ജസ്റ്റീസ് ദേവദാസിനെ പുറത്താക്കണം
വേലിതന്നെ വിളവുതിന്നാല്‍ എന്നു കേട്ടിട്ടുണ്ട്. നിയമവും നീതിയും പരിപാലിക്കേണ്ട ജഡ്ജി തന്നെ അതിനെതിരായി വിധിച്ചാലോ. അതാണ് മദ്രാസ് ഹൈകോടതിയിലെ ജസ്റ്റീസ് പി ദേവദാസ് വിധിച്ചിരിക്കുന്നത്. ആറുവര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ക്ക് മാപ്പ് കൊടുക്കാനും കോടതിക്ക് പുറത്ത് ഒരു ഒത്തുതീര്‍ക്കാനും അയാളെ വിവാഹം കഴിക്കാനുമാണ് ജസ്റ്റീസ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. താനതിനു തയ്യാറല്ലെന്ന് കുട്ടി കോടതിയോട് പറഞ്ഞു. താന്‍ അയാളുടെ മുഖം പോലും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ കുട്ടിയുടെ അച്ഛനാണെങ്കില്‍ പോലും അയാള്‍ മാപ്പര്‍ഹിക്കുന്നില്ല എന്നുമവര്‍ കൂട്ടിചേര്‍ത്തു. […]
വേലിതന്നെ വിളവുതിന്നാല്‍ എന്നു കേട്ടിട്ടുണ്ട്. നിയമവും നീതിയും പരിപാലിക്കേണ്ട ജഡ്ജി തന്നെ അതിനെതിരായി വിധിച്ചാലോ. അതാണ് മദ്രാസ് ഹൈകോടതിയിലെ ജസ്റ്റീസ് പി ദേവദാസ് വിധിച്ചിരിക്കുന്നത്.
ആറുവര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ക്ക് മാപ്പ് കൊടുക്കാനും കോടതിക്ക് പുറത്ത് ഒരു ഒത്തുതീര്‍ക്കാനും അയാളെ വിവാഹം കഴിക്കാനുമാണ് ജസ്റ്റീസ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. താനതിനു തയ്യാറല്ലെന്ന് കുട്ടി കോടതിയോട് പറഞ്ഞു. താന്‍ അയാളുടെ മുഖം പോലും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ കുട്ടിയുടെ അച്ഛനാണെങ്കില്‍ പോലും അയാള്‍ മാപ്പര്‍ഹിക്കുന്നില്ല എന്നുമവര്‍ കൂട്ടിചേര്‍ത്തു.
വിചാരണക്കോടതി ഏഴുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചതിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് പി ദേവദാസിന്റെ മാര്‍ഗനിര്‍ദേശം. പ്രതി മോഹന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചു. ഒത്തുതീര്‍പ്പിനായിട്ടാണ് ജാമ്യം. യുവതിയുടെ പേരില്‍ തല്‍ക്കാലത്തേക്ക് ഒരു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കാനും കോടതി നിര്‍ദേശിച്ചു. ഫിബ്രവരിയില്‍ സമാനമായൊരു കേസ് കോടതിക്ക് പുറത്ത് തീര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ പ്രതിക്ക് വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്തു. അതുപോലെ ഈ കേസിലും ഒത്തുതീര്‍പ്പുണ്ടാക്കി കൂടെ എന്നാണ് ജസ്റ്റിസ് ചോദിച്ചത്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഭാവി അവതാളത്തിലാണെന്നും അതിനാല്‍ അവളെ സംരക്ഷിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്വമാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. മാത്രമല്ല പ്രതി ‘യോഗ്യനായ അവിവാഹിതനാണെന്നും’ അതിനാല്‍ പെണ്‍കുട്ടിക്ക് ഇയാളെ വിവാഹം ചെയ്യാമെന്നും കോടതി നിര്‍ദേശിക്കുന്നു. സുപ്രീംകോടതി വിധിയുടെ കൃത്യമായ ലംഘനമാണ് മദ്രാസ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ബലാത്സംഗക്കേസുകള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി വിധി.
ഒരു പെണ്‍കുട്ടിക്ക് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത വ്യക്തിയെ എങ്ങനെ വിവാഹം കഴിക്കാനാകുമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതം ചോദിക്കണമെന്നും ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ശാരീരിക മാനസിക അവസ്ഥകള്‍ പരിഗണിക്കണമെന്നും സുപ്രിംകോടതി ചൂണ്ടികാട്ടിയിരുന്നു.
ബലാത്സംഗം മാപ്പ് അര്‍ഹിക്കുന്ന തെറ്റല്ല, അത് നീചമായ കുറ്റകൃത്യമാണ്, ഒത്തുതീര്‍പ്പിലൂടെ കേസ് പരിഹരിക്കുന്നതുവഴി കുറ്റകൃത്യത്തിന്റെ തീവ്രത കുറയുകയോ ശിക്ഷ ഇളവ് ചെയ്യാനുള്ള കാരണമോ ആകുന്നില്ലെന്ന് 2016 ജൂണ്‍ ആറിലെ ജസ്റ്റിസ് സുനിത ഗുപ്തയുടെ വിധിയില്‍ പറയുന്നു. ബലാത്സംഗത്തിനിരയായ വ്യക്തിയും പ്രതിയും തമ്മില്‍ സൗഹാര്‍ദ്രപരമായ ഒത്തുതീര്‍പ്പിലെത്തിയാലും ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗൗരവമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് 2014 ജൂലൈ 29 ലെ ജസ്റ്റിസ് രഞ്ജന ദേശായി, ജസ്റ്റിസ് എന്‍.വി രാമണ എന്നിവരടങ്ങുന്ന ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്.
ബലാത്സംഗക്കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ പാടില്ലെന്ന സുപ്രീംകോടതിയുടെ നിരന്തരമായ പ്രസ്താവനകളെ പാടെ അവഗണിക്കുകയാണ് മദ്രാസ് ഹൈക്കോടതി ചെയ്തതെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്‌സിങ് പറഞ്ഞു. ഹൈക്കോടതിയുടെ ഈ നടപടി ഒത്തുതീര്‍പ്പിനെക്കാളും മോശമായി. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി ഇടപെടണമെന്നും ഒത്തുതീര്‍പ്പുകള്‍ തടയണമെന്നും ഇന്ദിര ജെയ്‌സിങ് ആവശ്യപ്പെട്ടു. അതുമാത്രംപോര, പ്രകടമായ നിയമലംഘനവിധി പ്രഖ്യാപിച്ച ഈ ജഡ്ജിയെ പുറത്താക്കുകയും വേണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in