്കൂടി മുന്നേറിയിട്ടുണ്ട്. ലിംഗം, യോനി എന്നൊക്കെ പറയുമ്പോള്‍ ആദ്യം ചുളിയുന്ന മുഖം അധ്യാപകരുടേതാണെന്ന് എനിക്ക് നേരിട്ടറിയാം. നമ്മുടെ ഒരു ശരീരാവയവത്തെക്കുറിച്ചു പറയാന്‍ പോലും നമുക്ക് നമ്മുടെ ഭാഷയില്‍ വാക്കില്ലാത്തവരാണ്. സംസ്‌കൃതത്തിലാണതൊക്കെ പറയുന്നത്. ഭാഷയിലും സമൂഹത്തിലും ഇടം നേടാനുള്ള പോരാട്ടമാണ് നമ്മള്‍ നടത്തുന്നത്. നാമതു നേടുക തന്നെ ചെയ്യും.
ലിംഗം (Gender) തെരഞ്ഞെടുക്കാനുള്ളതാണെന്നും, സ്വയം അവകാശമാണെന്നും മറ്റുള്ളവര്‍ നിര്‍ണയിച്ചു തരേണ്ടതല്ലെന്നും ഇതു മറ്റെല്ലാ വിഷയങ്ങള്‍ പോലെ തുറന്നു ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നുമുള്ള ബോധം എന്നു പൊതുബോധമായി വരുന്നുവോ അന്നുമാത്രമേ ട്രാന്‍സ്‌ജെന്‍ഡര്‍ രചനകള്‍ മലയാളത്തില്‍ വരികയുള്ളൂ.
എങ്കിലും അത് വരുന്നുണ്ട്. വന്നു കൊണ്ടേയിരിക്കുന്നു എന്നു പറയാം. സ്ത്രീയുടെ അനുഭവലോകത്തു നിന്നുള്ള ഒരെഴുത്തിന് ലോകം കാത്തിരിക്കുന്നതുപോലെ.
സാക്ഷി കോഴിക്കോട് പ്രസിദ്ധീകരിച്ച ലൈംഗികതയുടെ മഴവില്‍ വര്‍ണ്ണങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in